bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 1
Acts 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 2 →
1
പ്രിയപ്പെട്ട തെയോഫിലോസേ, യേശുവിന്റെ പ്രവര്‍ത്തനം ആരംഭിച്ച സമയംമുതല്‍ സ്വര്‍ഗാരോഹണംവരെ, അവിടുന്നു ചെയ്യുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളും എന്റെ ആദ്യത്തെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
2
[2,3] താന്‍ തിരഞ്ഞെടുത്ത അപ്പോസ്തോലന്മാര്‍ക്കു പരിശുദ്ധാത്മാവിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്കിയ ശേഷമാണ് അവിടുന്നു സ്വര്‍ഗാരോഹണം ചെയ്തത്. അവിടുത്തെ പീഡാനുഭവത്തിനും മരണത്തിനുംശേഷം താന്‍ ജീവിച്ചിരിക്കുന്നു എന്നു സംശയാതീതമായി തെളിയിക്കുന്ന വിധത്തില്‍ നാല്പതു ദിവസം അവിടുന്നു പലവട്ടം അവര്‍ക്കു ദര്‍ശനം നല്‍കുകയും ദൈവരാജ്യം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവരോട് സംസാരിക്കുകയും ചെയ്തു.
4
അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: “നിങ്ങള്‍ യെരൂശലേം വിട്ടുപോകരുത്; എന്റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
5
യോഹന്നാന് വെള്ളം കൊണ്ടാണു സ്നാപനം ചെയ്തത്; എന്നാല്‍ ഏറെ ദിവസങ്ങള്‍ കഴിയുന്നതിനുമുമ്പ് പരിശുദ്ധാത്മാവിനാലുള്ള സ്നാപനം നിങ്ങള്‍ക്കു ലഭിക്കും.”
6
യേശുവും അപ്പോസ്തോലന്മാരും ഒരുമിച്ചുകൂടി ഇരിക്കുമ്പോള്‍ അവര്‍ ചോദിച്ചു: “കര്‍ത്താവേ, ഈ സമയത്താണോ അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത്?”
7
യേശു അവരോട് അരുള്‍ചെയ്തു: “പിതാവ് തന്റെ സ്വന്തം അധികാരത്തില്‍ നിശ്ചയിച്ചിട്ടുള്ള കാലങ്ങളും സമയങ്ങളും നിങ്ങള്‍ അറിയേണ്ടാ.
8
എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിച്ച്, യെരൂശലേമിലും യെഹൂദ്യയില്‍ എല്ലായിടത്തും ശമര്യയിലും എന്നല്ല ഭൂമിയുടെ അറുതിവരെയും എന്റെ സാക്ഷികളായിത്തീരും.”
9
ഇപ്രകാരം അരുള്‍ചെയ്തശേഷം അവര്‍ നോക്കി നില്ക്കുമ്പോള്ത്തന്നെ, യേശു സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു; ഒരു മേഘം വന്ന് അവിടുത്തെ അവരുടെ ദൃഷ്ടിയില്നിന്നു മറയ്ക്കുകയും ചെയ്തു.
10
യേശു സ്വര്‍ഗാരോഹണം ചെയ്യുന്നത് അവര്‍ നിര്‍ന്നിമേഷരായി നോക്കി നില്ക്കുമ്പോള് ശുഭ്രവസ്ത്രധാരികളായ രണ്ടു പുരുഷന്മാര് അവരുടെ സമീപത്തു വന്നുനിന്ന് അവരോടു പറഞ്ഞു:
11
“അല്ലയോ ഗലീലക്കാരേ, നിങ്ങളെന്തിന് ആകാശത്തേക്കു നോക്കിനില്ക്കുന്നു? സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ട ഈ യേശു സ്വര്‍ഗത്തിലേക്കു പോകുന്നതു നിങ്ങള്‍ കണ്ടല്ലോ. അതുപോലെ തന്നെ അവിടുന്നു മടങ്ങിവരുകയും ചെയ്യും.
12
അനന്തരം അവര്‍ ഒലിവുമലയില്‍നിന്ന് യെരൂശലേമിലേക്കു തിരിച്ചുപോയി. ഈ സ്ഥലങ്ങള്‍ തമ്മില്‍ ഒരു ശബത്തുദിവസം സഞ്ചരിക്കാവുന്ന ദൂരമേ ഉള്ളൂ.
13
അവിടെ എത്തിയ ഉടനെ, തങ്ങള്‍ പാര്‍ത്തിരുന്ന മാളികമുറിയിലേക്ക് അവര്‍ കയറിപ്പോയി. അപ്പോസ്തോലന്മാര് - പത്രോസ്, യോഹന്നാന്, യാക്കോബ്, അന്ത്രയാസ്, ഫീലിപ്പോസ്, തോമസ്, ബര്‍തൊലോമായി, മത്തായി, അല്ഫായിയുടെ മകനായ യാക്കോബ്, അത്യുത്സാഹിയായ ശിമോന്, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു.
14
യേശുവിന്റെ മാതാവായ മറിയമിനോടും മറ്റു സ്ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടും ചേര്‍ന്ന് അവര്‍ എല്ലാവരും ഏകമനസ്സോടും ശുഷ്കാന്തിയോടും കൂടി പ്രാര്‍ഥിച്ചു പോന്നു.
15
ഏതാനും ദിവസങ്ങള്‍ക്കുശേഷം ഏകദേശം നൂറ്റിരുപതുപേരുള്ള ഒരു സംഘം ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ പത്രോസ് ആ സഹോദരന്മാരുടെ മധ്യത്തില്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു:
16
“സഹോദരരേ, യേശുവിനെ ബന്ധനസ്ഥനാക്കിയവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യൂദാസിനെക്കുറിച്ച് പരിശുദ്ധാത്മാവു ദാവീദില്‍ക്കൂടി പ്രവചിച്ചിട്ടുള്ള വേദലിഖിതം സത്യമായിരിക്കുന്നു. അയാള്‍ ഞങ്ങളുടെ ഗണത്തിലെ ഒരംഗമായിരുന്നു.
17
ഈ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ടവനുമായിരുന്നു.
18
എന്നാല്‍ ആ മനുഷ്യന് തന്റെ ദുഷ്കര്‍മത്തിനു കിട്ടിയ പ്രതിഫലംകൊണ്ട് ഒരു നിലം വാങ്ങി; അയാള്‍ നിലത്തുവീണു വയറു പിളര്‍ന്നു കുടലെല്ലാം പുറത്തുചാടി.
19
യെരൂശലേമില്‍ നിവസിക്കുന്ന എല്ലാവരും ഈ സംഭവം അറിഞ്ഞു. ആ നിലത്തിന് അവരുടെ ഭാഷയില്‍ ‘രക്തനിലം’ എന്നര്‍ഥമുള്ള ‘അക്കല്ദാമ’ എന്നു പേരുവന്നു.
20
‘അവന്റെ വാസസ്ഥലം ശൂന്യമായിത്തീരട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ’ എന്നും ‘അവന്റെ അധ്യക്ഷസ്ഥാനം മറ്റൊരുവനു ലഭിക്കട്ടെ’ എന്നും സങ്കീര്‍ത്തനപുസ്തകത്തില്‍ എഴുതിയിട്ടുണ്ടല്ലോ.
21
“അതുകൊണ്ട് ഞങ്ങളോടൊപ്പം കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുവാന്‍ ഒരാള്‍ ആവശ്യമായിരിക്കുന്നു.
22
കര്‍ത്താവായ യേശു നമ്മുടെകൂടെ സഞ്ചരിച്ചിരുന്ന കാലമത്രയും - യോഹന്നാന്റെ സ്നാപനംമുതല്‍ കര്‍ത്താവ് സ്വര്‍ഗാരോഹണം ചെയ്ത നാള്‍വരെ - നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുവനായിരിക്കണം അയാള്‍.
23
അവര്‍ യുസ്തൊസ് എന്ന അപരനാമമുള്ള ബര്‍ശബാ എന്ന യോസേഫിന്റെയും മത്ഥിയാസിന്റെയും പേരുകള്‍ നിര്‍ദേശിച്ചു. അനന്തരം അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചു:
24
“സകല മനുഷ്യഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, ഈ ശുശ്രൂഷയുടെയും അപ്പോസ്തോലത്വത്തിന്റെയും സ്ഥാനം ഉപേക്ഷിച്ച്, താന്‍ അര്‍ഹിക്കുന്ന സ്ഥലത്തേക്ക് യൂദാസ് പോയിരിക്കുന്നു.
25
അയാള്‍ക്കു പകരം ഇവരില്‍ ആരെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരണമേ.”
26
പിന്നീട് അവരുടെ പേരില്‍ നറുക്കിട്ടു; നറുക്കു മത്ഥിയാസിനു വീണു. അങ്ങനെ അദ്ദേഹം പതിനൊന്ന് അപ്പോസ്തോലന്മാരോടുകൂടി ചേര്‍ക്കപ്പെട്ടു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28