bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 9
Acts 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 10 →
1
കര്‍ത്താവിന്റെ ശിഷ്യന്മാരെയെല്ലാം കൊന്നൊടുക്കുമെന്ന് ശൗല്‍ ഭീഷണി മുഴക്കി.
2
ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്ത്രീകളെയോ പുരുഷന്മാരെയോ കണ്ടാല്‍, അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുന്നതിന് തന്നെ അധികാരപ്പെടുത്തുന്ന കത്തുകള്‍ ദമാസ്കസിലെ സുനഗോഗുകളിലേക്കു മഹാപുരോഹിതന്റെ പക്കല്‍നിന്ന് അദ്ദേഹം വാങ്ങി.
3
അങ്ങനെ ശൗല്‍ പുറപ്പെട്ട് ദമാസ്കസിനു സമീപത്തെത്തി. പെട്ടെന്ന് ആകാശത്തുനിന്ന് ഉജ്ജ്വലമായ ഒരു മിന്നലൊളി അദ്ദേഹത്തെ വലയം ചെയ്തു. തല്‍ക്ഷണം അദ്ദേഹം നിലംപതിച്ചു;
4
“ശൗലേ, ശൗലേ, നീ എന്തിന് എന്നെ ഉപദ്രവിക്കുന്നു?” എന്ന് ഒരശരീരിയും കേട്ടു.
5
“അങ്ങ് ആരാകുന്നു കര്‍ത്താവേ?” എന്നു ശൗല്‍ ചോദിച്ചു.
6
“നീ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന യേശുവാണു ഞാന്‍. നീ എഴുന്നേറ്റു പട്ടണത്തിലേക്കു ചെല്ലുക; നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ചു നിന്നോടു പറയും” എന്ന് അവിടുന്നു പ്രതിവചിച്ചു.
7
ശൗലിനോടുകൂടി യാത്രചെയ്തിരുന്നവര്‍ ആ ശബ്ദം കേട്ടതല്ലാതെ ആരെയും കണ്ടില്ല. അവര്‍ സ്തംഭിച്ചുനിന്നുപോയി.
8
ശൗല്‍ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണു തുറന്നു; പക്ഷേ, ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് സഹയാത്രികര്‍ അദ്ദേഹത്തെ കൈക്കുപിടിച്ച് ദമാസ്കസിലേക്കു കൊണ്ടുപോയി.
9
മൂന്നു ദിവസം അദ്ദേഹം കണ്ണു കാണാതെയും എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യാതെയും കഴിച്ചുകൂട്ടി.
10
ദമാസ്കസില്‍ അനന്യാസ് എന്ന ഒരു ക്രിസ്തുശിഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. ദര്‍ശനത്തില്‍ “അനന്യാസേ,” എന്നു വിളിക്കുന്നതു കേട്ട്, “കര്‍ത്താവേ അടിയന് ഇതാ” എന്ന് അദ്ദേഹം പറഞ്ഞു.
11
അപ്പോള്‍ കര്‍ത്താവ് അദ്ദേഹത്തോടു കല്പിച്ചു: “നീ നേര്‍വീഥി എന്ന തെരുവില്‍ യൂദയുടെ വീട്ടില്‍ ചെന്ന് തര്‍സൊസുകാരനായ ശൗല്‍ എന്നയാളിനെ അന്വേഷിക്കുക; അവന് പ്രാര്‍ഥിക്കുന്നു.
12
തനിക്കു കാഴ്ച തിരിച്ചു കിട്ടുന്നതിനായി അനന്യാസ് എന്നൊരാള്‍ വന്നു തന്റെ തലയില്‍ കൈകള്‍ വയ്ക്കുന്നതായി ഒരു ദര്‍ശനത്തില്‍ അവന് കണ്ടിരിക്കുന്നു.”
13
അനന്യാസ് അതിനു മറുപടിയായി, “കര്‍ത്താവേ, യെരൂശലേമിലുള്ള അവിടുത്തെ ഭക്തജനങ്ങള്‍ക്ക് ആ മനുഷ്യന് വളരെ അധികം ദ്രോഹം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്;
14
ഇവിടെയും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ബന്ധനസ്ഥരാക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രവുമായിട്ടാണ് അയാള്‍ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
15
കര്‍ത്താവ് അനന്യാസിനോട്, “എങ്കിലും നീ പോകണം; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍ജനതയുടെയും മുമ്പില്‍ എന്റെ നാമം വഹിക്കുന്നതിന് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന പാത്രമാണ് അയാള്‍.
16
എനിക്കുവേണ്ടി എന്തെല്ലാം കഷ്ടതകള്‍ അയാള്‍ സഹിക്കേണ്ടതുണ്ട് എന്നു ഞാന്‍ തന്നെ അയാള്‍ക്കു കാണിച്ചുകൊടുക്കും” എന്നു പറഞ്ഞു.
17
അതനുസരിച്ച് അനന്യാസ് ആ വീട്ടില്‍ ചെന്നു, ശൗലിന്റെമേല്‍ കൈകള്‍ വച്ചുകൊണ്ട് പറഞ്ഞു: “ശൗലേ, സഹോദരാ, കാഴ്ചപ്രാപിക്കേണ്ടതിനും പരിശുദ്ധാത്മാവിന്റെ പൂര്‍ണമായ നിറവ് താങ്കളിലുണ്ടാകേണ്ടതിനും വഴിയില്‍വച്ചു താങ്കള്‍ക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവ് എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നു.”
18
ഉടനെ ശൗലിന്റെ കണ്ണില്‍നിന്ന് ചെതുമ്പല്‍പോലെ ഏതോ ഒന്നു താഴെ വീണു. തല്‍ക്ഷണം അദ്ദേഹത്തിനു വീണ്ടും കാഴ്ച ലഭിച്ചു;
19
ഉടനെതന്നെ സ്നാപനം സ്വീകരിക്കുകയും ഭക്ഷണം കഴിച്ചു ശക്തി പ്രാപിക്കുകയും ചെയ്തു.
20
ദമാസ്കസിലുണ്ടായിരുന്ന ക്രിസ്തു ശിഷ്യന്മാരോടുകൂടി ശൗല്‍ കുറെനാള്‍ പാര്‍ത്തു. താമസംവിനാ, യേശു ദൈവപുത്രന് തന്നെ എന്ന് അദ്ദേഹം സുനഗോഗുകളില്‍ പ്രഖ്യാപനം ചെയ്തു തുടങ്ങി.
21
അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടവരെല്ലാം അദ്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു: “ഈ മനുഷ്യനല്ലേ യെരൂശലേമില്‍ യേശുവിന്റെ നാമം ഉച്ചരിക്കുന്നവരെയെല്ലാം നശിപ്പിച്ചുകൊണ്ടിരുന്നത്? അങ്ങനെയുള്ളവരെ പിടിച്ചുകെട്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലേ അയാള്‍ ഇവിടെയും വന്നത്?”
22
ശൗലാകട്ടെ, പൂര്‍വാധികം ശക്തിപ്രാപിക്കുകയും യേശുതന്നെ മശിഹാ എന്ന് ശക്തമായി സമര്‍ഥിച്ചുകൊണ്ട് ദമാസ്കസില്‍ നിവസിച്ചിരുന്ന യെഹൂദന്മാരെ മൊഴിമുട്ടിക്കുകയും ചെയ്തു.
23
കുറെനാള്‍ കഴിഞ്ഞ് ശൗലിനെ വധിക്കുവാന്‍ യെഹൂദന്മാര്‍ ഗൂഢാലോചന നടത്തി. എന്നാല്‍ അദ്ദേഹം അതറിഞ്ഞു.
24
അദ്ദേഹത്തെ പിടിച്ച് വധിക്കുന്നതിനുവേണ്ടി നഗരത്തിന്റെ പ്രവേശനദ്വാരങ്ങളില്‍ രാവും പകലും കാവല്ക്കാരെ നിറുത്തിയിരുന്നു.
25
എന്നാല്‍ ഒരു രാത്രിയില്‍ ശൗലിന്റെ ശിഷ്യന്മാര് അദ്ദേഹത്തെ മതിലിന്റെ മുകളിലൂടെ ഒരു കുട്ടയില്‍ കെട്ടിയിറക്കി വിട്ടു.
26
ശൗല്‍ യെരൂശലേമിലെത്തി ക്രിസ്തുശിഷ്യന്മാരുടെകൂടെ ചേരുവാന്‍ ശ്രമിച്ചു. എന്നാല്‍ ശൗല്‍ ഒരു ശിഷ്യനാണെന്നു വിശ്വസിക്കാഞ്ഞതുമൂലം അവരെല്ലാവരും അദ്ദേഹത്തെ ഭയപ്പെട്ടു.
27
അപ്പോള്‍ ബര്‍നബാസ് വന്ന് അദ്ദേഹത്തെ അപ്പോസ്തോലന്മാരുടെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. വഴിയില്‍വച്ച് ശൗല്‍ കര്‍ത്താവിനെ ദര്‍ശിച്ചതും അവിടുന്ന് അദ്ദേഹത്തോടു സംസാരിച്ചതും പിന്നീട് ദമാസ്കസില്‍വച്ച് അദ്ദേഹം യേശുവിന്റെ നാമത്തില്‍ സുധീരം പ്രസംഗിച്ചതുമെല്ലാം ബര്‍നബാസ് വിവരിച്ചു പറഞ്ഞു.
28
അങ്ങനെ ശൗല്‍ അവരോട് അടുത്ത് ഇടപെടുകയും, യെരൂശലേമില്‍ എല്ലായിടത്തും സഞ്ചരിച്ച് യേശുവിന്റെ നാമത്തില്‍ നിര്‍ഭയം പ്രസംഗിക്കുകയും ചെയ്തു.
29
ഗ്രീക്കുഭാഷക്കാരായ യെഹൂദന്മാരോടും അദ്ദേഹം സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്തു പോന്നു. എന്നാല്‍ അവര്‍ അദ്ദേഹത്തെ വധിക്കുവാന്‍ വട്ടംകൂട്ടി.
30
അവിടുത്തെ സഹോദരന്മാര് ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെനിന്നു തര്‍സൊസിലേക്ക് അയയ്ക്കുകയും ചെയ്തു.
31
അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ പ്രദേശങ്ങളിലെങ്ങുമുള്ള സഭയ്ക്കു സമാധാനമുണ്ടായി. പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സഭ ശക്തിപ്പെട്ടു; അംഗസംഖ്യ വര്‍ധിച്ചു; കര്‍ത്താവിനോടുള്ള ഭക്തിയില്‍ ജീവിക്കുകയും ചെയ്തു.
32
പത്രോസ് എല്ലായിടവും ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം ലുദ്ദയിലെ ഭക്തജനങ്ങളുടെ അടുക്കലെത്തി.
33
അവിടെ എട്ടു വര്‍ഷമായി പക്ഷവാതം പിടിപെട്ട് ശയ്യാവലംബിയായി കഴിഞ്ഞിരുന്ന ഐനിയാസ് എന്നൊരാളെ അദ്ദേഹം കണ്ടു.
34
അയാളോടു പത്രോസ് പറഞ്ഞു: “ഐനിയാസേ, യേശുക്രിസ്തു ഇതാ നിനക്കു സൗഖ്യം നല്കുന്നു; എഴുന്നേറ്റു നീ തന്നെ കിടക്ക വിരിക്കുക.” തല്‍ക്ഷണം അയാള്‍ എഴുന്നേറ്റു.
35
സുഖംപ്രാപിച്ച ഐനിയാസിനെ കണ്ടിട്ട് ലുദ്ദയിലും ശാരോനിലും പാര്‍ക്കുന്നവരെല്ലാം കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.
36
യോപ്പയില്‍ തബീഥാ എന്നൊരു ക്രിസ്തുശിഷ്യ ഉണ്ടായിരുന്നു. തബീഥാ എന്ന പേരിനു ഗ്രീക്കില്‍ ദോര്‍ക്കാസ്-പേടമാന്-എന്നാണര്‍ഥം. അവള് ധാരാളം സല്‍പ്രവൃത്തികളും ദാനധര്‍മങ്ങളും ചെയ്യുന്നതില്‍ സദാ ജാഗരൂകയായിരുന്നു.
37
ആയിടയ്ക്ക് ഒരു രോഗം പിടിപെട്ട് അവള് മരണമടഞ്ഞു. മൃതദേഹം കുളിപ്പിച്ച് ഒരു മാളികമുറിയില്‍ കിടത്തി.
38
പത്രോസ് തൊട്ടടുത്തുള്ള ലുദ്ദയിലുണ്ടെന്നു യോപ്പയിലെ ശിഷ്യന്മാരറിഞ്ഞു. അദ്ദേഹം കഴിയുന്നതും വേഗം യോപ്പയിലേക്കു ചെല്ലണമെന്നു നിര്‍ബന്ധപൂര്‍വം അപേക്ഷിക്കുന്നതിനായി രണ്ടു പേരെ ലുദ്ദയിലേക്കു പറഞ്ഞയച്ചു.
39
പത്രോസ് അവരോടുകൂടി യോപ്പയില്‍ ചെന്നു. അവര്‍ അദ്ദേഹത്തെ മാളികമുറിയിലേക്ക് ആനയിച്ചു; ദോര്‍ക്കാസ് ജീവിച്ചിരുന്നപ്പോള്‍ ഉണ്ടാക്കിക്കൊടുത്ത കുപ്പായങ്ങളും ഉടുപ്പുകളും മറ്റും കാണിച്ചുകൊടുത്തുകൊണ്ട് വിധവമാര്‍ പത്രോസിന്റെ ചുറ്റുംനിന്നു വിലപിച്ചു.
40
അവരെയെല്ലാം പുറത്തിറക്കി നിറുത്തിയശേഷം പത്രോസ് മുട്ടുകുത്തി പ്രാര്‍ഥിച്ചു. പിന്നീട് മൃതദേഹത്തിനു നേരെ തിരിഞ്ഞ്, “തബീഥയേ, എഴുന്നേല്ക്കൂ” എന്ന് ആജ്ഞാപിച്ചു. ഉടനെ അവള് കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോള്‍ അവള് എഴുന്നേറ്റിരുന്നു.
41
അദ്ദേഹം കൈകൊടുത്തു തബീഥയെ എഴുന്നേല്പിച്ചു. പിന്നീട് വിധവമാരെയും ഭക്തജനങ്ങളെയും വിളിച്ച് ജീവന് പ്രാപിച്ച തബീഥയെ അവരുടെ മുമ്പില്‍ നിറുത്തി.
42
യോപ്പയില്‍ എല്ലായിടത്തും ഈ വാര്‍ത്ത പരന്നു. അനേകം ആളുകള്‍ കര്‍ത്താവില്‍ വിശ്വസിച്ചു.
43
യോപ്പയില്‍ ശിമോന് എന്നയാളിന്റെ വീട്ടില്‍ അദ്ദേഹം വളരെനാള്‍ പാര്‍ത്തു. തുകല്‍ ഊറയ്‍ക്കിടുകയായിരുന്നു ശിമോന്റെ തൊഴില്‍.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28