bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 17
Acts 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 18 →
1
അവര്‍ അംഫിപൊലീസിലും അപ്പൊലോന്യയിലും കൂടി സഞ്ചരിച്ചു തെസ്സലോനിക്യയിലെത്തി. അവിടെ യെഹൂദന്മാരുടെ ഒരു സുനഗോഗുണ്ടായിരുന്നു.
2
പൗലൊസ് പതിവുപോലെ അവിടെപോയി. വേദഗ്രന്ഥത്തെ ആധാരമാക്കി അദ്ദേഹം മൂന്നു ശബത്തു ദിവസം അവരോടു സംവാദം നടത്തി.
3
ക്രിസ്തു കഷ്ടതയനുഭവിച്ച് മരിച്ച് ഉയിര്‍ത്തെഴുന്നേല്ക്കേണ്ടതാണെന്നു വിശദീകരിക്കുകയും സമര്‍ഥിക്കുകയും ചെയ്തു. “ഞാന്‍ ആരെക്കുറിച്ചു നിങ്ങളോടു പ്രസ്താവിക്കുന്നുവോ ആ യേശുതന്നെയാണു ക്രിസ്തു” എന്നും അദ്ദേഹം പറഞ്ഞു.
4
അവിടെ കൂടിയിരുന്ന ചിലര്‍ക്ക് ഇതു ബോധ്യമായി; അവര്‍ പൗലൊസിനോടും ശീലാസിനോടും ചേര്‍ന്നു. അതുപോലെതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുവന്ന അനേകം ഗ്രീക്കുകാരും പ്രമുഖരായ ഒട്ടേറെ സ്ത്രീകളും ക്രിസ്തുവില്‍ വിശ്വസിച്ചു.
5
ഇത് യെഹൂദന്മാരില് അമര്‍ഷം ഉളവാക്കി. അവര്‍ കമ്പോളത്തിലുള്ള ചട്ടമ്പികളെ വിളിച്ചുകൂട്ടി ജനങ്ങളുടെയിടയില്‍ പ്രക്ഷോഭമുണ്ടാക്കി. പൗലൊസിനെയും ശീലാസിനെയും ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനുവേണ്ടി അവര്‍ യാസോന് എന്ന ആളിന്റെ വീട് ആക്രമിച്ചു.
6
എന്നാല്‍ അവരെ അവിടെ കാണാഞ്ഞതിനാല്‍ യാസോനെയും മറ്റുചില സഹോദരന്മാരെയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നഗരാധിപന്മാരുടെ മുമ്പില്‍ ഹാജരാക്കി. “ഭൂലോകത്തെ കീഴ്മേല്‍ മറിച്ചവര്‍ ഇവിടെയും വന്നിരിക്കുന്നു.
7
യാസോന് അവരെ ഇവിടെ അതിഥികളായി സ്വീകരിച്ചിരിക്കുന്നു; യേശു എന്ന മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവര്‍ കൈസറിന്റെ കല്പനകള്ക്കെതിരെ പ്രവര്‍ത്തിക്കുന്നു” എന്നിങ്ങനെ അവര്‍ ആക്രോശിച്ചു.
8
ഇതുകേട്ടപ്പോള്‍ നഗരാധിപന്മാരും പൗരജനങ്ങളും അമ്പരന്നു.
9
ഒടുവില്‍ അധികാരികള്‍ യാസോനെയും മറ്റുള്ളവരെയും ജാമ്യത്തില്‍ വിട്ടയച്ചു.
10
രാത്രിയായ ഉടനെ സഹോദരന്മാര് പൗലൊസിനെയും ശീലാസിനെയും ബെരോവയിലേക്കയച്ചു. അവിടെയെത്തിയപ്പോള്‍ അവര്‍ യെഹൂദന്മാരുടെ സുനഗോഗിലേക്കു പോയി.
11
അവിടെയുള്ളവര്‍ തെസ്സലോനിക്യയിലുള്ളവരെക്കാള് വിശാലമനസ്കരായിരുന്നു. അവര്‍ അതീവതാത്പര്യത്തോടെ വചനം സ്വീകരിക്കുകയും, അതു ശരിയാണോ എന്നറിയുന്നതിനു ദിവസംതോറും വേദഭാഗങ്ങള്‍ പരിശോധിക്കുകയും ചെയ്തുപോന്നു.
12
അങ്ങനെ അനേകമാളുകള്‍ വിശ്വാസികളായിത്തീര്‍ന്നു. അക്കൂട്ടത്തില്‍ കുലീനരായ ധാരാളം ഗ്രീക്കുവനിതകളും പുരുഷന്മാരും ഉണ്ടായിരുന്നു.
13
ബെരോവയിലും പൗലൊസ് ദൈവവചനം പ്രസംഗിക്കുന്നു എന്ന വിവരം തെസ്സലോനിക്യയിലെ യെഹൂദന്മാര്‍ അറിഞ്ഞ് അവിടെയുമെത്തി ജനത്തെ പറഞ്ഞിളക്കി പ്രക്ഷോഭമുണ്ടാക്കി.
14
പെട്ടെന്ന് അവിടത്തെ സഹോദരന്മാര് പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു. എന്നാല്‍ ശീലാസും തിമൊഥെയോസും ബെരോവയില്‍തന്നെ പാര്‍ത്തു.
15
പൗലൊസിനെ കൊണ്ടുപോയവര്‍ ആഥന്‍സുവരെ അദ്ദേഹത്തിന്റെകൂടെ പോയി. പിന്നീട് അവര്‍ ബെരോവയിലേക്കു തിരിച്ചുപോയി. ശീലാസും തിമൊഥെയോസും എത്രയുംവേഗം തന്റെ അടുക്കല്‍ എത്തിച്ചേരണമെന്നു പൗലൊസ് അവരോടു പറഞ്ഞയച്ചു.
16
ശീലാസും തിമൊഥെയോസും വരുന്നതിന് പൗലൊസ് ആഥന്‍സില്‍ കാത്തിരിക്കുകയായിരുന്നു. ആ പട്ടണം വിഗ്രഹങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നതായി അദ്ദേഹം കണ്ടു.
17
അത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. സുനഗോഗില്‍ വന്നുകൂടുന്ന യെഹൂദന്മാരോടും അവരോടൊത്ത് ആരാധിച്ചുവന്ന വിജാതീയരായ ഭക്തജനങ്ങളോടും പട്ടണത്തിലെ പൊതുസ്ഥലത്ത് ദിനംതോറും കൂടിവന്നവരോടും അദ്ദേഹം വാദപ്രതിവാദം നടത്തിപ്പോന്നു.
18
എപ്പിക്കൂര്യരും സ്തോയിക്കുകളുമായ ദാര്‍ശനികരും അദ്ദേഹത്തോടു വാദിച്ചു. “ഈ വിടുവായന് എന്താണു പറയുവാന്‍ പോകുന്നത്?” എന്നു ചിലരും യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ട് “അന്യദൈവങ്ങളെക്കുറിച്ചാണ് ഇയാള്‍ പ്രസംഗിക്കുന്നതെന്നു തോന്നുന്നു” എന്നു മറ്റു ചിലരും പറഞ്ഞു.
19
പിന്നീട് അവര്‍ അദ്ദേഹത്തെ പിടിച്ച് നഗരസഭ സമ്മേളിക്കുന്ന അരയോപഗക്കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പറഞ്ഞു: “താങ്കള്‍ പ്രസംഗിക്കുന്ന ഈ നവീനോപദേശം എന്തെന്നു ഞങ്ങള്‍ക്കറിഞ്ഞാല്‍ കൊള്ളാം;
20
വളരെ വിചിത്രമായ സിദ്ധാന്തങ്ങളാണല്ലോ ഞങ്ങള്‍ കേള്‍ക്കുന്നത്. ഇതിന്റെ അര്‍ഥം എന്താണെന്നറിയുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്” എന്നു പറഞ്ഞു.
21
ആഥന്‍സുകാര്‍ക്കും, ആ പട്ടണത്തില്‍ നിവസിച്ചിരുന്ന വിദേശീയര്‍ക്കും പുതുമയുള്ള കാര്യങ്ങള്‍ പറയുകയോ കേള്‍ക്കുകയോ ചെയ്യുന്നതിനു മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ.
22
അരയോപഗസ്സിന്റെ മധ്യത്തില്‍ നിന്നുകൊണ്ട് പൗലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “ആഥന്‍സിലെ പൗരജനങ്ങളേ, നിങ്ങള്‍ എല്ലാ പ്രകാരത്തിലും മതനിഷ്ഠരാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.
23
ഞാന്‍ ചുറ്റിനടന്നപ്പോള്‍ നിങ്ങളുടെ പൂജാവസ്തുക്കളെല്ലാം കണ്ടു; ‘അജ്ഞാതദേവന്’ എന്ന് ആലേഖനം ചെയ്തിട്ടുള്ള ഒരു ബലിപീഠവും അതിനിടയ്ക്കു കാണാനിടയായി. നിങ്ങള്‍ അറിവില്ലാതെ പൂജിക്കുന്ന ആ അജ്ഞാതദേവനെപ്പറ്റിയാണ് ഞാന്‍ പ്രഖ്യാപനം ചെയ്യുന്നത്.
24
പ്രപഞ്ചവും അതിലുള്ള സകലവും ഉണ്ടാക്കിയ ഈശ്വരന്, ആകാശത്തിന്റെയും ഭൂമിയുടെയും അധിനാഥനായതുകൊണ്ട്, മനുഷ്യകരങ്ങളാല് നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ നിവസിക്കുന്നില്ല.
25
മനുഷ്യനു ജീവനും ശ്വാസവും എന്നല്ല, സമസ്തവും നല്‍കുന്നത് അവിടുന്നാണ്. അതിനാല്‍ വല്ലതിനും ബുദ്ധിമുട്ടുള്ളവന് എന്നപോലെ മനുഷ്യകരങ്ങള്‍ക്കൊണ്ടുള്ള സേവനം അവിടുത്തേക്ക് ഒട്ടാവശ്യവുമില്ല.
26
ഭൂതലത്തെ മുഴുവനും അധിവസിക്കുന്നതിനായി ഒരുവനില്‍നിന്ന് മനുഷ്യജാതിയെ മുഴുവന്‍ അവിടുന്നു സൃഷ്ടിച്ചു. മനുഷ്യന് എത്രകാലം എവിടെയൊക്കെ പാര്‍ക്കണമെന്നു സ്ഥലകാല പരിധികളും അവിടുന്നു കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്.
27
അവര്‍ ഈശ്വരനെ തപ്പിത്തിരഞ്ഞു കണ്ടെത്താമെന്ന പ്രതീക്ഷയോടെ അവിടുത്തെ അന്വേഷിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. എങ്കിലും അവിടുന്ന് നമ്മില്‍ ആരില്‍നിന്നും അകന്നിരിക്കുന്നവനല്ല.
28
ഈശ്വരനിലാണു നാം ജീവിക്കുന്നതും ചരിക്കുന്നതും; നമ്മുടെ അസ്തിത്വം തന്നെയും ഈശ്വരനിലാകുന്നു. നിങ്ങളുടെ കവികളില്‍ ഒരാള്‍ പറഞ്ഞിരിക്കുന്നതുപോലെ, നാം ദൈവത്തിന്റെ സന്താനങ്ങള്‍ തന്നെ.
29
“അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കെ മനുഷ്യന്റെ ശില്പകലാ വൈദഗ്ധ്യവും കല്പനാവൈഭവവുംകൊണ്ട് സ്വര്‍ണത്തിലോ വെള്ളിയിലോ കല്ലിലോ നിര്‍മിക്കുന്ന വിഗ്രഹത്തെപ്പോലെയാണു ദൈവമെന്നു ചിന്തിക്കുവാന്‍ പാടില്ല.
30
അനുതപിച്ച് പാപമാര്‍ഗങ്ങളില്‍നിന്നു പിന്തിരിയണമെന്ന് ലോകത്തെങ്ങുമുള്ള സകല മനുഷ്യരോടും അവരുടെ അജ്ഞതയുടെ കാലങ്ങളെ കണക്കിലെടുക്കാതെ, ഇപ്പോള്‍ ദൈവം ആജ്ഞാപിക്കുന്നു.
31
അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. അന്ന് സകല ലോകത്തെയും അവിടുന്നു നീതിപൂര്‍വം വിധിക്കും. അതിനുവേണ്ടി ഒരു മനുഷ്യനെയും അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ചതിനാല്‍, എല്ലാവര്ക്കും അതിനുള്ള ഉറപ്പും നല്കിയിരിക്കുന്നു.”
32
മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി അദ്ദേഹം പറഞ്ഞതു കേട്ടപ്പോള്‍ ചിലര്‍ പരിഹസിച്ചു. എന്നാല്‍ മറ്റുചിലരാകട്ടെ, “ഈ വിഷയത്തെക്കുറിച്ചു താങ്കള്‍ ചെയ്യുന്ന പ്രസംഗം ഇനിയും കേട്ടാല്‍ കൊള്ളാം എന്നു പറഞ്ഞു.
33
അങ്ങനെ പൗലൊസ് അവരുടെ മധ്യത്തില്‍നിന്നു പോയി.
34
ഏതാനുമാളുകള്‍ പൗലൊസിനോടു ചേര്‍ന്നു വിശ്വാസികളായിത്തീര്‍ന്നു. നഗരസഭാംഗമായ ഡയോനിഷ്യസും ദമരിസ് എന്ന വനിതയും മറ്റുചിലരും അവരില്‍ ഉള്‍പ്പെട്ടിരുന്നു.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28