bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 3
Acts 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 4 →
1
ഒരു ദിവസം ഉച്ചകഴിഞ്ഞു മൂന്നുമണിക്കുള്ള പ്രാര്‍ഥനാസമയത്ത് പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുകയായിരുന്നു.
2
ദേവാലയത്തില്‍ പോകുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി ജന്മനാ മുടന്തനായ ഒരുവനെ ഏതാനും പേര് ദേവാലയത്തിലേക്ക് എടുത്തുകൊണ്ടുവന്ന് ‘സുന്ദരം’ എന്നു പേരുള്ള ദേവാലയത്തിന്റെ പടിവാതില്ക്കല് ഇരുത്തുക പതിവായിരുന്നു.
3
പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുന്നതു കണ്ടപ്പോള്‍ അയാള്‍ അവരോട് ഭിക്ഷ യാചിച്ചു.
4
പത്രോസ് യോഹന്നാനോടൊപ്പം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെ നേരേ നോക്കൂ” എന്നു പറഞ്ഞു.
5
അവരില്‍നിന്നു വല്ലതും കിട്ടുമെന്നു പ്രതീക്ഷിച്ചുകൊണ്ട് അയാള്‍ അവരെ സൂക്ഷിച്ചുനോക്കി.
6
എന്നാല്‍ പത്രോസ്, “പൊന്നും വെള്ളിയും എനിക്കില്ല; എങ്കിലും എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നടക്കുക”
7
എന്നു പറഞ്ഞുകൊണ്ട് അയാളുടെ വലത്തുകൈക്കു പിടിച്ച് എഴുന്നേല്പിച്ചു. തല്‍ക്ഷണം ആ മനുഷ്യന്റെ പാദങ്ങള്‍ക്കും കണങ്കാലുകള്‍ക്കും ബലമുണ്ടായി.
8
അയാള്‍ ചാടി എഴുന്നേറ്റു നില്‍ക്കുകയും നടക്കുകയും ചെയ്തു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുകൊണ്ട് അയാള്‍ അവരോടുകൂടി ദേവാലയത്തില്‍ പ്രവേശിച്ചു.
9
അയാള്‍ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും എല്ലാവരും കണ്ടു.
10
‘സുന്ദരം’ എന്ന ദേവാലയഗോപുരത്തിലിരുന്നു ഭിക്ഷയാചിച്ച മനുഷ്യനാണയാള്‍ എന്ന് അവര്‍ക്ക് മനസ്സിലായി; അയാള്‍ക്കു സംഭവിച്ചതിനെക്കുറിച്ച് അവര്‍ക്കു വിസ്മയവും സംഭ്രമവുമുണ്ടായി.
11
അയാള്‍ പത്രോസിന്റെയും യോഹന്നാന്റെയും അടുക്കല്‍ പറ്റിക്കൂടി നില്ക്കുന്നതുകണ്ട് ജനങ്ങള്‍ അമ്പരന്ന്, ‘ശലോമോന്റേത്’ എന്നു പേരുള്ള മണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ഓടിക്കൂടി.
12
ഇതു കണ്ട് പത്രോസ് അവരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളേ, ഇതില്‍ നിങ്ങള്‍ എന്തിനാണ് വിസ്മയിക്കുന്നത്? നിങ്ങള്‍ ഞങ്ങളെ തുറിച്ചുനോക്കുന്നത് എന്തിന്? ഞങ്ങളുടെ സ്വന്തം ശക്തികൊണ്ടോ ഭക്തികൊണ്ടോ അല്ല ഈ മനുഷ്യനെ നടക്കുമാറാക്കിയത്.
13
അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി. ആ യേശുവിനെ നിങ്ങള്‍ അധികാരികള്‍ക്ക് ഏല്പിച്ചുകൊടുത്തു. പീലാത്തോസ് യേശുവിനെ മോചിപ്പിക്കുവാന്‍ തീരുമാനിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ മുമ്പില്‍വച്ച് നിങ്ങള്‍ അവിടുത്തെ തള്ളിപ്പറഞ്ഞു.
14
പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള്‍ തിരസ്കരിച്ചു. ഒരു കൊലപാതകിയെ വിട്ടുകിട്ടണമെന്നത്രേ നിങ്ങള്‍ ആവശ്യപ്പെട്ടത്.
15
ജീവനാഥനെ നിങ്ങള്‍ വധിച്ചു; ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിച്ചു; അതിനു ഞങ്ങള്‍ സാക്ഷികള്‍.
16
ആ യേശുവിന്റെ നാമം, അവിടുത്തെ നാമത്തിലുള്ള വിശ്വാസംതന്നെ, നിങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനു ബലം നല്കിയിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തില്‍, ഇയാള്‍ക്കു സമ്പൂര്‍ണമായ ആരോഗ്യം നല്‍കിയത് യേശുക്രിസ്തുവില്‍ക്കൂടിയുള്ള വിശ്വാസമാണ്.
17
“സഹോദരരേ, നിങ്ങളുടെ നേതാക്കന്മാരും നിങ്ങളും അജ്ഞതമൂലമാണ് യേശുവിനോട് ഇപ്രകാരം ചെയ്തതെന്ന് എനിക്കറിയാം.
18
എന്നാല്‍ ക്രിസ്തു കഷ്ടതയനുഭവിക്കുമെന്നു സകല പ്രവാചകന്മാരും മുഖാന്തരം ദൈവം മുന്‍കൂട്ടി അറിയിച്ചത് ഇങ്ങനെ സംഭവിച്ചു.
19
അതിനാല്‍ നിങ്ങളുടെ പാപം നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതിന് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞുകൊള്ളുക.
20
അങ്ങനെ ചെയ്താല്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്ന് ആശ്വാസം ലഭിക്കുന്ന കാലം വരും. നിങ്ങള്‍ക്കുവേണ്ടി മുന്നിയമിക്കപ്പെട്ട ക്രിസ്തുവാകുന്ന യേശുവിനെ അവിടുന്ന് അയയ്ക്കുകയും ചെയ്യും.
21
പണ്ടുമുതല്‍ വിശുദ്ധപ്രവാചകന്മാര് മുഖാന്തരം ദൈവം അരുള്ചെയ്തതുപോലെ, എല്ലാറ്റിനെയും യഥാസ്ഥാനമാക്കുന്നതുവരെ യേശു സ്വര്‍ഗത്തില്‍ ആയിരിക്കേണ്ടതാകുന്നു.
22
മോശ ഇങ്ങനെ പറയുന്നു: ‘ദൈവമായ കര്‍ത്താവു നിങ്ങളുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കുവേണ്ടി എഴുന്നേല്പിക്കും. അദ്ദേഹം പറയുന്നത് എന്തുതന്നെ ആയാലും, അതു നിങ്ങള്‍ ശ്രദ്ധിക്കണം.
23
അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാത്തവരെല്ലാം ഉന്മൂലനം ചെയ്യപ്പെടും.’
24
ശമൂവേല്‍ തുടങ്ങി എല്ലാ പ്രവാചകന്മാരും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്.
25
“നിങ്ങള്‍ പ്രവാചകന്മാരുടെയും, ദൈവം നിങ്ങളുടെ പൂര്‍വികന്മാര്‍ക്കു നല്കിയ ഉടമ്പടിയുടെയും അവകാശികളാകുന്നു. ‘ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയില്‍ക്കൂടി അനുഗ്രഹിക്കപ്പെടും’ എന്ന് അബ്രഹാമിനോട് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
26
“നിങ്ങളെ ഓരോരുത്തരെയും അവനവന്റെ ദുഷ്ടതയില്‍നിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കേണ്ടതിന് ദൈവം തന്റെ ദാസനെ നിയോഗിച്ച്, ആദ്യമേ നിങ്ങളുടെ അടുക്കലേക്കയച്ചു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28