bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 21
Acts 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 22 →
1
ഞങ്ങള്‍ അവരെ ഒരു വിധത്തില്‍ വിട്ടു പിരിഞ്ഞ് കപ്പല്‍ നീക്കി. ഞങ്ങള്‍ നേരേ യാത്ര ചെയ്തു കോസിലും, പിറ്റേദിവസം രോദോസിലും പിന്നീട് പത്തരയിലുമെത്തി.
2
അവിടെനിന്ന് ഫൊയ്നിക്യയിലേക്ക് പോകുന്ന ഒരു കപ്പല്‍ കണ്ട് ഞങ്ങള്‍ അതില്‍ കയറി യാത്ര തുടര്‍ന്നു.
3
സൈപ്രസ്ദ്വീപു കണ്ടപ്പോള്‍ കപ്പല്‍ അതിന്റെ തെക്കുഭാഗത്തുകൂടി വിട്ട് സിറിയയിലേക്ക് ഓടിച്ചുപോയി. അങ്ങനെ സോരില്‍ ചെന്നിറങ്ങി. അവിടെ കപ്പലില്‍നിന്നു ചരക്കിറക്കാനുണ്ടായിരുന്നു. അവിടത്തെ ശിഷ്യന്മാരെ ഞങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു. ഏഴുദിവസം ഞങ്ങള്‍ അവരോടുകൂടി പാര്‍ത്തു.
4
യെരൂശലേമിലേക്കു പോകരുതെന്ന് അവര്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ പൗലൊസിനോടു പറഞ്ഞു.
5
അവിടത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങള്‍ അവരെ വിട്ടുപിരിഞ്ഞു പോന്നപ്പോള്‍, സ്ത്രീകളും കുട്ടികളുമടക്കം അവരെല്ലാവരുംകൂടി പട്ടണത്തിനു പുറത്തുവരെ അനുയാത്ര ചെയ്തു. ഞങ്ങള്‍ കടല്‍പ്പുറത്തു മുട്ടുകുത്തി പ്രാര്‍ഥിച്ച്, അന്യോന്യം വിടവാങ്ങി.
6
പിന്നീട് ഞങ്ങള്‍ കപ്പലില്‍ കയറുകയും അവര്‍ സ്വഭവനങ്ങളിലേക്കു തിരിച്ചുപോകുകയും ചെയ്തു.
7
സോരില്‍ നിന്നു യാത്രചെയ്ത് ഞങ്ങള്‍ പ്തൊലെമായിസില്‍ എത്തിച്ചേര്‍ന്നു; സഹോദരന്മാരെ ഞങ്ങള്‍ അഭിവാദനം ചെയ്തു; ഒരു ദിവസം അവരോടുകൂടി പാര്‍ത്തു.
8
പിറ്റേദിവസം ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടു കൈസര്യയിലെത്തി. ഫീലിപ്പോസ് എന്ന സുവിശേഷകന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്റെ കൂടെ പാര്‍ത്തു. യെരൂശലേമില്‍വച്ചു ദിവ്യശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരില്‍ ഒരാളായിരുന്നു അദ്ദേഹം.
9
അദ്ദേഹത്തിനു പ്രവചിക്കുന്നവരും കന്യകമാരുമായ നാലു പുത്രിമാരുണ്ടായിരുന്നു. ഞങ്ങള്‍ ഏതാനും ദിവസം അവിടെ താമസിച്ചു;
10
അതിനിടയ്ക്ക് അഗബൊസ് എന്നൊരു പ്രവാചകന് യെഹൂദ്യയില്‍നിന്നു വന്നു.
11
അയാള്‍ ഞങ്ങളുടെ അടുക്കല്‍ വന്ന്, പൗലൊസിന്റെ അരക്കച്ച എടുത്ത് സ്വന്തം കൈകാലുകള്‍ കെട്ടി; “ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെരൂശലേമിലെ യെഹൂദന്മാര്‍ ഇതുപോലെ ബന്ധിച്ചു വിജാതീയരെ ഏല്പിക്കുമെന്നു പരിശുദ്ധാത്മാവു പറയുന്നു” എന്നു പറഞ്ഞു.
12
ഇതുകേട്ടപ്പോള്‍ യെരൂശലേമിലേക്കു പോകരുതെന്നു ഞങ്ങളും അവിടെയുള്ളവരും പൗലൊസിനോടപേക്ഷിച്ചു.
13
അപ്പോള്‍ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: “നിങ്ങള്‍ എന്താണീ ചെയ്യുന്നത്? നിങ്ങള്‍ വിങ്ങിക്കരഞ്ഞ് എന്റെ ഹൃദയം തകര്‍ക്കുകയാണോ? കര്‍ത്താവായ യേശുവിനുവേണ്ടി യെരൂശലേമില്‍വച്ചു ബന്ധനസ്ഥനാകുവാന്‍ മാത്രമല്ല, മരിക്കുവാന്‍പോലും ഞാന്‍ തയ്യാറാണ്.”
14
അദ്ദേഹം വഴങ്ങുകയില്ലെന്നു കണ്ടപ്പോള്‍, ഞങ്ങള്‍ ആ ഉദ്യമം ഉപേക്ഷിച്ചിട്ട് ദൈവഹിതം പൂര്‍ത്തിയാകട്ടെ എന്നു പറഞ്ഞു.
15
ഏതാനും ദിവസങ്ങള്‍ക്കുശേഷം വേണ്ട ഒരുക്കങ്ങള്‍ചെയ്ത് ഞങ്ങള്‍ യെരൂശലേമിലേക്കു പോയി.
16
കൈസര്യയിലെ ചില ശിഷ്യന്മാരും ഞങ്ങളുടെകൂടെ പോന്നു. അവര്‍ ഞങ്ങളെ ആദ്യകാല ശിഷ്യന്മാരില് ഒരാളായ സൈപ്രസുകാരന്‍ മ്നാസോന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ വീട്ടിലാണ് ഞങ്ങള്‍ക്കു പാര്‍ക്കേണ്ടിയിരുന്നത്.
17
ഞങ്ങള്‍ യെരൂശലേമിലെത്തിയപ്പോള്‍ അവിടത്തെ സഹോദരന്മാര് ഞങ്ങളെ സസന്തോഷം സ്വീകരിച്ചു.
18
പിറ്റേദിവസം പൗലൊസും ഞങ്ങളുംകൂടി യാക്കോബിന്റെ അടുക്കലേക്കു പോയി; സഭയിലെ എല്ലാ മുഖ്യന്മാരും അവിടെ കൂടിയിരുന്നു.
19
അവരെ അഭിവാദനം ചെയ്തശേഷം, തന്റെ ശുശ്രൂഷയില്‍കൂടി വിജാതീയരുടെ ഇടയില്‍ ദൈവം ചെയ്ത കാര്യങ്ങള്‍ പൗലൊസ് ഓരോന്നായി വിവരിച്ചു.
20
അതുകേട്ടപ്പോള്‍ അവര്‍ ദൈവത്തെ സ്തുതിച്ചു; അവര്‍ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കൂ, സഹോദരാ, യെഹൂദന്മാരുടെ ഇടയില്‍ വിശ്വാസികളായിത്തീര്‍ന്നിട്ടുള്ള എത്ര ആയിരം ജനങ്ങളുണ്ട്! യെഹൂദധര്‍മശാസ്ത്രത്തിന്റെ അനുഷ്ഠാനത്തില്‍ വ്യഗ്രതയുള്ളവരാണ് അവരെല്ലാവരും.
21
കുട്ടികളെ പരിച്ഛേദനകര്‍മത്തിനു വിധേയരാക്കുകയോ, പരമ്പരാഗതമായ ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്യരുതെന്ന്, വിജാതീയരുടെ ഇടയിലുള്ള യെഹൂദന്മാരോടു പറഞ്ഞുകൊണ്ട്, മോശയുടെ നിയമസംഹിത പരിത്യജിക്കണമെന്ന്,
22
അവരെ താങ്കള്‍ ഉപദേശിക്കുന്നതായി ഇവിടെയുള്ളവര്‍ കേട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ എന്താണു ചെയ്യുക? താങ്കള്‍ വന്നിരിക്കുന്ന വിവരം അവര്‍ നിശ്ചയമായും അറിയും;
23
അതുകൊണ്ട് ഞങ്ങളുടെ നിര്‍ദേശം ഇതാണ്; വ്രതമെടുത്തിട്ടുള്ള നാലു പുരുഷന്മാര് ഇവിടെയുണ്ട്.
24
അവരെ കൂട്ടിക്കൊണ്ടുപോയി അവരോടൊപ്പം താങ്കളും ശുദ്ധീകരണകര്‍മത്തിനു വിധേയനാകുക; അവരുടെ തല മുണ്ഡനം ചെയ്യുന്നതിനുള്ള ചെലവും കൊടുക്കുക; അങ്ങനെ ചെയ്താല്‍ താങ്കളെപ്പറ്റി അവര്‍ കേട്ടതില്‍ കഥയൊന്നുമില്ലെന്നും, താങ്കള്‍ യെഹൂദനിയമസംഹിത അനുസരിക്കുന്ന ആളാണെന്നും എല്ലാവര്ക്കും ബോധ്യമാകും.
25
വിശ്വാസികളായിത്തീര്‍ന്ന വിജാതീയരാകട്ടെ, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചിട്ടുള്ളവയും, രക്തവും, ശ്വാസംമുട്ടിച്ചത്തവയും, ദുര്‍മാര്‍ഗവും വര്‍ജിച്ചാല്‍ മതിയെന്നു നാം തീരുമാനിച്ച് എഴുതി അറിയിച്ചിട്ടുണ്ടല്ലോ.
26
അങ്ങനെ പിറ്റേദിവസം പൗലൊസ് ആ നാലുപേരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടി ശുദ്ധീകരണകര്‍മത്തിനു വിധേയനായി. അവര്‍ക്ക് ഓരോരുത്തര്‍ക്കുംവേണ്ട വഴിപാട് അര്‍പ്പിക്കുന്നതിലേക്കു ശുദ്ധീകരണദിവസങ്ങള്‍ എന്നു പൂര്‍ത്തിയാകുമെന്ന് അറിയിക്കുന്നതിനായി പൗലൊസ് ദേവാലയത്തിലേക്കു പോകുകയും ചെയ്തു.
27
ആ ഏഴു ദിവസം പൂര്‍ത്തിയാകാറായപ്പോള്‍, ഏഷ്യാസംസ്ഥാനത്തുനിന്നു വന്ന യെഹൂദന്മാര്‍ ദേവാലയത്തില്‍വച്ച് അദ്ദേഹത്തെ കണ്ടു.
28
“ഇസ്രായേല്‍പുരുഷന്മാരേ, സഹായത്തിനെത്തിയാലും! ഈ മനുഷ്യനാണ് നമ്മുടെ ജനതയ്ക്കും ധര്‍മശാസ്ത്രത്തിനും ഈ ദേവാലയത്തിനും എതിരെ എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നത്! ഇയാള്‍ ഗ്രീക്കുകാരെ ദേവാലയത്തില്‍ പ്രവേശിപ്പിച്ച് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു” എന്നിങ്ങനെ ആക്രോശിച്ചുകൊണ്ട് അവര്‍ ജനങ്ങളെ ഇളക്കിവിട്ടു. അവര്‍ അദ്ദേഹത്തെ പിടിച്ചു.
29
എഫെസൊസുകാരനായ ത്രോഫിമോസിനെ അവര്‍ പൗലൊസിനോടുകൂടി നേരത്തെ നഗരത്തില്‍വച്ചു കണ്ടിരുന്നു. അതുകൊണ്ട് അയാളെ ദേവാലയത്തില്‍ പ്രവേശിപ്പിച്ചുകാണുമെന്ന് അവര്‍ ഊഹിച്ചു.
30
നഗരം ആകമാനം ഇളകി, ജനങ്ങള്‍ ഓടിക്കൂടി. അവര്‍ പൗലൊസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഉടനെതന്നെ വാതിലുകളെല്ലാം അടയ്ക്കപ്പെട്ടു. അവര്‍ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചു.
31
ഈ സമയത്ത് യെരൂശലേമിലെങ്ങും കലാപമുണ്ടായിരിക്കുന്നുവെന്ന് സൈന്യത്തിന്റെ സഹസ്രാധിപന് അറിവു കിട്ടി.
32
ഉടനെ അദ്ദേഹം പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ അടുക്കല്‍ പാഞ്ഞെത്തി. സൈന്യാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ അവര്‍ പൗലൊസിനെ മര്‍ദിക്കുന്നതു നിറുത്തി.
33
സഹസ്രാധിപന് വന്നു പൗലൊസിനെ പിടിച്ച്, രണ്ടു ചങ്ങലകൊണ്ടു ബന്ധിക്കുവാന്‍ ഉത്തരവിട്ടു. ഇയാള്‍ ആരാണെന്നും എന്താണു ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
34
ജനങ്ങളില്‍ ഒരു കൂട്ടര് ഒരു വിധത്തിലും മറ്റൊരു കൂട്ടര് മറ്റൊരു വിധത്തിലും വിളിച്ചുകൂവി. ബഹളംമൂലം കലാപത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് പൗലൊസിനെ പാളയത്തിലേക്കു കൊണ്ടുപോകുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു.
35
പാളയത്തിന്റെ നടയ്‍ക്കരികിലെത്തിയപ്പോള്‍ പ്രക്ഷുബ്ധമായ ജനസഞ്ചയത്തിന്റെ ബലാല്ക്കാരംമൂലം, പടയാളികള്‍ക്കു പൗലൊസിനെ എടുത്തുകൊണ്ടുപോകേണ്ടിവന്നു.
36
“അവനെ കൊന്നുകളയുക” എന്ന് ആള്‍ക്കൂട്ടം ആക്രോശിച്ചുകൊണ്ടു പിറകേ ചെന്നു.
37
പാളയത്തില്‍ പ്രവേശിക്കാറായപ്പോള്‍ പൗലൊസ് സഹസ്രാധിപനോട്, “ചില കാര്യങ്ങള്‍ അങ്ങയോടു പറയുവാന്‍ എന്നെ അനുവദിക്കുമോ?” എന്നു ചോദിച്ചു.
38
അപ്പോള്‍ സൈന്യാധിപന്, “നിങ്ങള്‍ക്കു ഗ്രീക്കറിയാം അല്ലേ? കുറേനാള്‍മുമ്പ് ഒരു വിപ്ലവമുണ്ടാക്കി നാലായിരം ഭീകരപ്രവര്‍ത്തകരെ മരുഭൂമിയിലേക്കു നയിച്ച ഈജിപ്തുകാരനല്ലേ നിങ്ങള്‍? എന്നു ചോദിച്ചു.
39
പൗലൊസ് പ്രതിവചിച്ചു: “ഞാന്‍ ഒരു യെഹൂദനാണ്; കിലിക്യയിലെ പ്രസിദ്ധനഗരമായ തര്‍സൊസില്‍ ജനിച്ച ഒരു പൗരനുമാണ്; ഈ ജനത്തോട് ഒന്നു സംസാരിക്കുവാന്‍ അങ്ങ് അനുവദിച്ചാലും.”
40
സഹസ്രാധിപന് അനുവദിച്ചപ്പോള്‍, പൗലൊസ് നടയില്‍ നിന്നുകൊണ്ട് ജനത്തോടു നിശ്ശബ്ദത പാലിക്കാന്‍ ആംഗ്യം കാട്ടി; ജനം നിശ്ശബ്ദരായപ്പോള്, അദ്ദേഹം എബ്രായഭാഷയില്‍ ഇപ്രകാരം പ്രസ്താവിച്ചു:
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28