bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 2
Acts 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 3 →
1
പെന്തെക്കോസ്തു നാളില്‍ അവര്‍ എല്ലാവരും ഒരു സ്ഥലത്തു കൂടിയിരിക്കുകയായിരുന്നു.
2
പെട്ടെന്നു കൊടുങ്കാറ്റടിക്കുന്നതുപോലെ ഒരു മുഴക്കം ആകാശത്തുനിന്നുണ്ടായി; അത് അവരിരുന്ന വീടു മുഴുവന്‍ വ്യാപിച്ചു.
3
തീനാമ്പുപോലെയുള്ള നാവ് അവര്‍ക്ക് പ്രത്യക്ഷമായി; അതു പിളര്‍ന്ന് ഓരോരുത്തരുടെയും മേല്‍ പതിഞ്ഞു.
4
എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.
5
അന്ന് ആകാശത്തിന്‍കീഴുള്ള എല്ലാ രാജ്യങ്ങളില്‍നിന്നും വന്നു പാര്‍ക്കുന്ന യെഹൂദ ഭക്തജനങ്ങള്‍ യെരൂശലേമിലുണ്ടായിരുന്നു.
6
ഈ ശബ്ദം കേട്ട് ഒരു വലിയ ജനക്കൂട്ടം അവിടെ വന്നുകൂടി. അവര്‍ സംസാരിക്കുന്നത് ഓരോരുത്തരും അവനവന്റെ സ്വന്തം ഭാഷയില്‍ കേട്ടതിനാല്‍ അവര്‍ അന്ധാളിച്ചുപോയി.
7
അവര്‍ അമ്പരന്ന് അദ്ഭുതാധീനരായി പറഞ്ഞു: “ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ?
8
പിന്നെ എങ്ങനെയാണ് ഇവരുടെ ഭാഷണം നമ്മുടെ ഓരോരുത്തരുടെയും മാതൃഭാഷയില്‍ കേള്‍ക്കുന്നത്?
9
[9-11] പാര്‍ഥ്യരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യ, യെഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യാസംസ്ഥാനം, ഫ്റുഗ്യ, പംഫുല്യ, ഈജിപ്ത്, കുറേനയ്ക്ക് അടുത്തുകിടക്കുന്ന ലിബിയയിലെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിവസിക്കുന്നവരും റോമില്‍നിന്നു വന്നിട്ടുള്ള സന്ദര്‍ശകരും ജന്മനാ യെഹൂദന്മാരും യെഹൂദമതം സ്വീകരിച്ചവരും ക്രീറ്റുകാരും അറേബ്യക്കാരും നമ്മുടെ കൂട്ടത്തിലുണ്ടല്ലോ. എന്നിട്ടും ദൈവത്തിന്റെ അദ്ഭുതപ്രവര്‍ത്തനങ്ങളെപ്പറ്റി അവര്‍ പറയുന്നത് നമ്മുടെ സ്വന്തം ഭാഷകളില്‍ നാം കേള്‍ക്കുന്നു!”
12
എല്ലാവരും ആശ്ചര്യപ്പെടുകയും സംഭ്രാന്തരാകുകയും ചെയ്തു. “ഇതിന്റെ അര്‍ഥം എന്ത്?” എന്ന് അവര്‍ അന്യോന്യം ചോദിച്ചു.
13
“അവര്‍ നിറയെ പുതുവീഞ്ഞു കുടിച്ചിട്ടുണ്ട്” എന്നു മറ്റു ചിലര്‍ പരിഹാസപൂര്‍വം പറഞ്ഞു.
14
അപ്പോള്‍ പത്രോസ് മറ്റു പതിനൊന്ന് അപ്പോസ്തോലന്മാരോടു കൂടി എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തില്‍ അവരെ അഭിസംബോധന ചെയ്തു: “യെഹൂദാജനങ്ങളേ, യെരൂശലേം നിവാസികളേ, നിങ്ങള്‍ ഇത് അറിഞ്ഞുകൊള്ളുക; എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:
15
നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ കുടിച്ചു മത്തുപിടിച്ചവരൊന്നുമല്ല. ഇപ്പോള്‍ രാവിലെ ഒന്‍പതുമണിയല്ലേ ആയിട്ടുള്ളൂ.
16
എന്നാല്‍ ഇത് യോവേല്‍പ്രവാചകന്‍ പറഞ്ഞിട്ടുള്ളതാണ്:
17
ദൈവം അരുളിച്ചെയ്യുന്നു: അന്ത്യനാളുകളില്‍ എന്റെ ആത്മാവിനെ സകല മനുഷ്യരുടെയുംമേല്‍ ഞാന്‍ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കള്‍ ദര്‍ശനങ്ങള്‍ കാണും. നിങ്ങളുടെ വൃദ്ധന്മാര് സ്വപ്നങ്ങള്‍ ദര്‍ശിക്കും;
18
അതേ, ആ നാളുകളില്‍, എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ പകരുകയും അവര്‍ പ്രവചിക്കുകയും ചെയ്യും.
19
ഞാന്‍ ആകാശത്ത് അദ്ഭുതങ്ങളും ഭൂമിയില്‍ അടയാളങ്ങളും കാണിക്കും; രക്തവും അഗ്നിയും ഇരുണ്ട ധൂമപടലവും തന്നെ.
20
കര്‍ത്താവിന്റെ മഹത്തും തേജസ്കരവുമായ ആ ദിവസം വരുന്നതിനുമുമ്പു സൂര്യന് ഇരുണ്ടുപോകും; ചന്ദ്രന് രക്തമായിത്തീരുകയും ചെയ്യും.
21
എന്നാല്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെല്ലാം രക്ഷിക്കപ്പെടും.
22
“ഇസ്രായേല്‍ജനങ്ങളേ, നസറായനായ യേശു എന്ന മനുഷ്യന് ദൈവത്താല്‍ നിയുക്തനായിരിക്കുന്നു. തന്നില്‍കൂടി നിങ്ങളുടെ മധ്യത്തില്‍ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും അതിശക്തമായ പ്രവര്‍ത്തനങ്ങളും അതു വെളിപ്പെടുത്തി. ഇത് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ.
23
ഈ യേശു ദൈവത്തിന്റെ മുന്നറിവും നിശ്ചയവും അനുസരിച്ചു നിങ്ങളുടെ കൈയില്‍ ഏല്പിക്കപ്പെട്ടു. നിങ്ങള്‍ അവിടുത്തെ അധര്‍മികളുടെ കൈകളാല്‍ കുരിശില്‍ തറച്ചുകൊന്നു.
24
എന്നാല്‍ മരണത്തിന്റെ അധീനതയില്‍നിന്നു ദൈവം അവിടുത്തെ മോചിപ്പിച്ച് ഉയിര്‍പ്പിച്ചു. എന്തെന്നാല്‍ മരണത്തിന് അവിടുത്തെ തടങ്കലില്‍ വയ്ക്കുക അസാധ്യമായിരുന്നു.
25
ദാവീദ് അവിടുത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: കര്‍ത്താവിനെ എപ്പോഴും എന്റെ കണ്മുമ്പില് ഞാന്‍ ദര്‍ശിച്ചിരുന്നു; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതിനാല്‍ ഞാന്‍ കുലുങ്ങിപ്പോകുകയില്ല.
26
അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവ് ആഹ്ലാദപൂര്‍വം ആര്‍ത്തുവിളിച്ചു. മാത്രമല്ല, ഞാന്‍ മര്‍ത്യനെങ്കിലും പ്രത്യാശയോടെ ഇരിക്കും.
27
എന്തെന്നാല്‍ അങ്ങ് എന്റെ പ്രാണനെ മരിച്ചവരുടെ ലോകത്തിലേക്കു കൈവിടുകയില്ല; അവിടുത്തെ പരിശുദ്ധനെ ജീര്ണതയ്ക്കു വിധേയനാകുവാന്‍ അനുവദിക്കുകയുമില്ല.
28
ജീവനിലേക്കു നയിക്കുന്ന മാര്‍ഗങ്ങള്‍ അങ്ങ് എനിക്കു കാണിച്ചു തന്നു; അവിടുത്തെ സാന്നിധ്യത്താല്‍ എന്നെ സന്തോഷപൂര്‍ണനാക്കും.
29
“സഹോദരരേ, നമ്മുടെ ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു ഞാന്‍ സധൈര്യം പറയട്ടെ: അദ്ദേഹം അന്തരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും നമ്മുടെ ഇടയിലുണ്ടല്ലോ.
30
ദാവീദ് ഒരു പ്രവാചകനായതിനാല്‍ തന്റെ സന്താനപരമ്പരയില്‍ ഒരുവനെ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കുമെന്നു ദൈവം പ്രതിജ്ഞ ചെയ്ത് ഉറപ്പിച്ചുപറഞ്ഞു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
31
അങ്ങനെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുന്‍കൂട്ടികാണുകയും ‘അവിടുന്നു മരിച്ചവരുടെ ലോകത്തില്‍ കൈവിടപ്പെടുകയോ, അവിടുത്തെ ജഡം ജീര്‍ണിക്കുകയോ ചെയ്യുകയില്ല’ എന്നു പ്രസ്താവിക്കുകയും ചെയ്തു.
32
ഈ യേശുവിനെയാണു ദൈവം ഉയിര്‍പ്പിച്ചത്; അതിനു ഞങ്ങളെല്ലാവരും സാക്ഷികളുമാണ്.
33
അവിടുന്ന് ദൈവത്തിന്റെ വലത്തുഭാഗത്ത് ആരോഹണം ചെയ്തു; വാഗ്ദാനപ്രകാരം, പരിശുദ്ധാത്മാവിനെ പിതാവില്‍നിന്നു പ്രാപിച്ചു പകര്‍ന്നു തന്നതാണ് നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.
34
ദാവീദു സ്വര്‍ഗാരോഹണം ചെയ്തിട്ടില്ല. എങ്കിലും അദ്ദേഹം ഇപ്രകാരം പറയുന്നു:
35
‘ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ- നീ എന്റെ വലത്തുഭാഗത്തിരിക്കുക’ എന്നു സര്വേശ്വരന് എന്റെ കര്‍ത്താവിനോട് അരുളിചെയ്തു.
36
“അതുകൊണ്ട് നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കി വച്ചിരിക്കുന്നു എന്ന് ഇസ്രായേല്‍ വംശജരെല്ലാം നിശ്ചയമായും അറിഞ്ഞുകൊളളട്ടെ.”
37
ഇതുകേട്ട് മനസ്സാക്ഷിക്കു കുത്തുകൊണ്ട് അവര്‍ പത്രോസിനോടും മറ്റ് അപ്പോസ്തോലന്മാരോടും ചോദിച്ചു: “സഹോദരന്മാരേ, ഞങ്ങള്‍ എന്താണു വേണ്ടത്?”
38
പത്രോസ് അവരോടു പറഞ്ഞു: “നിങ്ങള്‍ ഓരോ വ്യക്തിയും അനുതപിച്ചു മനം തിരിഞ്ഞു പാപമോചനത്തിനുവേണ്ടി യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാപനം സ്വീകരിക്കുക; അപ്പോള്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.
39
ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചുചേര്‍ക്കുന്ന വിദൂരസ്ഥരായ എല്ലാവര്ക്കുംവേണ്ടിയുള്ളതാണ്.”
40
മറ്റു പല വാദമുഖങ്ങളും ഉന്നയിച്ചുകൊണ്ട് പത്രോസ് അവരോടു സാക്ഷ്യം വഹിക്കുകയും വക്രതയുള്ള ഈ തലമുറയ്ക്കു നേരിടുന്ന ശിക്ഷയില്‍നിന്നു നിങ്ങള്‍ രക്ഷപെട്ടുകൊള്ളുക” എന്നു ശക്തമായി ഉദ്ബോധിപ്പിക്കുകയും ചെയ്തു.
41
അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ചവര്‍ സ്നാപനം ഏറ്റു. അന്നു മൂവായിരത്തോളം ആളുകള്‍ അവരുടെകൂടെ ചേര്‍ന്നു.
42
അവര്‍ അപ്പോസ്തോലന്മാരുടെ പ്രബോധനങ്ങള്‍ കേള്‍ക്കുന്നതിലും കൂട്ടായ്മയിലും അപ്പം മുറിക്കുന്നതിലും പ്രാര്‍ഥനയിലും നിരന്തരമായി സര്‍വാത്മനാ പങ്കെടുത്തുപോന്നു.
43
അപ്പോസ്തോലന്മാരിലൂടെ നടന്ന അനേകം അദ്ഭുതങ്ങളും അടയാളങ്ങളും മൂലം എല്ലാവരിലും ഭയം ജനിച്ചു.
44
വിശ്വസിച്ചവരെല്ലാം ഒരുമിച്ച് ഒരു സമൂഹമായി കഴിയുകയും, അവര്‍ക്കുള്ള സര്‍വസ്വവും പൊതുവകയായി എണ്ണുകയും,
45
തങ്ങളുടെ വസ്തുവകകളെല്ലാം വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം വിഭജിച്ചുകൊടുക്കുകയും ചെയ്തു.
46
അവര്‍ ശുഷ്കാന്തിയോടുകൂടി നിത്യവും ഏകമനസ്സോടെ ദേവാലയത്തില്‍ വന്നുകൂടിയിരുന്നു. വീടുകള്‍തോറും അവര്‍ അപ്പം മുറിക്കുകയും, ഉല്ലാസത്തോടും പരമാര്‍ഥഹൃദയത്തോടും കൂടി അവരുടെ ഭക്ഷണം പങ്കിടുകയും,
47
ദൈവത്തെ സ്തുതിക്കുകയും എല്ലാവരുടെയും സൗഹൃദം ആസ്വദിക്കുകയും ചെയ്തു. രക്ഷിക്കപ്പെട്ടുകൊണ്ടിരുന്നവരെ കര്‍ത്താവു ദിനംതോറും അവരുടെ സംഘത്തില്‍ ചേര്‍ത്തുകൊണ്ടിരുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28