bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 15
Acts 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 16 →
1
“മോശ ഏര്‍പ്പെടുത്തിയ ആചാരപ്രകാരം പരിച്ഛേദനകര്‍മം നടത്താതെ നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ സാധ്യമല്ല” എന്ന് യെഹൂദ്യയില്‍നിന്നു വന്ന ചിലര്‍ അക്കാലത്ത് സഹോദരന്മാരെ പഠിപ്പിച്ചു തുടങ്ങി.
2
പൗലൊസിനും ബര്‍നബാസിനും ഈ അഭിപ്രായത്തോട് ഉഗ്രമായ വിയോജിപ്പും തര്‍ക്കവും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ പ്രശ്നത്തെക്കുറിച്ച് അപ്പോസ്തോലന്മാരോടും സഭാമുഖ്യന്മാരോടും ആലോചിക്കുന്നതിന് അവരും മറുപക്ഷത്തുള്ള ചിലരും യെരൂശലേമിലേക്കു പോകണമെന്നു നിശ്ചയിച്ചു.
3
അങ്ങനെ സഭ അവരെ യഥോചിതം യാത്ര അയച്ചു. അവര്‍ ഫൊയ്നിക്യയിലും ശമര്യയിലുംകൂടി കടന്നുപോയപ്പോള്‍ വിജാതീയരുടെ മാനസാന്തരത്തെക്കുറിച്ച് അവര്‍ ആ പ്രദേശങ്ങളിലെ സഹോദരന്മാരെ അറിയിച്ചു. അതുകേട്ട് അവര്‍ അത്യന്തം ആനന്ദിച്ചു.
4
പൗലൊസും ബര്‍നബാസും മറ്റുള്ളവരും യെരൂശലേമിലെത്തിയപ്പോള്‍ സഭയും അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങളോടുകൂടിയിരുന്നു പ്രവര്‍ത്തിച്ച കാര്യങ്ങള്‍ അവര്‍ പ്രസ്താവിച്ചു.
5
എന്നാല്‍ പരീശപക്ഷക്കാരായ ചില വിശ്വാസികള്‍ വിജാതീയര്‍ പരിച്ഛേദനകര്‍മം സ്വീകരിക്കേണ്ടതാണെന്നും, മോശയുടെ നിയമസംഹിത അനുസരിക്കേണ്ടതാണെന്ന് അവരെ അനുശാസിക്കണമെന്നും വാദിച്ചു.
6
ഈ പ്രശ്നത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിന് അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ഒരു യോഗം കൂടി.
7
ദീര്‍ഘസമയത്തെ വാദപ്രതിവാദങ്ങള്‍ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, വിജാതീയര്‍ എന്റെ അധരങ്ങളില്‍നിന്നു സുവിശേഷവചനം കേട്ടു വിശ്വസിക്കുന്നതിന്, അവരോടു പ്രസംഗിക്കുവാന്‍ നിങ്ങളുടെ ഇടയില്‍നിന്ന് വളരെ മുമ്പ് ദൈവം എന്നെ തിരഞ്ഞെടുത്തു എന്നത് നിങ്ങള്‍ക്കറിയാമല്ലോ.
8
സകല ഹൃദയങ്ങളെയും അറിയുന്ന ദൈവം, നമുക്കു നല്കിയതുപോലെ, വിജാതീയര്‍ക്കും പരിശുദ്ധാത്മാവു പകര്‍ന്നു കൊടുത്തുകൊണ്ട്, അവരെ അംഗീകരിച്ചു എന്നതിനു സാക്ഷ്യം വഹിച്ചു. നമുക്കും അവര്‍ക്കും തമ്മില്‍ ഒരു വ്യത്യാസവും കല്പിച്ചില്ല;
9
വിശ്വസിച്ചതുകൊണ്ട് അവരുടെ ഹൃദയങ്ങളെയും അവിടുന്നു ശുദ്ധീകരിച്ചുവല്ലോ.
10
അങ്ങനെയിരിക്കെ, നമ്മുടെ പിതാക്കന്മാര്ക്കോ, നമുക്കോ, വഹിക്കുവാന്‍ കഴിയാതിരുന്ന ഒരു നുകം ശിഷ്യന്മാരുടെമേല് കെട്ടിയേല്പിച്ച് നാം എന്തിനു ദൈവത്തെ പരീക്ഷിക്കുന്നു? നാം വിശ്വസിക്കുന്നത് കര്‍ത്താവായ യേശുവിന്റെ കൃപയാല്‍ രക്ഷപ്രാപിക്കുമെന്നത്രേ.
11
അതുപോലെ തന്നെയാണ് അവരും രക്ഷപ്രാപിക്കുന്നത്.”
12
തങ്ങളില്‍ക്കൂടി ദൈവം വിജാതീയരുടെ ഇടയില്‍ കാണിച്ച അടയാളങ്ങളും അദ്ഭുതങ്ങളും ബര്‍നബാസും പൗലൊസും വിവരിച്ചത് ജനം നിശ്ശബ്ദം കേട്ടുകൊണ്ടിരുന്നു.
13
അവരുടെ പ്രഭാഷണം കഴിഞ്ഞ്, യാക്കോബ് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക:
14
വിജാതീയരില്‍നിന്ന് ഒരു വിഭാഗത്തെ തന്റെ നാമത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത്, അവരെക്കുറിച്ചുള്ള തന്റെ കരുതല്‍ എങ്ങനെയാണ് ദൈവം ആദ്യം പ്രകടിപ്പിച്ചതെന്ന് ശിമോന് വിവരിച്ചു കഴിഞ്ഞല്ലോ.
15
പ്രവാചകവചനങ്ങളും ഇതിനോടു യോജിക്കുന്നു. ഇവയാണ് ആ വചനങ്ങള്‍:
16
‘അതിനുശേഷം ദാവീദിന്റെ വീണുപോയ കൂടാരം ഞാന്‍ വീണ്ടും പണിയും; അതിന്റെ ശൂന്യാവശിഷ്ടങ്ങള്‍ വീണ്ടും പടുത്തുയര്‍ത്തും.
17
അങ്ങനെ ശേഷിച്ച സര്‍വജനവും എന്റെ സ്വന്തമായിരിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത വിജാതീയരും, എന്റെ അടുക്കലേക്കു വരും.’
18
എന്നിങ്ങനെ ആദിമുതല്ക്കേ ഇവയെല്ലാം അറിയിച്ചിട്ടുള്ള കര്‍ത്താവ് അരുള്‍ചെയ്യുന്നു.
19
“അതുകൊണ്ട് ദൈവത്തിങ്കലേക്കു തിരിയുന്ന വിജാതീയരെ അസഹ്യപ്പെടുത്തരുതെന്നാണ് എന്റെ അഭിപ്രായം.
20
വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചതുമൂലം അശുദ്ധമായിത്തീര്‍ന്നിട്ടുള്ളവ ഭക്ഷിക്കരുതെന്നും, യാതൊരു അവിഹിത വേഴ്ചയും പാടില്ലെന്നും, ശ്വാസംമുട്ടിച്ചു കൊല്ലുന്ന ഏതെങ്കിലും മൃഗത്തിന്റെ മാംസമോ രക്തമോ ഭക്ഷിക്കരുതെന്നും അവര്‍ക്ക് എഴുതിയാല്‍മതി.
21
പണ്ടുതൊട്ടേ ശബത്തു തോറും എല്ലാ പട്ടണങ്ങളിലുമുള്ള സുനഗോഗുകളില്‍ മോശയുടെ നിയമസംഹിത വായിക്കുകയും പ്രസംഗിക്കുകയും ചെയ്തുവരുന്നുണ്ടല്ലോ.”
22
തങ്ങളുടെ കൂട്ടത്തില്‍നിന്ന് ഏതാനും പേരെ തിരഞ്ഞെടുത്ത് പൗലൊസിന്റെയും ബര്‍നബാസിന്റെയും കൂടെ അന്ത്യോക്യയിലേക്ക് അയയ്ക്കണമെന്ന് അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും സമസ്തസഭയോടും ചേര്‍ന്നു നിശ്ചയിച്ചു. അങ്ങനെ സഹോദരന്മാരുടെ ഇടയില്‍ പ്രമുഖരായ ബര്‍നബാസ് എന്ന യൂദാസിനെയും ശീലാസിനെയും അവരോടുകൂടി അയച്ചു.
23
താഴെപ്പറയുന്ന കത്തും അവരുടെ കൈവശം കൊടുത്തയച്ചു; അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാര് അന്ത്യോക്യ, സിറിയ, കിലിക്യ എന്നീ പ്രദേശങ്ങളിലെ വിജാതീയരായ സഹോദരന്മാര്ക്ക് എഴുതുന്നത്:-
24
ഞങ്ങളുടെ കൂട്ടത്തില്‍പെട്ട ചിലര്‍ തങ്ങളുടെ വാക്കുകളാല്‍ ചിന്താകുഴപ്പം ഉണ്ടാക്കി നിങ്ങളെ അസ്വസ്ഥരാക്കിത്തീര്‍ത്തതായി ഞങ്ങള്‍ കേട്ടു. ഞങ്ങളുടെ നിര്‍ദേശപ്രകാരമല്ല അവര്‍ അങ്ങനെ ചെയ്തത്.
25
[25,26] അതുകൊണ്ട് ഞങ്ങള്‍ യോഗംകൂടി ഏതാനുംപേരെ തിരഞ്ഞെടുത്ത്, കര്‍ത്താവായ യേശുക്രിസ്തുവിനുവേണ്ടി ജീവിതം അര്‍പ്പിച്ചവരായ നമ്മുടെ പ്രിയപ്പെട്ട ബര്‍നബാസിനോടും പൗലൊസിനോടുംകൂടി നിങ്ങളുടെ അടുക്കല്‍ അയയ്ക്കണമെന്ന് ഐകകണ്ഠ്യേന തീരുമാനിച്ചു.
27
അങ്ങനെ യൂദാസിനെയും ശീലാസിനെയും നിങ്ങളുടെ അടുക്കലേക്കയയ്ക്കുന്നു. അവര്‍ നേരിട്ട് ഈ സംഗതികള്‍ നിങ്ങളോടു പറയും.
28
[28,29] വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച വസ്തുക്കള്‍, രക്തം, ശ്വാസംമുട്ടിച്ചു കൊല്ലപ്പെട്ടവ ഇതുകള്‍ നിങ്ങള്‍ വര്‍ജിക്കുകയും, അവിഹിതവേഴ്ചയില്‍ നിന്ന് ഒഴിഞ്ഞിരിക്കുകയും ചെയ്യണമെന്നല്ലാതെ, അതിലധികമായ ഭാരം നിങ്ങളുടെമേല്‍ കെട്ടിയേല്പിക്കേണ്ടതില്ലെന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു. ഇവ അനുഷ്ഠിക്കുന്നതായാല്‍ നിങ്ങള്‍ക്കു നന്ന്. നിങ്ങള്‍ക്കു മംഗളം!
30
അങ്ങനെ അവരെ യാത്രയാക്കി; അവര്‍ അന്ത്യോക്യയിലെത്തി സഭാജനങ്ങളെ വിളിച്ചുകൂട്ടി കത്ത് അവരെ ഏല്പിച്ചു.
31
അവര്‍ ആ കത്തു വായിച്ചു. അതിലെ ആശ്വാസപ്രദമായ ഉദ്ബോധനം അവരെ ആനന്ദഭരിതരാക്കി.
32
പ്രവാചകന്മാര് ആയിരുന്ന യൂദാസും ശീലാസും നിരവധി ഉദ്ബോധനങ്ങളാല്‍ അവരെ ധൈര്യപ്പെടുത്തി.
33
കുറെനാള്‍ ആ സഹോദരന്മാര് അവിടെ താമസിച്ചു. പിന്നീട് തങ്ങളെ അയച്ചവരുടെ അടുക്കലേക്ക്, അന്ത്യോക്യയിലെ സഹോദരന്മാര് അവരെ സമാധാനത്തോടെ യാത്രയയച്ചു.
34
എന്നാല്‍ പൗലൊസും ബര്‍നബാസും അന്ത്യോക്യയില്‍തന്നെ പാര്‍ത്തു.
35
അവര്‍ മറ്റു പലരോടുംകൂടി കര്‍ത്താവിന്റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു.
36
കുറേനാള്‍ കഴിഞ്ഞ് പൗലൊസ് ബര്‍നബാസിനോട്, “നാം കര്‍ത്താവിന്റെ വചനം പ്രസംഗിച്ച പട്ടണങ്ങള്‍ വീണ്ടും സന്ദര്‍ശിച്ച് സഹോദരന്മാര് എങ്ങനെ കഴിയുന്നു എന്ന് അന്വേഷിക്കാം” എന്നു പറഞ്ഞു.
37
മര്‍ക്കോസ് എന്നു പേരുള്ള യോഹന്നാനെക്കൂടി തങ്ങളുടെകൂടെ കൊണ്ടുപോകാന്‍ ബര്‍നബാസ് ആഗ്രഹിച്ചു.
38
എന്നാല്‍ പംഫുല്യയില്‍വച്ചു വിട്ടുപിരിയുകയും തങ്ങളുടെ പ്രവര്‍ത്തനത്തില്‍ തുടര്‍ന്നു സഹകരിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്ത ആളിനെ കൊണ്ടുപോകുന്നതിനെ പൗലൊസ് അനുകൂലിച്ചില്ല.
39
ഇതിന്റെ പേരില്‍ അവര്‍ തമ്മില്‍ നിശിതമായ തര്‍ക്കം ഉണ്ടായി. അങ്ങനെ അവര്‍ പരസ്പരം പിരിഞ്ഞു; ബര്‍നബാസ് മര്‍ക്കോസിനെ കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പല്‍കയറി.
40
സഹോദരന്മാര് പൗലൊസിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു.
41
അദ്ദേഹം ശീലാസിനോടുകൂടി സിറിയ, കിലിക്യ പ്രദേശങ്ങളില്‍ സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28