bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 25
Acts 25
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 26 →
1
ഫെസ്തൊസ് കൈസര്യയില്‍ വന്നതിന്റെ മൂന്നാം ദിവസം യെരൂശലേമിലേക്കു പോയി.
2
അപ്പോള്‍ മുഖ്യപുരോഹിതന്മാരും യെഹൂദനേതാക്കളും പൗലൊസിനെതിരെ അദ്ദേഹത്തിന്റെ അടുക്കല്‍ പരാതി ബോധിപ്പിച്ചു.
3
“അവിടുന്നു ദയാപൂര്‍വം പൗലൊസിനെ യെരൂശലേമിലേക്ക് അയയ്ക്കണം” എന്ന് അവര്‍ അഭ്യര്‍ഥിച്ചു.
4
അദ്ദേഹത്തെ വഴിയില്‍വച്ച് അപായപ്പെടുത്തുവാന്‍ അവര്‍ ഗൂഢാലോചന നടത്തിയിരുന്നു. അതിനു ഫെസ്തൊസ് ഇപ്രകാരം മറുപടി നല്കി: “പൗലൊസിനെ കൈസര്യയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്; ഉടനെതന്നെ ഞാന്‍ അവിടേക്കു തിരിച്ചുപോകുന്നുണ്ട്.
5
നിങ്ങളില്‍ പ്രാപ്തിയുള്ളവര്‍ എന്റെകൂടെ വന്ന്, അയാളുടെ പേരില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാം.”
6
ഫെസ്തോസ് എട്ടുപത്തുദിവസം അവരോടുകൂടി കഴിഞ്ഞശേഷം കൈസര്യയിലേക്കു മടങ്ങിപ്പോയി. പിറ്റേദിവസം അദ്ദേഹം ന്യായാസനത്തില്‍ ഉപവിഷ്ടനായിരുന്നുകൊണ്ട്, പൗലൊസിനെ ഹാജരാക്കുവാന്‍ ആജ്ഞാപിച്ചു.
7
പൗലൊസ് ഫെസ്തൊസിന്റെ മുമ്പിലെത്തിയപ്പോള്‍ യെരൂശലേമില്‍ നിന്നു വന്ന യെഹൂദന്മാര്‍ അദ്ദേഹത്തിന്റെ പേരില്‍ ഗുരുതരമായ പല കുറ്റങ്ങളും ആരോപിച്ചു. എന്നാല്‍ അവയൊന്നും തെളിയിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
8
തന്റെ പ്രതിവാദത്തില്‍ പൗലൊസ് ഇങ്ങനെ ബോധിപ്പിച്ചു: “യെഹൂദന്മാരുടെ ധര്‍മശാസ്ത്രത്തിനോ, ദേവാലയത്തിനോ, കൈസര്‍ക്കോ എതിരായി ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.”
9
ഫെസ്തോസിന് യെഹൂദന്മാരെ പ്രീണിപ്പിക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം പൗലൊസിനോടു ചോദിച്ചു: “യെരൂശലേമില്‍വച്ച് എന്റെ മുമ്പാകെ ഈ ആരോപണങ്ങളെക്കുറിച്ചുള്ള വിചാരണ നടത്തുന്നത് താങ്കള്‍ക്കു സമ്മതമാണോ?
10
പൗലൊസ് പ്രതിവചിച്ചു: “ഞാന്‍ കൈസറുടെ ന്യായാസനത്തിനു മുമ്പിലാണു നില്‍ക്കുന്നത്; അവിടെയാണു ഞാന്‍ വിസ്തരിക്കപ്പെടേണ്ടത്; ഞാന്‍ യെഹൂദന്മാര്‍ക്കു വിരോധമായി ഒരു തെറ്റും ചെയ്തിട്ടില്ലെന്നുളളത് അങ്ങേക്കു ശരിയായി അറിയാമല്ലോ.
11
വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റം ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ അവരുടെ കുറ്റാരോപണങ്ങള്‍ക്ക് അടിസ്ഥാനമൊന്നുമില്ലെങ്കില്‍ എന്നെ അവര്‍ക്ക് ഏല്പിച്ചുകൊടുക്കുവാന് ആര്‍ക്കും സാധ്യമല്ല. ഞാന്‍ കൈസറുടെ മുമ്പാകെ മേല്‍വിചാരണ ആഗ്രഹിക്കുന്നു.”
12
അപ്പോള്‍ തന്റെ ഉപദേഷ്ടാക്കന്മാരുമായി ആലോചിച്ചശേഷം ഫെസ്തോസ് ഇങ്ങനെ പറഞ്ഞു: “താങ്കള്‍ കൈസറുടെ മുമ്പില്‍ മേല്‍വിചാരണയ്‍ക്കുവേണ്ടി അപേക്ഷിച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുകതന്നെ വേണം.”
13
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അഗ്രിപ്പാരാജാവും ബെര്‍ന്നീക്കയും ഫെസ്തൊസിനെ അഭിവാദനം ചെയ്യുന്നതിനു കൈസര്യയിലെത്തി. അവര്‍ കുറെനാള്‍ അവിടെ പാര്‍ത്തു.
14
അതിനിടയ്ക്ക് ഫെസ്തോസ് പൗലൊസിന്റെ കാര്യം രാജാവിനോട് വിവരിച്ചു: “ഫെലിക്സ് തടവിലാക്കിയ ഒരാള്‍ ഇവിടെയുണ്ട്.
15
ഞാന്‍ യെരൂശലേമില്‍ പോയപ്പോള്‍ അയാളെക്കുറിച്ചുള്ള ആരോപണങ്ങള്‍ യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാരും നേതാക്കന്മാരും എന്നെ അറിയിക്കുകയും അയാളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
16
എന്നാല്‍ വാദിപ്രതികളെ അഭിമുഖമായി നിറുത്തി, പ്രതിയുടെ പേരില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കു സമാധാനം ബോധിപ്പിക്കുന്നതിന് അവസരം നല്‍കാതെ ശിക്ഷയ്ക്ക് ഏല്പിച്ചുകൊടുക്കുന്ന പതിവു റോമാഗവര്മെന്റിനില്ലെന്നു ഞാന്‍ അവര്‍ക്കു മറുപടി നല്കി.
17
അതുകൊണ്ട്, അവര്‍ വന്നുകൂടിയതിന്റെ പിറ്റേദിവസം തന്നെ, ഞാന്‍ ന്യായാസനത്തിലിരുന്ന് ആ മനുഷ്യനെ ഹാജരാക്കുവാന്‍ ഉത്തരവിട്ടു.
18
പൗലൊസിന്റെ എതിരാളികള്‍ അയാളുടെ പേരിലുള്ള കുറ്റങ്ങള്‍ നിരത്തിവച്ചെങ്കിലും, ഞാന്‍ പ്രതീക്ഷിച്ചതുപോലെയുള്ള കുറ്റങ്ങളൊന്നും അവര്‍ ആരോപിച്ചില്ല.
19
തങ്ങളുടെ മതത്തെക്കുറിച്ചും, മരിച്ചുപോയ യേശു എന്ന ഒരാളിനെക്കുറിച്ചും അയാളുമായുള്ള തര്ക്കസംഗതികള് ഉന്നയിക്കുക മാത്രമേ ചെയ്തുള്ളൂ. യേശു എന്ന മനുഷ്യന് ജീവിച്ചിരിക്കുന്നു എന്നാണു പൗലൊസ് തറപ്പിച്ചു പറയുന്നത്.
20
ഇങ്ങനെയുള്ള ആക്ഷേപങ്ങളെക്കുറിച്ചു കൂലങ്കഷമായി പരിശോധിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. അതുകൊണ്ട്, യെരൂശലേമില്‍ പോയി അവിടെവച്ച് ഈ ആരോപണങ്ങളെപ്പറ്റിയുള്ള വിസ്താരം നടത്തുന്നത് സമ്മതമാണോ എന്നു ഞാന്‍ പൗലൊസിനോടു ചോദിച്ചു.
21
എന്നാല്‍ തന്റെ പേരിലുള്ള വ്യവഹാരം അഭിവന്ദ്യനായ കൈസര്‍ തീരുമാനിക്കുന്നതുവരെ തനിക്കു സംരക്ഷണം നല്‍കണമെന്നു പൗലൊസ് അഭ്യര്‍ഥിച്ചതിനാല്‍ അതുവരെ അയാളെ തടങ്കലില്‍ പാര്‍പ്പിക്കുവാന്‍ ഞാന്‍ ഉത്തരവിട്ടു.”
22
തനിക്കും പൗലൊസിന്റെ പ്രസംഗം കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു. “നാളെയാകട്ടെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
23
പിറ്റേദിവസം അഗ്രിപ്പാ ബെര്‍ന്നീക്കയുമായി രാജകീയമായ ആഡംബരത്തോടുകൂടി വിചാരണമണ്ഡപത്തിലെത്തി. സൈനികമേധാവികളും നഗരത്തിലെ പ്രമുഖവ്യക്തികളും അവിടെ വന്നുകൂടിയിരുന്നു. ഫെസ്തൊസിന്റെ ഉത്തരവനുസരിച്ചു പൗലൊസിനെ ഹാജരാക്കി.
24
ഫെസ്തൊസ് പറഞ്ഞു: “അഗ്രിപ്പാരാജാവേ, മഹാജനങ്ങളേ, നിങ്ങളുടെ മുമ്പില്‍ നില്ക്കുന്ന ഈ മനുഷ്യനെതിരെ ഇവിടെയും യെരൂശലേമിലുമുള്ള യെഹൂദജനസഞ്ചയം എന്റെ അടുക്കല്‍ പരാതി ബോധിപ്പിച്ചിരിക്കുന്നു. ഇയാളെ ജീവനോടെ വച്ചേക്കരുതെന്നാണ് അവര്‍ വിളിച്ചുകൂവുന്നത്.
25
എന്നാല്‍ വധശിക്ഷയ്ക്ക് അര്‍ഹമായ എന്തെങ്കിലും ഇയാള്‍ ചെയ്തതായി ഞാന്‍ കാണുന്നില്ല. ഇയാള്‍ കൈസറുടെ മുമ്പാകെ മേല്വിചാരണയ്ക്ക് അപേക്ഷിച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ അയയ്ക്കുവാന് ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.
26
എങ്കിലും ഇയാളെ സംബന്ധിച്ച് വ്യക്തമായി എന്തെങ്കിലും കൈസറുടെ പേര്‍ക്ക് എഴുതുവാന്‍ എനിക്കില്ല. അതുകൊണ്ടാണ് നിങ്ങളുടെ മുമ്പിലും, വിശിഷ്യ അഗ്രിപ്പാരാജാവിന്റെ മുമ്പിലും, ഇയാളെ ഹാജരാക്കിയിരിക്കുന്നത്. ഇയാളെ വിസ്തരിച്ചു കഴിയുമ്പോള്‍ എനിക്ക് എഴുതുവാന്‍ വല്ലതും ലഭിച്ചേക്കാം.
27
ഒരു തടവുകാരനെ അയയ്ക്കുമ്പോള്‍ അയാളുടെ പേരിലുള്ള ആരോപണങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമായി എഴുതാതിരിക്കുന്നതു ശരിയല്ലെന്ന് എനിക്ക് തോന്നുന്നു.”
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28