bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 24
Acts 24
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 25 →
1
അഞ്ചു ദിവസം കഴിഞ്ഞ് മഹാപുരോഹിതനായ അനന്യാസ്, ഏതാനും ജനപ്രമുഖന്മാരോടും തെര്‍ത്തുല്ലോസ് എന്ന അഭിഭാഷകനോടുംകൂടി ഗവര്‍ണറുടെ അടുക്കലെത്തി. അവര്‍ പൗലൊസിനെതിരെ ഗവര്‍ണറുടെ മുമ്പില്‍ അന്യായം ബോധിപ്പിച്ചു.
2
പൗലൊസിന്റെ പേരിലുള്ള ആരോപണങ്ങള്‍ വിശദീകരിച്ചുകൊണ്ട് തെര്‍ത്തുല്ലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “അഭിവന്ദ്യനായ ഫെലിക്സേ, അങ്ങു മുഖാന്തരം ഞങ്ങള്‍ വളരെയധികം സമാധാനം അനുഭവിക്കുന്നു. യെഹൂദജനതയുടെ ശ്രേയസ്സിന് ആവശ്യമുള്ള പരിഷ്കാരങ്ങള്‍ ദീര്‍ഘവീക്ഷണത്തോടുകൂടി അവിടുന്ന് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു.
3
ഞങ്ങള്‍ എല്ലായിടത്തും എല്ലാവിധത്തിലും കൃതജ്ഞതാപുരസ്സരം അത് അംഗീകരിക്കുന്നു.
4
അങ്ങയുടെ സമയം കൂടുതല്‍ എടുക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. ഞങ്ങള്‍ ചുരുക്കമായി പറയുന്നത് അങ്ങു ദയാപൂര്‍വം കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു.
5
ഈ മനുഷ്യന് ഒരു മഹാബാധയാണ്; ലോകത്തെങ്ങുമുള്ള യെഹൂദന്മാരുടെ ഇടയില്‍ പ്രക്ഷോഭമുണ്ടാക്കുന്നവനും, നസ്രായകക്ഷിയുടെ നായകനുമാണിയാള്‍ എന്നു ഞങ്ങള്‍ക്കു മനസ്സിലായി.
6
ഇയാള്‍ ദേവാലയത്തെ അശുദ്ധമാക്കുവാന്‍പോലും ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ ഇയാളെ പിടിച്ചു; ഞങ്ങളുടെ ധര്മശാസ്ത്രപ്രകാരം ഇയാളെ വിസ്തരിക്കുവാന്‍ ഉദ്ദേശിച്ചു.
7
എന്നാല്‍ സഹസ്രാധിപനായ ലുസിയാസ് ഇയാളെ ഞങ്ങളുടെ കൈയില്‍നിന്നു ബലാല്ക്കാരേണ പിടിച്ചുകൊണ്ടുപോയി.
8
വാദികള്‍ അങ്ങയുടെ മുമ്പില്‍ ഹാജരാകുവാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അങ്ങുതന്നെ ഇയാളെ വിസ്തരിക്കുന്ന പക്ഷം ഞങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഇയാളില്‍ നിന്നുതന്നെ മനസ്സിലാക്കുവാന്‍ കഴിയും.”
9
അതു ശരിതന്നെ എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാര്‍ അയാളെ പിന്താങ്ങി.
10
സംസാരിക്കുവാന്‍ ഗവര്‍ണര്‍ ആംഗ്യം കാട്ടിയപ്പോള്‍ പൗലൊസ് പ്രതിവാദിച്ചു: “ദീര്‍ഘകാലമായി അങ്ങ് ഈ ജനതയുടെ ന്യായാധിപതി ആയിരിക്കുന്നു എന്ന് എനിക്കറിയാം. അതുകൊണ്ട് എനിക്കു പറയാനുള്ളത് അങ്ങയുടെ മുമ്പില്‍ ബോധിപ്പിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്.
11
[11,12] ഞാന്‍ ആരാധനയ്ക്കായി യെരൂശലേമില്‍ പോയിട്ട് പന്ത്രണ്ടു ദിവസത്തിലേറെ ആയിട്ടില്ല. ദേവാലയത്തിലോ, സുനഗോഗുകളിലോ, നഗരത്തിലോ ഞാന്‍ ആരോടെങ്കിലും വാഗ്വാദം നടത്തുകയോ ജനങ്ങളുടെ ഇടയില്‍ പ്രക്ഷോഭമുണ്ടാക്കുകയോ ചെയ്യുന്നത് ഇവരാരും കണ്ടിട്ടില്ല. ഇതു വാസ്തവമാണെന്ന് അങ്ങേക്കു പരിശോധിച്ച് അറിയാവുന്നതാണ്.
13
എനിക്കെതിരെ ബോധിപ്പിച്ചിട്ടുള്ള ആരോപണങ്ങള്‍ അങ്ങയുടെ മുമ്പില്‍ തെളിയിക്കുവാന്‍ ഇവര്‍ക്കു സാധ്യവുമല്ല.
14
ഒരു കാര്യം ഞാന്‍ സമ്മതിക്കുന്നു; ഒരു പ്രത്യേക മതവിഭാഗമെന്ന് ഇവര്‍ പറയുന്ന ആ മാര്‍ഗപ്രകാരം ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ഭജിക്കുകയും ധര്‍മശാസ്ത്രത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നത് എല്ലാം വിശ്വസിക്കുകയും ചെയ്യുന്നു.
15
ശിഷ്ടജനങ്ങളും ദുഷ്ടജനങ്ങളും ഉയിര്ത്തെഴുന്നേല്ക്കുമെന്ന് ഇവര്‍ പ്രത്യാശിക്കുന്നതുപോലെ തന്നെ, ഞാനും ദൈവത്തില്‍ പ്രത്യാശിക്കുന്നു.
16
അതുകൊണ്ട് ഞാന്‍ ദൈവത്തോടും മനുഷ്യരോടും എപ്പോഴും കുറ്റമറ്റ മനസാക്ഷിയുള്ളവനായിരിക്കുന്നതിനു പരമാവധി പരിശ്രമിക്കുന്നു.
17
“വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സ്വജാതീയര്‍ക്കു ദാനധര്‍മങ്ങള്‍ കൊടുക്കുന്നതിനും വഴിപാട് അര്‍പ്പിക്കുന്നതിനുംവേണ്ടി ഞാന്‍ യെരൂശലേമിലേക്കു ചെന്നത്.
18
അതനുഷ്ഠിക്കുമ്പോള്‍ ദേവാലയത്തില്‍വച്ച് ശുദ്ധീകരണകര്‍മം കഴിഞ്ഞവനായി അവര്‍ എന്നെ കണ്ടു. അപ്പോള്‍ അവിടെ ആള്‍ക്കൂട്ടമോ ബഹളമോ ഉണ്ടായിരുന്നില്ല.
19
എന്നാല്‍ അവിടെ ഏഷ്യാ സംസ്ഥാനക്കാരായ ഏതാനും യെഹൂദന്മാരുണ്ടായിരുന്നു. എന്റെ പേരില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍, അവരായിരുന്നു അങ്ങയുടെ മുമ്പില്‍വന്ന് അതു ബോധിപ്പിക്കേണ്ടിയിരുന്നത്.
20
[20,21] സന്നദ്രിംസംഘത്തിന്റെ മുമ്പില്‍ നില്ക്കുമ്പോള് ‘മരിച്ചവരുടെ പുനരുത്ഥാനം സംബന്ധിച്ച് ഇന്നു നിങ്ങള്‍ എന്നെ വിസ്തരിക്കുന്നു’ എന്നു വിളിച്ചു പറഞ്ഞ ഒരു കാര്യമല്ലാതെ മറ്റെന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഇവര്‍ തന്നെ പറയട്ടെ.”
22
ഫെലിക്സിന് നസ്രായമാര്‍ഗത്തെക്കുറിച്ചു നന്നായി അറിയാമായിരുന്നിട്ടും “ലുസിയാസ് സഹസ്രാധിപന് വന്നിട്ടു നിങ്ങളുടെ പരാതിക്കു തീരുമാനമുണ്ടാക്കാം” എന്നു പറഞ്ഞ് അദ്ദേഹം വ്യവഹാരം മാറ്റിവച്ചു.
23
പൗലൊസിനെ തടവില്‍ സൂക്ഷിക്കുവാന്‍ അദ്ദേഹം ശതാധിപനോട് ആജ്ഞാപിച്ചു; എന്നാല്‍ കുറെയൊക്കെ സ്വാതന്ത്ര്യം അനുവദിക്കണമെന്നും, സ്വജനങ്ങള് അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതു വിലക്കരുതെന്നും നിര്‍ദേശിച്ചു.
24
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്, ഫെലിക്സ് യെഹൂദവനിതയായ ഭാര്യ ദ്രുസില്ലയുമൊന്നിച്ചു ചെന്ന്, പൗലൊസിനെ ആളയച്ചു വരുത്തി. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി അദ്ദേഹത്തില്‍നിന്നു കേട്ടു.
25
എന്നാല്‍ നീതി, ആത്മനിയന്ത്രണം, വരുവാനുള്ള ന്യായവിധി ഇവയെക്കുറിച്ചു പൗലൊസ് സംസാരിച്ചപ്പോള്‍, ഫെലിക്സ് ഭയപരവശനായി. “താങ്കള്‍ തത്ക്കാലം പോകുക; സൗകര്യമുള്ളപ്പോള്‍ വിളിപ്പിക്കാം” എന്നു പറഞ്ഞു.
26
അതേ സമയം പൗലൊസില്‍നിന്നു കൈക്കൂലി കിട്ടുമെന്ന് ഫെലിക്സ് പ്രതീക്ഷിച്ചു. അതുകൊണ്ട് പലപ്പോഴും അദ്ദേഹം പൗലൊസിനെ വരുത്തി സംസാരിച്ചുപോന്നു.
27
രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫെലിക്സിന്റെ പിന്‍ഗാമിയായി പൊര്‍ക്ക്യൊസ് ഫെസ്തൊസ് ഗവര്‍ണറായി വന്നു. യെഹൂദന്മാരുടെ പ്രീതിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചതുകൊണ്ട് ഫെലിക്സ് പൗലൊസിനെ തടവുകാരനായി വിട്ടിട്ടുപോയി.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28