bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 23
Acts 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 24 →
1
സന്നദ്രിംസംഘാംഗങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, ഞാന്‍ ഇന്നുവരെ ദൈവസന്നിധിയില്‍ ഉത്തമമനസ്സാക്ഷിയോടെയത്രെ ജീവിച്ചിട്ടുള്ളത്.”
2
ഉടനെ മഹാപുരോഹിതനായ അനന്യാസ് സമീപത്തു നിന്നവരോട്, അദ്ദേഹത്തിന്റെ കരണത്തടിക്കുവാന്‍ ആജ്ഞാപിച്ചു.
3
പൗലൊസ് മഹാപുരോഹിതനോട് ‘വെള്ളപൂശിയ ചുവരേ! നിങ്ങളെ ദൈവം അടിക്കും. നിങ്ങള്‍ നിയമം അനുസരിച്ച് എന്നെ വിധിക്കുവാനല്ലേ ഇരിക്കുന്നത്; എന്നിട്ടും നിയമത്തിനു വിരുദ്ധമായി എന്നെ അടിക്കുവാന്‍ ആജ്ഞാപിക്കുന്നുവോ?’
4
അപ്പോള്‍ അടുത്തു നിന്നവര്‍ “താങ്കള്‍ ദൈവത്തിന്റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നുവോ?” എന്നു ചോദിച്ചു.
5
പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, അദ്ദേഹം മഹാപുരോഹിതനാണെന്നു ഞാന്‍ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുത്’ എന്ന് എഴുതിയിട്ടുണ്ടല്ലോ.”
6
അവിടെ കൂടിയിരുന്നവരില്‍ ഒരു വിഭാഗം സാദൂക്യരും മറുഭാഗം പരീശന്മാരുമാണെന്നു മനസ്സിലാക്കിയപ്പോള്‍, പൗലൊസ് സന്നദ്രിംസംഘത്തോട് ഇപ്രകാരം ഉച്ചത്തില്‍ പറഞ്ഞു: “സഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശകുലത്തില്‍ ജനിച്ചവനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശ നിമിത്തമത്രേ ഞാന്‍ വിസ്തരിക്കപ്പെടുന്നത്.”
7
അദ്ദേഹം ഇതു പറഞ്ഞപ്പോള്‍ പരീശന്മാരും സാദൂക്യരും തമ്മില്‍ കലഹമുണ്ടായി. അങ്ങനെ അവിടെ കൂടിയിരുന്നവര്‍ രണ്ടു കക്ഷികളായി പിളര്‍ന്നു.
8
പുനരുത്ഥാനമോ, മാലാഖയോ, ആത്മാവോ ഒന്നുമില്ലെന്നു പറയുന്നവരാണു സാദൂക്യര്‍. പരീശന്മാരാകട്ടെ, ഇവയെല്ലാം ഉണ്ടെന്നു വിശ്വസിക്കുന്നു. അങ്ങനെ അവിടെ ഒരു വലിയ ബഹളമുണ്ടായി.
9
പരീശപക്ഷത്തുള്ള മതപണ്ഡിതന്മാരില് ചിലര്‍, “ഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ മാലാഖയോ ഇയാളോടു സംസാരിച്ചുവെങ്കില്‍ അതിനെന്ത്? എന്നു വാദിച്ചു.
10
അവര്‍ തമ്മിലുള്ള വാദപ്രതിവാദം അക്രമാസക്തമായപ്പോള്‍, പൗലൊസിനെ അവര്‍ വലിച്ചുകീറിക്കളയുമോ എന്നു സൈന്യാധിപന് ഭയപ്പെട്ടു. അദ്ദേഹത്തെ അവരുടെ ഇടയില്‍നിന്നു പാളയത്തിലേക്കു കൊണ്ടുപോകുവാന്‍ പടയാളികളോട് ആജ്ഞാപിച്ചു.
11
അന്നു രാത്രിയില്‍ കര്‍ത്താവ് പൗലൊസിന്റെ അടുക്കല്‍ വന്ന്: “ധൈര്യമുള്ളവനായിരിക്കുക; നീ യെരൂശലേമില്‍ എനിക്കു സാക്ഷ്യം വഹിച്ചതുപോലെ റോമിലും സാക്ഷ്യം വഹിക്കേണ്ടതാകുന്നു” എന്ന് അരുള്‍ചെയ്തു.
12
നേരം വെളുത്തപ്പോള്‍ യെഹൂദന്മാര്‍ ഒരു ഗൂഢാലോചന നടത്തി. പൗലൊസിനെ വധിക്കുന്നതുവരെ തങ്ങള്‍ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്തു.
13
ഈ ഗൂഢാലോചനയില്‍ നാല്പതില്പരം ആളുകള്‍ ഉള്‍പ്പെട്ടിരുന്നു.
14
അവര്‍ പുരോഹിതമുഖ്യന്മാരുടെയും ജനപ്രമുഖന്മാരുടെയും അടുക്കല്‍ ചെന്നു പറഞ്ഞു: “പൗലൊസിനെ വധിക്കുന്നതുവരെ ഞങ്ങള്‍ യാതൊന്നും ഭക്ഷിക്കുകയില്ലെന്നു സര്‍വാത്മനാ ശപഥം ചെയ്തിരിക്കുകയാണ്.
15
അതുകൊണ്ട് ഇപ്പോള്‍ നിങ്ങളും സന്നദ്രിംസംഘവും ചേര്‍ന്ന്, അയാളുടെ കാര്യം കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുവാനെന്ന ഭാവത്തില്‍, അയാളെ നിങ്ങളുടെ അടുക്കലേക്ക് ഇറക്കിക്കൊണ്ടുവരുവാന്‍ സഹസ്രാധിപനോട് അഭ്യര്‍ഥിക്കുക. ഇവിടെയെത്തുന്നതിനു മുമ്പ് അയാളുടെ കഥ കഴിക്കുവാന്‍ ഞങ്ങള്‍ തയ്യാറാണ്.”
16
ഈ പതിയിരിപ്പിനെപ്പറ്റി പൗലൊസിന്റെ സഹോദരീപുത്രന് അറിവുകിട്ടി. അയാള്‍ പാളയത്തില്‍ ചെന്നു പൗലൊസിനോടു വിവരം പറഞ്ഞു.
17
പൗലൊസ് ഒരു ശതാധിപനെ വിളിച്ച്, “ഇയാള്‍ക്ക് സഹസ്രാധിപനോട് എന്തോ പറയാനുണ്ട്; അതുകൊണ്ട് ഇയാളെ അദ്ദേഹത്തിന്റെ അടുക്കലേക്കു കൊണ്ടുപോകണം” എന്നു പറഞ്ഞു.
18
ശതാധിപന് അയാളെ കൂട്ടിക്കൊണ്ട് സഹസ്രാധിപന്റെ അടുത്തുചെന്ന്, “ഇയാള്‍ക്ക് അങ്ങയോട് എന്തോ പറയാനുണ്ട് എന്നു തടവുകാരനായ പൗലൊസ് എന്നെ വിളിച്ചു പറഞ്ഞു” എന്നറിയിച്ചു.
19
സൈന്യാധിപന് അയാളെ കൈക്കുപിടിച്ചു മാറ്റി നിറുത്തിക്കൊണ്ട്, “എന്നോട് എന്താണു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു.
20
അയാള്‍ പറഞ്ഞു: “പൗലൊസിനെ കൂടുതല്‍ സൂക്ഷ്മമായി വിസ്തരിക്കുവാനെന്ന ഭാവത്തില്‍, നാളെ സന്നദ്രിംസംഘത്തിന്റെ മുമ്പാകെ കൊണ്ടുചെല്ലുന്നതിനുവേണ്ടി അങ്ങയോട് അഭ്യര്ഥിക്കുവാന് യെഹൂദന്മാര്‍ തീരുമാനിച്ചിരിക്കുകയാണ്.
21
എന്നാല്‍ അങ്ങ് അതിനു വഴങ്ങരുത്; അവരില്‍ നാല്പതില്പരം ആളുകള്‍ അദ്ദേഹത്തെ കൊല്ലുന്നതുവരെ യാതൊന്നും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ദൃഢപ്രതിജ്ഞ ചെയ്തു പതിയിരിക്കുന്നുണ്ട്. അങ്ങയുടെ അനുവാദം പ്രതീക്ഷിച്ച് അവര്‍ കാത്തിരിക്കുകയാണ്.
22
ഈ വിവരം തന്നെ അറിയിച്ചത് ആരോടും പറയരുതെന്ന് ആജ്ഞാപിച്ചശേഷം അദ്ദേഹം അയാളെ വിട്ടയച്ചു.
23
പിന്നീട് സൈന്യാധിപന് ശതാധിപന്മാരില്‍ രണ്ടുപേരെ വിളിച്ച് “ഇന്നുരാത്രി ഒന്‍പതു മണിക്കു കൈസര്യയിലേക്കു പോകുന്നതിന് ഇരുനൂറു പടയാളികളെയും അവരോടൊപ്പം എഴുപതു കുതിരപ്പടയാളികളെയും ഇരുനൂറു കുന്തക്കാരെയും തയ്യാറാക്കുക.
24
പൗലൊസിന്റെ യാത്രയ്ക്ക് ആവശ്യമുള്ള കുതിരകളെയും നല്‍കണം; അങ്ങനെ അദ്ദേഹത്തെ ഗവര്‍ണര്‍ ഫെലിക്സിന്റെ അടുക്കല്‍ സുരക്ഷിതമായി എത്തിക്കണം” എന്ന് ആജ്ഞാപിച്ചു.
25
താഴെപ്പറയുന്ന പ്രകാരം ഒരു കത്തും അദ്ദേഹമെഴുതി:
26
ക്ലൗദ്യോസ് ലുസിയാസ്, അഭിവന്ദ്യനായ ഗവര്‍ണര്‍ ഫെലിക്സിന് എഴുതുന്നത്:
27
അങ്ങേക്ക് എന്റെ അഭിവാദനങ്ങള്‍! ഈ മനുഷ്യനെ യെഹൂദന്മാര്‍ പിടിച്ചു വധിക്കുവാന്‍ ഭാവിച്ചപ്പോള്‍, ഇയാള്‍ ഒരു റോമാപൗരനാണെന്നറിഞ്ഞ്, ഞാന്‍ പട്ടാളക്കാരോടുകൂടി ചെന്ന് ഇയാളെ രക്ഷിച്ചു.
28
അവര്‍ ആരോപിച്ച കുറ്റം എന്താണെന്ന് അറിയുവാനുള്ള ആഗ്രഹത്തോടെ, അവരുടെ സന്നദ്രിംസംഘത്തിന്റെ മുമ്പില്‍ ഞാന്‍ ഇയാളെ കൊണ്ടുചെന്നു.
29
അവരുടെ ധര്‍മശാസ്ത്രം സംബന്ധിച്ച പ്രശ്നങ്ങളുടെ പേരിലാണ് ഇയാളുടെമേല്‍ കുറ്റം ചുമത്തിയിരുന്നതെന്നും, വധശിക്ഷയ്ക്കോ തടവിനോ അര്‍ഹമായ കുറ്റമൊന്നും ഇയാള്‍ ചെയ്തിട്ടില്ലെന്നും എനിക്കു ബോധ്യമായി.
30
ഇയാള്‍ക്കെതിരെ അവര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് എനിക്ക് അറിവുകിട്ടിയ ക്ഷണത്തില്‍ത്തന്നെ ഞാന്‍ ഇയാളെ അങ്ങയുടെ അടുക്കലേക്ക് അയയ്ക്കുകയാണ്. ഇയാള്‍ക്ക് എതിരെ പരാതിക്കാര്‍ക്കു പറയാനുള്ളത് അങ്ങയുടെ അടുക്കല്‍ ബോധിപ്പിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
31
സൈന്യാധിപന്റെ ഉത്തരവനുസരിച്ച്, പടയാളികള്‍ രാത്രിയില്‍ത്തന്നെ പൗലൊസിനെ കൂട്ടിക്കൊണ്ട് അന്തിപ്പത്രിസ് വരെയെത്തി.
32
പിറ്റേദിവസം കുതിരപ്പടയാളികളെ മാത്രം അദ്ദേഹത്തിന്റെകൂടെ അയച്ചശേഷം മറ്റുള്ളവര്‍ പാളയത്തിലേക്കു മടങ്ങിപ്പോന്നു.
33
അവര്‍ കൈസര്യയിലെത്തി ഗവര്‍ണര്‍ക്കു കത്തു സമര്‍പ്പിച്ചശേഷം പൗലൊസിനെ അദ്ദേഹത്തിന്റെ മുമ്പില്‍ ഹാജരാക്കി.
34
എഴുത്തു വായിച്ചിട്ട് പൗലൊസ് ഏതു സംസ്ഥാനക്കാരനാണെന്നു ഗവര്‍ണര്‍ ചോദിച്ചു. കിലിക്യക്കാരന്‍ എന്നറിഞ്ഞപ്പോള്‍
35
“വാദികള്‍കൂടി വന്നിട്ടു വിസ്തരിക്കാം” എന്നു പറഞ്ഞ് പൗലൊസിനെ ഹേരോദായുടെ ആസ്ഥാനത്തു സൂക്ഷിക്കുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28