bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 28
Acts 28
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
1
ഞങ്ങള്‍ രക്ഷപെട്ടു ചെന്നെത്തിയിരിക്കുന്നത് മാള്‍ട്ടാദ്വീപിലാണെന്നു മനസ്സിലായി.
2
ആ ദ്വീപിലെ ജനങ്ങള്‍ ഞങ്ങളോട് അസാമാന്യമായ ദയ കാണിച്ചു. മഴയും തണുപ്പും ഉണ്ടായിരുന്നതുകൊണ്ട് തീ കൂട്ടിതന്ന് അവര്‍ ഞങ്ങളെ എല്ലാവരെയും സ്വീകരിച്ചു.
3
പൗലൊസ് കുറെ വിറകു പെറുക്കിക്കൊണ്ടു വന്ന് തീയിലിട്ടു. ചൂടേറ്റപ്പോള്‍ അതില്‍നിന്ന് ഒരു അണലി പുറത്തു ചാടി പൗലൊസിന്റെ കൈയില്‍ ചുറ്റി.
4
അത് കൈയില്‍ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോള്‍ “ഈ മനുഷ്യന് നിശ്ചയമായും ഒരു കൊലപാതകി ആയിരിക്കണം; കടലില്‍നിന്നു രക്ഷപെട്ടിട്ടും ജീവിച്ചിരിക്കുവാന്‍ നീതിദേവി ഇയാളെ അനുവദിക്കുന്നില്ലല്ലോ” എന്ന് ആ ദ്വീപുനിവാസികള്‍ അന്യോന്യം പറഞ്ഞു.
5
പൗലൊസ് ആകട്ടെ, ആ പാമ്പിനെ കുടഞ്ഞു തീയിലിട്ടു; ഒരു ഉപദ്രവവും അദ്ദേഹത്തിനുണ്ടായില്ല.
6
അദ്ദേഹം നീരുവന്നു വീര്‍ക്കുകയോ, മരിച്ചു വീഴുകയോ ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ദീര്‍ഘസമയം കാത്തിരുന്നിട്ടും അദ്ദേഹത്തിന് ഒരനര്‍ഥവും ഉണ്ടായില്ലെന്നു കണ്ടപ്പോള്‍ അവരുടെ ചിന്താഗതി മാറി അദ്ദേഹം ഒരു ദേവനാണെന്നു പറഞ്ഞു.
7
അവിടെയടുത്ത് ആ ദ്വീപിന്റെ അധികാരിയായ പുബ്ലിയൊസിന് കുറെ സ്ഥലമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് മൂന്നു ദിവസം സൗഹൃദപൂര്‍വം സല്ക്കരിച്ചു.
8
പുബ്ലിയൊസിന്റെ പിതാവ് പനിയും അതിസാരവും പിടിച്ചു കിടപ്പിലായിരുന്നു; പൗലൊസ് അയാളെ സന്ദര്‍ശിച്ച് കൈകള്‍ വച്ചു പ്രാര്‍ഥിക്കുകയും രോഗം സുഖപ്പെടുത്തുകയും ചെയ്തു.
9
ഈ സംഭവത്തിനുശേഷം ആ ദ്വീപിലെ മറ്റു രോഗികളും അദ്ദേഹത്തിന്റെ അടുക്കല്‍വന്നു സുഖം പ്രാപിച്ചു.
10
അവര്‍ ധാരാളം സമ്മാനങ്ങള്‍ തന്നു ഞങ്ങളെ ബഹുമാനിച്ചു. ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം അവര്‍ കപ്പലില്‍ കയറ്റിത്തന്നു.
11
മൂന്നു മാസം കഴിഞ്ഞ് ഒരു അലക്സാന്ത്രിയന്‍ കപ്പലില്‍ ഞങ്ങള്‍ പുറപ്പെട്ടു. അശ്വനീദേവന്മാരുടെ മുദ്രയുള്ള ആ കപ്പല്‍ മാള്‍ട്ടാദ്വീപില്‍ അടുത്ത് ശീതകാലം കഴിച്ചുകൂട്ടുകയായിരുന്നു.
12
ഞങ്ങള്‍ സിറക്കൂസയിലെത്തി മൂന്നു ദിവസം അവിടെ പാര്‍ത്തു.
13
അവിടെനിന്നു ഞങ്ങള്‍ ചുറ്റിയോടി രഗ്യോനില്‍ എത്തി. ഒരു ദിവസം കഴിഞ്ഞ് തെക്കന്‍ കാറ്റടിച്ചതിനാല്‍ പിറ്റേദിവസം പുത്യൊലിയില് എത്തി.
14
അവിടെവച്ച് ചില ക്രൈസ്തവസഹോദരന്മാരെ ഞങ്ങള്‍ കണ്ടുമുട്ടി. ഒരാഴ്ച തങ്ങളോടുകൂടി താമസിക്കുന്നതിന് അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നീട് ഞങ്ങള്‍ റോമിലെത്തി.
15
അവിടത്തെ സഹോദരന്മാര് ഞങ്ങളെപ്പറ്റി കേട്ടിട്ട്, ഞങ്ങളെ എതിരേല്ക്കാന് അപ്യപുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെ കണ്ടപ്പോള്‍ പൗലൊസ് ദൈവത്തിനു നന്ദി പറയുകയും ധൈര്യപ്പെടുകയും ചെയ്തു.
16
ഞങ്ങള്‍ റോമിലെത്തിയശേഷം കാവല്‍ പടയാളികളോടുകൂടി തനിച്ചു പാര്‍ക്കുവാന്‍ പൗലൊസിന് അനുവാദം കിട്ടി.
17
മൂന്നു ദിവസം കഴിഞ്ഞ് അദ്ദേഹം അവിടെയുള്ള യെഹൂദനേതാക്കളെ വിളിച്ചുകൂട്ടി ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരരേ, നമ്മുടെ ജനങ്ങള്‍ക്കോ പൂര്വപിതാക്കളുടെ ആചാരങ്ങള്‍ക്കോ വിരുദ്ധമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എങ്കിലും യെരൂശലേമില്‍ വച്ച് ഞാന്‍ ഒരു തടവുകാരനായി റോമാക്കാരുടെ കൈയില്‍ ഏല്പിക്കപ്പെട്ടു.
18
അവര്‍ എന്നെ വിസ്തരിച്ചു. വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റം എന്നില്‍ കാണാഞ്ഞതിനാല്‍ എന്നെ മോചിപ്പിക്കുവാന്‍ അവര്‍ക്കു മനസ്സുണ്ടായിരുന്നു.
19
എന്നാല്‍ യെഹൂദന്മാര്‍ എതിര്‍ത്തതിനാല്‍ കൈസറുടെ അടുക്കല്‍ എനിക്ക് അഭയം തേടേണ്ടിവന്നു. എന്റെ സ്വന്തം ജനങ്ങള്‍ക്കെതിരെ എനിക്ക് യാതൊരു ദോഷാരോപണവും ഉന്നയിക്കാനില്ലതാനും.
20
അതുകൊണ്ടാണ് നിങ്ങളെ കാണണമെന്നു ഞാന്‍ ആവശ്യപ്പെട്ടത്. ഇസ്രായേലിന്റെ പ്രത്യാശയെപ്രതി മാത്രമാണ് ഞാന്‍ ഈ ചങ്ങലയാല്‍ ബന്ധിതനായിരിക്കുന്നത്.”
21
അവര്‍ അദ്ദേഹത്തോടു പറഞ്ഞു: “താങ്കളെ സംബന്ധിച്ച് യെഹൂദ്യയില്‍നിന്ന് ആരുടെയും കത്ത് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. സഹോദരന്മാരില് ആരെങ്കിലും വന്ന് താങ്കളെപ്പറ്റി യാതൊരു ദോഷവും ഒട്ടു പറഞ്ഞിട്ടുമില്ല.
22
ഈ മതവിഭാഗത്തെക്കുറിച്ച് എല്ലായിടത്തും എതിരായിട്ടാണ് പറഞ്ഞുകേള്‍ക്കുന്നത്. താങ്കളുടെ അഭിപ്രായങ്ങള്‍ എന്താണെന്നു നേരിട്ടു കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.”
23
അതിന് അവര്‍ ഒരു ദിവസം നിശ്ചയിച്ചു. ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ വാസസ്ഥലത്തു വന്നുകൂടി. ദൈവരാജ്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടും, മോശയുടെ ധര്‍മശാസ്ത്രവും പ്രവാചകഗ്രന്ഥങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടും, പ്രഭാതംമുതല്‍ പ്രദോഷംവരെ അദ്ദേഹം അവര്‍ക്കു സകലവും വിശദീകരിച്ചുകൊടുത്തു.
24
അദ്ദേഹം പറഞ്ഞത് ചിലര്‍ക്കു ബോധ്യമായി; മറ്റുള്ളവര്‍ വിശ്വസിച്ചില്ല.
25
അങ്ങനെ അഭിപ്രായൈക്യം ഉണ്ടാകാതെ അവര്‍ പിരിഞ്ഞുപോകുമ്പോള്‍ പൗലൊസ് ഇങ്ങനെ പറഞ്ഞു:
26
“ഈ ജനത്തിന്റെ അടുക്കല്‍ പോയി പറയുക: നിങ്ങള്‍ എത്രകേട്ടാലും ഒരിക്കലും ഗ്രഹിക്കുകയില്ല, നിങ്ങള്‍ എത്രതന്നെ നോക്കിയാലും ഒരിക്കലും കാണുകയില്ല.
27
എന്തെന്നാല്‍ ഈ ജനം മന്ദബുദ്ധികളായിത്തീര്‍ന്നിരിക്കുന്നു; അവരുടെ കാതുകളുടെ ശ്രവണശക്തി മന്ദീഭവിച്ചിരിക്കുന്നു; അവരുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ തങ്ങളുടെ കണ്ണുകൊണ്ട് അവര്‍ കാണുകയും കാതുകൊണ്ടു കേള്‍ക്കുകയും മനസ്സുകൊണ്ടു ഗ്രഹിക്കുകയും അവരെ സുഖപ്പെടുത്തുന്നതിന് അവര്‍ എന്റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു” എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാ പ്രവാചകന് മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരിതന്നെ.
28
“അതുകൊണ്ട് ദൈവത്തിന്റെ രക്ഷയുടെ ഈ സന്ദേശം വിജാതീയരുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു. അവരതു ശ്രദ്ധിക്കുമെന്ന് അറിഞ്ഞുകൊള്ളുക.”
29
പൗലൊസ് ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍ യെഹൂദന്മാര്‍ അന്യോന്യം ഉച്ചത്തില്‍ വാദകോലാഹലം മുഴക്കിക്കൊണ്ട് അവിടം വിട്ടിറങ്ങിപ്പോയി.
30
വാടകവീട്ടില്‍ അദ്ദേഹം സ്വന്തം ചെലവില്‍ രണ്ടു വര്‍ഷം പാര്‍ത്തു. തന്നെ സമീപിച്ചവരെ അദ്ദേഹം സ്വീകരിച്ച്
31
ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു പരസ്യമായി നിര്‍വിഘ്നം പഠിപ്പിക്കുകയും ചെയ്തുപോന്നു.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28