bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 14
Acts 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 15 →
1
അവര്‍ ഒരുമിച്ച് ഇക്കോന്യയില്‍ യെഹൂദന്മാരുടെ സുനഗോഗില്‍ ചെന്നു പ്രസംഗിച്ചു. അവിടെയും അനേകം യെഹൂദന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീര്‍ന്നു.
2
എന്നാല്‍ വിശ്വാസം നിരസിച്ച യെഹൂദന്മാര്‍ വിജാതീയരെ പറഞ്ഞിളക്കി സഹോദരന്മാരുടെനേരെ ശത്രുത ജനിപ്പിച്ചു.
3
എങ്കിലും അവര്‍ കര്‍ത്താവിനെക്കുറിച്ചു ധീരതയോടെ പ്രസംഗിച്ചുകൊണ്ടു വളരെക്കാലം അവിടെ പാര്‍ത്തു. കര്‍ത്താവ് അവര്‍ മുഖേന അദ്ഭുതങ്ങളും അടയാളങ്ങളും കാട്ടിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിനു സാക്ഷ്യം വഹിച്ചു.
4
പട്ടണത്തിലെ ജനസമൂഹം രണ്ടു പക്ഷമായി തിരിഞ്ഞു. ഒരു പക്ഷം യെഹൂദന്മാരുടെ കൂടെയും, അന്യപക്ഷം അപ്പോസ്തോലന്മാരുടെ കൂടെയും ചേര്‍ന്നു.
5
വിജാതീയരും യെഹൂദന്മാരും അവരുടെ അധികാരികളുംകൂടി അപ്പോസ്തോലന്മാരെ അപമാനിക്കുവാനും കല്ലെറിയുവാനും ശ്രമിച്ചു.
6
ഇതറിഞ്ഞ് അപ്പോസ്തോലന്മാര് അവിടെനിന്നു പലായനം ചെയ്തു. അവര്‍ ലുക്കവോന്യയിലെ ലുസ്ത്ര, ദര്‍ബ എന്നീ പട്ടണങ്ങളിലും സമീപസ്ഥലങ്ങളിലും ചെന്ന്,
7
ആ പ്രദേശങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു.
8
ലുസ്ത്രയില്‍ കാലിനു സ്വാധീനമില്ലാത്ത ഒരാള്‍ ഉണ്ടായിരുന്നു. ജന്മനാ മുടന്തനായ അയാള്‍ ഒരിക്കലും നടന്നിട്ടില്ല.
9
അയാള്‍ പൗലൊസിന്റെ പ്രസംഗം ശ്രദ്ധിച്ചുകേട്ടു. പൗലൊസ് അയാളെ സൂക്ഷിച്ചുനോക്കി, സൗഖ്യം പ്രാപിക്കുവാനുള്ള വിശ്വാസം അയാള്‍ക്കുണ്ടെന്നു മനസ്സിലാക്കിയിട്ട്,
10
“എഴുന്നേറ്റു കാലൂന്നി നിവര്‍ന്നു നില്ക്കുക” എന്ന് ഉച്ചസ്വരത്തില്‍ ആജ്ഞാപിച്ചു. ഉടനെ അയാള്‍ ചാടിയെഴുന്നേറ്റു നടന്നു.
11
പൗലൊസ് ചെയ്തതു കണ്ടപ്പോള്‍ “ദേവന്മാര് മനുഷ്യരൂപത്തില്‍ നമ്മുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു” എന്നു ജനം ലുക്കവോന്യഭാഷയില്‍ ശബ്ദമുയര്‍ത്തി പറഞ്ഞു.
12
അവര്‍ ബര്‍നബാസിനെ സീയൂസ് അഥവാ ഇന്ദ്രന് എന്നും മുഖ്യപ്രസംഗകനായിരുന്ന പൗലൊസിനെ ഹെര്‍മിസ് അഥവാ ബുധന്‍ എന്നും വിളിച്ചു.
13
പട്ടണത്തിന്റെ മുന്‍ഭാഗത്ത് സീയൂസിന്റെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ പൂജാരി ജനങ്ങളോടുചേര്‍ന്ന് അവര്‍ക്കു ബലിയര്‍പ്പിക്കുന്നതിനായി കാളകളെ കൊണ്ടുവന്നു; അവയോടൊപ്പം പൂമാലകളും.
14
അപ്പോസ്തോലന്മാരായ പൗലൊസും ബര്‍നബാസും ഈ വിവരമറിഞ്ഞു വസ്ത്രം കീറിക്കൊണ്ട് ജനമധ്യത്തിലേക്ക് ഓടിച്ചെന്നു.
15
“ഹേ മനുഷ്യരേ! നിങ്ങള്‍ എന്താണീ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ മര്‍ത്ത്യസ്വഭാവമുള്ളവര്‍ മാത്രമാണ്. ഈ വ്യര്‍ഥകാര്യങ്ങളില്‍നിന്നു മാറി, ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിലുള്ള സമസ്തവും സൃഷ്ടിച്ച, ജീവനുള്ള ദൈവത്തിലേക്കു നിങ്ങള്‍ തിരിയുന്നതിനുവേണ്ടി ഈ സദ്വാര്ത്ത നിങ്ങളെ അറിയിക്കുന്നതിനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്.
16
സകല ജനതകളെയും തങ്ങള്‍ക്കിഷ്ടമുള്ള മാര്‍ഗങ്ങളില്‍ ജീവിക്കുവാന്‍ പൂര്‍വകാലങ്ങളില്‍ ദൈവം അനുവദിച്ചു.
17
എങ്കിലും അവിടുന്നു ചെയ്തരുളുന്ന നന്മകളാല് ദൈവം തന്നെക്കുറിച്ചുള്ള സാക്ഷ്യം നിങ്ങള്‍ക്കു നല്കിക്കൊണ്ടിരുന്നു. അവിടുന്നു മഴ പെയ്യിക്കുകയും, ഫലസമൃദ്ധി ഉളവാക്കുന്ന കാലങ്ങള്‍ നിങ്ങള്‍ക്കു നല്‍കുകയും ചെയ്യുന്നു. അങ്ങനെ ആഹാരവും സന്തോഷവുംകൊണ്ടു നിങ്ങളെ സംതൃപ്തരാക്കുന്നുണ്ടല്ലോ.”
18
ഇങ്ങനെ പറഞ്ഞുകൊണ്ട് തങ്ങള്‍ക്കുവേണ്ടി യാഗം കഴിക്കുവാനുള്ള സംരംഭത്തില്‍നിന്ന് അവര്‍ ജനങ്ങളെ പണിപ്പെട്ട് പിന്തിരിപ്പിച്ചു.
19
എന്നാല്‍ പിസിദ്യയിലെ അന്ത്യോക്യയില്‍നിന്നും ഇക്കോന്യയില്‍നിന്നും യെഹൂദന്മാര്‍ അവിടെയെത്തി, ജനത്തെ വശീകരിച്ച് പൗലൊസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അവര്‍ അദ്ദേഹത്തെ പട്ടണത്തിന്റെ പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി.
20
എന്നാല്‍ ശിഷ്യന്മാര് അദ്ദേഹത്തിന്റെ ചുറ്റുംകൂടി നിന്നപ്പോള്‍ അദ്ദേഹം എഴുന്നേറ്റു പട്ടണത്തിലേക്കു തിരിച്ചുചെന്നു; പിറ്റേദിവസം ബര്‍നബാസിനോടുകൂടി ദര്‍ബയിലേക്കുപോയി.
21
ദര്‍ബയിലും അവര്‍ സുവിശേഷം പ്രസംഗിച്ചു പലരെയും ശിഷ്യരാക്കിത്തീര്‍ത്തു. പിന്നീട് അവര്‍ ലുസ്ത്ര, ഇക്കോന്യ, പിസിദ്യയിലെ അന്ത്യോക്യ എന്നീ പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്ന്,
22
ക്രിസ്തുവിന്റെ അനുയായികളായിത്തീര്‍ന്നവരെ ധൈര്യപ്പെടുത്തി. വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണമെന്നും “അനേകം കഷ്ടതകളില്‍കൂടി നാം ദൈവരാജ്യത്തില്‍ പ്രവേശിക്കണം” എന്നും അവരെ ഉദ്ബോധിപ്പിച്ചു.
23
ഓരോ സഭയിലും അവര്‍ സഭാമുഖ്യന്മാരെ നിയമിച്ചു; പ്രാര്‍ഥനയോടും ഉപവാസത്തോടുംകൂടി, തങ്ങള്‍ വിശ്വസിച്ച കര്ത്താവിന് അവരെ സമര്‍പ്പിക്കുകയും ചെയ്തു.
24
പിന്നീട് അവര്‍ പിസിദ്യയില്‍കൂടി കടന്നു പംഫുല്യയിലെത്തി.
25
പെര്‍ഗ്ഗയില്‍ ദൈവവചനം പ്രസംഗിച്ചശേഷം അത്തല്യക്കു പോയി. അവിടെനിന്ന് അവര്‍ അന്ത്യോക്യയിലേക്കു കപ്പല്‍കയറി.
26
പൗലൊസും ബര്‍നബാസും പൂര്‍ത്തീകരിച്ച പ്രവര്‍ത്തനത്തിനായി അവരെ ദൈവകൃപയുടെ സംരക്ഷണത്തില്‍ ഭരമേല്പിച്ചത് അവിടെവച്ചായിരുന്നല്ലോ.
27
അന്ത്യോക്യയില്‍ എത്തിയശേഷം അവിടത്തെ സഭയെ വിളിച്ചുകൂട്ടി, ദൈവം തങ്ങളോടുകൂടിയിരുന്നു ചെയ്ത എല്ലാ കാര്യങ്ങളും, വിജാതീയര്‍ക്കു വിശ്വാസത്തിന്റെ വാതില്‍ തുറക്കപ്പെട്ടിരിക്കുന്നതും അവര്‍ വിവരിച്ചു പറഞ്ഞു.
28
അവര്‍ ശിഷ്യന്മാരോടൊത്ത് അവിടെ കുറെക്കാലം കഴിച്ചുകൂട്ടി.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28