bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 18
Acts 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 19 →
1
അതിനുശേഷം പൗലൊസ് ആഥന്‍സില്‍നിന്ന് കൊരിന്തിലേക്കു പോയി.
2
അവിടെവച്ച് പൊന്തൊസ്കാരന് അക്വിലാ എന്ന യെഹൂദനെയും അയാളുടെ ഭാര്യ പ്രിസ്കില്ലയെയും പരിചയപ്പെട്ടു. എല്ലാ യെഹൂദന്മാരും റോമാനഗരം വിട്ടുപോകണമെന്നു ക്ലൗദ്യോസ് കൈസര്‍ ഉത്തരവിട്ടതനുസരിച്ച്, ആയിടയ്ക്ക് ഇറ്റലിയില്‍നിന്നു വന്നവരായിരുന്നു ആ ദമ്പതികള്‍. പൗലൊസ് അവരെ സന്ദര്‍ശിച്ചു.
3
കൂടാരനിര്‍മാണമായിരുന്നു അവരുടെ തൊഴില്‍. പൗലൊസിന്റെയും തൊഴില്‍ അതായിരുന്നതുകൊണ്ട് അദ്ദേഹം അവരോടുകൂടി പാര്‍ത്ത് ആ പണിയില്‍ ഏര്‍പ്പെട്ടു.
4
എന്നാല്‍ ശബത്തുതോറും അദ്ദേഹം സുനഗോഗില്‍ പോയി സംവാദം നടത്തുകയും യെഹൂദന്മാരെയും ഗ്രീക്കുകാരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുപോന്നു.
5
ശീലാസും തിമൊഥെയോസും മാസിഡോണിയയില്‍നിന്നു വന്നശേഷം പൗലൊസ് മുഴുവന്‍ സമയവും വചനഘോഷണത്തിലേര്‍പ്പെട്ടു. യേശു തന്നെയാണ് സാക്ഷാല്‍ ക്രിസ്തു എന്നു യെഹൂദന്മാരോട് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
6
അവര്‍ അദ്ദേഹത്തെ എതിര്‍ക്കുകയും ദുഷിക്കുകയും ചെയ്തതിനാല്‍ തന്റെ വസ്ത്രം കുടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ നാശത്തിനു നിങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍; ഞാന്‍ നിരപരാധിയത്രേ. ഇനി ഞാന്‍ വിജാതീയരുടെ അടുക്കലേക്കു പോകും.”
7
പിന്നീട് അദ്ദേഹം സുനഗോഗിനു തൊട്ടടുത്തുള്ള തീത്തോസ് യുസ്തൊസ് എന്നയാളിന്റെ വീട്ടില്‍ ചെന്നു പാര്‍ത്തു. അദ്ദേഹം ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുപോന്ന ഒരു ഭക്തനായിരുന്നു.
8
സുനഗോഗിന്റെ അധികാരിയായ ക്രിസ്പോസും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവരും കര്‍ത്താവില്‍ വിശ്വസിച്ചു. കൊരിന്തിലുള്ള അനേകമാളുകള്‍ പൗലൊസിന്റെ പ്രസംഗം കേട്ടു വിശ്വസിക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തു.
9
രാത്രിയില്‍ ഒരു ദര്‍ശനത്തില്‍ കര്‍ത്താവു പൗലൊസിനോട് അരുള്‍ചെയ്തു: “നീ ഭയപ്പെടരുത്; പ്രസംഗിച്ചുകൊള്ളുക; മിണ്ടാതിരിക്കരുത്. ഞാന്‍ നിന്റെകൂടെയുണ്ട്;
10
ആരും നിന്നെ കൈയേറ്റം ചെയ്യുകയോ ദ്രോഹിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു ധാരാളം ആളുകളുണ്ട്.”
11
അങ്ങനെ ദൈവവചനം പഠിപ്പിച്ചുകൊണ്ട് ഒന്നരവര്‍ഷം പൗലൊസ് അവിടെ പാര്‍ത്തു.
12
ഗല്ലിയോന്, അഖായയിലെ ദേശാധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൗലൊസിനെതിരെ ഏകാഭിപ്രായത്തോടെ സംഘടിച്ച് അദ്ദേഹത്തെ പിടിച്ച് കോടതിയില്‍ ഹാജരാക്കി.
13
“യെഹൂദമതനിയമം അനുവദിക്കാത്തവിധം ദൈവത്തെ ആരാധിക്കുവാന്‍ ഈ മനുഷ്യന് ജനങ്ങളെ പ്രേരിപ്പിക്കുന്നു” എന്ന കുറ്റം അവര്‍ അദ്ദേഹത്തില്‍ ആരോപിച്ചു.
14
പൗലൊസ് മറുപടി പറയുവാന്‍ ഭാവിച്ചപ്പോള്‍ ഗല്ലിയോന് ഇപ്രകാരം പറഞ്ഞു: “അല്ലയോ യെഹൂദന്മാരേ, എന്തെങ്കിലും അന്യായമോ അധര്‍മമോ ആയിരുന്നെങ്കില്‍ നിങ്ങളുടെ സങ്കടം ഞാന്‍ ക്ഷമയോടെ കേള്‍ക്കാമായിരുന്നു.
15
എന്നാല്‍ ചില വാക്കുകളുടെയും നാമങ്ങളുടെയും നിങ്ങളുടെ ധര്‍മശാസ്ത്രത്തിന്റെയും പ്രശ്നമാണെങ്കില്‍, നിങ്ങള്‍തന്നെ തീരുമാനിച്ചുകൊള്ളുക; ഇങ്ങനെയുള്ള കാര്യങ്ങളുടെ വിധികര്‍ത്താവാകുവാന്‍ എനിക്കു സമ്മതമില്ല.”
16
അദ്ദേഹം അവരെ കോടതിയില്‍നിന്നു പുറത്താക്കുകയും ചെയ്തു.
17
അവര്‍ എല്ലാവരുംകൂടി സുനഗോഗിന്റെ അധികാരിയായ സോസ്ഥനേസിനെ പിടിച്ച് കോടതിയുടെ മുമ്പില്‍ വച്ചുതന്നെ അടിച്ചു. പക്ഷേ ഗല്ലിയോന് ഇതൊന്നും ഗൗനിച്ചില്ല.
18
പൗലൊസ് കുറെനാള്‍കൂടി കൊരിന്തില്‍ പാര്‍ത്തു. പിന്നീട് അവിടെയുള്ള സഹോദരന്മാരോടു യാത്രപറഞ്ഞ് സിറിയയിലേക്കു കപ്പല്‍കയറി. പ്രിസ്കില്ലയും അക്വിലായും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു. ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയില്‍വച്ച് അദ്ദേഹം തല മുണ്ഡനംചെയ്തു.
19
എഫെസൊസില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവരെ അവിടെ വിട്ടു. അദ്ദേഹം അവിടത്തെ സുനഗോഗില്‍ ചെന്ന് യെഹൂദന്മാരോടു സംവാദം നടത്തി.
20
കുറെനാള്‍കൂടി അവിടെ പാര്‍ക്കുവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.
21
“ദൈവം അനുവദിച്ചാല്‍ ഞാന്‍ മടങ്ങിവരാം” എന്നു പറഞ്ഞ് അവരോടു വിടവാങ്ങിക്കൊണ്ട് എഫെസൊസില്നിന്നു കപ്പല്‍കയറി.
22
കൈസര്യയില്‍ ഇറങ്ങി അദ്ദേഹം സഭയെ അഭിവാദനം ചെയ്തു.
23
പിന്നീട് അന്ത്യോക്യയിലേക്കു പോയി; അവിടെ കുറെനാള്‍ പ്രവര്‍ത്തിച്ചശേഷം ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളില്‍ സഞ്ചരിച്ച് വിശ്വാസികളെ ധൈര്യപ്പെടുത്തി.
24
അലക്സാന്ത്രിയാ സ്വദേശിയായ അപ്പൊല്ലോസ് എന്നൊരു യെഹൂദന് എഫെസൊസില്‍ എത്തി. നല്ലൊരു വാഗ്മി ആയിരുന്നു അദ്ദേഹം. വേദഗ്രന്ഥം കൈകാര്യം ചെയ്യുന്നതില്‍ പ്രഗല്ഭനും,
25
കര്‍ത്താവിന്റെ മാര്‍ഗത്തെക്കുറിച്ച് ഉപദേശം ലഭിച്ച ആളുമായിരുന്നു. യോഹന്നാന്റെ സ്നാപനത്തെക്കുറിച്ച് മാത്രമേ അദ്ദേഹം അറിഞ്ഞിരുന്നുള്ളൂ എങ്കിലും ആത്മാവില്‍ തീക്ഷ്ണതയുള്ളവനായി യേശുവിനെ സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു.
26
അദ്ദേഹം സുനഗോഗുകളില്‍ സുധീരം പ്രസംഗിക്കുവാന്‍ തുടങ്ങി. അക്വിലായും പ്രിസ്കില്ലയും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടപ്പോള്‍ അദ്ദേഹത്തെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാര്‍ഗം കൂടുതല്‍ സ്പഷ്ടമായി വിശദീകരിച്ചുകൊടുത്തു.
27
അപ്പൊല്ലോസ് മറുകരെയുള്ള അഖായയിലേക്കു പോരുവാന്‍ ആഗ്രഹിച്ചപ്പോള്‍ സഹോദരന്മാര് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തെ സ്വീകരിക്കണമെന്നു കാണിച്ച് അവിടത്തെ ശിഷ്യന്മാര്ക്കു കത്തെഴുതുകയും ചെയ്തു. ദൈവകൃപയാല്‍ വിശ്വാസികളായിത്തീര്‍ന്നവര്‍ക്ക് അദ്ദേഹം അവിടെ ചെന്നത് വളരെയധികം പ്രയോജനകരമായി ഭവിച്ചു.
28
യേശുതന്നെയാണ് ക്രിസ്തു എന്നു വേദലിഖിതങ്ങള്‍ ഉദ്ധരിച്ചു സമര്‍ഥിച്ചുകൊണ്ട് പരസ്യമായി യെഹൂദന്മാരുടെ വാദമുഖങ്ങള്‍ അദ്ദേഹം ഖണ്ഡിച്ചു.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28