bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 7
Acts 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 8 →
1
മഹാപുരോഹിതന് സ്തേഫാനോസിനോടു ചോദിച്ചു: “ഈ പറയുന്നതെല്ലാം വാസ്തവമാണോ?” സ്തേഫാനോസ് പ്രതിവചിച്ചു:
2
“സഹോദരന്മാരേ, പിതാക്കന്മാരേ, ശ്രദ്ധിച്ചാലും! നമ്മുടെ പിതാവായ അബ്രഹാം ഹാരാനില്‍ വാസമുറപ്പിക്കുന്നതിനു മുമ്പ് മെസോപ്പൊത്തേമ്യയില്‍ പാര്‍ത്തിരുന്നപ്പോള്‍, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി അരുള്‍ചെയ്തു:
3
‘നിന്റെ ചാര്‍ച്ചക്കാരെയും ദേശത്തെയും വിട്ട്, ഞാന്‍ നിനക്കു കാണിച്ചുതരുവാനിരിക്കുന്ന ദേശത്തേക്കു പോകുക.’ അങ്ങനെ അദ്ദേഹം കല്ദയരുടെ ദേശം വിട്ട് ഹാരാനില്‍ വന്നു വാസമുറപ്പിച്ചു.
4
അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചശേഷം ദൈവം അദ്ദേഹത്തെ അവിടെനിന്ന് നിങ്ങള്‍ ഇപ്പോള്‍ നിവസിക്കുന്ന ഈ ദേശത്തേക്കു മാറ്റി പാര്‍പ്പിച്ചു.
5
എങ്കിലും ഒരു ചുവട്ടടി ഭൂമിപോലും അദ്ദേഹത്തിനു അവകാശപ്പെടുത്തിക്കൊടുത്തില്ല. ആ സമയത്ത് അദ്ദേഹത്തിന് ഒരു സന്താനവും ഇല്ലാതിരുന്നിട്ടുപോലും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കാലശേഷം സന്താനപരമ്പരയ്ക്കും അതിന്റെ പൂര്‍ണാവകാശം നല്‍കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു;
6
അബ്രഹാമിന്റെ സന്തതി അന്യദേശത്തു പോയി പാര്‍ക്കുകയും ആ ദേശക്കാര്‍ അവരെ അടിമകളാക്കി നാനൂറു വര്‍ഷം പീഡിപ്പിക്കുകയും ചെയ്യുമെന്ന് അവിടുന്ന് അരുള്‍ചെയ്തു.
7
‘എന്നാല്‍ അവര്‍ ആര്‍ക്കു ദാസ്യവേല ചെയ്യുന്നുവോ ആ ജനതയെ ഞാന്‍ വിധിക്കും; അതിനുശേഷം അവര്‍ ആ രാജ്യം വിട്ട് ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കും’ എന്നും ദൈവം അരുളിച്ചെയ്തു.
8
പിന്നീട് അബ്രഹാമിന് ഒരു ഉടമ്പടി നല്കി. അതിന്റെ സൂചനയായി ഏര്‍പ്പെടുത്തിയതാണ് പരിച്ഛേദനകര്‍മം. അപ്രകാരം ഇസ്ഹാക്ക് ജനിച്ചപ്പോള്‍ എട്ടാം ദിവസം ആ ശിശുവിന്റെ പരിച്ഛേദനകര്‍മം നടത്തി. ഇസ്ഹാക്കിന് യാക്കോബ് എന്ന പുത്രനുണ്ടായി. യാക്കോബിന്റെ പുത്രന്മാരായിരുന്നു പന്ത്രണ്ടു ഗോത്രപിതാക്കന്മാര്.
9
“അവര്‍ യോസേഫിനോട് അസൂയപൂണ്ട് അദ്ദേഹത്തെ ഈജിപ്തുകാര്‍ക്കു വിറ്റുകളഞ്ഞു. എന്നാല്‍ ദൈവം യോസേഫിനോടുകൂടി ഉണ്ടായിരുന്നു.
10
അവിടുന്ന് എല്ലാ കഷ്ടതകളില്‍നിന്നും അദ്ദേഹത്തെ വിടുവിച്ചു. ഈജിപ്തിലെ രാജാവായ ഫറവോന്റെ മുമ്പില്‍ ചെന്നപ്പോള്‍ ദൈവകൃപയും ജ്ഞാനവും അദ്ദേഹത്തിനു നല്കപ്പെട്ടു. ഫറവോന് അദ്ദേഹത്തെ ഈജിപ്തിന്റെ ഗവര്‍ണറും കൊട്ടാരം കാര്യസ്ഥനുമായി നിയമിച്ചു.
11
അക്കാലത്ത് ഈജിപ്തില്‍ എല്ലായിടത്തും, കനാനിലും, ക്ഷാമവും മഹാകഷ്ടതയും ഉണ്ടായി. നമ്മുടെ പിതാക്കന്മാര്ക്ക് ആഹാരം കിട്ടാതെയായി.
12
ഈജിപ്തില്‍ ധാന്യമുണ്ടെന്നു യാക്കോബു കേട്ടിട്ട് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു.
13
രണ്ടാം പ്രാവശ്യം അവര്‍ ചെന്നപ്പോള്‍ യോസേഫ് തന്നെത്തന്നെ സഹോദരന്മാര്ക്കു വെളിപ്പെടുത്തി; ഫറവോനും യോസേഫിന്റെ കുടുംബാംഗങ്ങളെ അറിയുവാനിടയായി.
14
യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവര്‍ ആകെ എഴുപത്തഞ്ചു പേരുണ്ടായിരുന്നു.
15
യാക്കോബ് ഈജിപ്തിലേക്കു പോയി; അവിടെവച്ച് അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മരണമടഞ്ഞു.
16
അവരുടെ മൃതദേഹങ്ങള്‍ ശേഖേമിലേക്കു കൊണ്ടുപോയി. ഹാമോരിന്റെ പുത്രന്മാരോട് അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില്‍ അവരെ സംസ്കരിച്ചു.
17
“ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദാനം നിറവേറേണ്ട കാലം സമീപിച്ചപ്പോള്‍ ഈജിപ്തില്‍ ഇസ്രായേല്‍ജനങ്ങള്‍ വളരെ വര്‍ധിച്ചു.
18
ഒടുവില്‍ യോസേഫിനെപ്പറ്റി അറിഞ്ഞിട്ടില്ലാത്ത ഒരു രാജാവ് ഈജിപ്തില്‍ ഭരണമാരംഭിച്ചു.
19
ആ രാജാവ് കൗശലപൂര്‍വം നമ്മുടെ വംശത്തോടു പെരുമാറി; നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും, ശിശുക്കള്‍ ജീവനോടെ ശേഷിക്കാതിരിക്കേണ്ടതിന് അവരെ പുറത്തുകളയുവാന്‍ കല്പന പുറപ്പെടുവിക്കുകയും ചെയ്തു.
20
ഈ സമയത്താണ് മോശ ജനിച്ചത്. അതികോമളനായ ഒരു ശിശുവായിരുന്നു മോശ. മൂന്നു മാസം ആ കുട്ടിയെ പിതൃഗൃഹത്തില്‍ വളര്‍ത്തി. പിന്നീട് അവനെ പുറത്തുകളഞ്ഞു.
21
അതിനുശേഷം ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളര്‍ത്തി.
22
ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ അഭ്യസിച്ചു. വാക്കിലും പ്രവൃത്തിയിലും അദ്ദേഹം പ്രഗല്ഭനായിത്തീര്‍ന്നു.
23
“നാല്പതു വയസ്സായപ്പോള്‍ ഇസ്രായേല്യരായ തന്റെ സഹോദരന്മാരെ സന്ദര്‍ശിക്കണമെന്നു മോശയ്ക്കു തോന്നി.
24
അവരില്‍ ഒരുവനോട് ഒരു ഈജിപ്തുകാരന് അന്യായമായി പെരുമാറുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം മര്‍ദിതനായ ഇസ്രായേല്യന്റെ സഹായത്തിനെത്തുകയും, ആ ഈജിപ്തുകാരനെ അടിച്ചുകൊന്ന് മര്‍ദിതനുവേണ്ടി പ്രതികാരം നടത്തുകയും ചെയ്തു.
25
താന്‍ മുഖാന്തരം സ്വജനങ്ങളെ വിമോചിപ്പിക്കുവാന്‍ പോകുകയാണെന്ന് അവര്‍ ഗ്രഹിക്കുമെന്നായിരുന്നു മോശ വിചാരിച്ചത്. പക്ഷേ, അവര്‍ അതു മനസ്സിലാക്കിയില്ല.
26
പിറ്റേദിവസം രണ്ട് ഇസ്രായേല്യര്‍ തമ്മില്‍ ശണ്ഠകൂടിക്കൊണ്ടിരിക്കുമ്പോള്‍ അവരെ രഞ്ജിപ്പിക്കുന്നതിനായി മോശ പറഞ്ഞു: “നിങ്ങള്‍ സഹോദരന്മാരല്ലേ? നിങ്ങള്‍ തമ്മില്‍ അന്യായം പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?
27
എന്നാല്‍, തന്റെ സഹോദരനോട് അന്യായം പ്രവര്ത്തിച്ചവന് അദ്ദേഹത്തെ തള്ളിമാറ്റിക്കൊണ്ടു ചോദിച്ചു: നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനും ആക്കിയത് ആരാണ്?
28
ഇന്നലെ ആ ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാനാണോ ഭാവം?
29
ഈ മറുപടി കേട്ട് മോശ ഓടിപ്പോയി. അദ്ദേഹം മിദ്യാനില്‍ ചെന്ന് പരദേശിയായി പാര്‍ത്തു. അവിടെവച്ച് അദ്ദേഹത്തിനു രണ്ടു പുത്രന്മാര് ജനിച്ചു.
30
“നാല്പതു വര്‍ഷം കഴിഞ്ഞ്, സീനായ്മലയുടെ സമീപത്തുള്ള മരുഭൂമിയില്‍ കത്തുന്ന മുള്‍പ്പടര്‍പ്പില്‍ ഒരു ദൈവദൂതന് മോശയ്ക്കു പ്രത്യക്ഷപ്പെട്ടു.
31
ഈ ദര്‍ശനം ഉണ്ടായപ്പോള്‍ അദ്ദേഹം ആശ്ചര്യഭരിതനായി. സൂക്ഷിച്ചു നോക്കുന്നതിനായി അടുത്തു ചെന്നപ്പോള്‍
32
‘ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം’ എന്നു സര്വേശ്വരന് അരുള്‍ചെയ്ത ശബ്ദം കേട്ടു. അപ്പോള്‍ അദ്ദേഹം ഭയപ്പെട്ടു വിറച്ചു; അങ്ങോട്ടു നോക്കുവാന്‍ ധൈര്യപ്പെട്ടില്ല.
33
“സര്വേശ്വരന് തുടര്‍ന്ന് അരുള്‍ചെയ്തു: ‘നിന്റെ കാലില്‍നിന്നു ചെരുപ്പ് ഊരിക്കളയുക; നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാകുന്നു.
34
ഈജിപ്തില്‍ എന്റെ ജനങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഞാന്‍ കണ്ടിരിക്കുന്നു; അവരുടെ നെടുവീര്‍പ്പും ഞാന്‍ കേട്ടു; അവരെ മോചിപ്പിക്കുവാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. അതുകൊണ്ട് വരിക, ഞാന്‍ നിന്നെ ഈജിപ്തിലേക്ക് അയയ്ക്കും.
35
“നിന്നെ ഞങ്ങളുടെ അധികാരിയും വിധികര്‍ത്താവും ആക്കിയത് ആരാണ്?’ എന്നു ചോദിച്ചുകൊണ്ട് അവര്‍ നിരസിച്ച ഈ മോശയെതന്നെ, മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട ദൈവദൂതന് മുഖാന്തരം അവരുടെ വിമോചകനും അധികാരിയുമായി ദൈവം അയച്ചു.
36
അദ്ദേഹം ഈജിപ്തിലും ചെങ്കടലിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് നാല്പതു വര്‍ഷക്കാലം മരുഭൂമിയിലൂടെ അവരെ നയിച്ചു.
37
‘എന്നെ എന്നപോലെ ഒരു പ്രവാചകനെ ദൈവം നിങ്ങളുടെ സഹോദരന്മാരില്‍നിന്ന് നിങ്ങള്‍ക്കുവേണ്ടി എഴുന്നേല്പിക്കും’ എന്ന് ഇസ്രായേല്‍ജനത്തോടു പറഞ്ഞതും ഈ മോശ തന്നെയാണ്.
38
സീനായ്മലയില്‍ ദൈവദൂതനോടു സംസാരിച്ചതും, മരുഭൂമിയില്‍ ഇസ്രായേല്യസഭയോടും നമ്മുടെ പിതാക്കന്മാരോടുംകൂടി ഉണ്ടായിരുന്നതും അദ്ദേഹമാണ്. നമുക്കു നല്കുവാനായി ദൈവത്തിന്റെ ജീവദായകമായ അരുളപ്പാടു ലഭിച്ചതും അദ്ദേഹത്തിനു തന്നെയാണ്.
39
“എന്നാല്‍ നമ്മുടെ പിതാക്കന്മാര് അദ്ദേഹത്തെ അനുസരിക്കുവാന്‍ കൂട്ടാക്കിയില്ല; അവര്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞു; അവര്‍ ഉള്ളുകൊണ്ട് ഈജിപ്തിലേക്കു പിന്തിരിഞ്ഞു.
40
അവര്‍ അഹരോനോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കുവാന്‍ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ആ മോശയ്ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.’
41
അക്കാലത്താണ് അവര്‍ കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയതും അതിനു ബലിയര്‍പ്പിച്ചതും. അങ്ങനെ തങ്ങളുടെ കൈപ്പണിയില്‍ അവര്‍ ഉല്ലസിച്ചു.
42
അപ്പോള്‍ ദൈവം മുഖംതിരിക്കുകയും അവരെ ആകാശത്തിലെ നക്ഷത്രരാശിയെ ആരാധിക്കുവാന്‍വേണ്ടി വിടുകയും ചെയ്തു. പ്രവാചകന്മാരുടെ ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേല്‍ ഗൃഹമേ! നിങ്ങള്‍ മരുഭൂമിയില്‍ നാല്പതു വര്‍ഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചത് എനിക്കായിരുന്നുവോ?
43
നിങ്ങള്‍ ആരാധിക്കുവാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലേക്കിന്റെ കൂടാരവും രേഫാന്‍ദേവന്റെ നക്ഷത്രവും നിങ്ങള്‍ എടുത്തുകൊണ്ടു നടന്നുവല്ലോ. അതുകൊണ്ട് ഞാന്‍ നിങ്ങളെ ബാബിലോണിന് അപ്പുറത്തേക്കു നാടുകടത്തും.
44
“നമ്മുടെ പിതാക്കന്മാര്ക്കു മരുഭൂമിയില്‍ ദൈവസാന്നിധ്യത്തിന്റെ സാക്ഷ്യം വഹിക്കുന്ന കൂടാരമുണ്ടായിരുന്നു. ദൈവം മോശയോട് അരുളിച്ചെയ്തപ്രകാരം അദ്ദേഹത്തിനു കാണിച്ചുകൊടുത്ത രൂപമാതൃകയില്‍ നിര്‍മിച്ചതായിരുന്നു അത്.
45
പിന്‍തലമുറയിലെ നമ്മുടെ പിതാക്കന്മാര് അത് ഏറ്റുവാങ്ങി; അവരുടെ മുമ്പില്‍നിന്നു ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ കൈവശഭൂമിയിലേക്ക് യോശുവയോടുകൂടി അവര്‍ പ്രവേശിച്ചപ്പോള്‍ ആ സാക്ഷ്യകൂടാരവും അവര്‍ കൊണ്ടുവന്ന് ദാവീദിന്റെ കാലംവരെ സൂക്ഷിച്ചു.
46
ദാവീദ് ദൈവകൃപ ലഭിച്ചവനായിരുന്നു. യാക്കോബിന്റെ ദൈവത്തിന് ഒരു മന്ദിരമുണ്ടാക്കുവാന്‍ അനുവദിക്കണമെന്ന് ദാവീദു ദൈവത്തോടപേക്ഷിച്ചു.
47
പക്ഷേ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം നിര്‍മിച്ചത്.
48
“എന്നാല്‍ അത്യുന്നതനായ ദൈവം മനുഷ്യകരങ്ങള്‍ക്കൊണ്ടു നിര്‍മിക്കുന്ന മന്ദിരങ്ങളില്‍ വസിക്കുന്നില്ല. പ്രവാചകന് പറയുന്നു:
49
‘സ്വര്‍ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവുമാകുന്നു; എങ്ങനെയുള്ള ഭവനമാണ് നിങ്ങള്‍ എനിക്കുവേണ്ടി നിര്‍മിക്കുന്നത്? എന്റെ വിശ്രമസ്ഥലം ഏത്?
50
ഇവയെല്ലാം എന്റെ കരം നിര്‍മിച്ചവയല്ലേ?’ എന്നു സര്വേശ്വരന് അരുള്‍ചെയ്യുന്നു.
51
“ദുശ്ശാഠ്യക്കാരേ, ഹൃദയത്തില്‍ ഇപ്പോഴും ദൈവബോധമില്ലാത്തവരേ, സത്യത്തിനു ചെവികൊടുക്കാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങളും എപ്പോഴും പരിശുദ്ധാത്മാവിനോട് എതിര്‍ക്കുന്നു!
52
പ്രവാചകന്മാരില് ആരെയെങ്കിലും നിങ്ങളുടെ പിതാക്കന്മാര് പീഡിപ്പിക്കാതിരുന്നിട്ടുണ്ടോ? നീതിമാനായവന്റെ ആഗമനത്തെക്കുറിച്ചു മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ നിഗ്രഹിക്കുകയത്രേ ചെയ്തത്.
53
നിങ്ങളാകട്ടെ, ഇപ്പോള്‍ ആ നീതിമാനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തിരിക്കുന്നു. ദൈവദൂതന്മാരില്‍കൂടി നിങ്ങള്‍ക്കു ധര്‍മശാസ്ത്രം ലഭിച്ചു. എന്നാല്‍ നിങ്ങള്‍ അത് അനുസരിച്ചില്ല.”
54
ഇതു കേട്ടപ്പോള്‍ സന്നദ്രിംസംഘാംഗങ്ങള്‍ കോപാക്രാന്തരായി സ്തേഫാനോസിന്റെ നേരെ പല്ലുകടിച്ചു.
55
എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു.
56
അദ്ദേഹം പറഞ്ഞു: “ഇതാ സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന് ദൈവത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നതും ഞാന്‍ കാണുന്നു.”
57
ഉടനെ അവര്‍ ഉച്ചത്തില്‍ അട്ടഹസിച്ച് ചെവിപൊത്തിക്കൊണ്ട് സ്തേഫാനോസിന്റെ നേരെ പാഞ്ഞുചെന്ന്
58
അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു. സാക്ഷികള്‍ അവരുടെ പുറങ്കുപ്പായം ശൗല്‍ എന്നൊരു യുവാവിനെയാണ് ഏല്പിച്ചിരുന്നത്.
59
അവര്‍ കല്ലെറിഞ്ഞുകൊണ്ടിരുന്നപ്പോള്‍ “കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ അങ്ങു കൈക്കൊള്ളണമേ” എന്നു സ്തേഫാനോസ് പ്രാര്‍ഥിച്ചു.
60
അദ്ദേഹം മുട്ടുകുത്തിക്കൊണ്ട് “കര്‍ത്താവേ, ഈ പാപം ഇവരുടെമേല്‍ ചുമത്തരുതേ” എന്ന് അത്യുച്ചത്തില്‍ അപേക്ഷിച്ചു. ഇതു പറഞ്ഞിട്ട് അദ്ദേഹം അന്തരിച്ചു. സ്തേഫാനോസിന്റെ വധത്തെ ശൗല്‍ അനുകൂലിച്ചിരുന്നു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28