bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 20
Acts 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 21 →
1
ബഹളമെല്ലാം ശമിച്ചുകഴിഞ്ഞ് പൗലൊസ് ശിഷ്യന്മാരെ വിളിച്ചുകൂട്ടി അവരെ ധൈര്യപ്പെടുത്തി. അനന്തരം അദ്ദേഹം അവരോടു യാത്രപറഞ്ഞ് മാസിഡോണിയയിലേക്കു പുറപ്പെട്ടു.
2
ആ പ്രദേശങ്ങളില്‍കൂടി സഞ്ചരിച്ച് അതതു സ്ഥലത്തെ ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം ഗ്രീസിലെത്തി. അവിടെ മൂന്നുമാസം പാര്‍ത്തു.
3
പിന്നീടു സിറിയയിലേക്കു കപ്പല്‍ കയറാന്‍ ഭാവിച്ചപ്പോള്‍ യെഹൂദന്മാര്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി അറിഞ്ഞു. അതുകൊണ്ട് മാസിഡോണിയ വഴി തിരിച്ചുപോകുവാന്‍ അദ്ദേഹം നിശ്ചയിച്ചു.
4
ബെരോവയിലെ പുറൊസിന്റെ മകന് സോപത്രോസും തെസ്സലോനിക്യരായ അരിസ്തര്‍ഹൊസും സെക്കുന്തൊസും ദര്‍ബക്കാരനായ ഗായോസും തിമൊഥെയൊസും ഏഷ്യാസംസ്ഥാനക്കാരായ തുഹിക്കൊസും ത്രൊഫിമൊസും മുമ്പേ പോയി
5
ഞങ്ങള്‍ക്കുവേണ്ടി ത്രോവാസില്‍ കാത്തിരുന്നു.
6
ഞങ്ങള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ കഴിഞ്ഞ് ഫിലിപ്പിയില്‍നിന്നു കപ്പല്‍കയറി അഞ്ചുദിവസം കൊണ്ട് ത്രോവാസില്‍ അവരുടെ അടുക്കലെത്തി. അവിടെ ഞങ്ങള്‍ ഏഴുദിവസം പാര്‍ത്തു.
7
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അപ്പം മുറിക്കുവാന്‍ ഒന്നിച്ചു കൂടിയപ്പോള്‍ പൗലൊസ് അവരോടു സംസാരിച്ചു. പിറ്റെന്നാള്‍ അവിടെനിന്നു പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അര്‍ധരാത്രിവരെ അദ്ദേഹം പ്രസംഗം നീട്ടി.
8
ഞങ്ങള്‍ കൂടിയിരുന്ന മാളികയില്‍ ഒട്ടേറെ വിളക്കുകള്‍ കത്തിച്ചുവച്ചിരുന്നു.
9
പൗലൊസിന്റെ പ്രഭാഷണം അങ്ങനെ നീണ്ടു പോയപ്പോള്‍, യൂത്തിക്കൊസ് എന്നൊരു യുവാവ് ജനല്പടിയില് ഇരുന്ന് ഉറക്കംതൂങ്ങി. അയാള്‍ ഗാഢനിദ്രയിലായപ്പോള്‍ മൂന്നാമത്തെ നിലയില്‍നിന്നു താഴെ വീണു. എടുത്തുകൊണ്ടു വന്നപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.
10
പൗലൊസ് ഉടനെ ഇറങ്ങിച്ചെന്ന് കുനിഞ്ഞ് അയാളെ ആശ്ലേഷിച്ചു. “പരിഭ്രമിക്കേണ്ടാ, ഇവനു ജീവനുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.
11
പിന്നീട് അദ്ദേഹം കയറിച്ചെന്ന് അപ്പം മുറിച്ചു ഭക്ഷിക്കുകയും നേരം പുലരുന്നതുവരെ സംസാരിക്കുകയും ചെയ്തു.
12
അനന്തരം അദ്ദേഹം അവിടെനിന്നു യാത്ര പുറപ്പെട്ടു. അവര്‍ ആ ചെറുപ്പക്കാരനെ ജീവനോടെ കൂട്ടിക്കൊണ്ടു പോയി; അവര്‍ക്കുണ്ടായ ആശ്വാസം അനല്പമായിരുന്നു.
13
അസ്സൊസ്‍വരെ കാല്‍നടയായി പോകുവാന്‍ പൗലൊസ് നിശ്ചയിച്ചു. അദ്ദേഹം ഏര്‍പ്പാടു ചെയ്തതനുസരിച്ച് അസ്സോസില്‍ വച്ച് അദ്ദേഹത്തെ കപ്പലില്‍ കയറ്റാമെന്നു ഞങ്ങള്‍ വിചാരിച്ചു. അങ്ങനെ ഞങ്ങള്‍ മുമ്പേ കപ്പലില്‍ പുറപ്പെട്ടു.
14
അസ്സോസില്‍വച്ച് ഞങ്ങള്‍ അദ്ദേഹത്തെ കയറ്റി മിതുലേനയിലെത്തി.
15
അവിടെനിന്നു കപ്പല്‍ നീക്കി പിറ്റേദിവസം ഖിയോസ്ദ്വീപിന്റെ എതിര്‍വശത്തെത്തി. അടുത്ത ദിവസം സാമോസ്ദ്വീപിലും പിറ്റേദിവസം മിലേത്തൊസിലും ഞങ്ങള്‍ ചെന്നുചേര്‍ന്നു.
16
കഴിയുമെങ്കില്‍ പെന്തെക്കോസ്തു പെരുന്നാളിനുമുമ്പ് യെരൂശലേമിലെത്താന്‍ പൗലൊസ് തിടുക്കം കൂട്ടി. അതുകൊണ്ട് ഏഷ്യാസംസ്ഥാനത്തു തങ്ങി വൈകാതിരിക്കുന്നതിനാണ് എഫെസൊസില്‍ ഇറങ്ങാതെ കപ്പലോടിച്ചു പോകുവാന്‍ തീരുമാനിച്ചത്.
17
എന്നാല്‍ മിലേത്തൊസില്‍വച്ച് അദ്ദേഹം എഫെസൊസിലെ സഭാമുഖ്യന്മാരെ ആളയച്ചുവരുത്തി, ഇപ്രകാരം പറഞ്ഞു:
18
“ഞാന്‍ ഏഷ്യയില്‍ കാലുകുത്തിയ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.
19
യെഹൂദന്മാരുടെ ഗൂഢാലോചന നിമിത്തമുണ്ടായ അഗ്നിപരീക്ഷണങ്ങളെ നേരിട്ടുകൊണ്ട് കണ്ണുനീരോടുകൂടി, ഏറ്റവും വിനയപൂര്‍വം ഞാന്‍ കര്‍ത്താവിനെ സേവിച്ചുപോന്നു.
20
നിങ്ങള്‍ക്കു പ്രയോജനകരമായ യാതൊന്നും മറച്ചുവയ്ക്കാതെ വെളിപ്പെടുത്തിക്കൊണ്ട്, പൊതുസ്ഥലങ്ങളിലും നിങ്ങളുടെ ഭവനങ്ങളിലുംവച്ച് ഞാന്‍ നിങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
21
പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്യണമെന്ന് യെഹൂദന്മാരോടു മാത്രമല്ല, ഗ്രീക്കുകാരോടും ഞാന്‍ ഉറപ്പിച്ചു പ്രസ്താവിച്ചു. ഇവയെല്ലാം നിങ്ങള്‍ക്കറിയാമല്ലോ.
22
ഇപ്പോള്‍ ഇതാ, ഞാന്‍ ആത്മാവിനാല്‍ ബദ്ധനായി യെരൂശലേമിലേക്കു പോകുന്നു.
23
അവിടെ എനിക്ക് എന്താണു സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. എന്നാല്‍ കാരാഗൃഹവും കഷ്ടതകളും എനിക്കായി കാത്തിരിക്കുന്നു എന്ന് ഓരോ പട്ടണത്തില്‍വച്ചും പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു നല്കിക്കൊണ്ടിരിക്കുന്നു.
24
എങ്കിലും എന്റെ പ്രാണനെ ഞാന്‍ നിസ്സാരമായി കരുതുന്നു. അതിനെ വിലയേറിയതായി ഞാന്‍ എണ്ണുന്നേയില്ല. എന്റെ ഓട്ടവും, കര്‍ത്താവായ യേശുവില്‍നിന്നു ലഭിച്ച ദൗത്യവും, പൂര്‍ത്തിയാക്കണമെന്നേ എനിക്കുള്ളൂ; ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ആ ദൗത്യം.
25
“നിങ്ങളുടെ മധ്യത്തില്‍ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങള്‍ ഇനി കാണുകയില്ല എന്നു ഞാന്‍ അറിയുന്നു.
26
അതുകൊണ്ടു നിങ്ങളില്‍ ആരെങ്കിലും നഷ്ടപ്പെട്ടുപോയാല്‍, അതിനു ഞാന്‍ ഉത്തരവാദിയായിരിക്കുകയില്ല എന്ന് നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.
27
ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ ഒന്നും മറച്ചുവയ്ക്കാതെ സമസ്തവും ഞാന്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ.
28
തന്റെ ജീവന് കൊടുത്ത് യേശു സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ സംരക്ഷിക്കുവാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിയിരിക്കുന്നു. ആ ആട്ടിന്‍പറ്റത്തെ മുഴുവനെയും നിങ്ങളെത്തന്നെയും സൂക്ഷിച്ചുകൊള്ളുക.
29
ഞാന്‍ പോയതിനുശേഷം, കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ വന്നു നിങ്ങളെ ആക്രമിക്കുന്നുവെന്നും, അവയ്ക്ക് ആടുകളോട് അശേഷം കരുണ ഉണ്ടായിരിക്കുകയില്ലെന്നും എനിക്കറിയാം.
30
ശിഷ്യന്മാരെ പാട്ടിലാക്കുന്നതിനു ദുരുപദേശവുമായി വരുന്ന ആളുകള്‍ നിങ്ങളുടെ ഇടയില്‍ നിന്നുതന്നെ മുമ്പോട്ടു വരും.
31
അതുകൊണ്ട് ഉണര്‍ന്നിരിക്കുക; മൂന്നു വര്‍ഷം രാപകല്‍ ഭേദമില്ലാതെ കണ്ണുനീരോടുകൂടി ഞാന്‍ നിങ്ങള്‍ക്കു ബുദ്ധി ഉപദേശിച്ചത് നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം.
32
“നിങ്ങളുടെ ജീവിതത്തെ പടുത്തുയര്‍ത്തുവാനും, സകല വിശുദ്ധന്മാര്‍ക്കും അവകാശമായി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു തരുവാനും കഴിയുന്ന, ദൈവത്തിന്റെ പരിപാലനത്തിലും അവിടുത്തെ കൃപയുടെ വചനത്തിലും ഞാന്‍ ഇപ്പോള്‍ നിങ്ങളെ സമര്‍പ്പിക്കുന്നു.
33
ആരുടെയും പൊന്നോ, വെള്ളിയോ, വസ്ത്രമോ ഞാന്‍ മോഹിച്ചിട്ടില്ല.
34
എന്റെയും എന്റെ സഹചാരികളുടെയും ആവശ്യങ്ങള്‍ക്കുവേണ്ടി, ഈ കൈകള്‍കൊണ്ടു ഞാന്‍ അധ്വാനിച്ചു എന്നത് നിങ്ങള്‍ക്കുതന്നെ അറിവുള്ളതാണല്ലോ.
35
വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ഭാഗ്യം എന്നു കര്‍ത്താവായ യേശു പറഞ്ഞിട്ടുള്ളത് ഓര്‍ത്തുകൊണ്ട് നാം അധ്വാനിച്ച് ബലഹീനരെ താങ്ങേണ്ടതാണ്. അതിനു ഞാന്‍ നിങ്ങള്‍ക്കു മാതൃക കാട്ടിയിരിക്കുന്നു.”
36
ഇങ്ങനെ പറഞ്ഞശേഷം അദ്ദേഹം അവരോടുകൂടി മുട്ടുകുത്തി പ്രാര്‍ഥിച്ചു.
37
അവരെല്ലാവരും വളരെയധികം കരയുകയും പൗലൊസിനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയും ചെയ്തു.
38
ഇനിമേല്‍ തന്റെ മുഖം അവര്‍ കാണുകയില്ലെന്ന് അദ്ദേഹം പറഞ്ഞതാണ് അവരെ അധികം വേദനിപ്പിച്ചത്. അവര്‍ കപ്പലിനടുത്തുവരെ അദ്ദേഹത്തെ അനുയാത്രചെയ്തു.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28