bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 6
Acts 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 7 →
1
അക്കാലത്തു ശിഷ്യന്മാരുടെ സംഖ്യ വര്‍ധിച്ചുവന്നു. അപ്പോള്‍, ദിനംപ്രതിയുള്ള ഭക്ഷ്യവിതരണത്തില്‍ തങ്ങളുടെ വിധവമാര്‍ അവഗണിക്കപ്പെടുന്നു എന്നു പറഞ്ഞ് ഗ്രീക്കുഭാഷ സംസാരിക്കുന്ന യെഹൂദന്മാര്‍ എബ്രായഭാഷ സംസാരിക്കുന്നവരുടെ നേരെ പിറുപിറുത്തു.
2
അപ്പോസ്തോലന്മാര് പന്ത്രണ്ടുപേരും ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: “ഭക്ഷ്യവിതരണത്തില്‍ ശ്രദ്ധിക്കുന്നതിനുവേണ്ടി ദൈവവചനഘോഷണം ഞങ്ങള്‍ ഉപേക്ഷിക്കുന്നത് ഉചിതമല്ല.
3
അതുകൊണ്ട് സഹോദരരേ, നിങ്ങളുടെ കൂട്ടത്തില്‍നിന്നു സല്‍പേരുള്ളവരും, ആത്മാവും ജ്ഞാനവും നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങള്‍ തിരഞ്ഞെടുക്കുക; ഇക്കാര്യത്തിനായി അവരെ ഞങ്ങള്‍ ഉപയോഗിക്കാം.
4
ഞങ്ങളാകട്ടെ, പ്രാര്‍ഥനയിലും വചനഘോഷണത്തിലും വ്യാപൃതരായിരിക്കും.”
5
ഈ നിര്‍ദേശം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞവനായ സ്തേഫാനോസ്, ഫീലിപ്പോസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍, പര്‍മ്മെനാസ്, യെഹൂദമതം സ്വീകരിച്ചിരുന്ന അന്ത്യോക്യക്കാരന്‍ നിക്കൊലാവൊസ് എന്നിവരെ അവര്‍ തിരഞ്ഞെടുത്ത്,
6
അപ്പോസ്തോലന്മാരുടെ മുമ്പില്‍ കൊണ്ടുവന്നു. അവര്‍ പ്രാര്‍ഥിച്ച് അവരുടെമേല്‍ കൈകള്‍ വച്ചു.
7
ദൈവവചനം കൂടുതല്‍ പ്രചരിച്ചു; യെരൂശലേമില്‍ ശിഷ്യന്മാരുടെ സംഖ്യ മേല്ക്കുമേല് വര്‍ധിച്ചു; ഒട്ടുവളരെ പുരോഹിതന്മാരും വിശ്വാസം സ്വീകരിച്ചു.
8
ദൈവത്തിന്റെ വരപ്രസാദവും ശക്തിയും നിറഞ്ഞവനായ സ്തേഫാനോസ് ജനമധ്യത്തില്‍ വലിയ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചു.
9
ലിബര്‍ത്തിനര്‍ - വിമോചിതര്‍ - എന്നു വിളിക്കപ്പെട്ടിരുന്നവരുടെ സുനഗോഗിലെ അംഗങ്ങളില്‍ ചിലരും കുറേനക്കാരും, അലക്സാന്ത്രിയക്കാരും, കിലിക്യ, ഏഷ്യാ എന്നീ സംസ്ഥാനക്കാരില്‍ ചിലരും സ്തേഫാനോസിനോടു തര്‍ക്കിക്കുവാന്‍ മുന്നോട്ടു വന്നു.
10
എന്നാല്‍ അദ്ദേഹത്തിന്റെ ജ്ഞാനത്തോടും, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്ന വാക്കുകളോടും എതിര്‍ത്തു നില്ക്കുവാന് അവര്‍ക്കു കഴിഞ്ഞില്ല.
11
അവര്‍ രഹസ്യമായി ചിലരെ വശത്താക്കി; സ്തേഫാനോസ് ദൈവത്തിനും മോശയ്ക്കും വിരോധമായി ദൂഷണം പറയുന്നതു തങ്ങള്‍ കേട്ടു എന്നു പറയിച്ചു.
12
അങ്ങനെ അവര്‍ പൊതുജനങ്ങളെയും ജനപ്രമുഖന്മാരെയും നിയമപണ്ഡിതന്മാരെയും ഇളക്കിവിട്ടു. പിന്നീട് അദ്ദേഹത്തെ പിടിച്ച് സന്നദ്രിംസംഘത്തിന്റെ മുമ്പില്‍ ഹാജരാക്കി.
13
ഏതാനും കള്ളസാക്ഷികളെയും കൊണ്ടുവന്നു. അവര്‍ ഇങ്ങനെ മൊഴി കൊടുത്തു: “ഈ മനുഷ്യന് വിശുദ്ധസ്ഥലത്തിനും യെഹൂദധര്‍മശാസ്ത്രത്തിനും എതിരായി അനുസ്യൂതം പ്രസംഗിക്കുന്നു.
14
ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശ നമുക്കു നല്കിയ ആചാരമര്യാദകളെല്ലാം മാറ്റുമെന്നും ഈ മനുഷ്യന് പറയുന്നതു ഞങ്ങള്‍ കേട്ടു.” സന്നദ്രിംസംഘത്തിലിരുന്നവര്‍ സ്തേഫാനോസിനെ സൂക്ഷിച്ചുനോക്കി. അദ്ദേഹത്തിന്റെ മുഖം മാലാഖയുടെ മുഖംപോലെ കാണപ്പെട്ടു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28