bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 27
Acts 27
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 28 →
1
ഞങ്ങള്‍ കപ്പല്‍ കയറി ഇറ്റലിയിലേക്കു പോകണമെന്നു തീരുമാനിച്ചപ്പോള്‍, പൗലൊസിനെയും മറ്റുചില തടവുകാരെയും ഔഗുസ്തന്‍ സൈന്യദളത്തിലെ ഒരു ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.
2
അങ്ങനെ ഞങ്ങള്‍ ഏഷ്യാസംസ്ഥാനത്തിന്റെ കരപറ്റി അവിടെയുള്ള തുറമുഖങ്ങളിലേക്കു പോകുന്ന ഒരു അദ്രമുത്തു കപ്പലില്‍ കയറി പുറപ്പെട്ടു. തെസ്സലോനിക്യനിവാസിയും മാസിഡോണിയക്കാരനുമായ അരിസ്തര്‍ഹൊസും ഞങ്ങളുടെകൂടെ ഉണ്ടായിരുന്നു.
3
പിറ്റേദിവസം ഞങ്ങള്‍ സീദോനില്‍ എത്തി. പൗലൊസിനോടു യൂലിയൊസ് സ്നേഹപൂര്‍വം പെരുമാറുകയും, തന്റെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുവാനും അവരുടെ സല്‍ക്കാരോപചാരങ്ങള്‍ സ്വീകരിക്കുവാനും അനുവദിക്കുകയും ചെയ്തു.
4
അവിടെനിന്നു കപ്പല്‍ നീക്കിയപ്പോള്‍ കാറ്റു പ്രതികൂലമായിരുന്നതിനാല്‍ സൈപ്രസ്ദ്വീപിന്റെ മറപറ്റിയാണ് ഞങ്ങള്‍ പോയത്.
5
കിലിക്യ, പംഫുല്യ കടല്‍വഴി യാത്ര ചെയ്ത്, ലുക്കിയയിലെ മുറാപട്ടണത്തില് ഞങ്ങളെത്തി.
6
അവിടെവച്ച് ഇറ്റലിയിലേക്കു പോകുന്ന ഒരു അലക്സാന്ത്രിയന്‍ കപ്പല്‍ കണ്ട്, ശതാധിപന് ഞങ്ങളെ അതില്‍ കയറ്റി.
7
പിന്നീട് ഏതാനും ദിവസങ്ങള്‍ ഞങ്ങള്‍ സാവധാനത്തിലാണ് യാത്രചെയ്തത്. വളരെ ക്ലേശിച്ച് ഞങ്ങള്‍ ക്നീദോസില്‍ എത്തി.
8
കാറ്റു പ്രതികൂലമായിരുന്നതിനാല്‍ ക്രീറ്റുദ്വീപിന്റെ മറപറ്റി, സല്മോനെയെ വിട്ടകന്ന്, വളരെ പണിപ്പെട്ട് കരചേര്‍ന്ന് കപ്പല്‍ ഓടിച്ച് ലസയ്യപട്ടണത്തിന്റെ സമീപത്തുള്ള ശുഭതുറമുഖം എന്ന സ്ഥലത്തെത്തി.
9
വളരെ ദിവസങ്ങള്‍ അവിടെ താമസിക്കേണ്ടിവന്നു. അപ്പോള്‍ യെഹൂദന്മാരുടെ നോമ്പുകാലം കഴിഞ്ഞിരുന്നു. കപ്പല്‍യാത്ര വളരെ ആപല്‍ക്കരവും ആയിത്തീര്‍ന്നു. അതിനാല്‍ പൗലൊസ് ഇപ്രകാരം ഉപദേശിച്ചു:
10
“സുഹൃത്തുക്കളേ, ഇവിടെനിന്നുള്ള യാത്ര ആപല്‍ക്കരമാണെന്നു ഞാന്‍ കാണുന്നു. ചരക്കിനും കപ്പലിനും മാത്രമല്ല, നമ്മുടെ ജീവനും കഷ്ടനഷ്ടങ്ങളുണ്ടാകും.”
11
ശതാധിപനാകട്ടെ, പൗലൊസ് പറഞ്ഞതിനെക്കാള്‍ അധികം കപ്പിത്താന്റെയും കപ്പലുടമസ്ഥന്റെയും വാക്കുകള്‍ വിശ്വസിച്ചു.
12
ആ തുറമുഖം ശീതകാലം കഴിച്ചുകൂട്ടാന്‍ പറ്റിയതുമായിരുന്നില്ല. അതുകൊണ്ട് അവിടെനിന്ന് യാത്രതുടര്‍ന്നു കഴിയുമെങ്കില്‍ ഫീനിക്സിലെത്താന് ശ്രമിക്കണമെന്ന അഭിപ്രായത്തെ ഭൂരിപക്ഷംപേരും അനുകൂലിച്ചു. ക്രീറ്റിലെ ഒരു തുറമുഖമാണ് ഫീനിക്സ്. തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും അഭിമുഖമായി നിന്ന ആ തുറമുഖത്ത് ശീതകാലം കഴിച്ചുകൂട്ടാന്‍ കഴിയുമെന്നായിരുന്നു അവരുടെ ചിന്ത.
13
തെക്കന്‍കാറ്റ് മന്ദംമന്ദം വീശുവാന്‍ തുടങ്ങിയതുകൊണ്ട്, തങ്ങള്‍ ഉദ്ദേശിച്ചതുപോലെ അവിടെയെത്താമെന്നു വിചാരിച്ച് അവര്‍ നങ്കൂരമെടുത്തു കപ്പല്‍ നീക്കി. കഴിയുന്നതും ക്രീറ്റുദ്വീപിന്റെ തീരം ചേര്‍ന്ന് അവര്‍ യാത്ര തുടര്‍ന്നു.
14
പെട്ടെന്ന് ദ്വീപില്‍നിന്ന് വടക്കുകിഴക്കന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാന്‍ തുടങ്ങി.
15
കാറ്റിനെതിരെ മുന്നോട്ടു നീങ്ങുവാന്‍ കഴിയാതെ വന്നപ്പോള്‍, ഞങ്ങള്‍ ആ സാഹസം ഉപേക്ഷിച്ചു; കാറ്റിന്റെ ഗതിക്കൊത്തു കപ്പല്‍ വിട്ടു.
16
അങ്ങനെ ഞങ്ങള്‍ ക്ലൗദ എന്ന ചെറിയ ദ്വീപിന്റെ മറവിലെത്തി. അവിടെവച്ച് ഞങ്ങള്‍ വളരെ പണിപ്പെട്ട് കപ്പലിലെ തോണി പിടിച്ചെടുത്തു.
17
അതു വലിച്ചു കയറ്റിയശേഷം വടംകൊണ്ട് കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പു വരുത്തി. കപ്പല്‍ ലിബിയയുടെ തീരത്തിനടുത്തുള്ള ആഴംകുറഞ്ഞ സ്ഥലത്ത് മണല്‍ത്തിട്ടയില്‍ ചെന്നു കയറുമെന്ന് അവര്‍ ഭയപ്പെട്ടു. അതുകൊണ്ട് അവര്‍ പായ് താഴ്ത്തി; കാറ്റിന്റെ ഗതിക്കൊത്ത് കപ്പല്‍ നീങ്ങി.
18
തുടരെ അടിച്ചുകൊണ്ടിരുന്ന ഉഗ്രമായ കൊടുങ്കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞു. പിറ്റേദിവസം അവര്‍ ചരക്കുകള്‍ പുറത്തെറിയുവാന്‍ തുടങ്ങി.
19
മൂന്നാം ദിവസം കപ്പലിന്റെ പല ഉപകരണങ്ങളും അവരുടെ കൈകൊണ്ടുതന്നെ കടലിലെറിഞ്ഞു.
20
ദിവസങ്ങളോളം സൂര്യനെയോ നക്ഷത്രങ്ങളെയോ ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അവിരാമം അടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ രക്ഷപെടാമെന്നുള്ള ഞങ്ങളുടെ സകല ആശയും അസ്തമിച്ചു.
21
കപ്പലില്‍ ഉണ്ടായിരുന്നവര്‍ ഭക്ഷണം കഴിക്കാതെയായിട്ട് വളരെ ദിവസങ്ങളായിരുന്നു. അപ്പോള്‍ പൗലൊസ് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സ്നേഹിതരേ, നിങ്ങള്‍ എന്റെ വാക്കുകള്‍ കേള്‍ക്കേണ്ടതായിരുന്നു. അതനുസരിച്ച് ക്രീറ്റില്‍നിന്നു പുറപ്പെടാതിരുന്നെങ്കില്‍ ഈ കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നല്ലോ.
22
എങ്കിലും, ഇപ്പോള്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ധൈര്യപ്പെടുക; നിങ്ങളില്‍ ആര്‍ക്കും തന്നെ ജീവാപായം ഉണ്ടാകുകയില്ല; കപ്പലിനുമാത്രമേ നാശമുണ്ടാകൂ.
23
ഞാന്‍ സേവിക്കുന്ന എന്റെ ഉടയവനായ ദൈവം അയച്ച ഒരു മാലാഖ കഴിഞ്ഞ രാത്രിയില്‍ എന്റെ അടുക്കല്‍ വന്നു.
24
‘പൗലൊസേ, നീ ഭയപ്പെടേണ്ടാ; നീ കൈസറുടെ മുമ്പില്‍ നില്ക്കേണ്ടതാകുന്നു; നിന്റെ കൂടെ യാത്രചെയ്യുന്നവരെല്ലാം നീ മൂലം രക്ഷപെടും’ എന്നു പറഞ്ഞു.
25
അതുകൊണ്ട് സ്നേഹിതരേ, ധൈര്യപ്പെടുക! എന്നോടു പറഞ്ഞതുപോലെതന്നെ സംഭവിക്കുമെന്ന വിശ്വാസം എനിക്കു ദൈവത്തിലുണ്ട്.
26
എങ്കിലും നാം ഒരു ദ്വീപില്‍ ചെന്നു കുടുങ്ങേണ്ടിവരും.”
27
അദ്രിയാറ്റിക് കടലില്‍ ഞങ്ങള്‍ അലഞ്ഞു തിരിയുന്നതിന്റെ പതിനാലാമത്തെ രാത്രിയില്‍ ഏതാണ്ട് അര്‍ധരാത്രി സമയത്ത്, കരയോട് അടുത്തെത്തിയെന്നു നാവികര്‍ക്കു തോന്നി.
28
അതുകൊണ്ട് അവര്‍ ആഴം അളന്നുനോക്കി. ഏകദേശം നാല്പതു മീറ്റര്‍ ആഴമുണ്ടെന്ന് അവര്‍ക്കു മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞ് അവര്‍ വീണ്ടും അളന്നപ്പോള്‍ മുപ്പതു മീറ്റര്‍ എന്നു കണ്ടു.
29
കപ്പല്‍ പാറക്കെട്ടില്‍ ചെന്നു മുട്ടിയേക്കുമെന്നു ഭയപ്പെട്ട് അവര്‍ അമരത്തുനിന്ന് നാലു നങ്കൂരമിട്ടു; നേരം വെളുക്കുന്നതിന് അത്യാകാംക്ഷയോടെ കാത്തിരുന്നു.
30
പുലര്‍ച്ചയായപ്പോള്‍ നാവികര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപെടുവാന്‍ ശ്രമിച്ചു. അവര്‍ അണിയത്തുനിന്ന് നങ്കൂരമിടുവാനെന്ന ഭാവത്തില്‍ തോണി കടലിലിറക്കി.
31
അപ്പോള്‍ പൗലൊസ് ശതാധിപനോടും പടയാളികളോടും പറഞ്ഞു: “ഈ മനുഷ്യര്‍ കപ്പലില്‍ നിന്നിറങ്ങിയാല്‍ നിങ്ങള്‍ക്കു രക്ഷപെടുവാന്‍ കഴിയുകയില്ല.”
32
അതുകൊണ്ട് പടയാളികള്‍ തോണിയുടെ കയര്‍ അറുത്തുവിട്ടുകളഞ്ഞു.
33
നേരം പുലരാറായപ്പോള്‍ എല്ലാവരെയും ഭക്ഷണം കഴിക്കുവാന്‍ പൗലൊസ് നിര്‍ബന്ധിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ ഒരാഹാരവും കഴിക്കാതെയായിട്ട് പതിനാലു ദിവസമായല്ലോ.
34
അതുകൊണ്ട്, നിങ്ങള്‍ എന്തെങ്കിലും കഴിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ ജീവന് അവശേഷിക്കുന്നതിന് അത് അത്യാവശ്യവുമാണല്ലോ; നിങ്ങളുടെ തലയിലെ ഒരു രോമംപോലും നഷ്ടപ്പെടുകയില്ല.”
35
ഇങ്ങനെ പറഞ്ഞശേഷം എല്ലാവരുടെയും മുമ്പില്‍വച്ച് അദ്ദേഹം അപ്പമെടുത്ത് ദൈവത്തിനു സ്തോത്രം ചെയ്തശേഷം മുറിച്ചു തിന്നുവാന്‍ തുടങ്ങി.
36
അപ്പോള്‍ എല്ലാവരും ധൈര്യംപൂണ്ടു ഭക്ഷണം കഴിച്ചു.
37
കപ്പലില്‍ ഞങ്ങള്‍ മൊത്തം ഇരുനൂറ്റെഴുപത്താറു പേരുണ്ടായിരുന്നു.
38
അവര്‍ മതിയാകുവോളം ഭക്ഷിച്ചശേഷം കോതമ്പ് കടലില്‍ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.
39
പ്രഭാതമായപ്പോള്‍ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് നാവികര്‍ക്കു മനസ്സിലായില്ല; എങ്കിലും ഒരു ഉള്‍ക്കടലും അതിന്റെ കരയും കണ്ടു. കഴിയുമെങ്കില്‍ കപ്പല്‍ അവിടെ അടുപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു.
40
അവര്‍ നങ്കൂരം അറുത്തു കടലില്‍ ഇട്ടു; ചുക്കാന്റെ കെട്ടും അഴിച്ചു കാറ്റിന് അഭിമുഖമായി പായ് ഉയര്‍ത്തി കരയെ ലക്ഷ്യമാക്കി കപ്പല്‍വിട്ടു.
41
അത് രണ്ടു കടല്‍ സന്ധിക്കുന്ന സ്ഥാനമായിരുന്നതിനാല്‍, കപ്പല്‍ മണല്‍ത്തിട്ടയില്‍ ചെന്നുകയറി അണിയം ഉറച്ചു; കപ്പല്‍ അവിടെനിന്ന് ഇളകാതെയായി. തിരത്തല്ലേറ്റ് കപ്പലിന്റെ അമരം തകര്‍ന്നു.
42
തടവുകാര്‍ നീന്തി രക്ഷപെടാതിരിക്കുന്നതിന് അവരെ കൊല്ലണമെന്ന് പടയാളികള്‍ വിചാരിച്ചു.
43
ശതാധിപനാകട്ടെ പൗലൊസിനെ രക്ഷിക്കണമെന്നാഗ്രഹിച്ചതുകൊണ്ട് പടയാളികളുടെ ഉദ്യമം തടഞ്ഞു. നീന്താന്‍ കഴിവുള്ളവര്‍ ആദ്യം കടലില്‍ ചാടി നീന്തിയും,
44
ബാക്കിയുള്ളവര്‍ പലകകളിലും കപ്പലിന്റെ അവശിഷ്ടങ്ങളിലും പിടിച്ചും കരയ്ക്കെത്തുവാന് അദ്ദേഹം ആജ്ഞാപിച്ചു. അങ്ങനെ എല്ലാവരും സുരക്ഷിതരായി കരയ്ക്കെത്തി.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28