bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 12
Acts 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 13 →
1
അക്കാലത്ത് ഹേരോദാരാജാവ് സഭാംഗങ്ങളില്‍ ചിലരെ പീഡിപ്പിക്കുവാന്‍ തുടങ്ങി.
2
യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.
3
[3,4] അത് യെഹൂദന്മാര്‍ക്കു സന്തോഷമായി എന്നു കണ്ടപ്പോള്‍ ആ മനുഷ്യന് പത്രോസിനെയും പിടിച്ച് ബന്ധിച്ച് കാരാഗൃഹത്തിലാക്കി; നാലു പടയാളികള്‍ വീതമുള്ള നാലു സംഘങ്ങളെ കാവലിനു നിയോഗിക്കുകയും ചെയ്തു.
5
അത് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹായുടെ കാലമായിരുന്നു. ഉത്സവകാലം കഴിഞ്ഞ് യെഹൂദന്മാരെ ഏല്പിക്കുവാനാണ് അപ്രകാരം ചെയ്തത്. പത്രോസിനുവേണ്ടി സഭ സര്‍വാത്മനാ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
6
ഹേരോദാ പത്രോസിനെ യെഹൂദന്മാരുടെ മുമ്പില്‍ കൊണ്ടുവരുവാന്‍ നിശ്ചയിച്ചിരുന്നതിന്റെ തലേ രാത്രിയില്‍ രണ്ടു പടയാളികളുടെ മധ്യേ രണ്ടു ചങ്ങലകൊണ്ടു ബന്ധിതനായി അദ്ദേഹം ഉറങ്ങുകയായിരുന്നു. ഭടന്മാര് കാരാഗൃഹത്തിന്റെ വാതില്ക്കല് കാവല്‍ നില്ക്കുന്നുണ്ടായിരുന്നു.
7
ആ സമയത്ത് ഒരു ദൈവദൂതന് പ്രത്യക്ഷനായി; തടവുമുറിയില്‍ പ്രകാശം പരന്നു. ദൂതന് പത്രോസിനെ പാര്‍ശ്വത്തില്‍ തട്ടിയുണര്‍ത്തി, “വേഗം എഴുന്നേല്ക്കൂ” എന്നു പറഞ്ഞു. തല്‍ക്ഷണം അദ്ദേഹത്തിന്റെ കൈകളില്‍നിന്നു ചങ്ങല താഴെ വീണു. ദൂതന് അദ്ദേഹത്തോടു പറഞ്ഞു:
8
“അരക്കച്ച കെട്ടി, ചെരുപ്പു ധരിക്കൂ.” പത്രോസ് അങ്ങനെ ചെയ്തു. “പുറങ്കുപ്പായം ഇട്ടുകൊണ്ട്, എന്റെ പിന്നാലേ വരിക” എന്നും ദൂതന് പറഞ്ഞു.
9
പത്രോസ് ദൂതനെ അനുഗമിച്ചു പുറത്തിറങ്ങി. ദൈവദൂതന് മുഖാന്തരം നടന്ന ഈ സംഭവം ഒരു യാഥാര്‍ഥ്യമാണെന്നു പത്രോസിനു മനസ്സിലായില്ല. ഒരു ദര്‍ശനം കാണുകയാണെന്നത്രേ അദ്ദേഹം വിചാരിച്ചത്.
10
കാവല്ഭടന്മാര് നിന്നിരുന്ന ഒന്നാമത്തെയും രണ്ടാമത്തെയും വാതിലുകള്‍ കടന്ന് അവര്‍ നഗരത്തിലേക്കു കടക്കുവാനുള്ള ഇരുമ്പുവാതില്ക്കലെത്തി. ആ വാതില്‍ താനേ തുറന്നു. അവര്‍ പുറത്തുകടന്ന് ഒരു വീഥിയില്‍ കൂടി നടന്നു മുമ്പോട്ടു നീങ്ങി; ദൂതന് പെട്ടെന്ന് അപ്രത്യക്ഷനായി.
11
അപ്പോഴാണ് സംഭവിച്ചതിനെക്കുറിച്ച് പത്രോസിനു ബോധമുണ്ടായത്. അദ്ദേഹം പറഞ്ഞു: “ഹേരോദായുടെ കൈയില്‍നിന്നും, യെഹൂദജനത എന്നോടു ചെയ്യാനുദ്ദേശിച്ച എല്ലാറ്റില്‍നിന്നും, കര്‍ത്താവു തന്റെ ദൂതനെ അയച്ച് എന്നെ രക്ഷിച്ചിരിക്കുന്നു എന്ന് എനിക്ക് ഇപ്പോള്‍ പൂര്‍ണബോധ്യം വന്നു.”
12
ശരിയായ ബോധം കൈവന്ന ശേഷം മര്‍ക്കോസ് എന്ന അപരനാമമുള്ള യോഹന്നാന്റെ മാതാവായ മറിയമിന്റെ വീട്ടിലേക്കാണ് പത്രോസ് പോയത്. അവിടെ ഒട്ടേറെ ആളുകള്‍ ഒരുമിച്ചുകൂടി പ്രാര്ഥിക്കുന്നുണ്ടായിരുന്നു.
13
പത്രോസ് പടിവാതില്ക്കല് മുട്ടിയപ്പോള്‍ ആരാണെന്നു നോക്കാന്‍ രോദാ എന്ന വേലക്കാരി പെണ്‍കുട്ടി ചെന്നു.
14
പത്രോസിന്റെ സ്വരം തിരിച്ചറിഞ്ഞ് അവള് സന്തോഷാധിക്യത്താല്‍ മതിമറന്ന് വാതില്‍ തുറക്കാന്‍കൂടി നില്‍ക്കാതെ അകത്തേക്ക് ഓടിച്ചെന്ന്, “പത്രോസ് അതാ വാതില്ക്കല് നില്ക്കുന്നു” എന്നറിയിച്ചു.
15
“നിനക്കു ഭ്രാന്താണ്” എന്ന് അവര്‍ പറഞ്ഞപ്പോള്‍ “അല്ല, ഞാന്‍ പറഞ്ഞത് വാസ്തവംതന്നെയാണ്” എന്നവള്‍ ഉറപ്പിച്ചു പറഞ്ഞു. അത് അദ്ദേഹത്തിന്റെ കാവല്‍ മാലാഖ ആയിരിക്കും” എന്നായിരുന്നു അവരുടെ മറുപടി.
16
പത്രോസ് പിന്നെയും വാതില്ക്കല് മുട്ടിക്കൊണ്ടിരുന്നു. അവര്‍ ചെന്നു വാതില്‍ തുറന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ അമ്പരന്നുപോയി.
17
നിശ്ശബ്ദരായിരിക്കുവാന്‍ കൈകൊണ്ട് ആംഗ്യം കാട്ടിയശേഷം, എങ്ങനെയാണ് കര്‍ത്താവ് കാരാഗൃഹത്തില്‍നിന്നു തന്നെ വിടുവിച്ചതെന്ന് പത്രോസ് വിവരിച്ചു. “ഈ വിവരം യാക്കോബിനെയും മറ്റു സഹോദരന്മാരെയും അറിയിക്കുക” എന്നു പറഞ്ഞശേഷം അദ്ദേഹം മറ്റൊരു സ്ഥലത്തേക്കു പോയി.
18
നേരം വെളുത്തപ്പോള്‍ പത്രോസിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് പടയാളികളുടെ ഇടയില്‍ അനല്പമായ പരിഭ്രമമുണ്ടായി.
19
പത്രോസിനെ അന്വേഷിച്ചിട്ടു കാണാതെ വന്നപ്പോള്‍, ഹേരോദാ കാവല്ക്കാരെ വിസ്തരിച്ചശേഷം അവരെ വധിക്കുവാന്‍ കല്പിച്ചു. പിന്നീട് ഹേരോദാ യെഹൂദ്യയില്‍നിന്നു കൈസര്യയില്‍ പോയി അവിടെ കുറെനാള്‍ പാര്‍ത്തു.
20
അക്കാലത്ത് സോരിലെയും സീദോനിലെയും ജനങ്ങളോട് ഹേരോദാ കോപിച്ചിരിക്കുകയായിരുന്നു. അവരുടെ നാടിനു വേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍ ലഭിക്കേണ്ടത് ഹേരോദായുടെ രാജ്യത്തുനിന്നായിരുന്നതിനാല്‍ അവരുടെ ഒരു സംഘം ആളുകള്‍ ഹേരോദായെ കാണാന്‍ ചെന്നു. അവര്‍ രാജാവിന്റെ കാര്യസ്ഥനായ ബ്ലെസ്തൊസിനെ സ്വാധീനിച്ച് സമാധാനാഭ്യര്‍ഥന നടത്തി.
21
നിശ്ചിതദിവസം രാജകീയവേഷം അണിഞ്ഞു സിംഹാസനത്തില്‍ ഉപവിഷ്ടനായ ജനക്കൂട്ടത്തോട് ഹേരോദാ സംസാരിച്ചു തുടങ്ങി.
22
അപ്പോള്‍ “ഒരു ദേവന്റെ ശബ്ദമാണു ഞങ്ങള്‍ കേള്‍ക്കുന്നത്, മനുഷ്യന്റെ ശബ്ദമല്ല” എന്നു ജനസഞ്ചയം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
23
ഹേരോദാ ദൈവത്തിനു മഹത്ത്വം കൊടുക്കാഞ്ഞതിനാല്‍ പെട്ടെന്ന് ദൈവദൂതന്റെ അടിയേറ്റുവീണു കൃമികള്‍ക്ക് ഇരയായി മരണമടഞ്ഞു.
24
എന്നാല്‍ ദൈവവചനം പൂര്‍വോപരി പ്രചരിച്ചുകൊണ്ടിരുന്നു.
25
ബര്‍നബാസും ശൗലും തങ്ങളുടെ ദൗത്യം നിര്‍വഹിച്ചശേഷം മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ട് യെരൂശലേമില്‍നിന്നു മടങ്ങിപ്പോയി.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28