bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 19
Acts 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 20 →
1
അപ്പൊല്ലോസ് കൊരിന്തില്‍ ആയിരിക്കുമ്പോള്‍ പൗലൊസ് ഉള്‍നാടുകളില്‍കൂടി സഞ്ചരിച്ച് എഫെസൊസിലെത്തി. അവിടെ ഏതാനും ശിഷ്യന്മാരെ അദ്ദേഹം കണ്ടു.
2
“നിങ്ങള്‍ വിശ്വാസികളായിത്തീര്‍ന്നപ്പോള്‍ പരിശുദ്ധാത്മാവു ലഭിച്ചുവോ?” എന്ന് അദ്ദേഹം അവരോടു ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല.”
3
അദ്ദേഹം ചോദിച്ചു: “പിന്നെ ഏതു സ്നാപനമാണ് നിങ്ങള്‍ സ്വീകരിച്ചത്?”
4
“യോഹന്നാന്റെ സ്നാപനം” എന്ന് അവര്‍ പ്രതിവചിച്ചു. പൗലൊസ് പറഞ്ഞു: “യോഹന്നാന് മാനസാന്തരത്തിന്റെ സ്നാപനമാണ് നടത്തിയത്; തന്റെ പിന്നാലെ വരുന്നവനായ യേശുവില്‍ വിശ്വസിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ഊന്നിപ്പറയുകയും ചെയ്തു.”
5
ഇതു കേട്ടപ്പോള്‍ അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്നാപനം സ്വീകരിച്ചു.
6
പൗലൊസ് അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വരുകയും അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു.
7
അവര്‍ പന്ത്രണ്ടു പേരോളം ഉണ്ടായിരുന്നു.
8
പൗലൊസ് സുനഗോഗില്‍ ചെന്ന് ധീരതയോടെ പ്രസംഗിക്കുകയും, ദൈവരാജ്യത്തെക്കുറിച്ചു ബോധ്യമാകുമാറ് സംവാദം നടത്തുകയും ചെയ്തുകൊണ്ട് മൂന്നുമാസം അവിടെ കഴിച്ചുകൂട്ടി.
9
എന്നാല്‍ ചിലര്‍ വഴങ്ങിയില്ല. അവര്‍ വിശ്വസിക്കുവാന്‍ വിസമ്മതിച്ചു. പൗലൊസ് പ്രസംഗിച്ച മാര്‍ഗത്തെ അവര്‍ പരസ്യമായി ദുഷിച്ചു. അപ്പോള്‍ അദ്ദേഹം ശിഷ്യന്മാരെ വിളിച്ചുകൊണ്ട് തുറന്നൊസിന്റെ പ്രഭാഷണശാലയില്‍ പോയി ദിനംപ്രതി സംവാദം നടത്തിപ്പോന്നു.
10
ഇങ്ങനെ രണ്ടു വര്‍ഷം ചെയ്തതിന്റെ ഫലമായി ഏഷ്യാസംസ്ഥാനത്ത് നിവസിച്ചിരുന്ന എല്ലാ യെഹൂദന്മാരും, ഗ്രീക്കുകാരും കര്‍ത്താവിന്റെ വചനം കേള്‍ക്കുവാനിടയായി.
11
ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.
12
പൗലൊസിന്റെ തുവാലയും ഉത്തരീയവും കൊണ്ടുവന്ന് രോഗികളുടെമേല്‍ ഇടുമ്പോള്‍ അവരുടെ രോഗം സുഖപ്പെടുകയും ദുഷ്ടാത്മാക്കള്‍ അവരില്‍നിന്നു വിട്ടുപോകുകയും ചെയ്തുവന്നു.
13
ദേശാടനം ചെയ്ത് പിശാചുബാധ ഒഴിക്കുന്ന ചില യെഹൂദമന്ത്രവാദികള്‍ ദുഷ്ടാത്മാക്കള്‍ക്കെതിരെ കര്‍ത്താവിന്റെ നാമം ഉപയോഗിക്കുവാന്‍ തുനിഞ്ഞു. “പൗലൊസ് ആരെപ്പറ്റി പ്രസംഗിക്കുന്നുവോ, ആ യേശുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് ശപഥം ചെയ്തു കല്പിക്കുന്നു” എന്ന് അവര്‍ പറഞ്ഞു.
14
സ്കേവാ എന്ന പുരോഹിതമുഖ്യന്റെ ഏഴു പുത്രന്മാരാണ് ഇപ്രകാരം ചെയ്തത്.
15
എന്നാല്‍ ദുഷ്ടാത്മാവ് അവരോടു ചോദിച്ചു: “യേശുവിനെ എനിക്കറിയാം; പൗലൊസിനെയും അറിയാം; എന്നാല്‍ നിങ്ങളാരാണ്?”
16
പിന്നീട് ഭൂതബാധിതന്‍ അവരുടെമേല്‍ ചാടിവീണ് എല്ലാവരെയും പതംവരുത്തി കീഴടക്കി. അവര്‍ പരുക്കേറ്റു നഗ്നരായി ആ വീട്ടില്‍നിന്ന് ഓടി രക്ഷപെട്ടു.
17
എഫെസൊസില്‍ നിവസിക്കുന്ന എല്ലാ യെഹൂദന്മാരും ഗ്രീക്കുകാരും ഈ സംഭവം അറിഞ്ഞപ്പോള്‍ വല്ലാതെ ഭയപ്പെട്ടു; കര്‍ത്താവായ യേശുവിന്റെ നാമം കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു.
18
വിശ്വസിച്ചവരായ പലരും വന്നു തങ്ങളുടെ പ്രവൃത്തികള്‍ പരസ്യമായി ഏറ്റുപറഞ്ഞു.
19
ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നു പരസ്യമായി ചുട്ടുകളഞ്ഞു. അവയുടെ വില കണക്കാക്കി നോക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ടു.
20
ഇങ്ങനെ കര്‍ത്താവിന്റെ വചനം ശക്തിയോടെ പ്രചരിക്കുകയും പ്രബലപ്പെടുകയും ചെയ്തു.
21
ഈ സംഭവങ്ങള്‍ക്കുശേഷം പൗലൊസ് മാസിഡോണിയയിലും അഖായയിലുംകൂടി കടന്നു യെരൂശലേമിലേക്കു പോകണമെന്ന് ആത്മനിയോഗംമൂലം തീരുമാനിച്ചു. അവിടെ ചെന്നശേഷം റോമും സന്ദര്‍ശിക്കണം എന്ന് അദ്ദേഹം വിചാരിച്ചു.
22
തന്റെ സഹായകരായ തിമൊഥെയോസിനെയും എരസ്തൊസിനെയും മാസിഡോണിയയിലേക്ക് അയച്ചശേഷം അദ്ദേഹം ഏഷ്യാസംസ്ഥാനത്ത് കുറേക്കാലംകൂടി താമസിച്ചു.
23
അക്കാലത്ത് ക്രിസ്തുമാര്‍ഗത്തെച്ചൊല്ലി എഫെസൊസില്‍ വലിയ കലഹമുണ്ടായി.
24
അവിടെ ദെമെത്രിയൊസ് എന്നൊരു ശില്പി അര്‍ത്തെമിസ്ദേവിയുടെ ക്ഷേത്രരൂപം വെള്ളികൊണ്ട് ഉണ്ടാക്കിവന്നിരുന്നു; ആ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് അത് നല്ലൊരു ആദായവുമായിരുന്നു.
25
ഈ തൊഴിലാളികളെ അയാള്‍ വിളിച്ചുകൂട്ടി പറഞ്ഞു: “സുഹൃത്തുക്കളേ, നമ്മുടെ ആദായമാര്‍ഗമാണ് ഈ തൊഴില്‍ എന്നുള്ളത് നിങ്ങള്‍ക്കറിയാമല്ലോ.
26
എന്നാല്‍ മനുഷ്യകരങ്ങളാല് നിര്‍മിക്കപ്പെട്ടവ ദേവന്മാര് അല്ലെന്നു പറഞ്ഞ് പൗലൊസ് എന്ന മനുഷ്യന് എഫെസൊസില്‍ മാത്രമല്ല, ഏഷ്യാസംസ്ഥാനത്ത് മിക്കവാറും ഉടനീളം ഒട്ടേറെയാളുകളെ വശീകരിച്ചു വഴിതെറ്റിക്കുന്നത് നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ.
27
ഇതുമൂലം നമ്മുടെ തൊഴില്‍ നിന്ദ്യമായിത്തീരുമെന്ന അപകടം മാത്രമല്ല ഉള്ളത്; പിന്നെയോ അര്‍ത്തെമിസ്മഹാദേവിയുടെ ക്ഷേത്രം യാതൊരു വിലയുമില്ലാത്തതായി പരിഗണിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഏഷ്യാസംസ്ഥാനത്തുള്ള സമസ്തജനങ്ങളുമെന്നല്ല, ഭൂതലത്തിലെങ്ങുമുള്ളവര്‍ പൂജിച്ചുവരുന്ന ദേവിയുടെ മാഹാത്മ്യത്തിനു കോട്ടം തട്ടുകയും ചെയ്യും.”
28
ഇതു കേട്ടപ്പോള്‍ അവര്‍ രോഷാകുലരായി, “എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി ജയിക്കട്ടെ!” എന്ന് ആര്‍ത്തുവിളിച്ചു. അങ്ങനെ പട്ടണം മുഴുവന്‍ പ്രക്ഷുബ്ധമായി;
29
ജനം ഒത്തുചേര്‍ന്ന് പൗലൊസിന്റെ സഹയാത്രികരായ ഗായോസ്, അരിസ്തര്‍ഹൊസ് എന്നീ മാസിഡോണിയക്കാരെ പിടിച്ചുവലിച്ചിഴച്ച് സമ്മേളനസ്ഥലത്തേക്കു പാഞ്ഞുചെന്നു.
30
പൗലൊസ് ജനക്കൂട്ടത്തിന്റെ മുമ്പിലേക്കു ചെല്ലുവാന്‍ ആഗ്രഹിച്ചെങ്കിലും, ശിഷ്യന്മാര് അദ്ദേഹത്തെ അതിന് അനുവദിച്ചില്ല.
31
ഏഷ്യാ സംസ്ഥാനത്തെ ജനനേതാക്കന്മാരില് ചിലര്‍ പൗലൊസിന്റെ സുഹൃത്തുക്കളായിരുന്നതിനാല്‍ അദ്ദേഹം സമ്മേളനസ്ഥലത്തേക്കു പോകരുതെന്ന് അവരും ആളയച്ചപേക്ഷിച്ചു.
32
ജനം ക്ഷുഭിതരായിരുന്നതിനാല്‍, തങ്ങള്‍ എന്തിനാണു വന്നുകൂടിയതെന്നുപോലും മിക്കപേര്‍ക്കും അറിഞ്ഞുകൂടായിരുന്നു. ചിലര്‍ ഒരു വിധത്തിലും മറ്റുചിലര്‍ മറ്റൊരു വിധത്തിലും മുറവിളികൂട്ടി.
33
യെഹൂദന്മാര്‍ മുമ്പോട്ട് ഉന്തിത്തള്ളിക്കൊണ്ടുവന്ന അലക്സാണ്ടര്‍ സംസാരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ജനം നിശ്ശബ്ദരായിരിക്കുവാന്‍ ആംഗ്യം കാട്ടിക്കൊണ്ട് അയാള്‍ പ്രതിവാദിക്കുവാന്‍ ഭാവിച്ചു.
34
എന്നാല്‍ അയാള്‍ യെഹൂദനാണെന്നറിഞ്ഞപ്പോള്‍ “എഫെസ്യരുടെ അര്‍ത്തെമിസ്മഹാദേവി ജയിക്കട്ടെ” എന്ന് അവര്‍ ഏകസ്വരത്തില്‍ ആര്‍ത്തുവിളിച്ചു. ഈ ശബ്ദകോലാഹലം രണ്ടു മണിക്കൂറോളം നീണ്ടുനിന്നു.
35
ഒടുവില്‍ എഫെസൊസിലെ നഗരകാര്യദര്‍ശി ജനസഞ്ചയത്തെ ശാന്തമാക്കിക്കൊണ്ടു പറഞ്ഞു: “എഫെസൊസിലെ പൗരജനങ്ങളേ, എഫെസൊസ്നഗരം അര്‍ത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്റെയും, ആകാശത്തു നിന്നുവീണ ആ ദിവ്യവിഗ്രഹത്തിന്റെയും സംരക്ഷകയാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?
36
ഇവയൊക്കെ അനിഷേധ്യമായ വസ്തുതകളാകയാല്‍, തിടുക്കത്തിലൊന്നും ചെയ്യാതെ ശാന്തരായിരിക്കുക.
37
നിങ്ങള്‍ ഇവരെ ഇവിടെ പിടിച്ചുകൊണ്ടു വന്നുവല്ലോ; ഇവര്‍ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നവരോ, നമ്മുടെ ദേവിയെ ദുഷിക്കുന്നവരോ അല്ല.
38
എന്നാല്‍ ദെമെത്രിയൊസിനും അയാളുടെ തൊഴിലാളികള്‍ക്കും, ആരുടെയെങ്കിലും പേരില്‍ പരാതിയുണ്ടെങ്കില്‍ അതു കേള്‍ക്കുവാന്‍ നിശ്ചിത ദിവസങ്ങളുണ്ട്, ദേശാധിപതികളുമുണ്ട്. അവര്‍ കോടതിയില്‍ വന്ന് വ്യവഹരിക്കട്ടെ.
39
അതല്ല, വേറെ കാര്യം ചൊല്ലിയാണു തര്‍ക്കമെങ്കില്‍, നിയമാനുസൃതം വിളിച്ചുകൂട്ടുന്ന പൗരസമിതിയില്‍വച്ച് അതു തീര്‍ക്കാമല്ലോ.
40
ഇന്നത്തെ ഈ ബഹളത്തിനു മതിയായ കാരണമില്ലാത്തതിനാല്‍, നമ്മുടെപേരില്‍ അധികാരികള്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ട്. കൂട്ടംകൂടി നമ്മള് ബഹളം കൂട്ടിയതിനു സമാധാനം പറയുവാന്‍ ഒന്നുമില്ലല്ലോ.”
41
ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28