bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 10
Acts 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 11 →
1
കൈസര്യയില്‍ കൊര്‍ന്നല്യോസ് എന്നൊരു ശതാധിപനുണ്ടായിരുന്നു. ‘ഇത്താലിക’ എന്ന സൈന്യദളത്തിലെ ശതാധിപന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.
2
ദൈവഭക്തനായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരുംതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുപോന്നു. ഉദാരമായി ദാനധര്‍മങ്ങള്‍ ചെയ്യുകയും നിരന്തരമായി പ്രാര്‍ഥിക്കുകയും ചെയ്തുവന്നിരുന്ന ഒരാളായിരുന്നു കൊര്‍ന്നല്യോസ്.
3
ഒരുദിവസം ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. ഒരു ദൈവദൂതന് തന്റെ അടുക്കല്‍ വരുന്നത് ദര്‍ശനത്തില്‍ അദ്ദേഹം വ്യക്തമായി കണ്ടു. ദൈവദൂതന് “കൊര്‍ന്നല്യോസേ” എന്നു വിളിച്ചു.
4
ഭയപരവശനായിത്തീര്‍ന്ന അദ്ദേഹം തുറിച്ചുനോക്കിക്കൊണ്ട് “പ്രഭോ! എന്താകുന്നു?” എന്നു ചോദിച്ചു. ദൈവദൂതന് പറഞ്ഞു: “താങ്കളുടെ പ്രാര്‍ഥനയും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ എത്തിയിരിക്കുന്നു.
5
യോപ്പയിലേക്ക് ഉടനെ ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വരുത്തുക;
6
കടല്‍ത്തീരത്ത് തുകല്‍ ഊറയ്ക്കിടുന്ന ശിമോന് എന്നൊരാളിന്റെ കൂടെയാണ് അദ്ദേഹം പാര്‍ക്കുന്നത്.”
7
തന്നോടു സംസാരിച്ച ദൂതന് പോയിക്കഴിഞ്ഞ്, കൊര്‍ന്നല്യോസ് തന്റെ ഭൃത്യന്മാരില് രണ്ടു പേരെയും,
8
തനിക്ക് അകമ്പടിസേവിക്കുന്ന വിശ്വസ്തനായ ഒരു പടയാളിയെയും വിളിച്ച് എല്ലാ വിവരങ്ങളും പറഞ്ഞ് യോപ്പയിലേക്കയച്ചു.
9
അവര്‍ യാത്രചെയ്ത് പിറ്റേദിവസം ആ പട്ടണത്തോടു സമീപിച്ചപ്പോള്‍, പത്രോസ് മധ്യാഹ്നസമയത്തെ പ്രാര്‍ഥനയ്ക്കായി വീടിന്റെ മട്ടുപ്പാവിലേക്കു കയറിപ്പോയി.
10
അദ്ദേഹത്തിനു വിശക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ഭക്ഷിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. വീട്ടുകാര്‍ ഭക്ഷണം തയ്യാറാക്കുകയായിരുന്നു.
11
തത്സമയം അദ്ദേഹം ഒരു ദിവ്യാനുഭൂതിയില്‍ വിലയം പ്രാപിച്ചു. ആകാശം തുറന്ന് വിസ്താരമുള്ള കപ്പല്‍പായ്പോലെയുള്ള ഏതോ ഒന്ന് നാലുമൂലയ്ക്കും കെട്ടി ഭൂമിയിലേക്ക് ഇറക്കുന്നതായി അദ്ദേഹം കണ്ടു.
12
അതില്‍ ലോകത്തിലുള്ള സകല പക്ഷിമൃഗാദികളും ഇഴജന്തുക്കളും ഉണ്ടായിരുന്നു.
13
“പത്രോസേ എഴുന്നേറ്റു കൊന്നു തിന്നു കൊള്ളുക” എന്നൊരു അശരീരിയും അദ്ദേഹം കേട്ടു.
14
എന്നാല്‍ പത്രോസ് പറഞ്ഞു: “ഒരിക്കലും പാടില്ല, കര്‍ത്താവേ! നിഷിദ്ധമോ അശുദ്ധമോ ആയ യാതൊന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ.”
15
രണ്ടാം പ്രാവശ്യം അശരീരിയുണ്ടായി: “ദൈവം ശുദ്ധീകരിച്ചത് അശുദ്ധമെന്നു നീ കരുതരുത്.”
16
ഇതു മൂന്നു പ്രാവശ്യം സംഭവിച്ചു. പിന്നീട് ആ പാത്രം തിരിയെ ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു.
17
ഈ ദര്‍ശനത്തിന്റെ അര്‍ഥം എന്താണെന്നു പത്രോസ് ആലോചിച്ച് അമ്പരന്നിരിക്കുമ്പോള്‍ കൊര്‍ന്നല്യോസ് അയച്ച ആളുകള്‍ ശിമോന് പാര്‍ക്കുന്ന സ്ഥലം അന്വേഷിച്ചു പടിക്കലെത്തി.
18
“പത്രോസ് എന്നു പേരുള്ള ശിമോന് ഇവിടെയാണോ പാര്‍ക്കുന്നത്?” എന്ന് അവര്‍ ചോദിച്ചു.
19
പത്രോസ് ആ സമയത്തും ദര്‍ശനത്തെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നു. അപ്പോള്‍ ആത്മാവ് അദ്ദേഹത്തോടു പറഞ്ഞു: “അതാ, മൂന്നു പേര് നിന്നെ അന്വേഷിക്കുന്നു;
20
താഴേക്ക് ഇറങ്ങിച്ചെല്ലൂ; അവരോടുകൂടി പോകാന്‍ ഒട്ടും സംശയിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്.”
21
പത്രോസ് അവരുടെ അടുക്കല്‍ ഇറങ്ങിച്ചെന്ന്, “ഞാനാണ് നിങ്ങളന്വേഷിക്കുന്ന ആള്; നിങ്ങള്‍ എന്തിനാണു വന്നത്?” എന്നു ചോദിച്ചു.
22
അവര്‍ പറഞ്ഞു: “കൊര്‍ന്നല്യോസ് എന്ന ശതാധിപനാണ് ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ചത്. നീതിനിഷ്ഠനും ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നവനും സകല യെഹൂദജാതിക്കും സുസമ്മതനുമാണദ്ദേഹം. അങ്ങയെ ആളയച്ചുവരുത്തി അങ്ങയുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് ഒരു മാലാഖ മുഖാന്തരം അദ്ദേഹത്തിന് അരുളപ്പാടു ലഭിച്ചിരിക്കുന്നു.”
23
പത്രോസ് അവരെ തന്റെ അതിഥികളായി സ്വീകരിച്ചു. പിറ്റേദിവസം അദ്ദേഹം അവരോടുകൂടി പോയി. യോപ്പയിലെ ചില സഹോദരന്മാരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അടുത്തദിവസം അവര്‍ കൈസര്യയിലെത്തി.
24
കൊര്‍ന്നല്യോസ് അവരുടെ വരവു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം വീട്ടില്‍ വിളിച്ചുകൂട്ടിയിരുന്നു.
25
പത്രോസ് അകത്തു പ്രവേശിച്ചപ്പോള്‍ കൊര്‍ന്നല്യോസ് ചെന്ന് അദ്ദേഹത്തിന്റെ കാല്ക്കല് സാഷ്ടാംഗം വീണു നമസ്കരിച്ചു.
26
“എഴുന്നേല്ക്കുക, ഞാനും ഒരു മനുഷ്യന് മാത്രമാണല്ലോ” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പത്രോസ് പിടിച്ചെഴുന്നേല്പിച്ചു.
27
അദ്ദേഹത്തോടു സംസാരിച്ചുകൊണ്ട് പത്രോസ് വീടിനകത്തേക്കു കടന്നപ്പോള്‍ അവിടെ ഒട്ടേറെ ആളുകള്‍ കൂടിയിരിക്കുന്നതായി കണ്ടു.
28
അദ്ദേഹം അവരോടു പറഞ്ഞു: “അന്യവര്‍ഗക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവരെ സന്ദര്‍ശിക്കുന്നതും യെഹൂദന്മാര്‍ക്ക് നിഷിദ്ധമാണെന്നുള്ളത് നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ ആരെയും നിഷിദ്ധനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.
29
അതുകൊണ്ടാണ് നിങ്ങള്‍ ആളയച്ചപ്പോള്‍ യാതൊരു എതിരും പറയാതെ ഞാന്‍ വന്നത്. എന്തിനാണ് എന്നെ വിളിച്ചത്?”
30
അപ്പോള്‍ കൊര്‍ന്നല്യോസ് പറഞ്ഞു: “നാലു ദിവസം മുമ്പ് ഏതാണ്ട് ഈ സമയത്ത് ഞാന്‍ വീടിനകത്ത് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ള പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ശുഭ്രവസ്ത്രം ധരിച്ച ഒരു പുരുഷന് എന്റെ മുമ്പില്‍ നില്ക്കുന്നതായി ഞാന്‍ കണ്ടു.
31
‘കൊര്‍ന്നല്യോസേ, ദൈവം നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു; നിന്റെ ദാനധര്‍മങ്ങളും അവിടുന്നു കൈക്കൊണ്ടിരിക്കുന്നു;
32
നീ ഉടനെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വിളിപ്പിക്കുക; അദ്ദേഹം സമുദ്രതീരത്ത് തോല്പണിക്കാരനായ ശിമോന് എന്ന ആളിന്റെ വീട്ടിലുണ്ട്’ എന്നു പറഞ്ഞു.
33
അപ്പോള്‍ത്തന്നെ ഞാന്‍ അങ്ങയുടെ അടുക്കലേക്ക് ആളയച്ചു; അങ്ങു ദയാപൂര്‍വം വരികയും ചെയ്തു. കര്‍ത്താവില്‍നിന്ന് അങ്ങേക്കു ലഭിച്ചിരിക്കുന്ന അരുളപ്പാടു കേള്‍ക്കുന്നതിനാണ് ഞങ്ങളെല്ലാവരും ഇവിടെ ദൈവസന്നിധിയില്‍ കൂടിയിരിക്കുന്നത്.”
34
അപ്പോള്‍ പത്രോസ് ഇപ്രകാരം പ്രസ്താവിച്ചു: “ദൈവത്തിനു പക്ഷപാതമില്ലെന്നും
35
ഏതു ജാതിയില്‍പ്പെട്ടവരായാലും, ദൈവഭയമുള്ളവരും നീതിനിഷ്ഠരുമായ ആളുകളെ ദൈവം അംഗീകരിക്കുന്നുവെന്നും ഇപ്പോള്‍ എനിക്കു ബോധ്യമായിരിക്കുന്നു.
36
സകല മനുഷ്യരുടെയും കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി സമാധാനത്തിന്റെ സദ്വാര്ത്ത പ്രഖ്യാപനം ചെയ്തുകൊണ്ട് ഇസ്രായേല്ജനതയ്ക്കു ദൈവം അയച്ച സന്ദേശം നിങ്ങള്‍ അറിയുന്നുവല്ലോ.
37
മാനസാന്തരസ്നാപനത്തെക്കുറിച്ചുളള യോഹന്നാന്റെ പ്രസംഗത്തിനുശേഷം ഗലീലയില്‍ ആരംഭിച്ച് യെഹൂദ്യയില്‍ എല്ലായിടത്തും വ്യാപിച്ച മഹാസംഭവമാണത്.
38
ദൈവം നസ്രായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരുന്നു. ദൈവം അവിടുത്തോടു കൂടെയിരുന്നതിനാല്‍ എല്ലാവര്ക്കും നന്മ ചെയ്തുകൊണ്ടും പിശാചിന്റെ ശക്തിക്ക് അടിപ്പെട്ടിരുന്നവരെ സുഖപ്പെടുത്തിക്കൊണ്ടും അവിടുന്ന് സഞ്ചരിച്ചു.
39
യെരൂശലേമിലും യെഹൂദന്മാരുടെ നാട്ടിലെങ്ങും അവിടുന്നു ചെയ്ത സകല പ്രവൃത്തികള്‍ക്കും ഞങ്ങള്‍ സാക്ഷികളാകുന്നു. അവര്‍ അവിടുത്തെ കുരിശില്‍ തറച്ചു കൊല്ലുകയാണു ചെയ്തത്.
40
എന്നാല്‍ ദൈവം അവിടുത്തെ മൂന്നാംനാള്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു.
41
എല്ലാവര്ക്കും പ്രത്യക്ഷനായില്ലെങ്കിലും, സാക്ഷികളായി ദൈവം മുന്‍കൂട്ടി നിയമിച്ച ഞങ്ങള്‍ക്ക് അവിടുന്നു പ്രത്യക്ഷനാകുവാന്‍ ദൈവം ഇടയാക്കി. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം, ഞങ്ങള്‍ അവിടുത്തോടുകൂടി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു.
42
ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ന്യായാധിപതിയായി ദൈവം നിയമിച്ചിരിക്കുന്ന ആള് അവിടുന്നു തന്നെയാണെന്നു പ്രസംഗിക്കുവാനും സാക്ഷ്യം വഹിക്കുവാനും അവിടുന്ന് ഞങ്ങളോടാജ്ഞാപിച്ചു.
43
തന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും അവിടുത്തെ നാമം മൂലം പാപമോചനം ലഭിക്കുമെന്നതിന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം വഹിക്കുന്നു.’
44
പത്രോസ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ശ്രോതാക്കളായ എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവു വന്ന് ആവസിച്ചു.
45
[45,46] അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും കേട്ടപ്പോള്‍, വിജാതീയര്‍ക്കുകൂടി പരിശുദ്ധാത്മാവ് എന്ന ദാനം ദൈവം പകര്‍ന്നുകൊടുക്കുന്നതായി കണ്ട് പത്രോസിന്റെ കൂടെ വന്ന പരിച്ഛേദനകര്‍മവാദികളായ യെഹൂദവിശ്വാസികള്‍ വിസ്മയിച്ചു.
47
“നമുക്കു ലഭിച്ചതുപോലെ, പരിശുദ്ധാത്മാവു ലഭിച്ച ഇവരെ ജലത്താല്‍ സ്നാപനം നടത്തുവാന്‍ പാടില്ലെന്ന് ആര്‍ക്കു വിലക്കുവാന്‍ കഴിയും?” എന്നു പത്രോസ് ചോദിച്ചു.
48
യേശുക്രിസ്തുവിന്റെ നാമത്തില്‍ അവരെ സ്നാപനം ചെയ്യുവാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ അവിടെ പാര്‍ക്കണമെന്ന് അവര്‍ അദ്ദേഹത്തോട് അപേക്ഷിച്ചു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28