bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 4
Acts 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 5 →
1
പത്രോസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പുരോഹിതന്മാരും ദേവാലയത്തിലെ പടനായകനും സാദൂക്യരും അവരുടെനേരെ ചെന്നു.
2
അപ്പോസ്തോലന്മാര് പ്രബോധിപ്പിക്കുകയും മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്റെ ദൃഷ്ടാന്തം ഉദ്ധരിച്ചുകൊണ്ട് പുനരുത്ഥാനത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തതിനാല്‍ അവര്‍ക്ക് അമര്‍ഷമുണ്ടായി.
3
അവര്‍ അപ്പോസ്തോലന്മാരെ ബന്ധനസ്ഥരാക്കുകയും നേരം വൈകിപ്പോയതിനാല്‍ പിറ്റേന്നാള്‍വരെ തടങ്കലില്‍ വയ്ക്കുകയും ചെയ്തു.
4
എന്നാല്‍ അവരുടെ സന്ദേശം ശ്രദ്ധിച്ച അനേകമാളുകള്‍ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ സംഖ്യ അങ്ങനെ അയ്യായിരത്തോളമായി.
5
പിറ്റേദിവസം അവരുടെ അധികാരികളും ജനപ്രമുഖന്മാരും മതപണ്ഡിതന്മാരും യെരൂശലേമില്‍ ഒരുമിച്ചുകൂടി.
6
മഹാപുരോഹിതനായ ഹന്നാസും കയ്യഫാസും യോഹന്നാനും അലക്സാണ്ടറും മഹാപുരോഹിതകുടുംബത്തില്‍പ്പെട്ട എല്ലാവരും അവിടെ കൂടിയിരുന്നു.
7
അവര്‍ അപ്പോസ്തോലന്മാരെ മധ്യത്തില്‍ നിറുത്തിക്കൊണ്ടു ചോദിച്ചു: “എന്തധികാരംകൊണ്ട് അഥവാ ആരുടെ നാമത്തിലാണ് നിങ്ങള്‍ ഇതു ചെയ്തത്?”
8
അപ്പോള്‍ പത്രോസ് പരിശുദ്ധാത്മപൂര്‍ണനായി ഇപ്രകാരം പറഞ്ഞു:
9
“ഭരണാധിപന്മാരേ, ജനപ്രമുഖന്മാരേ, മുടന്തനായ ഈ മനുഷ്യനു ചെയ്ത ഉപകാരത്തെയും അയാള്‍ എങ്ങനെ സുഖം പ്രാപിച്ചു എന്നതിനെയും സംബന്ധിച്ചാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കില്‍, നിങ്ങള്‍ ക്രൂശിക്കുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത
10
നസറായനായ യേശുവിന്റെ നാമത്തില്‍ത്തന്നെയാണ് ഈ മനുഷ്യന് പൂര്‍ണമായ ആരോഗ്യം പ്രാപിച്ചു നിങ്ങളുടെ മുമ്പില്‍ നില്ക്കുന്നതെന്നു നിങ്ങളും ഇസ്രായേലിലെ ജനങ്ങള്‍ എല്ലാവരും അറിഞ്ഞുകൊള്ളുക.
11
‘വീടു പണിയുന്നവരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.’
12
ആ കല്ലാണ് ഈ യേശു. മറ്റൊരുവനിലും രക്ഷയില്ല. നമുക്കു രക്ഷ പ്രാപിക്കുവാന്‍ ആകാശത്തിന്റെ കീഴില്‍ മറ്റൊരു നാമവും മനുഷ്യര്‍ക്കു നല്കപ്പെട്ടിട്ടില്ല.”
13
പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവര്‍ വിദ്യാവിഹീനരായ വെറും സാധാരണക്കാരാണെന്ന് അറിയുകയും ചെയ്തപ്പോള്‍, അവിടെ കൂടിയിരുന്നവര്‍ ആശ്ചര്യപ്പെടുകയും അവര്‍ യേശുവിന്റെ സഹചാരികള്‍ ആയിരുന്നു എന്നു മനസ്സിലാക്കുകയും ചെയ്തു.
14
എന്നാല്‍ സൗഖ്യം പ്രാപിച്ച മനുഷ്യന് അപ്പോസ്തോലന്മാരുടെകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് അവര്‍ക്ക് ഒന്നും എതിര്‍ത്തു പറയുവാന്‍ കഴിഞ്ഞില്ല.
15
അപ്പോസ്തോലന്മാര് പുറത്തിറങ്ങി നില്ക്കാന് സന്നദ്രിംസംഘം ആജ്ഞാപിച്ചു.
16
പിന്നീട് അവര്‍ പരസ്പരം ആലോചിച്ചു: “ഈ മനുഷ്യരെ നാം എന്താണു ചെയ്യുക? പ്രത്യക്ഷമായ ഒരദ്ഭുതം ഇവരിലൂടെ നടന്നിരിക്കുന്നു. അത് യെരൂശലേമില്‍ നിവസിക്കുന്ന എല്ലാവരും അറിഞ്ഞുകഴിഞ്ഞു; അതു നിഷേധിക്കുവാന്‍ നമുക്കു സാധ്യവുമല്ല.
17
എന്നാല്‍ ജനങ്ങളുടെ ഇടയില്‍ ഈ വാര്‍ത്ത ഇനിയും പരക്കാതിരിക്കേണ്ടതിന്, അവര്‍ മേലില്‍ ആരോടും ഒരിക്കലും ഈ നാമത്തില്‍ സംസാരിക്കരുതെന്നു താക്കീതു നല്‍കാം.”
18
അനന്തരം അവര്‍ അപ്പോസ്തോലന്മാരെ വിളിച്ച് യേശുവിന്റെ നാമത്തില്‍ സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്തുപോകരുതെന്ന് കര്‍ശനമായി ആജ്ഞാപിച്ചു.
19
എന്നാല്‍ പത്രോസും യോഹന്നാനും പ്രതിവചിച്ചു: “ദൈവത്തെ അനുസരിക്കുന്നതിലും അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ ദൃഷ്ടിയില് ശരിയാണോ? നിങ്ങള്‍തന്നെ വിധിക്കുക.
20
ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.”
21
എന്നാല്‍ ആ സംഭവംമൂലം എല്ലാവരും ദൈവത്തെ പുകഴ്ത്തിയതിനാല്‍ അപ്പോസ്തോലന്മാരെ ശിക്ഷിക്കുവാന്‍ ഒരു പഴുതും കണ്ടില്ല. അതിനാല്‍ അവര്‍ക്കു വീണ്ടും ശക്തമായ താക്കീതു നല്കി വിട്ടയച്ചു.
22
അദ്ഭുതകരമായി സൗഖ്യം ലഭിച്ച ആ മനുഷ്യനു നാല്പതു വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്നു.
23
സ്വതന്ത്രരായ ഉടനെ അവര്‍ സഹവിശ്വാസികളുടെ അടുക്കല്‍ ചെന്ന് പുരോഹിതമുഖ്യന്മാരും ജനപ്രമുഖന്മാരും തങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ അവരെ അറിയിച്ചു.
24
ഇതുകേട്ടപ്പോള്‍ അവര്‍ ഏകമനസ്സോടെ ശബ്ദമുയര്‍ത്തി ദൈവത്തോടു പ്രാര്‍ഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്ടിച്ച സര്‍വേശ്വരാ,
25
ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനെക്കൊണ്ടു പരിശുദ്ധാത്മാവിനാല്‍ അങ്ങ് ഇപ്രകാരം പറയിച്ചുവല്ലോ: വിജാതീയര്‍ കോപാകുലരാകുന്നതും, ജനങ്ങള്‍ വ്യര്ഥമായതു വിഭാവനം ചെയ്യുന്നതും എന്തുകൊണ്ട്? സര്‍വേശ്വരനും
26
അവിടുത്തെ അഭിഷിക്തനും എതിരെ ഭൂമിയിലെ രാജാക്കന്മാര് അണിനിരക്കുകയും ഭരണാധിപന്മാര് സംഘടിക്കുകയും ചെയ്തിരിക്കുന്നു.
27
[27,28] “വാസ്തവത്തില്‍ അങ്ങയുടെ പരിശുദ്ധദാസനും അങ്ങ് അഭിഷേകം ചെയ്തവനുമായ യേശുവിന് എതിരെ ഈ നഗരത്തില്‍ ഹേരോദായും പൊന്തിയോസ് പീലാത്തോസും ഇസ്രായേല്‍ജനത്തോടും വിജാതീയരോടും ഒത്തുചേര്‍ന്നു. അതിന്റെ ഫലമായി സംഭവിച്ചത് അങ്ങയുടെ കരബലവും കര്‍മപദ്ധതിയുമനുസരിച്ചു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ്.
29
അതുകൊണ്ട് കര്‍ത്താവേ, ഇപ്പോള്‍ അവരുടെ ഭീഷണികളെ ശ്രദ്ധിക്കണമേ. അവിടുത്തെ സന്ദേശം സധൈര്യം ഘോഷിക്കുവാന്‍ അവിടുത്തെ ദാസന്മാര്ക്കു കൃപയരുളണമേ.
30
രോഗശാന്തിക്കായി അവിടുത്തെ കൈനീട്ടുകയും അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തില്‍ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യണമേ”.
31
അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ദൈവത്തിന്റെ സന്ദേശം അവര്‍ സധൈര്യം തുടര്‍ന്നു ഘോഷിക്കുകയും ചെയ്തു.
32
വിശ്വാസികളുടെ സമൂഹം ഏക മനസ്സും ഏക ഹൃദയവുമുള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തമെന്ന് ആരും പറഞ്ഞില്ല. സകലവും അവര്‍ക്കു പൊതുവകയായിരുന്നു.
33
അപ്പോസ്തോലന്മാര് അതീവശക്തിയോടെ കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിച്ചു.
34
[34,35] ധാരാളമായ ദൈവകൃപ എല്ലാവരിലും ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ ബുദ്ധിമുട്ടുള്ളവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. വീടോ പറമ്പോ ഉണ്ടായിരുന്നവര്‍ അവ വിറ്റുകിട്ടിയ പണം അപ്പോസ്തോലന്മാരുടെ പാദത്തിങ്കല്‍ സമര്‍പ്പിച്ചു: ഓരോരുത്തരുടെയും ആവശ്യാനുസരണം അതു പങ്കിട്ടു കൊടുത്തുപോന്നു.
36
സൈപ്രസ്സുകാരനായ യോസേഫ് എന്നു പേരുള്ള ഒരു ലേവ്യനുണ്ടായിരുന്നു. ‘ധൈര്യപ്പെടുത്തുന്നവന്‍’ എന്നര്‍ഥമുള്ള ബര്‍നബാസ് എന്നാണ് അയാളെ അപ്പോസ്തോലന്മാര് വിളിച്ചിരുന്നത്.
37
അയാള്‍ തനിക്കുണ്ടായിരുന്ന നിലം വിറ്റ് ആ പണം അപ്പോസ്തോലന്മാരുടെ കാല്ക്കല് സമര്‍പ്പിച്ചു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28