bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 8
Acts 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 9 →
1
ആ ദിവസംതന്നെ യെരൂശലേമിലെ സഭയുടെനേരേയുള്ള നിഷ്ഠുരമായ പീഡനം ആരംഭിച്ചു; അപ്പോസ്തോലന്മാര് ഒഴികെയുള്ള എല്ലാവരും യെഹൂദ്യ ശമര്യപ്രദേശങ്ങളുടെ നാനാഭാഗങ്ങളിലേക്കു ചിതറിപ്പോയി.
2
ഏതാനും ഭക്തജനങ്ങള്‍ സ്തേഫാനോസിന്റെ മൃതദേഹം സംസ്കരിക്കുകയും അദ്ദേഹത്തെക്കുറിച്ചു വളരെയധികം വിലപിക്കുകയും ചെയ്തു.
3
ശൗല്‍ ആകട്ടെ, വീടുതോറും കയറിയിറങ്ങി സ്ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചു കാരാഗൃഹത്തിലടച്ചുകൊണ്ട് സഭയെ നശിപ്പിക്കുവാന്‍ ശ്രമിച്ചു.
4
ചിതറിപ്പോയവര്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ചുറ്റി സഞ്ചരിച്ചു.
5
ഫീലിപ്പോസ് ശമര്യയിലെ ഒരു നഗരത്തില്‍ ചെന്ന് ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു.
6
ഫീലിപ്പോസിന്റെ പ്രസംഗം കേള്‍ക്കുകയും അദ്ദേഹം ചെയ്ത അദ്ഭുതങ്ങള്‍ കാണുകയും ചെയ്തപ്പോള്‍ ബഹുജനങ്ങള്‍ ഏകമനസ്സോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിച്ചു.
7
അശുദ്ധാത്മാക്കള്‍ ബാധിച്ചവരില്‍നിന്ന് അവ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ഒഴിഞ്ഞുപോയി; പക്ഷവാതരോഗികളും മുടന്തരുമായ അനേകമാളുകള്‍ സുഖം പ്രാപിച്ചു.
8
അങ്ങനെ ആ പട്ടണത്തില്‍ അത്യധികമായ ആനന്ദമുണ്ടായി.
9
അവിടെ ശിമോന് എന്നു പേരുള്ള ഒരു മന്ത്രവാദിയുണ്ടായിരുന്നു. താന്‍ മഹാനാണെന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് മാന്ത്രികവിദ്യകളാല്‍ അയാള്‍ ശമര്യയിലെ ജനത്തെ അദ്ഭുതപ്പെടുത്തിവന്നു.
10
‘മഹതി’ എന്ന ദിവ്യശക്തിയാണ് ഈ മനുഷ്യനില്‍ വ്യാപരിക്കുന്നതെന്ന് വലിയവരും ചെറിയവരും എന്ന ഭേദമന്യേ ആ പട്ടണത്തിലുള്ള എല്ലാവരും പറഞ്ഞു.
11
തന്റെ ക്ഷുദ്രപ്രയോഗംകൊണ്ട് ദീര്‍ഘകാലമായി അയാള്‍ അവരെ അമ്പരപ്പിച്ചിരുന്നതിനാല്‍ അയാള്‍ പറയുന്നത് അവര്‍ സ്വീകരിച്ചുപോന്നു.
12
എങ്കിലും ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയുംകുറിച്ച് ഫീലിപ്പോസ് പ്രസംഗിച്ച സുവിശേഷം വിശ്വസിച്ച പുരുഷന്മാരും സ്ത്രീകളും സ്നാപനം സ്വീകരിച്ചു. ശിമോന്‍പോലും വിശ്വസിച്ചു;
13
അയാള്‍ സ്നാപനം സ്വീകരിച്ചശേഷം ഫീലിപ്പോസിനോടു ചേര്‍ന്നുനിന്നു. അവിടെ നടന്ന വലിയ അദ്ഭുതങ്ങളും അടയാളങ്ങളും കണ്ട് ശിമോന് ആശ്ചര്യഭരിതനായി.
14
ശമര്യയിലെ ജനങ്ങള്‍ ദൈവവചനം കൈക്കൊണ്ടു എന്ന് യെരൂശലേമിലുള്ള അപ്പോസ്തോലന്മാര് കേട്ട് അവര്‍ പത്രോസിനെയും യോഹന്നാനെയും അവരുടെ അടുക്കലേക്കയച്ചു.
15
അവര്‍ ചെന്ന് ശമര്യയിലെ വിശ്വാസികള്‍ക്കു പരിശുദ്ധാത്മാവു ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ഥിച്ചു.
16
അതുവരെ ആരിലും പരിശുദ്ധാത്മാവു വന്നിട്ടില്ലായിരുന്നു. അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്നാപനം സ്വീകരിച്ചിരുന്നതേയുള്ളൂ.
17
പിന്നീട് പത്രോസും യോഹന്നാനും അവരുടെമേല്‍ കൈകള്‍ വയ്ക്കുകയും അവര്‍ക്കു പരിശുദ്ധാത്മാവു ലഭിക്കുകയും ചെയ്തു.
18
അപ്പോസ്തോലന്മാരുടെ കൈവയ്പുമൂലം അവര്‍ക്കു പരിശുദ്ധാത്മാവു ലഭിച്ചത് ശിമോന് കണ്ടു. അയാള്‍ പത്രോസിനും യോഹന്നാനും പണം സമര്‍പ്പിച്ചുകൊണ്ട്
19
“ഞാന്‍ ആരുടെമേല്‍ കൈകള്‍ വയ്ക്കുന്നുവോ അവര്‍ക്കു പരിശുദ്ധാത്മാവു ലഭിക്കുന്നതിനുള്ള ഈ അധികാരം എനിക്കും നല്കിയാലും” എന്ന് അവരോടപേക്ഷിച്ചു.
20
അപ്പോള്‍ പത്രോസ് പ്രതിവചിച്ചു: “ദൈവത്തിന്റെ വരദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വിചാരിച്ചതുകൊണ്ട് നീയും നിന്റെ പണവും നശിക്കട്ടെ!
21
നിന്റെ ഹൃദയം ദൈവത്തിന്റെ ദൃഷ്ടിയില് നേരുള്ളതല്ലാത്തതുകൊണ്ട് ഇക്കാര്യത്തില്‍ നിനക്കു പങ്കും ഓഹരിയുമില്ല.
22
അതുകൊണ്ട് ഈ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചു കര്‍ത്താവിനോടു പ്രാര്‍ഥിക്കുക. നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരം ഒരുവേള ക്ഷമിക്കപ്പെട്ടേക്കാം.
23
നീ ഉള്‍പ്പകയുടെ കയ്പിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ കാണുന്നു.”
24
അപ്പോള്‍ ശിമോന്, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കുവാന്‍ എനിക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിക്കണമേ” എന്ന് അപേക്ഷിച്ചു.
25
ശമര്യയിലെ അനേകം ഗ്രാമങ്ങളില്‍ സാക്ഷ്യം വഹിക്കുകയും കര്‍ത്താവിന്റെ സന്ദേശം അറിയിക്കുകയും ചെയ്തുകൊണ്ട് പത്രോസും യോഹന്നാനും യെരൂശലേമിലേക്കു മടങ്ങിപ്പോയി.
26
കര്‍ത്താവിന്റെ ദൂതന് ഫീലിപ്പോസിനോട്, “ദക്ഷിണദിക്കിലേക്ക്, യെരൂശലേമില്‍നിന്നു ഗസെയിലേക്കുള്ള നിര്‍ജനമായ വഴിയിലൂടെ പോകുക” എന്നു പറഞ്ഞു.
27
ഫീലിപ്പോസ് ഉടനെ പുറപ്പെട്ടു; പോകുന്ന വഴി ഷണ്ഡനായ ഒരു എത്യോപ്യനെ കണ്ടുമുട്ടി. അദ്ദേഹം എത്യോപ്യാരാജ്ഞിയായ കന്ദക്കയുടെ ഭണ്ഡാരവകുപ്പിന്റെ മേലധികാരിയായിരുന്നു. അദ്ദേഹം യെരൂശലേമില്‍ ചെന്ന് ആരാധന നടത്തിയശേഷം മടങ്ങിപ്പോകുകയായിരുന്നു;
28
രഥത്തില്‍ യാത്ര ചെയ്യുമ്പോള്‍ യെശയ്യാപ്രവാചകന്റെ പുസ്തകം വായിച്ചുകൊണ്ടിരുന്നു.
29
“ആ രഥത്തോടു ചേര്‍ന്നു നടക്കുക” എന്ന് ആത്മാവ് ഫീലിപ്പോസിനോടു പറഞ്ഞു.
30
ഫീലിപ്പോസ് ഓടി രഥത്തിന്റെ അടുത്തുചെന്നപ്പോള്‍ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതുകേട്ട് അദ്ദേഹത്തോടു ചോദിച്ചു: “താങ്കള്‍ വായിക്കുന്നത് എന്താണ് എന്നു ഗ്രഹിക്കുന്നുണ്ടോ?”
31
അദ്ദേഹം പ്രതിവചിച്ചു: “ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെ ഗ്രഹിക്കും?” പിന്നീട് തേരില്‍ കയറി തന്റെ കൂടെ ഇരിക്കുവാന് അദ്ദേഹം ഫീലിപ്പോസിനെ ക്ഷണിച്ചു.
32
വിശുദ്ധഗ്രന്ഥത്തില്‍നിന്ന് അദ്ദേഹം വായിച്ചഭാഗം ഇതായിരുന്നു: അവിടുന്ന് അറുക്കുവാന്‍ കൊണ്ടുപോകുന്ന ആടിനെപ്പോലെ ആയിരുന്നു; രോമം കത്രിക്കുന്നവന്റെ മുമ്പില്‍ നിശ്ശബ്ദനായിരിക്കുന്ന കുഞ്ഞാടിനെപ്പോലെതന്നെ, അവിടുന്നു വായ് തുറക്കാതിരുന്നു.
33
അപമാനിതനായ അദ്ദേഹത്തിനു നീതി നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പിന്‍ഗാമികളെക്കുറിച്ച് ആരു പ്രസ്താവിക്കും? ഭൂമിയില്‍നിന്ന് അവിടുത്തെ ജീവന് എടുത്തുകളഞ്ഞിരിക്കുന്നുവല്ലോ.
34
“ആരെക്കുറിച്ചാണു പ്രവാചകന് ഇതു പറയുന്നത്, തന്നെക്കുറിച്ചുതന്നെയോ, അതോ വേറെ വല്ലവരെയുംകുറിച്ചോ? പറഞ്ഞുതന്നാലും” എന്ന് അദ്ദേഹം ഫീലിപ്പോസിനോട് അപേക്ഷിച്ചു.
35
ഈ വേദഭാഗം ആധാരമാക്കി ഫീലിപ്പോസ് യേശുവിനെപ്പറ്റിയുള്ള സുവിശേഷം അദ്ദേഹത്തെ അറിയിച്ചു.
36
അങ്ങനെ അവര്‍ സഞ്ചരിക്കുമ്പോള്‍ വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ വെള്ളം; ഞാന്‍ സ്നാപനം സ്വീകരിക്കുന്നതിന് എന്താണു പ്രതിബന്ധം?” എന്ന് അദ്ദേഹം ഫീലിപ്പോസിനോടു ചോദിച്ചു.
37
“താങ്കള്‍ പൂര്‍ണഹൃദയത്തോടെ വിശ്വസിക്കുന്നുവെങ്കില്‍ അങ്ങനെ ആകാം” എന്നു ഫീലിപ്പോസ് പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രന് എന്നു ഞാന്‍ വിശ്വസിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
38
രഥം നിറുത്തുവാന്‍ ആ ഉദ്യോഗസ്ഥന് ആജ്ഞാപിച്ചു. അവര്‍ ഇരുവരും വെള്ളത്തിലിറങ്ങി. ഫീലിപ്പോസ് അദ്ദേഹത്തെ സ്നാപനം ചെയ്തു.
39
അവര്‍ വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്റെ ആത്മാവു ഫീലിപ്പോസിനെ എടുത്തുകൊണ്ടുപോയി. ആ ഉദ്യോഗസ്ഥന് പിന്നീടു ഫീലിപ്പോസിനെ കണ്ടില്ല; എങ്കിലും അദ്ദേഹം ആനന്ദത്തോടെ യാത്ര തുടര്‍ന്നു.
40
ഫീലിപ്പോസിനെ പിന്നീടു കാണുന്നത് അസ്തോദില്‍ വച്ചാണ്. കൈസര്യയില്‍ എത്തുന്നതുവരെ പല പട്ടണങ്ങളിലും സുവിശേഷം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം യാത്ര ചെയ്തു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28