bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 16
Acts 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 17 →
1
പൗലൊസ് ദര്‍ബയിലും ലുസ്ത്രയിലുമെത്തി. തിമൊഥെയോസ് എന്നൊരു ശിഷ്യന് അവിടെയുണ്ടായിരുന്നു. അയാള്‍ വിശ്വാസിനിയായ ഒരു യെഹൂദസ്ത്രീയുടെ പുത്രനായിരുന്നു. ഒരു ഗ്രീക്കുകാരനായിരുന്നു അയാളുടെ പിതാവ്.
2
ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാര്ക്കു സുസമ്മതനായിരുന്നു തിമൊഥെയോസ്. അയാളെ തന്നോടുകൂടി കൊണ്ടുപോകുവാന്‍ പൗലൊസ് ആഗ്രഹിച്ചു.
3
പിതാവ് ഗ്രീക്കുകാരനാണെന്ന് ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാര്‍ക്ക് അറിയാമായിരുന്നതുകൊണ്ട് അവരെയോര്‍ത്ത് തിമൊഥെയോസിനെ പരിച്ഛേദനകര്‍മത്തിനു വിധേയനാക്കി.
4
അവര്‍ പട്ടണംതോറും സഞ്ചരിച്ചുകൊണ്ട്, യെരൂശലേമിലെ അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ചെയ്ത തീരുമാനങ്ങള്‍ അനുസരിക്കണമെന്ന് അറിയിച്ചു.
5
അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ഉറയ്ക്കുകയും വിശ്വാസികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയും ചെയ്തു.
6
ഏഷ്യാസംസ്ഥാനത്ത് ദൈവവചനം പ്രസംഗിക്കുന്നത് പരിശുദ്ധാത്മാവു വിലക്കുകയാല്‍, അവര്‍ ഫ്രുഗ്യയിലും ഗലാത്യയിലുംകൂടി കടന്ന് മുസ്യക്കു സമീപമെത്തി.
7
അതുവഴി ബിഥുന്യക്കു പോകുവാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ യേശുവിന്റെ ആത്മാവ് അവരെ അനുവദിച്ചില്ല.
8
അതുകൊണ്ട് അവര്‍ മുസ്യ കടന്നു ത്രോവാസിലെത്തി.
9
ആ രാത്രി പൗലൊസിന് ഒരു ദര്‍ശനമുണ്ടായി. മാസിഡോണിയക്കാരനായ ഒരാള്‍ “മാസിഡോണിയയിലേക്കു വന്നു ഞങ്ങളെ സഹായിച്ചാലും” എന്ന് അഭ്യര്‍ഥിക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്.
10
ഈ ദര്‍ശനമുണ്ടായപ്പോള്‍ അവരോടു സുവിശേഷം പ്രസംഗിക്കുവാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ നിശ്ചയിച്ചു; അതുകൊണ്ടു ഉടന്‍തന്നെ മാസിഡോണിയയിലേക്കു പോകുവാന്‍ തയ്യാറായി.
11
[11,12] അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ കയറി സമൊത്രാക്കയിലെത്തി; പിറ്റേദിവസം നവപൊലീസിലേക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും പോയി. മാസിഡോണിയാ സംസ്ഥാനത്തെ പ്രമുഖപട്ടണവും റോമന്‍ കോളനിയുമാണ് ഫിലിപ്പി. അവിടെ ഞങ്ങള്‍ ഏതാനും ദിവസം പാര്‍ത്തു.
13
ശബത്തുദിവസം ഞങ്ങള്‍ പട്ടണാതിര്‍ത്തിക്കു പുറത്ത് നദീതീരത്തേക്കു പോയി. അവിടെ യെഹൂദന്മാരുടെ പ്രാര്‍ഥനാസ്ഥലമുണ്ടായിരിക്കുമെന്നു ഞങ്ങള്‍ വിചാരിച്ചു. ഞങ്ങള്‍ അവിടെ വന്നുകൂടിയ സ്ത്രീകളോടു സംസാരിച്ചു.
14
തുയത്തൈരാ പട്ടണക്കാരി ലുദിയ എന്നൊരു വനിത പൗലൊസ് പറഞ്ഞതു കേട്ടുകൊണ്ടിരുന്നു. കടുംചെമപ്പു നിറമുള്ള തുണിത്തരങ്ങള്‍ വില്‍ക്കുന്ന തൊഴിലില്‍ അവള് ഏര്‍പ്പെട്ടിരുന്നു. ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചിരുന്നവളുമായിരുന്നു ആ സ്ത്രീ. പൗലൊസിന്റെ പ്രഭാഷണം ശ്രദ്ധിക്കുവാന്‍ കര്‍ത്താവ് ലുദിയയുടെ ഹൃദയം തുറന്നു.
15
ആ സ്ത്രീ സകുടുംബം സ്നാപനം സ്വീകരിച്ചു. “ഞാന്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍ എന്റെ വീട്ടില്‍ വന്നു പാര്‍ത്താലും” എന്ന് അവര്‍ അപേക്ഷിച്ചു. ലുദിയയുടെ നിര്‍ബന്ധത്തിനു ഞങ്ങള്‍ വഴങ്ങി.
16
ഒരിക്കല്‍ ഞങ്ങള്‍ പ്രാര്‍ഥനാസ്ഥലത്തേക്കു പോകുമ്പോള്‍ ഒരു ഭൂതാവേശമുള്ള അടിമപ്പെണ്‍കുട്ടിയെ കണ്ടുമുട്ടി. അവള് ഭാവിഫലം പറഞ്ഞ് തന്റെ യജമാനന്മാര്ക്കു ധാരാളം ആദായം ഉണ്ടാക്കിവന്നിരുന്നു.
17
അവള് പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്ന് “ഇവര്‍ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്; രക്ഷയുടെ മാര്‍ഗമാണ് ഇവര്‍ നിങ്ങളെ അറിയിക്കുന്നത്” എന്നു വിളിച്ചുപറഞ്ഞു.
18
ഇത് അവള് പലദിവസം ആവര്‍ത്തിച്ചു. പൗലൊസിന് ഇതൊരു ശല്യമായിത്തീര്‍ന്നു. അദ്ദേഹം അവളുടെ നേരേ തിരിഞ്ഞ് അവളില്‍ കുടികൊണ്ടിരുന്ന ഭൂതത്തോട്, “അവളെ വിട്ടു പുറത്തുപോകുക എന്ന് യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിന്നോടാജ്ഞാപിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷത്തില്‍ത്തന്നെ ഭൂതം അവളെ വിട്ടുപോയി.
19
ഇതോടെ തങ്ങളുടെ ആദായമാര്‍ഗം അടഞ്ഞു എന്നു കണ്ട് ആ പെണ്‍കുട്ടിയുടെ ഉടമസ്ഥന്മാര് പൗലൊസിനെയും ശീലാസിനെയും പിടിച്ച് വലിച്ചിഴച്ചുകൊണ്ടുവന്ന് പട്ടണത്തിലെ പൊതുസ്ഥലത്ത് അധികാരികളുടെ മുമ്പില്‍ ഹാജരാക്കി.
20
അവരെ ന്യായാധിപന്മാരുടെ മുമ്പില്‍ കൊണ്ടുവന്ന് “യെഹൂദന്മാരായ ഇവര്‍ നമ്മുടെ പട്ടണത്തില്‍ വലിയ കലാപമുണ്ടാക്കുന്നു;
21
റോമാക്കാരായ നമുക്ക് അംഗീകരിക്കുവാനും അനുസരിക്കുവാനും നിവൃത്തിയില്ലാത്ത ആചാരങ്ങള്‍ ഇവര്‍ പ്രസംഗിക്കുന്നു” എന്നു പറഞ്ഞു.
22
അവരോടുകൂടി ബഹുജനങ്ങളും ചേര്‍ന്നു. പൗലൊസിന്റെയും ശീലാസിന്റെയും വസ്ത്രം അഴിച്ച് അടിശിക്ഷ നല്കുവാന് ന്യായാധിപന്മാര് ആജ്ഞാപിച്ചു.
23
വളരെയധികം പ്രഹരിച്ചശേഷം അവരെ കാരാഗൃഹത്തിലടച്ചു; അവരെ ജാഗ്രതയോടുകൂടി സൂക്ഷിച്ചുകൊള്ളണമെന്ന് ജയിലധികാരിക്കു നിര്‍ദേശവും നല്കി.
24
അതനുസരിച്ച് അവരുടെ കാല് ആമത്തിലിട്ട് അവരെ ജയിലിന്റെ ഉള്‍മുറിയിലടച്ചു.
25
പൗലൊസും ശീലാസും അര്‍ധരാത്രിയില്‍ ദൈവത്തെ സ്തുതിച്ചു പാട്ടുപാടി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. മറ്റു തടവുകാര്‍ അതു ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.
26
പെട്ടെന്ന് കാരാഗൃഹത്തിന്റെ അടിസ്ഥാനം ഇളകുമാറ് ഒരു വലിയ ഭൂകമ്പമുണ്ടായി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു; എല്ലാവരുടെയും ചങ്ങല താഴെ വീണു.
27
ജയിലധികാരി ഉണര്‍ന്നപ്പോള്‍ ജയില്‍ വാതിലുകളെല്ലാം തുറന്നിരിക്കുന്നതാണു കണ്ടത്. തടവുകാര്‍ ഓടിപ്പോയിരിക്കുമെന്നു കരുതി അയാള്‍ വാളെടുത്ത് ആത്മഹത്യ ചെയ്യുവാന്‍ ഭാവിച്ചു.
28
അപ്പോള്‍ പൗലൊസ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു; അരുതാത്തത് ചെയ്യരുത്; ഞങ്ങളെല്ലാവരും ഇവിടെയുണ്ട്.”
29
വിളക്കു കൊണ്ടുവരുവാന്‍ അയാള്‍ വിളിച്ചുപറഞ്ഞു. വിളക്കു കൊണ്ടുവന്ന് അകത്തേക്കു പാഞ്ഞുചെന്നു; ഭയന്നു വിറച്ചുകൊണ്ട് അയാള്‍ പൗലൊസിന്റെയും ശീലാസിന്റെയും മുമ്പില്‍ സാഷ്ടാംഗം വീണു വണങ്ങി.
30
പിന്നീട് അവരെ പുറത്തുകൊണ്ടുവന്ന് അയാള്‍ ചോദിച്ചു: “മഹാത്മാക്കളേ, രക്ഷിക്കപ്പെടുവാന്‍ ഞാന്‍ എന്തു ചെയ്യണം?”
31
അവര്‍ പ്രതിവചിച്ചു: “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; എന്നാല്‍ താങ്കളും താങ്കളുടെ കുടുംബവും രക്ഷിക്കപ്പെടും.”
32
അവര്‍ കര്‍ത്താവിന്റെ വചനം അയാളോടും വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.
33
രാത്രിയുടെ ആ നിമിഷത്തില്‍തന്നെ അയാള്‍ അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെല്ലാം കഴുകി. അയാളും അയാളുടെ ഭവനത്തിലുള്ള എല്ലാവരും സ്നാപനം സ്വീകരിച്ചു.
34
അതിനുശേഷം ജയിലധികാരി പൗലൊസിനെയും ശീലാസിനെയും വീട്ടില്‍ കൊണ്ടുപോയി അവര്‍ക്കു ഭക്ഷണം കൊടുത്തു. ദൈവത്തില്‍ വിശ്വസിക്കാനിടയായതുമൂലം ആ ഭവനത്തിലുള്ള എല്ലാവരും ഒന്നടങ്കം ആനന്ദിച്ചു.
35
നേരം വെളുത്തപ്പോള്‍ ന്യായാധിപന്മാര് പടയാളികളെ അയച്ച് പൗലൊസിനെയും ശീലാസിനെയും വിട്ടയയ്ക്കാന് ആവശ്യപ്പെട്ടു.
36
“നിങ്ങളെ വിട്ടയയ്ക്കാന് ന്യായാധിപന്മാര് പറഞ്ഞയച്ചിരിക്കുന്നു. അതുകൊണ്ട് സമാധാനത്തോടുകൂടി പോകുക” എന്നു ജയിലധികാരി പൗലൊസിനോടു പറഞ്ഞു.
37
അപ്പോള്‍ അദ്ദേഹം പറഞ്ഞു: “റോമാപൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ, പരസ്യമായി പ്രഹരിച്ച് തടവിലാക്കി; എന്നിട്ടിപ്പോള്‍ രഹസ്യമായി ഞങ്ങളെ വിട്ടയയ്ക്കാനാണോ ഭാവം? അതു പാടില്ല, ന്യായാധിപന്മാര്‍തന്നെ വന്നു ഞങ്ങളെ വിട്ടയയ്ക്കട്ടെ.”
38
പടയാളികള്‍ തിരിച്ചുചെന്നു വിവരം അറിയിച്ചു. അവര്‍ റോമാപൗരന്മാരാണെന്ന് അറിഞ്ഞപ്പോള്‍ ന്യായാധിപന്മാര് ഭയപ്പെട്ടു.
39
അതുകൊണ്ട് അവര്‍ ചെന്നു നല്ലവാക്കു പറഞ്ഞ് അവരെ പുറത്തുകൊണ്ടുവന്ന്, നഗരം വിട്ടുപോകണമെന്ന് അപേക്ഷിച്ചു. അവര്‍ കാരാഗൃഹത്തില്‍നിന്ന് ലുദിയയുടെ ഭവനത്തിലേക്കുപോയി; അവിടെവച്ചു സഹോദരന്മാരെ കാണുകയും അവരെ ധൈര്യപ്പെടുത്തുകയും ചെയ്തശേഷം ഫിലിപ്പിയില്‍നിന്നു യാത്രപുറപ്പെട്ടു.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28