bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 13
Acts 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 14 →
1
അന്ത്യോക്യയിലെ സഭയില്‍ പ്രവാചകന്മാരും ഉപദേഷ്ടാക്കളുമായി ബര്‍നബാസ്, നീഗര്‍ എന്നു വിളിച്ചിരുന്ന ശിമോന്, കുറേനക്കാരനായ ലൂക്യോസ്, ഇടപ്രഭുവായ അന്തിപ്പാസിനോടുകൂടി വളര്‍ത്തപ്പെട്ട മനയേന്‍, ശൗല്‍ എന്നിവരുണ്ടായിരുന്നു.
2
അവര്‍ ഉപവസിച്ചു കര്‍ത്താവിനെ ആരാധിച്ചുകൊണ്ടിരുന്നപ്പോള്‍ “ഞാന്‍ ബര്‍നബാസിനെയും ശൗലിനെയും പ്രത്യേക വേലയ്ക്കായി വിളിച്ചിരിക്കുന്നു; അതിനുവേണ്ടി അവരെ എനിക്കായി വേര്‍തിരിക്കുക” എന്നു പരിശുദ്ധാത്മാവിന്റെ അരുളപ്പാടുണ്ടായി.
3
അവര്‍ ഉപവസിച്ചു പ്രാര്‍ഥിച്ച് ശൗലിന്റെയും ബര്‍നബാസിന്റെയുംമേല്‍ കൈകള്‍ വച്ച് അവരെ പറഞ്ഞയച്ചു.
4
പരിശുദ്ധാത്മാവിന്റെ നിയോഗമനുസരിച്ച് അവര്‍ സെലൂക്യയിലേക്കും, അവിടെനിന്നു കപ്പല്‍കയറി സൈപ്രസ്ദ്വീപിലേക്കും പോയി.
5
സലമീസില്‍ എത്തിയപ്പോള്‍ അവര്‍ യെഹൂദന്മാരുടെ സുനഗോഗില്‍ ചെന്നു ദൈവവചനം പ്രഘോഷിച്ചു. ഈ യാത്രയില്‍ യോഹന്നാന് അവരുടെ സഹായി ആയിരുന്നു.
6
അവര്‍ സൈപ്രസ്ദ്വീപില്‍ ഉടനീളം സഞ്ചരിച്ചു പാഫോസ്‍വരെ എത്തിയപ്പോള്‍ ബര്‍യേശു എന്നൊരു മാന്ത്രികനെ കണ്ടു. യെഹൂദനായ അയാള്‍ ഒരു കള്ളപ്രവാചകനായിരുന്നു.
7
സെര്‍ഗ്യൊസ് പൗലൊസ് എന്ന ബുദ്ധിമാനായ ദേശാധിപതിയോടുകൂടിയാണ് അയാള്‍ കഴിഞ്ഞിരുന്നത്. ബര്‍നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി ദൈവവചനം കേള്‍ക്കുവാന്‍ ദേശാധിപതി ആഗ്രഹിച്ചു.
8
എന്നാല്‍ മാന്ത്രികനായ എലീമാസ്-ഗ്രീക്കില്‍ എലീമാസ് എന്ന പേരിന്റെ അര്‍ഥം മാന്ത്രികന് എന്നാണ്. അവരെ എതിര്‍ക്കുകയും വിശ്വാസം സ്വീകരിക്കുന്നതില്‍നിന്നു ദേശാധിപതിയെ പിന്തിരിപ്പിക്കുവാന് ശ്രമിക്കുകയും ചെയ്തു.
9
അപ്പോള്‍ പൗലൊസ് എന്ന പേരിലും വിളിക്കപ്പെട്ടിരുന്ന ശൗല്‍ പരിശുദ്ധാത്മാവിന്റെ പൂര്‍ണമായ ശക്തിയോടുകൂടി അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു:
10
“ഹേ, പിശാചിന്റെ മകനേ, സകല നീതിയുടെയും ശത്രുവേ, നീ എല്ലാവിധ ദ്രോഹവും കപടതന്ത്രവും നിറഞ്ഞവനാണ്! ദൈവത്തിന്റെ നേര്‍വഴികള്‍ വക്രമാക്കുന്നതില്‍നിന്നു നീ വിരമിക്കുകയില്ലേ? ഇതാ നോക്കൂ! ദൈവത്തിന്റെ കൈ നിന്റെമേല്‍ പതിക്കും; കുറെ സമയത്തേക്കു സൂര്യനെ കാണാതെ നീ അന്ധനായിരിക്കും.”
11
തല്‍ക്ഷണം അയാളുടെ കണ്ണിനു തിമിരം ബാധിച്ചു, ഇരുള് അയാളെ മൂടി. തന്നെ കൈപിടിച്ചു നടത്തുന്നതിന് അയാള്‍ മറ്റുള്ളവരുടെ സഹായം തേടി.
12
ദേശാധിപതി ഇതു കണ്ടപ്പോള്‍ കര്‍ത്താവിനെക്കുറിച്ചു കേട്ട പ്രബോധനത്തില്‍ വിസ്മയഭരിതനാകുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തു.
13
പൗലൊസും സഹയാത്രികരും പാഫോസില്‍നിന്നു കപ്പല്‍കയറി പംഫുല്യയില്‍ പെര്‍ഗ്ഗ എന്ന സ്ഥലത്തെത്തി. അവിടെവച്ച് യോഹന്നാന് അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി.
14
അവര്‍ പെര്‍ഗ്ഗയില്‍നിന്നു പിസിദ്യയിലെ അന്ത്യോക്യയിലെത്തി;
15
ശബത്തുദിവസം അവിടത്തെ സുനഗോഗില്‍ ചെന്ന് ഇരുന്നു. മോശയുടെ ധര്‍മശാസ്ത്രത്തില്‍നിന്നും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളില്‍നിന്നും വായിച്ചു കഴിഞ്ഞ്, സുനഗോഗിന്റെ അധികാരികള്‍ അവരുടെ അടുക്കല്‍ ആളയച്ച് സഹോദരന്മാരേ, നിങ്ങള്‍ക്ക് ഇവിടത്തെ ജനങ്ങളെ ഉദ്ബോധിപ്പിക്കുവാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പറയുക” എന്നു പറയിച്ചു.
16
പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാണിച്ചു കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “ഇസ്രായേല്‍ജനങ്ങളേ, ഇസ്രായേലിന്റെ ദൈവത്തെ ഭജിക്കുന്നവരേ, ഇതു ശ്രദ്ധിക്ക:
17
ഇസ്രായേല്‍ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു; ഈജിപ്തില്‍ പരദേശികളായിരുന്ന കാലത്ത് അവരെ ഒരു മഹാജനതയാക്കി ഉയര്‍ത്തി; ദൈവം സ്വശക്തിയാല്‍ അവരെ അവിടെനിന്നു കൊണ്ടുപോന്നു;
18
നാല്പതു വര്‍ഷക്കാലം മരുഭൂമിയില്‍ അവരെ ദൈവം ക്ഷമയോടെ പരിപാലിച്ചു.
19
അവിടുന്ന് കനാനിലെ ഏഴു ജനതകളെ നശിപ്പിച്ച് അവരുടെ ദേശം അവര്‍ക്കു അവകാശമായി നല്കി.
20
അങ്ങനെ ഏകദേശം നാനൂറ്റമ്പതു വര്‍ഷം കഴിഞ്ഞു.
21
“അതിനുശേഷം ശമൂവേല്‍പ്രവാചകന്‍വരെയുള്ള ന്യായാധിപന്മാരെ അവര്‍ക്കു നല്കി; അനന്തരം തങ്ങള്‍ക്ക് ഒരു രാജാവിനെ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദൈവം അവര്‍ക്കു ബെന്യാമീന്‍ഗോത്രക്കാരനായ കീശിന്റെ പുത്രന് ശൗലിനെ നാല്പതു വര്‍ഷത്തേക്കു രാജാവായി നല്കി.
22
അദ്ദേഹത്തെ നീക്കിയശേഷം ദാവീദിനെ രാജാവായി വാഴിച്ചു. ‘യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്റെ മനസ്സിന് ഇണങ്ങിയവനായി ഞാന്‍ കണ്ടിരിക്കുന്നു. അവന് എന്റെ ഇച്ഛ എല്ലാം നിറവേറ്റും’ എന്നിങ്ങനെയാണു ദൈവം ദാവീദിനെക്കുറിച്ചു പറഞ്ഞത്.
23
ദൈവം വാഗ്ദാനം ചെയ്തതുപോലെ ഈ ദാവീദിന്റെ വംശപരമ്പരയില്‍ നിന്ന് യേശു എന്ന രക്ഷകനെ ഇസ്രായേലിനു നല്കി.
24
അദ്ദേഹത്തിന്റെ ആഗമനത്തിനുമുമ്പ്, പാപത്തില്‍നിന്നു പിന്തിരിഞ്ഞ് സ്നാപനം സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് യോഹന്നാന് എല്ലാ ഇസ്രായേല്‍ജനങ്ങളോടും പ്രസംഗിച്ചു.
25
തന്റെ ദൗത്യം പൂര്‍ത്തിയാകാറായപ്പോള്‍ യോഹന്നാന് പറഞ്ഞു: ‘ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ ഊഹിക്കുന്നത്? നിങ്ങള്‍ പ്രതീക്ഷിക്കുന്ന ആള് ഞാനല്ല; എന്നാല്‍ എന്റെ പിന്നാലെ ഒരാള്‍ വരുന്നുണ്ട്; അവിടുത്തെ കാലിലെ ചെരുപ്പ് അഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല.’
26
“സഹോദരരേ, അബ്രഹാമിന്റെ വംശജരേ, ഇസ്രായേലിന്റെ ദൈവത്തെ ഭജിക്കുന്നവരേ, ഈ രക്ഷയുടെ സന്ദേശം നമുക്കാണ് അയച്ചിരിക്കുന്നത്.
27
യെരൂശലേംനിവാസികളും അവരുടെ ഭരണാധിപന്മാരും യേശു ആരെന്നു ഗ്രഹിച്ചില്ല; ശബത്തുതോറും വായിക്കുന്ന പ്രവാചകഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത് മനസ്സിലാക്കിയതുമില്ല. അവര്‍ യേശുവിനെ ശിക്ഷയ്ക്കു വിധിച്ചു: അങ്ങനെ ആ പ്രവചനങ്ങള്‍ സത്യമായി.
28
വധശിക്ഷയ്ക്കുള്ള കാരണമൊന്നും കാണാതിരുന്നിട്ടും യേശുവിനെ വധിക്കുവാന്‍ പീലാത്തോസിനോട് അവര്‍ ആവശ്യപ്പെട്ടു.
29
അവിടുത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതെല്ലാം അവര്‍ പൂര്‍ത്തീകരിച്ചു; പീന്നീട് യേശുവിനെ കുരിശില്‍നിന്നിറക്കി ഒരു കല്ലറയില്‍ വച്ചു.
30
എന്നാല്‍ ദൈവം യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു.
31
ഗലീലയില്‍നിന്നു തന്നോടുകൂടി യെരൂശലേമിലേക്കു ചെന്നവര്‍ക്ക് അവിടുന്നു പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവിടുത്തെ സാക്ഷികളാകുന്നു.
32
നമ്മുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ദൈവം യേശുവിനെ ഉയിര്‍പ്പിച്ചതുമൂലം മക്കളായ നമുക്കു പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. നീ എന്റെ പുത്രന്; ഇന്നു ഞാന്‍ നിന്റെ പിതാവായിത്തീര്‍ന്നിരിക്കുന്നു എന്ന് രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിട്ടുണ്ടല്ലോ.
33
ആ സദ്വാര്ത്ത ഞങ്ങള്‍ നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നു.
34
വീണ്ടും ജീര്‍ണാവസ്ഥയിലേക്കു തിരിയാത്തവിധം ദൈവം യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. അതെക്കുറിച്ചുള്ള അരുളപ്പാട് ഇങ്ങനെയാണ്: ദാവീദിനു വാഗ്ദാനം ചെയ്തിട്ടുള്ള സംശയരഹിതവും വിശുദ്ധവുമായ നന്മകള് ഞാന്‍ നിങ്ങള്‍ക്കു നല്‍കും.
35
മറ്റൊരിടത്ത്, അങ്ങയുടെ പരിശുദ്ധന് ജീര്‍ണിക്കുവാന്‍ അങ്ങ് അനുവദിക്കുകയില്ല എന്നും പറയുന്നു.
36
ദാവീദ് തന്റെ തലമുറയില്‍ ദൈവോദ്ദേശ്യപ്രകാരം പ്രവര്‍ത്തിച്ചശേഷം മരണമടഞ്ഞു; തന്റെ പിതാക്കന്മാരോടു ചേര്‍ന്നു ജീര്ണതയ്ക്കു വിധേയനായിത്തീര്‍ന്നു.
37
എന്നാല്‍ ദൈവം ഉയിര്‍പ്പിച്ചവനാകട്ടെ ജീര്ണതയ്ക്കു വിധേയനായില്ല.
38
അതുകൊണ്ട് സഹോദരരേ, ഇത് അറിഞ്ഞുകൊള്ളുക: ഈ യേശു മുഖാന്തരം പാപമോചനത്തിന്റെ സന്ദേശം നിങ്ങളെ അറിയിച്ചിരിക്കുന്നു.
39
മോശയുടെ ധര്മശാസ്ത്രപ്രകാരം മോചനം ലഭിക്കാത്ത എല്ലാ പാപങ്ങളില്‍നിന്നും, വിശ്വസിക്കുന്ന ഏതൊരുവനും അവിടുന്നു മുഖാന്തരം മോചനം ലഭിക്കുമെന്നും അറിഞ്ഞുകൊള്ളുക.
40
പ്രവാചകന്മാര് പറഞ്ഞിട്ടുള്ളതു നിങ്ങള്‍ക്കു ഭവിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക:
41
ഹേ, പരിഹാസികളേ നോക്കുക, നിങ്ങളുടെ കാലത്ത് ഞാന്‍ ഒരു പ്രവൃത്തിചെയ്യുന്നു; ആരെങ്കിലും വിശദീകരിച്ചു തന്നാലും നിങ്ങള്‍ അതൊരിക്കലും വിശ്വസിക്കുകയില്ല. അതുകൊണ്ട് നിങ്ങള്‍ അന്ധാളിക്കുകയും നശിക്കുകയും ചെയ്യട്ടെ.”
42
പൗലൊസും ബര്‍നബാസും സുനഗോഗില്‍നിന്നു പോകുമ്പോള്‍ അടുത്ത ശബത്തിലും വന്ന് ഈ വിഷയത്തെപ്പറ്റി സംസാരിക്കണമെന്നു ജനങ്ങള്‍ അപേക്ഷിച്ചു.
43
സുനഗോഗില്‍ കൂടിയിരുന്ന പല യെഹൂദന്മാരും യൂദമതം സ്വീകരിച്ച ഭക്തജനങ്ങളും അവരെ അനുഗമിച്ചു. അവര്‍ അവരോടു സംസാരിക്കുകയും ദൈവകൃപയില്‍ നിലനില്ക്കേണ്ടതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
44
അടുത്ത ശബത്തില്‍ ആ പട്ടണവാസികള്‍ ആസകലം ദൈവവചനം കേള്‍ക്കുവാന്‍ വന്നുകൂടി.
45
എന്നാല്‍ ജനാവലിയെ കണ്ടപ്പോള്‍ യെഹൂദന്മാര്‍ അസൂയപൂണ്ടു. അവര്‍ പൗലൊസ് പറയുന്നതിന് എതിര്‍പറയുകയും അദ്ദേഹത്തെ ദുഷിക്കുകയും ചെയ്തു.
46
അപ്പോള്‍ പൗലൊസും ബര്‍നബാസും അവരോടു സുധീരം പ്രസ്താവിച്ചു: “ആദ്യം നിങ്ങളോടു ദൈവവചനം സംസാരിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാല്‍ അതിനെ നിരാകരിച്ച നിങ്ങള്‍ അനശ്വരജീവന് അര്‍ഹരല്ലെന്നു നിങ്ങളെത്തന്നെ വിധിച്ചിരിക്കുന്നു. ഞങ്ങളിതാ വിജാതീയരുടെ അടുക്കലേക്കു പോകുന്നു.
47
എന്റെ രക്ഷ ഭൂതലത്തിന്റെ അങ്ങേ അറ്റംവരെ എത്തിക്കുവാന്‍ ഞാന്‍ നിന്നെ വിജാതീയരുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു എന്നു കര്‍ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ട്.”
48
വിജാതീയര്‍ ഇതുകേട്ടപ്പോള്‍ ആനന്ദിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അനശ്വരജീവനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട അനേകമാളുകള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു.
49
ദൈവവചനം ആ പ്രദേശത്തെങ്ങും പ്രചരിച്ചു.
50
എന്നാല്‍ യെഹൂദന്മാര്‍ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രമുഖ വ്യക്തികളെയും പ്രേരിപ്പിച്ച് പൗലൊസിനും ബര്‍നബാസിനും എതിരെ പീഡനനടപടികള്‍ ആരംഭിച്ചു. അങ്ങനെ ആ പ്രദേശത്തുനിന്ന് അവര്‍ തുരത്തപ്പെട്ടു.
51
അവരാകട്ടെ, തങ്ങളുടെ കാലിലെ പൊടി അവരുടെനേരെ തട്ടിക്കളഞ്ഞ ശേഷം ഇക്കോന്യയിലേക്കു പോയി.
52
അന്ത്യോക്യയിലെ ശിഷ്യന്മാര് ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്‍ന്നു.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28