bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Acts 22
Acts 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 23 →
1
“സഹോദരന്മാരേ, പിതാക്കന്മാരേ, എനിക്കു പറയാനുള്ള സമാധാനം കേട്ടാലും.”
2
എബ്രായഭാഷയില്‍ അദ്ദേഹം സംസാരിക്കുന്നതു കേട്ടപ്പോള്‍ അവര്‍ പൂര്‍വോപരി ശാന്തരായി. അദ്ദേഹം തുടര്‍ന്നു:
3
“ഞാന്‍ ഒരു യെഹൂദനാണ്. കിലിക്യയിലെ തര്‍സൊസിലാണു ഞാന്‍ ജനിച്ചത്. എന്നാല്‍ വളര്‍ന്നത് ഈ നഗരത്തിലാണ്. ഗമാലീയേലിന്റെ ശിക്ഷണത്തില്‍ നമ്മുടെ പിതാക്കന്മാരുടെ ധര്‍മശാസ്ത്രം ഞാന്‍ അവധാനപൂര്‍വം അഭ്യസിച്ചു. നിങ്ങളെല്ലാവരും ഇന്ന് ആയിരിക്കുന്നതുപോലെ ദൈവത്തെ സേവിക്കുന്നതില്‍ ഞാനും ഏറ്റവും ശുഷ്കാന്തിയുള്ളവനായിരുന്നു.
4
പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി കാരാഗൃഹത്തിലേല്പിച്ചും കൊലയ്ക്കു കൊടുത്തും, ഈ മാര്‍ഗത്തെ ഞാന്‍ ദ്രോഹിച്ചുവന്നു. മഹാപുരോഹിതനും ജനപ്രമുഖന്മാരുടെ സംഘം മുഴുവനും അതിനു സാക്ഷികളാണ്.
5
അവരില്‍നിന്നു ദമാസ്കസിലുള്ള സഹോദരന്മാര്ക്കു കത്തുകള്‍ വാങ്ങിക്കൊണ്ട്, അവിടെ പാര്‍ക്കുന്നവരെ പിടിച്ചുകെട്ടി യെരൂശലേമില്‍ കൊണ്ടുവന്നു ദണ്ഡിപ്പിക്കുന്നതിനായി ഞാന്‍ പുറപ്പെട്ടു.
6
“അങ്ങനെ ഞാന്‍ യാത്രചെയ്ത് ദമാസ്കസിനോടടുത്തപ്പോള്‍ മധ്യാഹ്നസമയത്ത് ആകാശത്തുനിന്നുള്ള ഒരു ഉജ്ജ്വല പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും ദൃശ്യമായി.
7
ഞാന്‍ നിലത്തുവീണു. ‘ശൗലേ, ശൗലേ, എന്തിനാണ് നീ എന്നെ ദ്രോഹിക്കുന്നത്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരശരീരി ഞാന്‍ കേട്ടു.
8
‘കര്‍ത്താവേ, അങ്ങ് ആരാകുന്നു?’ എന്നു ഞാന്‍ ചോദിച്ചു. ‘നീ ദ്രോഹിക്കുന്ന നസ്രായനായ യേശുവാണ് ഞാന്‍’ എന്നായിരുന്നു മറുപടി.
9
എന്റെകൂടെയുണ്ടായിരുന്നവര്‍ ആ പ്രകാശം കണ്ടെങ്കിലും, എന്നോടു സംസാരിച്ച ആളിന്റെ ശബ്ദം കേട്ടില്ല,
10
ഞാന്‍ ചോദിച്ചു: ‘കര്‍ത്താവേ, ഞാന്‍ എന്താണു ചെയ്യേണ്ടത്?’ അപ്പോള്‍ കര്‍ത്താവ് എന്നോട് അരുള്‍ചെയ്തു: ‘നീ എഴുന്നേറ്റു ദമാസ്കസിലേക്കു പോകുക; നീ ചെയ്യണമെന്നു നിശ്ചയിക്കപ്പെട്ടിട്ടുള്ളതെല്ലാം അവിടെവച്ചു നിന്നോടു പറയും.’
11
ആ പ്രകാശത്തിന്റെ ഉജ്ജ്വലതേജസ്സുമൂലം എനിക്കു കണ്ണുകാണാന്‍ പാടില്ലാതെയായി. അതുകൊണ്ട് എന്റെകൂടെ ഉണ്ടായിരുന്നവര്‍ കൈക്കു പിടിച്ച് എന്നെ നടത്തി. അങ്ങനെ ഞാന്‍ ദമാസ്കസിലെത്തി.
12
“തദ്ദേശവാസികളായ സകല യെഹൂദന്മാരാലും സമാദരിക്കപ്പെട്ടിരുന്നവനും, യെഹൂദധര്‍മശാസ്ത്രമനുസരിച്ചു ജീവിച്ചിരുന്നവനുമായ അനന്യാസ് എന്നൊരാള്‍ അവിടെയുണ്ടായിരുന്നു.
13
അദ്ദേഹം എന്റെ അടുക്കല്‍ വന്നു നിന്നുകൊണ്ട് ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു: തല്‍ക്ഷണം ഞാന്‍ കാഴ്ച പ്രാപിച്ചു; അദ്ദേഹത്തെ കാണുകയും ചെയ്തു.
14
അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ തിരുവിഷ്ടം മനസ്സിലാക്കുവാനും, തിരുമുഖത്തുനിന്നുള്ള ശബ്ദം കേള്‍ക്കുവാനും, അവിടുന്നു താങ്കളെ മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്നു;
15
താങ്കള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ക്ക് സകലരുടെയും മുമ്പില്‍ താങ്കള്‍ അവിടുത്തെ സാക്ഷിയായിരിക്കും.
16
ഇനി എന്തിനു താമസിക്കുന്നു? അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് സ്നാപനം സ്വീകരിക്കുകയും താങ്കളുടെ പാപം കഴുകിക്കളകയും ചെയ്യുക.’
17
“ഞാന്‍ യെരൂശലേമിലേക്കു മടങ്ങിപ്പോയി അവിടെ ദേവാലയത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു ദിവ്യാനുഭൂതിയുണ്ടായി.
18
കര്‍ത്താവിനെ ഞാന്‍ ദര്‍ശിച്ചു. ‘അതിശീഘ്രം യെരൂശലേം വിട്ടുപോകുക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവര്‍ സ്വീകരിക്കുകയില്ല’ എന്ന് അവിടുന്ന് എന്നോട് അരുള്‍ചെയ്തു.
19
അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘കര്‍ത്താവേ, ഓരോ സുനഗോഗിലും അങ്ങയില്‍ വിശ്വസിക്കുന്നവരെ ഞാന്‍ തടവിലാക്കുകയും പ്രഹരം ഏല്പിക്കുകയും ചെയ്തു എന്ന് അവര്‍ക്ക് അറിയാം.
20
അവിടുത്തെ സാക്ഷിയായ സ്തേഫാനോസിന്റെ രക്തം ചൊരിഞ്ഞപ്പോള്‍ ഞാനും അതിനു സമ്മതം മൂളുകയും, അദ്ദേഹത്തെ വധിച്ചവരുടെ വസ്ത്രങ്ങള്‍ കാത്തുകൊണ്ടു സമീപത്തു നില്‍ക്കുകയും ചെയ്തുവല്ലോ.’
21
എന്നാല്‍ കര്‍ത്താവ് എന്നോട്, ‘പോകുക, ഞാന്‍ നിന്നെ വിദൂരസ്ഥരായ വിജാതീയരുടെ അടുക്കലേക്ക് അയയ്ക്കും’ എന്ന് കല്പിച്ചു.”
22
[22,23] ഇത്രയും പറയുന്നതുവരെ അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു; എന്നാല്‍ ഇതുകേട്ടപ്പോള്‍ “ഇങ്ങനെയുള്ളവനെ ഭൂമിയില്‍ വച്ചേക്കരുത്; ഇവന് ജീവിച്ചിരുന്നുകൂടാ” എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് അവര്‍ വസ്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ വീശുകയും പൂഴിവാരി മേലോട്ട് എറിയുകയും ചെയ്തു.
24
അപ്പോള്‍ “ഇയാളെ പാളയത്തിലേക്കു കൊണ്ടുപോകുക” എന്നു സഹസ്രാധിപന് ആജ്ഞാപിച്ചു. അവര്‍ അദ്ദേഹത്തിനെതിരെ ഇപ്രകാരം മുറവിളി കൂട്ടാനുള്ള കാരണം എന്തെന്നറിയുവാന്‍ ചാട്ടവാറുകൊണ്ട് അടിച്ച് പൗലൊസിനെ ചോദ്യം ചെയ്യുവാനും ഉത്തരവിട്ടു.
25
അവര്‍ തന്നെ കയറുകൊണ്ടു വരിഞ്ഞുകെട്ടിയപ്പോള്‍ സമീപത്തു നിന്നിരുന്ന ശതാധിപനോട് അദ്ദേഹം ചോദിച്ചു: വിസ്താരം നടത്തി കുറ്റക്കാരനെന്നു വിധിക്കാതെ, ഒരു റോമാപൗരനെ ചാട്ടവാറുകൊണ്ട് അടിക്കുന്നതു ന്യായമാണോ?”
26
ഇതുകേട്ടപ്പോള്‍ ശതാധിപന് സഹസ്രാധിപന്റെ അടുക്കല്‍ ചെന്ന്, “അങ്ങ് എന്താണു ചെയ്യുവാന്‍ പോകുന്നത്? ഇയാള്‍ ഒരു റോമാപൗരനാണല്ലോ എന്നറിയിച്ചു.
27
ഉടനെ സഹസ്രാധിപന് ചെന്ന്, അദ്ദേഹത്തോടു ചോദിച്ചു: ‘താങ്കള്‍ റോമാപൗരനാണോ? എന്നോടു പറയൂ.” “അതേ, എന്ന് അദ്ദേഹം ഉത്തരം നല്കി.
28
അപ്പോള്‍ സഹസ്രാധിപന് പറഞ്ഞു: “വളരെയധികം പണം കൊടുത്തിട്ടാണ് ഞാന്‍ റോമാപൗരത്വം നേടിയത്!” “എന്നാല്‍ ഞാന്‍ ജന്മനാതന്നെ റോമാപൗരനാണ്” എന്നു പൗലൊസ് പറഞ്ഞു.
29
അതുകൊണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്യുവാന്‍ ഭാവിച്ചവര്‍ പെട്ടെന്നു പിന്മാറി. റോമാപൗരനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ബന്ധിച്ചല്ലോ എന്നോര്‍ത്ത് സഹസ്രാധിപന് ഭയപ്പെട്ടു.
30
പിറ്റേദിവസം, യെഹൂദന്മാര്‍ പൗലൊസിന്റെമേല്‍ ആരോപിക്കുന്ന കുറ്റം എന്താണെന്നറിയുവാന്‍ സഹസ്രാധിപന് ആഗ്രഹിച്ചു. മുഖ്യപുരോഹിതന്മാരും സന്നദ്രിംസംഘം മുഴുവനും ഒരുമിച്ചുകൂടാന്‍ അദ്ദേഹം ആജ്ഞാപിച്ചു. പൗലൊസിനെ ബന്ധനവിമുക്തനാക്കി താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പില്‍ നിറുത്തി.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28