bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 14
Jeremiah 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 15 →
1
വരള്‍ച്ചയെക്കുറിച്ചു സര്‍വേശ്വരനില്‍നിന്നു യിരെമ്യാക്കുണ്ടായ അരുളപ്പാട്:
2
“യെഹൂദാ വിലപിക്കുന്നു; അവളുടെ നഗരവാതിലുകള് ദുര്‍ബലമായിരിക്കുന്നു; ജനം നിലത്തിരുന്നു കരയുന്നു; യെരൂശലേമിന്റെ രോദനം ഉയരുന്നു.
3
അവളുടെ പ്രഭുക്കന്മാര് ജലത്തിനുവേണ്ടി സേവകരെ അയയ്ക്കുന്നു; അവര്‍ കിണറ്റുകരയില്‍ എത്തുന്നുവെങ്കിലും ഒഴിഞ്ഞ പാത്രങ്ങളുമായി മടങ്ങുന്നു; അവര്‍ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.
4
മഴയില്ലാത്തതിനാല്‍ നിലം വരണ്ടിരിക്കുന്നു. കര്‍ഷകര്‍ ആകുലരായി തല മൂടുന്നു.
5
പുല്ലില്ലായ്കയാല്‍ വയലിലെ മാന്‍പേടപോലും പെറ്റുവീണ കുട്ടിയെ വിട്ട് ഓടിപ്പോകുന്നു.
6
കാട്ടുകഴുതകള്‍ മൊട്ടക്കുന്നുകളില്‍നിന്ന് കുറുനരികളെപോലെ കിതയ്ക്കുന്നു. തീറ്റ ഇല്ലായ്കയാല്‍ അവയുടെ കണ്ണു മങ്ങുന്നു.
7
ഞങ്ങളുടെ ദുഷ്കൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നെങ്കിലും അവിടുത്തെ നാമം നിമിത്തം അവിടുന്നു പ്രവര്‍ത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങള് അസംഖ്യമാണ്; അങ്ങേക്കെതിരെ ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു.
8
ഇസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അതിന്റെ രക്ഷകനുമായ സര്‍വേശ്വരാ, അവിടുന്ന് ഈ ദേശത്ത് പരദേശിയെപ്പോലെയും രാപാര്‍ക്കാന്‍ ഉദ്ദേശിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?
9
പരിഭ്രാന്തനായവനെപ്പോലെയും രക്ഷിക്കാന്‍ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും അങ്ങ് ആയിരിക്കുന്നത് എന്തുകൊണ്ട്? എന്നാലും സര്‍വേശ്വരാ, അങ്ങു ഞങ്ങളുടെ മധ്യേ ഉണ്ട്; അവിടുത്തെ നാമത്താല്‍ ഞങ്ങള്‍ അറിയപ്പെടുന്നു; ഞങ്ങളെ കൈവിടരുതേ.”
10
ഈ ജനത്തെക്കുറിച്ചു സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അവര്‍ അലഞ്ഞു നടക്കാനാണ് ഇഷ്ടപ്പെടുന്നത്. അവരുടെ കാലുകളെ അവര്‍ നിയന്ത്രിക്കുന്നില്ല; അതുകൊണ്ട് അവിടുന്ന് അവരെ സ്വീകരിക്കുന്നില്ല; അവരുടെ അകൃത്യങ്ങള്‍ നിമിത്തം അവിടുന്ന് ഇപ്പോള്‍ അവരുടെ പാപങ്ങള്‍ക്കു ശിക്ഷ നല്‍കും.”
11
സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: “ഈ ജനത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിക്കരുത്.
12
അവര്‍ ഉപവസിച്ചാലും അവരുടെ നിലവിളി ഞാന്‍ കേള്‍ക്കുകയില്ല; അവര്‍ ഹോമയാഗവും ധാന്യയാഗവും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല; യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയുംകൊണ്ടു ഞാന്‍ അവരെ നശിപ്പിക്കും.”
13
അപ്പോള്‍ ഞാന്‍ പറഞ്ഞു: “നിങ്ങള്‍ യുദ്ധം കാണുകയില്ല; നിങ്ങള്‍ക്കു ക്ഷാമമുണ്ടാകുകയില്ല; നിങ്ങളുടെ ദേശത്തു സുസ്ഥിരമായ സമാധാനം ഞാന്‍ നല്‍കും എന്നാണല്ലോ സര്‍വേശ്വരനായ ദൈവമേ, പ്രവാചകന്മാര് അവരോടു പറയുന്നത്.”
14
അവിടുന്ന് അരുളിച്ചെയ്തു: “പ്രവാചകന്മാര് എന്റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നു; ഞാന്‍ അവരെ അയയ്ക്കുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല; ഞാന്‍ അവരോടു സംസാരിച്ചിട്ടുമില്ല. വ്യാജദര്‍ശനവും ഭാവിയെക്കുറിച്ചുള്ള വ്യര്‍ഥമായ പ്രവചനവും അവരുടെ ഹൃദയത്തിലെ വഞ്ചനയുമാണ് അവര്‍ നിങ്ങളോടു പറയുന്നത്.
15
എന്റെ നാമത്തില്‍ പ്രവചിക്കുന്ന അവരെക്കുറിച്ചു ഞാന്‍ പറയുന്നു: അവരെ ഞാന്‍ അയച്ചിട്ടില്ലെങ്കിലും ‘ക്ഷാമവും യുദ്ധവും ഈ ദേശത്ത് ഉണ്ടാകുകയില്ല’ എന്നവര്‍ പറയുന്നു. അതുകൊണ്ട് ഞാന്‍ അവരെ വാളും ക്ഷാമവുംകൊണ്ടു നശിപ്പിക്കും.
16
അവര്‍ ആരോടു പ്രവചിച്ചുവോ അവര്‍ വാളിനും ക്ഷാമത്തിനും ഇരയായി യെരൂശലേമിന്റെ വീഥികളില്‍ വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും സംസ്കരിക്കാന്‍ ആരും ഉണ്ടായിരിക്കയില്ല; അവരുടെ ദുഷ്കര്‍മങ്ങള്‍ അവരുടെ മേല്‍ത്തന്നെ ഞാന്‍ ചൊരിയും.
17
ഈ വചനം നീ അവരോടു പറയണം: “എന്റെ കണ്ണുകളില്‍നിന്നു കണ്ണുനീര് രാവും പകലും നിലയ്ക്കാതെ ഒഴുകട്ടെ; കാരണം എന്റെ ജനത്തിനു വലിയ അടിയേറ്റിരിക്കുന്നു. അവര്‍ക്കു കഠിനമായി ക്ഷതം പറ്റിയിരിക്കുന്നു.
18
ഞാന്‍ വയലില്‍ ചെന്നാല്‍ വാളിനിരയായവരെയും പട്ടണത്തില്‍ കടന്നാല്‍ ക്ഷാമത്തിന്റെ ഫലമായി രോഗികളായവരെയും കാണുന്നു. പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു. അവര്‍ക്കു വിശ്രമമില്ല.
19
യെഹൂദായെ അങ്ങു നിശ്ശേഷം പരിത്യജിച്ചു കളഞ്ഞുവോ? സീയോനോട് അങ്ങേക്കു വെറുപ്പു തോന്നുന്നുവോ? സൗഖ്യമാകാത്തവിധം, അവിടുന്ന് ഞങ്ങളെ എന്തിനു പ്രഹരിച്ചു? ഞങ്ങള്‍ സമാധാനം അന്വേഷിച്ചു; പക്ഷേ ഫലമുണ്ടായില്ല; രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; ലഭിച്ചതോ കൊടുംഭീതി.
20
സര്‍വേശ്വരാ, ഞങ്ങളുടെ ദുഷ്കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ അപരാധങ്ങളും ഞങ്ങള്‍ ഏറ്റുപറയുന്നു; ഞങ്ങള്‍ അങ്ങേക്കു വിരോധമായി പാപം ചെയ്തിരിക്കുന്നു.
21
അങ്ങയുടെ നാമത്തെ ഓര്‍ത്തു ഞങ്ങളെ തള്ളിക്കളയരുതേ; അവിടുത്തെ മഹത്ത്വമുള്ള സിംഹാസനത്തെ അപമാനിക്കരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓര്‍ക്കണമേ; അതു ലംഘിക്കരുതേ.
22
മറ്റു ജനതകളുടെ വ്യാജദേവന്മാര്‍ക്കിടയില്‍ മഴ പെയ്യിക്കാന്‍ കഴിവുള്ള ആരെങ്കിലുമുണ്ടോ? മഴ ചൊരിയാന്‍ ആകാശത്തിനു സ്വയം കഴിയുമോ? ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, മഴ നല്‍കുന്നത് അവിടുന്നാണല്ലോ. അതുകൊണ്ടു ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശവയ്ക്കുന്നു. അവിടുന്നാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52