bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 3
Jeremiah 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 4 →
1
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഒരാള്‍ ഭാര്യയെ ഉപേക്ഷിക്കുകയും അവള് മറ്റൊരാളിന്റെ ഭാര്യയായിത്തീരുകയും ചെയ്താല്‍ അയാള്‍ പിന്നീട് അവളുടെ അടുക്കലേക്കു മടങ്ങിപ്പോകുമോ? അങ്ങനെയുള്ളവര്‍ പാര്‍ക്കുന്ന ദേശം പൂര്‍ണമായി മലിനമാകയില്ലേ? അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട നീ വീണ്ടും എന്റെ അടുക്കല്‍ മടങ്ങിവരുന്നുവോ?
2
മൊട്ടക്കുന്നുകളിലേക്കു നോക്കുക; അവയില്‍ നീ പരസംഗം ചെയ്യാത്ത ഏതെങ്കിലും സ്ഥലമുണ്ടോ? യാത്രക്കാരെ കവര്‍ച്ച ചെയ്യാന്‍ വിജനപ്രദേശത്തു കാത്തിരിക്കുന്ന അറബിയെപ്പോലെ വഴിയരികില്‍ കാമുകന്മാര്ക്കായി നീ കാത്തിരുന്നു. നിന്റെ നിന്ദ്യമായ വേശ്യാവൃത്തി നിമിത്തം നീ ദേശം മലിനമാക്കി.
3
അതുകൊണ്ടു മഴ നിന്നുപോയി; വസന്തകാലത്തെ മഴ വന്നെത്തിയുമില്ല; നീ വേശ്യയെപ്പോലിരിക്കുന്നു; നിനക്കു നിശ്ശേഷം ലജ്ജയില്ല.
4
‘എന്റെ പിതാവേ, അങ്ങ് എന്റെ യൗവനത്തിലെ സുഹൃത്താണ്’ എന്നു നീ ഇപ്പോള്‍ പറയുന്നു.
5
അവിടുന്ന് എന്നും കോപിച്ചിരിക്കുമോ? എന്നേക്കും ക്രോധം വച്ചുകൊണ്ടിരിക്കുമോ? ഇങ്ങനെ നീ സംസാരിക്കുന്നു എങ്കിലും നിനക്കു ചെയ്യാവുന്ന തിന്മകളെല്ലാം നീ ചെയ്തു.
6
യോശീയാരാജാവിന്റെ കാലത്തു സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേല്‍ ചെയ്തതെന്താണെന്നു നീ കണ്ടോ? ഉയര്‍ന്ന ഓരോ മലമുകളിലും എല്ലാ പച്ചമരത്തിന്റെയും ചുവട്ടിലും പോയി അവള് വേശ്യാവൃത്തിയിലേര്‍പ്പെട്ടു.
7
ഇതെല്ലാം ചെയ്തശേഷവും അവള് എങ്കലേക്കു മടങ്ങിവരും എന്നു ഞാന്‍ വിചാരിച്ചു; എന്നാല്‍ അവള് വന്നില്ല; അവളുടെ വഞ്ചകിയായ സഹോദരി യെഹൂദായും അതു കണ്ടു.
8
അവിശ്വസ്തയായ ഇസ്രായേലിന്റെ സകല വേശ്യാവൃത്തികളും നിമിത്തം മോചനപത്രം നല്കി ഞാന്‍ അവളെ പറഞ്ഞയച്ചതു യെഹൂദാ കണ്ടതാണ്; എങ്കിലും അവള് ഭയപ്പെട്ടില്ല.
9
അവളും വേശ്യാവൃത്തിയിലേര്‍പ്പെട്ടു. വേശ്യാവൃത്തി അവള്‍ക്ക് അത്ര നിസ്സാരമായിരുന്നതുകൊണ്ട് കല്ലിനെയും മരത്തെയും ആരാധിച്ചു. അങ്ങനെ വ്യഭിചാരം ചെയ്ത് അവള് ദേശം മലിനമാക്കി.
10
ഇതെല്ലാമായിട്ടും അവളുടെ വഞ്ചകിയായ സഹോദരി യെഹൂദാ പൂര്‍ണഹൃദയത്തോടെയല്ല, കപടവേഷമണിഞ്ഞാണ് എന്റെ അടുക്കലേക്കു വന്നത് എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
11
സര്വേശ്വരന് വീണ്ടും എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേല്‍, വഞ്ചകിയായ യെഹൂദായോളം കുറ്റക്കാരിയല്ലെന്നു തെളിയിച്ചിരിക്കുന്നു.
12
നീ ഇവ വടക്കേദേശത്തോടു പ്രഖ്യാപിക്കുക; അവിശ്വസ്തയായ ഇസ്രായേലേ, മടങ്ങിവരിക; ഞാന്‍ നിന്നോടു കോപിക്കയില്ല; ഞാന്‍ കരുണാസമ്പന്നനാണ്. ഞാന്‍ എന്നേക്കും കോപിച്ചുകൊണ്ടിരിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
13
നിന്റെ ദൈവമായ സര്‍വേശ്വരനോടു നീ മത്സരിച്ചു; ഓരോ പച്ചമരത്തിന്റെയും ചുവട്ടില്‍ നീ അന്യദേവന്മാര്ക്കു കാഴ്ചകളര്‍പ്പിച്ചു; എന്റെ വാക്കുകള്‍ നീ അനുസരിച്ചില്ല. നിന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
14
അവിശ്വസ്തരായ മക്കളേ, മടങ്ങിവരുവിന്‍; ഞാനാണല്ലോ നിങ്ങളുടെ നാഥന്; ഒരു നഗരത്തില്‍നിന്ന് ഒരാളെയും ഒരു കുടുംബത്തില്‍നിന്നു രണ്ടുപേരെയും വീതം ഞാന്‍ തിരഞ്ഞെടുത്തു സീയോനിലേക്കു മടക്കിക്കൊണ്ടുവരും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
15
എന്റെ ഹിതാനുവര്‍ത്തികളായ ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു നല്‍കും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടും കൂടി നിങ്ങളെ പാലിക്കും.
16
നിങ്ങള്‍ ദേശത്തു വര്‍ധിച്ചു പെരുകുമ്പോള്‍ സര്‍വേശ്വരന്റെ ഉടമ്പടിപെട്ടകത്തെപ്പറ്റി ആരും ഒന്നും പറയുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അതിനെപ്പറ്റി ആരെങ്കിലും ചിന്തിക്കുകയോ ഓര്‍ക്കുകയോ ഇല്ല; അതിന്റെ അഭാവം ആര്‍ക്കും അനുഭവപ്പെടുകയില്ല; ആരും മറ്റൊന്നു നിര്‍മിക്കയുമില്ല.
17
അന്നു യെരൂശലേം സര്‍വേശ്വരന്റെ സിംഹാസനം എന്നു വിളിക്കപ്പെട്ടും; സകല ജനതകളും അവിടെ സര്‍വേശ്വരന്റെ സന്നിധിയില്‍ വന്നുകൂടും; ഇനി ഒരിക്കലും അവര്‍ തങ്ങളുടെ ദുഷ്ടവിചാരങ്ങള്‍ക്കു കീഴ്പെട്ടു ജീവിക്കുകയുമില്ല.
18
അന്നു യെഹൂദാഗൃഹം ഇസ്രായേല്‍ഗൃഹത്തോടു ചേരും. അവര്‍ വടക്കുനിന്ന് ഒരുമിച്ചു പുറപ്പെട്ട് ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്ക്ക് അവകാശമായി കൊടുത്ത ദേശത്തു വരും.
19
“എന്റെ മക്കളുടെകൂടെ നിന്നെ ഉള്‍പ്പെടുത്തി സര്‍വജനത്തിനുമുള്ളതിലും അതിമനോഹരമായ ദേശം, ചേതോഹരമായ അവകാശഭൂമി നിനക്കു നല്‍കണമെന്നു ഞാന്‍ ആഗ്രഹിച്ചു. നീ എന്നെ ‘എന്റെ പിതാവേ’ എന്നു വിളിക്കുമെന്നും എന്നില്‍നിന്നു പിന്തിരിഞ്ഞുപോകയില്ലെന്നും ഞാന്‍ വിചാരിച്ചു.
20
അല്ലയോ ഇസ്രായേല്‍ഗൃഹമേ, അവിശ്വസ്തയായ ഭാര്യ തന്റെ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതുപോലെ നീ എന്നോടു വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു.
21
ഇസ്രായേല്‍ജനം അവരുടെ മാര്‍ഗം വിട്ടു തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിച്ചതുകൊണ്ടു മൊട്ടക്കുന്നുകളില്‍നിന്ന് അവരുടെ വിലാപത്തിന്റെയും അഭയയാചനയുടെയും സ്വരം കേള്‍ക്കുന്നു.
22
അവിശ്വസ്തരായ മക്കളേ മടങ്ങിവരുവിന്‍, നിങ്ങളുടെ അവിശ്വസ്തത ഞാന്‍ നീക്കിക്കളയാം.” “ഇതാ, ഞങ്ങള്‍ അങ്ങയുടെ അടുത്തേക്കുവരുന്നു; അവിടുന്നാണു ഞങ്ങളുടെ ദൈവമായ സര്വേശ്വരന്.
23
കുന്നുകളും അവിടെ നടന്ന മദിരോത്സവങ്ങളും തീര്‍ച്ചയായും വ്യര്‍ഥമാണ്; ഇസ്രായേലിന്റെ രക്ഷ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ മാത്രമാകുന്നു.
24
ഞങ്ങളുടെ പിതാക്കന്മാര് അധ്വാനിച്ചു നേടിയ ആട്ടിന്പറ്റങ്ങള്, കന്നുകാലികള്‍, പുത്രീപുത്രന്മാര് എന്നിവയെല്ലാം ഞങ്ങള്‍ക്കു യൗവനംമുതല്‍ ലജ്ജാകരമായ വിഗ്രഹാരാധനമൂലം നഷ്ടമായിരിക്കുന്നു.
25
ലജ്ജിതരായി ഞങ്ങള്‍ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതല്‍ ഇന്നുവരെ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ. ഞങ്ങള്‍ അവിടുത്തെ അനുസരിച്ചില്ല.”
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52