bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 46
Jeremiah 46
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 45
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 47 →
1
ജനതകളെ സംബന്ധിച്ചു യിരെമ്യാപ്രവാചകനു സര്‍വേശ്വരനില്‍നിന്നു ലഭിച്ച അരുളപ്പാട്.
2
ഈജിപ്തിനെ സംബന്ധിച്ചു യെഹൂദാരാജാവായ യോശീയായുടെ പുത്രന് യെഹോയാക്കീമിന്റെ നാലാം ഭരണവര്‍ഷം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യൂഫ്രട്ടീസ്നദിയുടെ തീരത്തുള്ള കാര്‍ക്കെമീശില്‍ വച്ചു തോല്പിച്ച ഫറവോ നെക്കോ എന്ന ഈജിപ്തുരാജാവിന്റെ സൈന്യത്തെക്കുറിച്ചു തന്നെ.
3
പരിചയും പടച്ചട്ടയുമൊരുക്കി യുദ്ധത്തിനു മുന്നേറുവിന്‍,
4
കുതിരക്കാരേ, കുതിരകളെ ഒരുക്കി അവയുടെമേല്‍ കയറുവിന്‍, പടത്തൊപ്പി ധരിച്ച് അണിനിരക്കുവിന്‍. നിങ്ങളുടെ കുന്തങ്ങള്‍ മിനുക്കുകയും കവചങ്ങള്‍ ധരിക്കുകയും ചെയ്യുവിന്‍. എന്താണു ഞാന്‍ കാണുന്നത്?
5
അവര്‍ പരിഭ്രമിച്ചു പിന്‍വാങ്ങുന്നു; പടയില്‍ തോറ്റ അവരുടെ യുദ്ധവീരന്മാര് തിടുക്കത്തില്‍ ഓടുന്നു; അവര്‍ പിന്തിരിഞ്ഞു നോക്കുന്നില്ല. സര്‍വത്രഭീതി എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
6
വേഗമേറിയവന് ഓടിപ്പോകാനോ, യുദ്ധവീരനു രക്ഷപെടാനോ കഴിയുന്നില്ല; വടക്ക് യൂഫ്രട്ടീസ്നദിയുടെ തീരത്ത് അവര്‍ ഇടറിവീണു.
7
നൈല്‍നദിപോലെ പൊങ്ങുകയും കരകവിഞ്ഞൊഴുകുന്ന നദിപോലെയും ഉള്ള ഇവനാര്?
8
ഈജിപ്ത് നൈല്‍നദിപോലെ പൊങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന നദിപോലെ തന്നെ; ഞാന്‍ ഉയരും; ഭൂതലത്തെ മൂടും; നഗരങ്ങളെയും അവയിലെ നിവാസികളെയും നശിപ്പിക്കും എന്നവന് പറയുന്നു.
9
കുതിരകളേ, മുമ്പോട്ടു പായുക, രഥങ്ങളേ, ഇരച്ചു കയറുക! യോദ്ധാക്കള്‍ മുമ്പോട്ടു നീങ്ങട്ടെ; പരിച പിടിച്ചിരിക്കുന്ന എത്യോപരും പൂത്യരും, വില്ലാളിവീരന്മാരായ ലൂദ്യരും മുന്നേറട്ടെ.
10
അതു സര്‍വശക്തിയുള്ള ദൈവമായ സര്‍വേശ്വരന്റെ ദിനം. ശത്രുക്കളോടു പകരം വീട്ടുന്ന പ്രതികാരത്തിന്റെ ദിനംതന്നെ, സംഹാരം ചെയ്ത് വാളുകള്‍ക്കു മതിവരും. തൃപ്തിയാകുവോളം അവ അവരുടെ രക്തം കുടിക്കും; സര്‍വശക്തിയുള്ള ദൈവമായ സര്വേശ്വരന്, വടക്ക് യൂഫ്രട്ടീസ്നദീതീരത്ത് ഒരു യാഗം കഴിക്കുന്നു.
11
ഈജിപ്തിന്റെ പുത്രിയായ കന്യകയേ, നീ ഗിലെയാദില്‍ പോയി തൈലം വാങ്ങുക; പല ഔഷധങ്ങള്‍ നീ വെറുതെ ഉപയോഗിച്ചു; നിനക്കു സൗഖ്യം ലഭിക്കുകയില്ല.
12
നിന്റെ ലജ്ജാകരമായ അവസ്ഥയെപ്പറ്റി ജനതകള്‍ കേട്ടിരിക്കുന്നു; ദേശത്ത് ആകമാനം നിന്റെ നിലവിളി മുഴങ്ങുന്നു; യുദ്ധവീരന്മാര് പരസ്പരം തട്ടി വീഴുന്നു.”
13
ഈജിപ്തുദേശത്തെ ആക്രമിക്കാന്‍ ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ വരുന്നതിനെക്കുറിച്ചു സര്വേശ്വരന് യിരെമ്യാ പ്രവാചകനോടരുളിച്ചെയ്തു:
14
“ഈജിപ്തില്‍ പ്രഖ്യാപിക്കുക, മിഗ്ദോലില്‍ ഘോഷിക്കുക, മെംഫിസിലും തഹ്പനേസിലും വിളിച്ചറിയിക്കുക, നിങ്ങള്‍ക്കു ചുറ്റുമുള്ളവയെല്ലാം വാളിനിരയാകാന്‍ പോകുകയാണ്;
15
അതുകൊണ്ട് അണിനിരക്കുവിന്‍. അപ്പീസ്ദേവന്‍ എന്തുകൊണ്ട് ഓടിപ്പോയി? ആ ദേവന്റെ പ്രതീകമായ കാള എന്തുകൊണ്ട് ഉറച്ചുനിന്നില്ല? സര്വേശ്വരന് അതിനെ വീഴ്ത്തിയതുകൊണ്ടുതന്നെ.
16
നിന്റെ ജനതതി ഇടറിവീണു; അവര്‍ പരസ്പരം പറഞ്ഞു: “എഴുന്നേല്ക്കൂ, മര്‍ദകന്റെ വാളില്‍നിന്നു രക്ഷപെടാന്‍ നമ്മുടെ ജന്മദേശത്തേക്കു സ്വന്തം ജനത്തിന്റെ ഇടയിലേക്കു തന്നെ പോകാം.”
17
ഈജിപ്തുരാജാവായ ഫറവോയെ ‘ശബ്ദകോലാഹലമുണ്ടാക്കി അവസരം പാഴാക്കുന്നവന്’ എന്നു വിളിക്കൂ.
18
സര്‍വശക്തനായ സര്വേശ്വരന് എന്ന നാമമുള്ള രാജാവ് സ്വന്തം നാമത്തില്‍ ശപഥം ചെയ്തു പറയുന്നു; പര്‍വതങ്ങളില്‍ തലയെടുപ്പുള്ള താബോര്‍പോലെയും കടല്‍ത്തീരത്തുനിന്നു വളരെ ഉയര്‍ന്നു നില്ക്കുന്ന കര്‍മ്മേല്‍പര്‍വതംപോലെയും ബലമുള്ള ഒരാള്‍ വരും.
19
ഈജിപ്തുനിവാസികളേ, പ്രവാസത്തിനായി ഭാണ്ഡമെല്ലാം ഒരുക്കുവിന്‍! മെംഫീസ് ശൂന്യമാകും; അതു വിജനമായിത്തീരും.
20
ഈജിപ്ത് ഏറ്റവും അഴകുള്ള പശുക്കുട്ടിയാണ്; രക്തം വലിച്ചുകുടിക്കുന്ന ഈച്ച വടക്കുനിന്നു വന്ന് അതിനെ ആക്രമിക്കും.
21
അതിന്റെ കൂലിപ്പട്ടാളക്കാര്‍ പോലും തടിച്ചുകൊഴുത്ത കാളക്കുട്ടികളെപ്പോലെയാണ്; എന്നാല്‍ അവരും പിന്തിരിഞ്ഞ് ഓടിപ്പോകും; അവരുടെ വിനാശദിനം ആഗതമായിരിക്കുന്നു; അവരുടെ ശിക്ഷാസമയം തന്നെ.
22
ഇഴഞ്ഞുപോകുന്ന പാമ്പിനെപ്പോലെ ഈജിപ്ത് ശബ്ദമുണ്ടാക്കുന്നു; അവളുടെ ശത്രുസൈന്യം മുന്നേറുന്നു; മരംവെട്ടുകാരെപ്പോലെ കോടാലികളുമായിട്ടാണ് അവള്‍ക്കെതിരെ അവര്‍ വരുന്നത്.
23
അവളുടെ വനം എത്ര നിബിഡമായിരുന്നാലും അവര്‍ അതു വെട്ടി നശിപ്പിക്കും; അവര്‍ വെട്ടിക്കിളികളെക്കാള്‍ അധികമാണല്ലോ; അവരെ എണ്ണിത്തീര്‍ക്കാന്‍ സാധ്യവുമല്ല എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
24
ഈജിപ്തിലെ ജനം ലജ്ജിതരാകും; വടക്കുനിന്നുള്ള ജനങ്ങളുടെ കൈയില്‍ അവര്‍ ഏല്പിക്കപ്പെടും.
25
ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “തേബെസിലെ അമ്മോനെയും ഈജിപ്തിനെയും അവളുടെ ദേവന്മാരെയും രാജാക്കന്മാരെയും ഫറവോയെയും അവനില്‍ വിശ്വാസമര്‍പ്പിക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും.
26
അവര്‍ക്കു പ്രാണഹാനി വരുത്താന്‍ നോക്കുന്ന ബാബിലോണ്‍രാജാവായ നെബുഖദ്നേസറിന്റെയും അവന്റെ ഭൃത്യന്മാരുടെയും കൈയില്‍ ഞാന്‍ അവരെ ഏല്പിക്കും; എന്നാല്‍ പിന്നീട് ഈജിപ്തില്‍ പണ്ടുണ്ടായിരുന്നതുപോലെ ജനവാസമുണ്ടാകും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.”
27
“എന്റെ ദാസരായ യാക്കോബ് വംശജരേ, ഭയപ്പെടേണ്ടാ; ഇസ്രായേല്‍ജനമേ, പരിഭ്രമിക്കയും വേണ്ടാ; ദൂരദേശത്തു പ്രവാസത്തിലായിരിക്കുന്ന നിങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ഞാന്‍ രക്ഷിക്കും; യാക്കോബു വംശജര്‍ മടങ്ങിവന്നു ശാന്തിയും സ്വസ്ഥതയും അനുഭവിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
28
എന്റെ ദാസരായ യാക്കോബു വംശജരേ, ഭയപ്പെടേണ്ടാ; ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു; ഞാന്‍ നിങ്ങളെ ചിതറിച്ച ദേശങ്ങളിലെ ജനതകളെ ഞാന്‍ പൂര്‍ണമായി നശിപ്പിക്കും; എന്നാല്‍ നിങ്ങളെ ഞാന്‍ നിശ്ശേഷം നശിപ്പിക്കയില്ല; നിങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷ ഞാന്‍ നിങ്ങള്‍ക്കു നല്‍കും; ഞാന്‍ നിങ്ങളെ ശിക്ഷിക്കാതെ വിടുകയില്ല.”
← Chapter 45
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 47 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52