bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 36
Jeremiah 36
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 35
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 37 →
1
യെഹൂദാരാജാവായ യോശീയായുടെ പുത്രന് യെഹോയാക്കീമിന്റെ നാലാം വര്‍ഷം സര്‍വേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി:
2
“നീ ഒരു പുസ്തകച്ചുരുള്‍ എടുത്തു യോശീയായുടെ കാലത്തു ഞാന്‍ നിന്നോടു സംസാരിക്കാന്‍ തുടങ്ങിയതുമുതല്‍ ഇന്നുവരെ ഇസ്രായേലിനെയും യെഹൂദായെയും സകല ജനതകളെയും സംബന്ധിച്ചു ഞാന്‍ പറഞ്ഞതെല്ലാം അതില്‍ രേഖപ്പെടുത്തുക.
3
ഞാന്‍ അവര്‍ക്കു വരുത്താനിരിക്കുന്ന അനര്‍ഥത്തെക്കുറിച്ചു യെഹൂദാഗൃഹം കേള്‍ക്കുമ്പോള്‍ അവര്‍ തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ അകൃത്യങ്ങളും പാപങ്ങളും ഞാന്‍ ക്ഷമിക്കും.”
4
യിരെമ്യാ നേരിയായുടെ പുത്രന് ബാരൂക്കിനെ വിളിച്ചു സര്വേശ്വരന് തന്നോട് അരുളിച്ചെയ്തതെല്ലാം പറഞ്ഞുകൊടുത്തു. ബാരൂക്ക് അവയെല്ലാം ഒരു പുസ്തകച്ചുരുളില് എഴുതി.
5
പിന്നീട് യിരെമ്യാ ബാരൂക്കിനോടു പറഞ്ഞു: “ദേവാലയത്തില്‍ പോകുന്നതില്‍നിന്ന് എന്നെ വിലക്കിയിരിക്കയാണ്.
6
അതുകൊണ്ട് ഉപവാസദിവസം നീ സര്‍വേശ്വരന്റെ ആലയത്തില്‍ ചെന്നു ഞാന്‍ പറഞ്ഞുതന്നു നീ പുസ്തകച്ചുരുളില് രേഖപ്പെടുത്തിയ അവിടുത്തെ വചനങ്ങള്‍ സകല ജനവും കേള്‍ക്കെ വായിക്കണം; സ്വന്തം പട്ടണങ്ങളില്‍നിന്നു വന്നിട്ടുള്ള സകല യെഹൂദന്മാരും കേള്‍ക്കെത്തന്നെ നീ അതു വായിക്കണം.
7
ഒരുപക്ഷേ അവരുടെ അപേക്ഷ സര്‍വേശ്വരന്റെ അടുക്കല്‍ എത്തുകയും ഓരോരുത്തനും തന്റെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുകയും ചെയ്തേക്കാം; ഈ ജനത്തിനെതിരെ അവിടുന്ന് വലിയ കോപവും ക്രോധവുമാണല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്.
8
യിരെമ്യാപ്രവാചകന് പറഞ്ഞതുപോലെ നേരിയായുടെ പുത്രന് ബാരൂക്ക് ദേവാലയത്തില്‍ ചെന്നു സര്‍വേശ്വരന്റെ അരുളപ്പാട് രേഖപ്പെടുത്തിയ ചുരുള്‍ വായിച്ചു.
9
യെഹൂദാരാജാവായ യോശീയായുടെ പുത്രന് യെഹോയാക്കീമിന്റെ ഭരണത്തിന്റെ അഞ്ചാം വര്‍ഷം ഒമ്പതാംമാസം സര്‍വ യെരൂശലേംനിവാസികളും യെഹൂദാനഗരങ്ങളില് നിന്നു യെരൂശലേമില്‍ വന്ന എല്ലാവരും സര്‍വേശ്വരന്റെ സന്നിധിയില്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു.
10
അപ്പോള്‍ പുസ്തകച്ചുരുളില്‍നിന്നു യിരെമ്യാ പറഞ്ഞുകൊടുത്ത വചനങ്ങളെല്ലാം ശാഫാന്റെ പുത്രനും ദേവാലയത്തിലെ കാര്യവിചാരകനുമായ ഗെമര്യായുടെ മുറിയില്‍ വച്ചു സകല ജനവും കേള്‍ക്കെ ബാരൂക്ക് വായിച്ചു; ആ മുറി ദേവാലയത്തിലെ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തില്‍ ആയിരുന്നു.
11
ഗെമര്യായുടെ പുത്രനും ശാഫാന്റെ പൗത്രനുമായ മീഖായാ ചുരുളില്‍നിന്നു, ബാരൂക്ക് സര്‍വേശ്വരന്റെ വചനങ്ങള്‍ വായിച്ചതു കേട്ടു.
12
അപ്പോള്‍ അയാള്‍ കൊട്ടാരത്തില്‍ കാര്യദര്‍ശിയുടെ മുറിയിലേക്കു കയറിച്ചെന്നു; പ്രഭുക്കന്മാരെല്ലാം അവിടെ ഇരിപ്പുണ്ടായിരുന്നു; കാര്യദര്‍ശിയായ എലീശാമാ, ശെമയ്യായുടെ പുത്രന് ദലായാ, അഖ്ബോരിന്റെ പുത്രന് എല്‍നാഥാന്‍, ശാഫാന്റെ പുത്രന് ഗെമര്യാ ഹനന്യായുടെ പുത്രന് സിദെക്കീയാ തുടങ്ങിയ എല്ലാ പ്രഭുക്കന്മാരും ഉണ്ടായിരുന്നു.
13
ചുരുളില്‍നിന്നു സകല ജനവും കേള്‍ക്കെ ബാരൂക്ക് വായിച്ചപ്പോള്‍ കേട്ട കാര്യങ്ങള്‍ മീഖായാ അവരോടു പറഞ്ഞു.
14
പ്രഭുക്കന്മാര് എല്ലാവരും കൂടി നഥന്യായുടെ പുത്രനായ യെഹൂദിയെ ബാരൂക്കിന്റെ അടുക്കല്‍ അയച്ചു; നഥന്യാ ശെമല്യായുടെ പുത്രനും ശെമല്യാ കുശിയുടെ പുത്രനുമായിരുന്നു. യെഹൂദി ബാരൂക്കിനോടു ജനം കേള്‍ക്കെ ദേവാലയത്തില്‍ വച്ചു വായിച്ച ചുരുളുമെടുത്തു വരിക എന്നു പറഞ്ഞു; നേരിയായുടെ പുത്രന് ബാരൂക്ക് ചുരുളുമെടുത്ത് അവരുടെ അടുക്കലേക്കു ചെന്നു.
15
ഇവിടെ ഇരുന്നു വായിക്കാന്‍ അവര്‍ അയാളോടാവശ്യപ്പെട്ടു; ബാരൂക്ക് അപ്രകാരം ചെയ്തു.
16
ആ വചനങ്ങളെല്ലാം കേട്ടപ്പോള്‍ അവര്‍ ഭയത്തോടെ പരസ്പരം നോക്കി; ഈ കാര്യങ്ങളെല്ലാം ഞങ്ങള്‍ രാജാവിനെ അറിയിക്കും എന്നവര്‍ ബാരൂക്കിനോടു പറഞ്ഞു.
17
അവര്‍ ചോദിച്ചു: “ഇതെല്ലാം നീ എങ്ങനെ എഴുതി എന്നു പറയുക; യിരെമ്യാ പറഞ്ഞു തന്നതാണോ?”
18
ബാരൂക്ക് അവരോടു പറഞ്ഞു: “ഈ വചനങ്ങളെല്ലാം അദ്ദേഹം എനിക്കു പറഞ്ഞു തന്നതാണ്; അവയെല്ലാം മഷികൊണ്ട് ഞാന്‍ ചുരുളില്‍ രേഖപ്പെടുത്തി.”
19
പ്രഭുക്കന്മാര് ബാരൂക്കിനോടു പറഞ്ഞു: “നീയും യിരെമ്യായും പോയി ഒളിക്കുക; നിങ്ങള്‍ എവിടെയാണെന്ന് ആരും അറിയരുത്.”
20
ചുരുള്‍ കാര്യദര്‍ശിയായ എലീശാമായുടെ മുറിയില്‍ വച്ചിട്ട് അവര്‍ കൊട്ടാരത്തില്‍ രാജാവിന്റെ അടുക്കല്‍ ചെന്ന് ഈ വിവരം അറിയിച്ചു.
21
ചുരുള്‍ എടുത്തുകൊണ്ടു വരാന്‍ രാജാവ് യെഹൂദിയോടു കല്പിച്ചു; കാര്യദര്‍ശിയായ എലീശാമായുടെ മുറിയില്‍നിന്ന് അയാള്‍ അത് എടുത്തുകൊണ്ടു വന്നു രാജാവിനെയും കൂടെ ഉണ്ടായിരുന്ന പ്രഭുക്കന്മാരെയും വായിച്ചു കേള്‍പ്പിച്ചു.
22
അത് ഒമ്പതാം മാസമായിരുന്നു; ശീതകാലവസതിയില്‍ ആയിരുന്ന രാജാവിന്റെ മുമ്പില്‍ തീ കത്തിക്കൊണ്ടിരുന്ന നെരിപ്പോടുണ്ടായിരുന്നു.
23
ചുരുളില്‍നിന്ന് ഏതാനും ഭാഗങ്ങള്‍ യെഹൂദി വായിച്ചു കഴിയുമ്പോള്‍ അത്രയും ഭാഗം രാജാവ് കത്തികൊണ്ട് മുറിച്ചെടുത്ത് നെരിപ്പോടില്‍ കത്തിക്കൊണ്ടിരുന്ന തീയില്‍ ഇടും; അങ്ങനെ നെരിപ്പോടിലെ തീയില്‍ ചുരുള്‍ മുഴുവന്‍ കത്തിത്തീര്‍ന്നു.
24
രാജാവോ തന്റെ സേവകരോ ഇതെല്ലാം കേട്ടിട്ടും ഭയപ്പെടുകയോ, അനുതപിച്ചു തങ്ങളുടെ വസ്ത്രം കീറുകയോ ചെയ്തില്ല.
25
“ചുരുള്‍ ചുട്ടുകളയരുതേ” എന്നു എല്‍നാഥാനും ദെലായാവും ഗെമര്യായും അപേക്ഷിച്ചുവെങ്കിലും രാജാവ് അതു കേട്ടില്ല.
26
എഴുത്തുകാരനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിച്ചുകൊണ്ടുവരാന്‍ രാജാവ് തന്റെ പുത്രനായ യെരഹ്മെയേല്, അസ്രിയേലിന്റെ പുത്രന് സെരായാ, അബ്ദേലിന്റെ പുത്രന് ശെലെമ്യാ എന്നിവരോടു കല്പിച്ചു; എന്നാല്‍ സര്വേശ്വരന് യിരെമ്യായെയും ബാരൂക്കിനെയും ഒളിപ്പിച്ചു.
27
യിരെമ്യാ പറഞ്ഞുകൊടുത്ത് ബാരൂക്ക് എഴുതിയ ചുരുള്‍ രാജാവ് കത്തിച്ചു കളഞ്ഞതിനുശേഷം സര്‍വേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി.
28
“മറ്റൊരു ചുരുളെടുത്ത് യെഹൂദാരാജാവായ യെഹോയാക്കീം കത്തിച്ചുകളഞ്ഞ ആദ്യത്തെ ചുരുളിലുണ്ടായിരുന്ന കാര്യങ്ങളെല്ലാം എഴുതുക.
29
യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇങ്ങനെ പറയണം: സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ബാബിലോണ്‍രാജാവ് തീര്‍ച്ചയായും വന്ന് ഈ ദേശത്തെയും അതിലെ മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുമെന്ന് എന്തിനെഴുതി എന്നു ചോദിച്ചുകൊണ്ട് നീ ചുരുള്‍ കത്തിച്ചു കളഞ്ഞുവല്ലോ.
30
അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതിന് അവന് ഒരു സന്തതിയും ഉണ്ടായിരിക്കയില്ല; അവന്റെ മൃതശരീരം പകല്‍ വെയിലും രാത്രിയില്‍ മഞ്ഞും ഏല്ക്കുംവിധം വെളിയിലേക്ക് എറിയപ്പെടും.
31
ഞാന്‍ അവനെയും അവന്റെ സന്തതികളെയും ദാസന്മാരെയും അവരുടെ അകൃത്യത്തിനു ശിക്ഷിക്കും; ഞാന്‍ അവര്‍ക്കെതിരെ പ്രഖ്യാപിച്ചതും അവര്‍ അവഗണിച്ചതുമായ സകല അനര്‍ഥങ്ങളും അവരുടെമേലും യെരൂശലേംനിവാസികളുടെമേലും യെഹൂദ്യയിലെ ജനങ്ങളുടെമേലും വരുത്തും.”
32
പിന്നീട് യിരെമ്യാ നേരിയായുടെ പുത്രനും എഴുത്തുകാരനുമായ ബാരൂക്കിന്റെ കൈയില്‍ മറ്റൊരു ചുരുള്‍ കൊടുത്തു; യെഹൂദാരാജാവായ യെഹോയാക്കീം കത്തിച്ചു നശിപ്പിച്ച ചുരുളിലുണ്ടായിരുന്നതെല്ലാം യിരെമ്യാ പറഞ്ഞു കൊടുത്തു. അവ ബാരൂക്ക് അതില്‍ എഴുതി; ആദ്യത്തേതിനു സദൃശമായ മറ്റു കാര്യങ്ങളും അതില്‍ ചേര്‍ത്തു.
← Chapter 35
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 37 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52