bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 31
Jeremiah 31
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 32 →
1
സര്വേശ്വരന് അരുളിച്ചെയ്യുന്നു: അക്കാലത്ത് ഇസ്രായേലിലെ എല്ലാ കുടുംബങ്ങളുടെയും ദൈവം ഞാനായിരിക്കും; അവര്‍ എന്റെ ജനമായിരിക്കും.
2
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “വാളിനെ അതിജീവിച്ച ജനം മരുഭൂമിയില്‍ കാരുണ്യം കണ്ടെത്തി, ഇസ്രായേല്‍ജനം വിശ്രമം ആഗ്രഹിച്ചപ്പോള്‍,
3
ഞാന്‍ വിദൂരത്തുനിന്ന് അവര്‍ക്കു പ്രത്യക്ഷനായി, ശാശ്വതസ്നേഹത്താല്‍ ഞാന്‍ നിങ്ങളെ സ്നേഹിച്ചു, അതുകൊണ്ട് നിങ്ങളോടുള്ള എന്റെ വിശ്വസ്തത അചഞ്ചലമായി തുടരുന്നു.
4
കന്യകയായ ഇസ്രായേലേ, ഞാന്‍ നിന്നെ വീണ്ടും പണിയും, നീ പണിയപ്പെടുകയും ചെയ്യും;
5
തപ്പുകളെടുത്ത് അലംകൃതയായി ആനന്ദഘോഷക്കാരോടൊത്തു നീ നൃത്തം ചെയ്യും. ശമര്യയില്‍ നിങ്ങള്‍ വീണ്ടും മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; കൃഷിക്കാര്‍ കൃഷിചെയ്തു ഫലമനുഭവിക്കും;
6
എഴുന്നേല്ക്കൂ, നമുക്കു സീയോനില്‍, നമ്മുടെ ദൈവമായ സര്‍വേശ്വരന്റെ സന്നിധിയിലേക്കു പോകാം എന്നു കാവല്ക്കാര് എഫ്രയീംമലനാട്ടില്‍ വിളിച്ചു പറയുന്ന ദിനം വരുന്നു.”
7
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “യാക്കോബിനുവേണ്ടി സന്തോഷഗാനം ഉറക്കെ പാടുവിന്‍, ജനതകളുടെ തലവനായ ഇസ്രായേലിന് ആര്‍പ്പുവിളിക്കുവിന്‍; സര്വേശ്വരന് തന്റെ ജനത്തെ രക്ഷിച്ചിരിക്കുന്നു, ഇസ്രായേലിലെ ശേഷിപ്പിനെത്തന്നെ എന്നു പ്രഘോഷിച്ചു സ്തുതി പാടുവിന്‍.
8
ഉത്തരദേശത്തുനിന്നു ഞാന്‍ അവരെ കൂട്ടിക്കൊണ്ടു വരും, ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവരെ ഒരുമിച്ചുകൂട്ടും. അവരോടൊപ്പം മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവിലായിരിക്കുന്നവരും ഉണ്ടായിരിക്കും; ഒരു വലിയ കൂട്ടമായി അവര്‍ മടങ്ങിവരും.
9
കരഞ്ഞുകൊണ്ട് അവര്‍ വരും; ആശ്വസിപ്പിച്ചുകൊണ്ടു ഞാന്‍ അവരെ നയിക്കും, നീര്‍ത്തോടുകള്‍ക്കരികെ, നേര്‍പാതകളിലൂടെ ഞാന്‍ അവരെ വഴി നടത്തും; അവര്‍ ഇടറിവീഴുകയില്ല. ഇസ്രായേലിനു ഞാന്‍ പിതാവാണ്; എഫ്രയീം എന്റെ ആദ്യജാതനും.
10
“ജനതകളേ, സര്‍വേശ്വരന്റെ വാക്കു കേള്‍ക്കുവിന്‍, വിദൂരത്തുള്ള ദ്വീപുകളില്‍ അവ പ്രഘോഷിക്കുവിന്‍, ഇസ്രായേലിനെ ചിതറിച്ചവന്‍ അതിനെ ഒരുമിച്ചുകൂട്ടുകയും അതിനെ ഇടയന് ആട്ടിന്‍പറ്റത്തെ എന്നപോലെ സൂക്ഷിക്കുകയും ചെയ്യും.
11
സര്വേശ്വരന് ഇസ്രായേലിനെ വീണ്ടെടുത്തിരിക്കുന്നു. അവനെക്കാള്‍ ബലമേറിയവരുടെ കരങ്ങളില്‍നിന്നു വിമോചിപ്പിച്ചിരിക്കുന്നു.
12
സീയോന്‍മലയില്‍ വന്ന് അവര്‍ ഉച്ചത്തില്‍ പാടും; സര്‍വേശ്വരന്റെ വിശിഷ്ടദാനങ്ങളാകുന്ന ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകള്‍, കാളക്കുട്ടികള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും; അവരുടെ പ്രാണന് ജലസമൃദ്ധമായ തോട്ടംപോലെ ആയിരിക്കും; ഇനി അവര്‍ ക്ഷീണിച്ചു പോകയില്ല.
13
അന്ന് കന്യകമാര്‍ നൃത്തം ചെയ്ത് ആനന്ദിക്കും, യുവാക്കന്മാരും വൃദ്ധരും ഒരുപോലെ സന്തോഷിക്കും; അവരുടെ വിലാപം ഞാന്‍ സന്തോഷമായി മാറ്റും; അവരെ ഞാന്‍ ആശ്വസിപ്പിക്കും; ദുഃഖത്തിനു പകരം സന്തോഷം നല്‍കും.
14
ഞാന്‍ പുരോഹിതന്മാരെ സമൃദ്ധികൊണ്ടു സംതൃപ്തരാക്കും; എന്റെ നന്മകളാല് എന്റെ ജനത്തിനു തൃപ്തിവരും” എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
15
സര്വേശ്വരന് അരുളിച്ചെയ്യുന്നു: രാമയില്‍ ഒരു ശബ്ദം കേള്‍ക്കുന്നു; വിലാപത്തിന്റെയും അതിവേദനയുടെയും കരച്ചില്. റാഹേല്‍ തന്റെ മക്കളെ ചൊല്ലി വിലപിക്കുന്നു; അവര്‍ ആരും അവശേഷിക്കായ്കയാല്‍ അവള് ആശ്വാസംകൊള്ളാന്‍ വിസമ്മതിക്കുന്നു.
16
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “കരച്ചില് നിര്‍ത്തി നിന്റെ ശബ്ദവും കണ്ണുനീരൊഴുക്കാതെ നിന്റെ കണ്ണുകളും സൂക്ഷിക്കുക; നിന്റെ പ്രവൃത്തിക്കു പ്രതിഫലം ലഭിക്കും; ശത്രുവിന്റെ ദേശത്തുനിന്ന് അവര്‍ മടങ്ങിവരും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
17
നിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശിക്കാന്‍ വകയുണ്ടെന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു; നിന്റെ മക്കള്‍ സ്വദേശത്തേക്കു മടങ്ങിവരും.
18
“എഫ്രയീമിന്റെ വിലാപം ഞാന്‍ കേട്ടിരിക്കുന്നു; അങ്ങു ഞങ്ങളെ ശിക്ഷിച്ചു. നുകം വയ്ക്കാത്ത കാളക്കുട്ടിക്കു നല്കുന്നതുപോലെയുള്ള ശിക്ഷണം അങ്ങ് ഞങ്ങള്‍ക്കു നല്കി; പുനഃസ്ഥാപിക്കപ്പെടേണ്ടതിന് ഞങ്ങളെ മടക്കിക്കൊണ്ടു വരണമേ. ഞങ്ങളുടെ ദൈവമായ സര്വേശ്വരന് അവിടുന്നാണല്ലോ.
19
ഞങ്ങള്‍ വഴിതെറ്റിപ്പോയിരുന്നു എങ്കിലും പിന്നീടു ഞങ്ങള്‍ പശ്ചാത്തപിച്ചു; തെറ്റു മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മാറത്തടിച്ചു കരഞ്ഞു; യൗവനത്തിലെ അപമാനം ഇപ്പോഴും ചുമക്കുന്നതുകൊണ്ടു ഞങ്ങള്‍ നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു.
20
എഫ്രയീം എന്റെ വാത്സല്യപുത്രനല്ലേ? അവന് എന്റെ ഓമനക്കുട്ടനല്ലേ? അവനെതിരെ സംസാരിക്കുമ്പോഴെല്ലാം ഞാന്‍ അവനെ ഓര്‍ക്കുന്നു; എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; ഞാന്‍ തീര്‍ച്ചയായും അവനോടു കരുണ കാണിക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
21
വഴിയില്‍ നിനക്കുവേണ്ടി അടയാളം വയ്ക്കുക; കൈചൂണ്ടികള്‍ നാട്ടുക; നീ കടന്നുപോയ രാജവീഥി നന്നായി മനസ്സില്‍ ഉറപ്പിക്കുക; ഇസ്രായേല്‍കന്യകയേ, മടങ്ങിവരിക. നിന്റെ പട്ടണങ്ങളിലേക്കു കടന്നു വരിക.
22
അവിശ്വസ്തയായ മകളേ, നീ എത്രകാലം അലഞ്ഞു നടക്കും? സര്വേശ്വരന് ഭൂമിയില്‍ ഒരു പുതിയ സൃഷ്ടി നടത്തിയിരിക്കുന്നു; സ്ത്രീ പുരുഷനെ സംരക്ഷിക്കുന്നു.
23
ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “യെഹൂദ്യയിലും അതിലെ നഗരങ്ങളിലുമുള്ളവര്‍ക്ക് ഞാന്‍ വീണ്ടും ഐശ്വര്യസമൃദ്ധി നല്കുമ്പോള് ഈ വാക്കുകള്‍ അവര്‍ ഒരിക്കല്‍കൂടി ഉച്ചരിക്കും. ‘വിശുദ്ധപര്‍വതമേ, നീതിനിവാസമേ, സര്വേശ്വരന് നിന്നെ അനുഗ്രഹിക്കട്ടെ.’
24
യെഹൂദ്യയിലും അതിലെ നഗരങ്ങളിലുമുള്ള കര്‍ഷകരും ഇടയന്മാരും ഒരുമിച്ചു പാര്‍ക്കും.
25
തളര്‍ന്നിരിക്കുന്നവര്‍ക്കു ഞാന്‍ ഉന്മേഷം നല്‍കും; വിശന്നു ക്ഷീണിച്ചിരിക്കുന്നവര്‍ക്കു ഞാന്‍ സംതൃപ്തി നല്‍കും.
26
അപ്പോള്‍ ഞാന്‍ ഉന്മേഷത്തോടെ ഉണര്‍ന്നു; എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു.
27
ഇസ്രായേല്‍ഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സന്താനപുഷ്ടി നല്കുന്ന കാലം വരുന്നു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
28
പിഴുതുകളയാനും ഇടിച്ചുതകര്‍ക്കാനും മറിച്ചുകളയാനും നശിപ്പിക്കാനും അനര്‍ഥം വരുത്താനും ഞാന്‍ ശ്രദ്ധിച്ചതുപോലെ പണിയാനും നടുവാനും കൂടെ ശ്രദ്ധിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
29
“പിതാക്കന്മാര് പച്ച മുന്തിരിങ്ങാ തിന്നതുകൊണ്ട് മക്കളുടെ പല്ലു പുളിച്ചു” എന്നവര്‍ ആ നാളുകളില്‍ പറയുകയില്ല.
30
ഓരോരുത്തനും അവനവന്റെ അകൃത്യത്താല്‍ മരിക്കും, പച്ചമുന്തിരിങ്ങാ തിന്നവന്റെ പല്ലേ പുളിക്കുകയുള്ളൂ.
31
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയ ഉടമ്പടി ചെയ്യുന്ന കാലം വരുന്നു.
32
ഈജിപ്തില്‍നിന്നു ഞാന്‍ അവരെ കൈ പിടിച്ചു നടത്തിക്കൊണ്ടു വന്നപ്പോള്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിപോലെയല്ല; ഞാന്‍ അവരുടെ ഭര്‍ത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവര്‍ ലംഘിച്ചു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
33
ഇസ്രായേല്‍ഗൃഹത്തോടു ഞാന്‍ ചെയ്യുന്ന പുതിയ ഉടമ്പടി ഇതാകുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും; ഞാന്‍ അത് അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കും.
34
മേലില്‍ ആരും ‘ദൈവത്തെ അറിയുക’ എന്നു തന്റെ അയല്‍ക്കാരനെയും സഹോദരനെയും പഠിപ്പിക്കേണ്ടി വരികയില്ല; ഏറ്റവും ചെറിയവര്‍ മുതല്‍ വലിയവര്‍വരെ എല്ലാവരും എന്നെ അറിയും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു; ഞാന്‍ അവരുടെ അകൃത്യം ക്ഷമിക്കും; അവരുടെ പാപം ഞാന്‍ ഓര്‍ക്കുകയുമില്ല.
35
പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രനക്ഷത്രാദികളുടെ നിശ്ചിത ക്രമത്തെയും നല്കുന്നവനും തിരമാലകള്‍ അലറുംവിധം സമുദ്രത്തെ ഇളക്കുന്നവനും സര്‍വശക്തനായ സര്വേശ്വരന് എന്നു നാമമുള്ളവനുമായ അവിടുന്ന് അരുളിച്ചെയ്യുന്നു:
36
ഈ നിശ്ചിതക്രമം എന്റെ മുമ്പില്‍നിന്നു മാറിപ്പോയാല്‍ മാത്രമേ, ഇസ്രായേലിന്റെ സന്തതികള്‍ ഒരു ജനത എന്ന നിലയില്‍ നിത്യമായി എന്റെ മുമ്പില്‍ ഇല്ലാതെയായിപ്പോകയുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
37
മുകളില്‍ ആകാശത്തെ അളക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടെത്താനും കഴിയുമോ? എങ്കില്‍ മാത്രമേ, ഇസ്രായേലിന്റെ സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം തള്ളിക്കളയുകയുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
38
ഹനനേല്‍ ഗോപുരംമുതല്‍ മൂലക്കവാടം വരെ സര്‍വേശ്വരനുവേണ്ടി നഗരം പുനര്‍നിര്‍മിക്കപ്പെടുന്ന കാലം വരുന്നു എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.
39
നഗരാതിര്‍ത്തി ഗാരേബ് കുന്നുവരെ എത്തിയശേഷം ഗോവഹിലേക്കു തിരിയും. ശവങ്ങളുടെയും ചാരത്തിന്റെയും താഴ്വര മുഴുവനും കിദ്രോന്‍ അതിരുവരെയുള്ള വയലുകളും കിഴക്ക് അശ്വകവാടത്തിന്റെ മൂലവരെയുള്ള സ്ഥലവും സര്‍വേശ്വരനു വേര്‍തിരിക്കപ്പെടും; നഗരത്തെ ഇനി ആരും ഒരിക്കലും ഇടിച്ചു കളയുകയോ നശിപ്പിക്കയോ ഇല്ല.
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 32 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52