bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 2
Jeremiah 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 3 →
1
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
2
“നീ യെരൂശലേമില്‍ ചെന്ന് എല്ലാവരും കേള്‍ക്കെ വിളിച്ചു പറയുക; സര്വേശ്വരന് അരുളിച്ചെയ്യുന്നു: “നിന്റെ യൗവനത്തിലെ വിശ്വസ്തതയും മണവാട്ടി എന്ന നിലയിലുള്ള നിന്റെ സ്നേഹവും ഞാന്‍ ഓര്‍ക്കുന്നു; കൃഷിക്ക് ഉപയുക്തമല്ലാത്ത മരുഭൂമിയില്‍ കൂടി നീ എന്നെ അനുഗമിച്ചു.
3
ഇസ്രായേല്‍ സര്‍വേശ്വരന്റെ വിശുദ്ധജനവും അവിടുത്തെ ആദ്യഫലവും ആയിരുന്നു. അവരെ ആക്രമിച്ചവരെല്ലാം കുറ്റക്കാരായി; വിനാശം അവരുടെമേല്‍ നിപതിച്ചു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”
4
യാക്കോബ്ഗൃഹമേ, ഇസ്രായേല്‍ഗൃഹത്തിലെ സര്‍വകുടുംബങ്ങളേ, സര്‍വേശ്വരന്റെ അരുളപ്പാടു കേള്‍ക്കുവിന്‍.
5
അവിടുന്നു ചോദിക്കുന്നു: “നിങ്ങളുടെ പിതാക്കന്മാര് എന്നില്‍ എന്തുകുറ്റം കണ്ടിട്ടാണ് എന്നെ ഉപേക്ഷിച്ചത്? വ്യര്‍ഥമായതിന്റെ പിന്നാലെ പോയി അവരും വ്യര്‍ഥരായിത്തീര്‍ന്നില്ലേ?
6
ഈജിപ്തില്‍നിന്നു നമ്മെ മോചിപ്പിച്ച്, മരുപ്രദേശങ്ങളും കുഴികളും നിറഞ്ഞ വിജനപ്രദേശത്ത് അന്ധകാരാവൃതവും ആരും കടന്നു പോകാത്തതും ജനവാസമില്ലാത്തതുമായ ദേശത്ത് നമ്മെ നയിച്ച സര്വേശ്വരന് എവിടെ” എന്നവര്‍ ചോദിച്ചില്ല.
7
ഫലപുഷ്ടിയുള്ള ഒരു ദേശത്തേക്ക് അതിന്റെ ഫലങ്ങളും നന്മകളും ആസ്വദിക്കാന്‍ ഞാന്‍ നിങ്ങളെ കൊണ്ടുവന്നു; അവിടെ വന്നു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ എന്റെ ദേശത്തെ മലിനമാക്കുകയും എന്റെ അവകാശത്തെ മ്ലേച്ഛമാക്കുകയും ചെയ്തു.
8
‘സര്വേശ്വരന് എവിടെ’ എന്നു പുരോഹിതന്മാര് ചോദിച്ചില്ല; വേദപണ്ഡിതര്‍ എന്നെ അറിഞ്ഞില്ല; ഭരണാധികാരികള്‍ എന്നോട് അതിക്രമം കാട്ടി; പ്രവാചകര്‍ ബാല്‍ദേവന്റെ നാമത്തില്‍ പ്രവചിച്ചു; അവര്‍ പ്രയോജനരഹിതരായ ദേവന്മാരുടെ പിന്നാലെ പോയി.”
9
“അതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്ക് എതിരെ വ്യവഹാരം നടത്തും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാന്‍ വാദിക്കും” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
10
സൈപ്രസ് ദ്വീപുകളിലേക്കു പോയി നോക്കുവിന്‍; അല്ലെങ്കില്‍ കേദാറിലേക്ക് ആളയച്ചു ശ്രദ്ധാപൂര്‍വം അന്വേഷിക്കുവിന്‍, ഇതുപോലെ എന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടോ?
11
ഏതെങ്കിലും ഒരു ജനത അവരുടെ ദേവന്മാരെ, അവര്‍ ദേവന്മാര് അല്ലാതിരുന്നിട്ടുപോലും മാറ്റിയിട്ടുണ്ടോ? എന്റെ ജനം വ്യര്‍ഥമായതിനുവേണ്ടി തങ്ങളുടെ മഹത്ത്വത്തെ കൈമാറ്റം ചെയ്തിരിക്കുന്നു.
12
ആകാശമേ, ഭയപ്പെട്ടു നടുങ്ങുക, സംഭ്രമിച്ചു ഞെട്ടി വിറയ്ക്കുക; സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.
13
എന്റെ ജനം രണ്ടു പാപം ചെയ്തിരിക്കുന്നു; ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; വെള്ളം ഇല്ലാത്ത പൊട്ടക്കിണറുകള്‍ അവര്‍ കുഴിച്ചു.”
14
“ഇസ്രായേല്‍ അടിമയാണോ? അടിമയായി ജനിച്ചതാണോ? അല്ലെങ്കില്‍ പിന്നെന്തിന് ഇസ്രായേല്‍ ശത്രുക്കള്‍ക്ക് ഇരയായിത്തീര്‍ന്നിരിക്കുന്നു?
15
സിംഹങ്ങള്‍ അവന്റെ നേരേ ഗര്‍ജിച്ചു; അവ അത്യുച്ചത്തില്‍ അലറി; അവ അവന്റെ ദേശം ശൂന്യമാക്കി; അവന്റെ പട്ടണങ്ങള്‍ ജനവാസമില്ലാതെ നശിച്ചുകിടക്കുന്നു.
16
മാത്രമല്ല, മെംഫിസിലെയും തഹ്പനേസിലെയും ജനങ്ങള്‍ നിന്റെ ശിരസ്സിലെ കിരീടം തകര്‍ത്തുകളഞ്ഞു.
17
നിനക്കു മാര്‍ഗദര്‍ശനം നല്കിയ നിന്റെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിച്ചു സ്വയം വരുത്തിവച്ച വിനയല്ലേ ഇത്?
18
എന്തു നേടാനാണ് ഈജിപ്തിലേക്കു നീ പോകുന്നത്? നൈല്‍നദിയിലെ വെള്ളം കുടിക്കാനോ? എന്തു നേടാനാണ് അസ്സീറിയായിലേക്കു പോകുന്നത്? യൂഫ്രട്ടീസ് നദിയിലെ വെള്ളം കുടിക്കാനാണോ?
19
നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്റെ അവിശ്വസ്തത നിന്നെ കുറ്റം വിധിക്കും; നിന്റെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിക്കുന്നതും അവിടുത്തെ ഭയപ്പെടാതിരിക്കുന്നതും തിന്മയും കയ്പും നിറഞ്ഞതാണെന്നു നീ അനുഭവിച്ചറിയും” എന്നു സര്‍വശക്തിയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു.
20
ദൈവം നിന്റെ കഴുത്തില്‍വച്ച നുകം വളരെ മുമ്പുതന്നെ നീ തകര്‍ത്തു; നിന്റെ കയറു പൊട്ടിച്ചുകളഞ്ഞു; ‘ഞാന്‍ അടിമവേല ചെയ്യുകയില്ല’ എന്നു നീ പറഞ്ഞു; എന്നിട്ട് ഓരോ കുന്നിന്റെ മുകളിലും, ഓരോ പച്ചമരത്തിന്റെ ചുവട്ടിലും നീ വേശ്യാവൃത്തി നടത്തി.
21
തിരഞ്ഞെടുക്കപ്പെട്ട മുന്തിരിവള്ളിയായി ഞാന്‍ നിന്നെ നട്ടു; പിന്നെ എങ്ങനെ നീ ദുഷിച്ച് കാട്ടുമുന്തിരിവള്ളി ആയിത്തീര്‍ന്നു.
22
എത്ര വളരെ കാരവും സോപ്പുംകൊണ്ടു കഴുകിയാലും നിന്റെ പാപക്കറ എന്റെ മുമ്പില്‍നിന്നു മായുകയില്ല എന്നു ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
23
ഞാന്‍ മലിനയായിട്ടില്ല, ബാല്‍ദേവന്റെ പുറകേ പോയിട്ടില്ല എന്നു നിനക്ക് എങ്ങനെ പറയാന്‍ കഴിയും? താഴ്വരയിലെ നിന്റെ മാര്‍ഗത്തിലേക്കു നോക്കി നീ ചെയ്തത് എന്തെന്നു മനസ്സിലാക്കുക; വഴിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന പെണ്ണൊട്ടകം പോലെ ആയിരുന്നില്ലേ നീ?
24
കാമാസക്തി പൂണ്ടു, മരുഭൂമിയില്‍ കാറ്റിന്റെ മണം പിടിച്ച് ഓടിനടന്ന കാട്ടുകഴുതയായിരുന്നു അവള്; അവളുടെ കാമാവേശത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കു കഴിയും? അവളെ അന്വേഷിച്ച് ആരും ക്ഷീണിക്കേണ്ടിവരികയില്ല; മൈഥുനമാസത്തില്‍ അവള് അവരുടെ മുമ്പില്‍ ഉണ്ടായിരിക്കും.
25
നിന്റെ ചെരുപ്പു തേഞ്ഞു പോകാതെയും നിന്റെ തൊണ്ട വരണ്ടു പോകാതെയും സൂക്ഷിക്കുക; എന്നാല്‍ നീ പറഞ്ഞു: “അതു സാധ്യമല്ല; ഞാന്‍ അന്യദേവന്മാരെ സ്നേഹിച്ചുപോയി; അവരുടെ പിന്നാലെ ഞാന്‍ പോകും.”
26
കണ്ടുപിടിക്കപ്പെടുമ്പോള്‍ കള്ളന് ലജ്ജിക്കുന്നതുപോലെ, ഇസ്രായേല്‍ഗൃഹം ലജ്ജിക്കും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ലജ്ജിതരാകും.
27
മരത്തോടു ‘നീ എന്റെ പിതാവാകുന്നു’ എന്നും, കല്ലിനോട് ‘മാതാവാകുന്നു’ എന്നും അവര്‍ പറയുന്നു; അവര്‍ മുഖമല്ല പുറമാണ് എന്റെ നേരേ തിരിക്കുന്നത്; എന്നാല്‍ കഷ്ടകാലം വരുമ്പോള്‍ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കണമേ എന്ന് അവര്‍ എന്നോടു പറയുന്നു.
28
നിങ്ങള്‍ നിര്‍മിച്ച ദേവന്മാരെവിടെ? കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കാന്‍ അവര്‍ക്കു കഴിയുമെങ്കില്‍ എഴുന്നേറ്റു വരട്ടെ, യെഹൂദ്യയേ, നിങ്ങളുടെ പട്ടണത്തിന്റെ എണ്ണത്തിനൊപ്പം ദേവന്മാര് നിങ്ങള്‍ക്കുണ്ടല്ലോ.
29
എനിക്കെതിരെ നിങ്ങള്‍ എന്തിനു പരാതിപ്പെടുന്നു. നിങ്ങള്‍ എല്ലാവരും എന്നോടു മത്സരിച്ചിരുന്നവരല്ലേ എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
30
ഞാന്‍ നിങ്ങളുടെ മക്കളെ ശിക്ഷിച്ചതുകൊണ്ടു ഫലമുണ്ടായില്ല; അവര്‍ തെറ്റു തിരുത്തിയില്ല; ആര്‍ത്തിപൂണ്ട സിംഹത്തെപ്പോലെ, നിങ്ങളുടെ വാള് നിങ്ങളുടെ പ്രവാചകരെ സംഹരിച്ചു.
31
ഇസ്രായേല്‍ജനമേ, നിങ്ങള്‍ സര്‍വേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിന്‍; ഞാന്‍ ഇസ്രായേലിനു മരുഭൂമിയോ അന്ധകാരപ്രദേശമോ ആയിരുന്നോ? പിന്നെ എന്തുകൊണ്ടാണു ഞങ്ങള്‍ സ്വതന്ത്രരാണെന്നും നിന്റെ അടുക്കല്‍ ഞങ്ങള്‍ വരികയില്ല എന്നും എന്റെ ജനം പറയുന്നത്?
32
കന്യകയ്ക്കു തന്റെ ആഭരണങ്ങളോ, മണവാട്ടിക്കു തന്റെ വസ്ത്രാലങ്കാരങ്ങളോ വിസ്മരിക്കാന്‍ കഴിയുമോ? എന്നാലും എന്റെ ജനം ഏറെനാളുകളായി എന്നെ മറന്നിരിക്കുന്നു.
33
കാമുകരെ തേടാന്‍ നീ നിന്റെ വഴി എത്ര നന്നായി ഒരുക്കുന്നു. ദുര്‍വൃത്തരായ സ്ത്രീകള്‍ പോലും നിന്നില്‍നിന്നു പാഠങ്ങള്‍ പഠിക്കും.
34
നിന്റെ വസ്ത്രങ്ങളുടെ വിളുമ്പുകളില്‍ നിരപരാധികളായ സാധുക്കളുടെ ജീവരക്തമുണ്ട്; അവരാരും ഭവനഭേദനം നടത്തുന്നതായി നീ കണ്ടില്ല.
35
ഇതെല്ലാമായിട്ടും നീ പറയുന്നു: “ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല; അവിടുത്തെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു”. ഞാന്‍ പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ട് ഞാന്‍ നിന്നെ കുറ്റം വിധിക്കും.
36
എത്ര ലാഘവത്തോടെ നിന്റെ വഴിവിട്ടു നീ അലഞ്ഞു നടക്കുന്നു; അസ്സീറിയാ നിന്നെ അപമാനിച്ചതുപോലെ ഈജിപ്തും നിന്നെ അപമാനിക്കും.
37
തലയില്‍ കൈവച്ചുകൊണ്ട് നീ ഈജിപ്തില്‍നിന്നു മടങ്ങിവരും; നീ ആശ്രയിക്കുന്നവരെ സര്വേശ്വരന് തിരസ്കരിച്ചിരിക്കുന്നു; അവരിലൂടെ നിനക്ക് ഒരു നന്മയും ഉണ്ടാകുകയില്ല.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52