bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 52
Jeremiah 52
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 51
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
1
ഭരണം ആരംഭിച്ചപ്പോള്‍ സിദെക്കിയായ്‍ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു. അയാള്‍ പതിനൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. ലിബ്നാക്കാരന്‍ യിരെമ്യായുടെ പുത്രി ഹമൂതല്‍ ആയിരുന്നു അയാളുടെ മാതാവ്.
2
യെഹോയാക്കീമിനെപ്പോലെ അയാളും സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു.
3
അവിടുത്തെ കോപം യെരൂശലേം യെഹൂദാനിവാസികള്‍ക്കെതിരെ ജ്വലിക്കുകയും അവിടുന്ന് അവരെ തന്റെ മുമ്പില്‍നിന്നു നീക്കിക്കളയുകയും ചെയ്തു. സിദെക്കിയാ ബാബിലോണ്‍രാജാവിനെതിരെ മത്സരിച്ചു.
4
സിദെക്കീയായുടെ ഭരണത്തിന്റെ ഒമ്പതാം വര്‍ഷം പത്താം മാസം പത്താം ദിവസം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ തന്റെ സര്‍വസൈന്യവുമായി യെരൂശലേമിനു നേരെ വന്ന് അതിനെതിരെ പാളയമടിക്കുകയും ചുറ്റും മണ്‍കൂന ഉയര്‍ത്തി ഉപരോധിക്കുകയും ചെയ്തു.
5
സിദെക്കീയാരാജാവിന്റെ വാഴ്ചയുടെ പതിനൊന്നാം വര്‍ഷംവരെ നഗരത്തെ അവര്‍ ഉപരോധിച്ചു.
6
ആ വര്‍ഷം നാലാം മാസം ഒമ്പതാം ദിവസമായപ്പോള്‍ നഗരത്തില്‍ ക്ഷാമം അതിരൂക്ഷമായി. ജനത്തിനു ഭക്ഷിക്കാന്‍ യാതൊന്നുമില്ലാതെയായി.
7
ബാബിലോണ്യര്‍ നഗരം വളഞ്ഞിരിക്കുമ്പോള്‍ തന്നെ സിദെക്കിയാ രാജാവും പടയാളികളും നഗരമതിലില്‍ വിള്ളലുണ്ടാക്കി. രാത്രിയില്‍ അവര്‍ രാജാവിന്റെ ഉദ്യാനത്തിനടുത്ത് രണ്ടു മതിലുകളുടെ ഇടയ്ക്കുള്ള പടിവാതിലിലൂടെ ഓടി രക്ഷപെട്ടു. അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവര്‍ പലായനം ചെയ്തത്.
8
എന്നാല്‍ ബാബിലോണ്യസൈന്യം സിദെക്കിയാരാജാവിനെ പിന്തുടര്ന്ന് യെരീഹോ സമഭൂമിയില്‍വച്ച് അയാള്‍ക്കൊപ്പമെത്തി.
9
തത്സമയം സൈനികരെല്ലാം രാജാവിനെ വിട്ട് ഓടിപ്പോയി. ബാബിലോണ്യസൈന്യം രാജാവിനെ പിടിച്ചു ഹമാത്തിലെ രിബ്ലയില്‍ ബാബിലോണ്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു. അയാള്‍ സിദെക്കീയായ്‍ക്കു ശിക്ഷ വിധിച്ചു.
10
സിദെക്കീയായുടെ പുത്രന്മാരെ അയാള്‍ കാണ്‍കെ വധിച്ചു; യെഹൂദായിലെ എല്ലാ പ്രഭുക്കന്മാരെയും അയാള്‍ രിബ്ലയില്‍ വച്ചു കൊന്നുകളഞ്ഞു.
11
അയാള്‍ സിദെക്കീയായുടെ കണ്ണു ചൂഴ്ന്നെടുത്തു. പിന്നീടയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി ജീവപര്യന്തം തടവിലാക്കി.
12
നെബുഖദ്നേസര്‍ രാജാവിന്റെ വാഴ്ചയുടെ പത്തൊമ്പതാം വര്‍ഷം അഞ്ചാം മാസം പത്താം ദിവസം രാജാവിന്റെ അകമ്പടി സേനാനായകനായ നെബൂസര്‍-അദാന്‍ യെരൂശലേമിലെത്തി.
13
അയാള്‍ സര്‍വേശ്വരന്റെ ആലയവും രാജകൊട്ടാരവും യെരൂശലേമിലെ എല്ലാ ഭവനങ്ങളും മാളികകളും അഗ്നിക്കിരയാക്കി.
14
അകമ്പടിസേനാനായകനോടു കൂടെയുണ്ടായിരുന്ന ബാബിലോണ്‍സൈന്യം യെരൂശലേമിന്റെ മതിലുകള്‍ ഇടിച്ചു നിരത്തി.
15
ജനത്തില്‍ ഏറ്റവും ദരിദ്രരായ ചിലരെയും നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോണ്‍ രാജാവിനെ അഭയം പ്രാപിച്ചവരെയും കരകൗശലപ്പണിക്കാരെയും
16
അകമ്പടിസേനാനായകനായ നെബൂസര്‍-അദാന്‍ കൂട്ടിക്കൊണ്ടുപോയി. മുന്തിരിത്തോട്ടത്തിലും വയലുകളിലും ജോലി ചെയ്യാന്‍ നെബൂസര്‍-അദാന്‍ ദേശത്തുള്ള ഏറ്റവും ദരിദ്രരായ ചിലരെ മാത്രം അവിടെ അവശേഷിപ്പിച്ചു.
17
സര്‍വേശ്വരന്റെ ആലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും ഓടുകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബിലോണ്യര്‍ ഇടിച്ചുതകര്‍ത്തു; ഓട്ടുകഷണങ്ങള്‍ ബാബിലോണിലേക്കു കൊണ്ടുപോയി.
18
കലങ്ങളും ചട്ടുകങ്ങളും തിരിതെളിക്കാനുള്ള കത്രികകളും താലങ്ങളും തവികളും ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന സകല താമ്രഉപകരണങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി.
19
പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുകാലുകളും ചട്ടുകങ്ങളും കലശങ്ങളും പൊന്നും വെള്ളിയും കൊണ്ടുള്ള സകല ഉപകരണങ്ങളും അകമ്പടിസേനാനായകന്‍ കൊണ്ടുപോയവയില്‍ ഉള്‍പ്പെട്ടിരുന്നു.
20
സര്‍വേശ്വരന്റെ ആലയത്തിനുവേണ്ടി ശലോമോന്‍രാജാവ് നിര്‍മിച്ച രണ്ടുസ്തംഭങ്ങള്‍, ജലസംഭരണി, അതിന്റെ കീഴില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് ഓട്ടുകാളകള്‍, പീഠങ്ങള്‍ എന്നിവയുടെ താമ്രത്തിന്റെ തൂക്കം നിര്‍ണയിക്കാന്‍ കഴിയുമായിരുന്നില്ല.
21
ഒരേ വലിപ്പമുള്ള രണ്ടു സ്തംഭങ്ങളില്‍ ഒന്നിന്റെ ഉയരം പതിനെട്ടു മുഴവും ചുറ്റളവ് പന്ത്രണ്ടു മുഴവും നാലുവിരല്‍ കനവും ആയിരുന്നു; അതു പൊള്ളയുമായിരുന്നു.
22
അതിന്റെ മുകളിലുള്ള ഓട്ടുമകുടത്തിന്റെ ഉയരം അഞ്ചുമുഴം ആയിരുന്നു. ഓരോ മകുടത്തിന്റെയും ചുറ്റും ഓടുകൊണ്ടു നിര്‍മിച്ചവലയും മാതളപ്പഴരൂപങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം രണ്ടു സ്തംഭത്തിനും ഒരുപോലെ ആയിരുന്നു.
23
നാലുവശത്തുമായി തൊണ്ണൂറ്റാറു മാതളപ്പഴം ഉണ്ടായിരുന്നു; വലയ്ക്കു ചുറ്റുമുള്ള മാതളപ്പഴരൂപങ്ങള്‍ ആകെ നൂറ് ആയിരുന്നു.
24
മഹാപുരോഹിതനായ സെരായായെയും പുരോഹിതന്മാരില് രണ്ടാമനായ സെഫന്യായെയും വാതില്കാവല്ക്കാരായ മൂന്നു പേരെയും അകമ്പടിസേനാനായകന്‍ പിടിച്ചുകൊണ്ടുപോയി.
25
നഗരത്തിലെ ഒരു സൈന്യാധിപനെയും രാജാവിന്റെ ഉപദേശകസമിതിയിലെ ഏഴുപേരെയും ജനങ്ങളെ വിളിച്ചുകൂട്ടിയിരുന്ന സൈന്യാധിപന്റെ കാര്യസ്ഥനെയും നഗരത്തില്‍നിന്നു വേറെ അറുപതു പേരെയും കൂടി അയാള്‍ കൊണ്ടുപോയി.
26
നെബൂസര്‍ - അദാന്‍ ഇവരെ രിബ്ലയില്‍ ബാബിലോണ്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു.
27
ബാബിലോണ്‍രാജാവ് ഹാമാത്തിലെ രിബ്ലയില്‍ വച്ച് അവരെ വധിച്ചു; അങ്ങനെ യെഹൂദാനിവാസികള്‍ പ്രവാസികളായി പോകേണ്ടിവന്നു.
28
നെബുഖദ്നേസര്‍ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം; നെബുഖദ്നേസറിന്റെ ഭരണത്തിന്റെ ഏഴാമത്തെ വര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യെഹൂദന്മാരെയും
29
പതിനെട്ടാം വര്‍ഷം യെരൂശലേമില്‍നിന്ന് എണ്ണൂറ്റിമുപ്പത്തിരണ്ടുപേരെയും
30
ഇരുപത്തിമൂന്നാമാണ്ടില്‍ സൈന്യാധിപനായ നെബൂസര്‍-അദാന്‍ എഴുനൂറ്റി നാല്പത്തിയഞ്ചു പേരെയും ബന്ദികളാക്കി കൊണ്ടുപോയി. അവര്‍ ആകെ നാലായിരത്തിയറുനൂറുപേര്‍ ആയിരുന്നു.
31
യെഹൂദാരാജാവായ യെഹോയാഖീന് പ്രവാസിയായതിന്റെ മുപ്പത്തിയേഴാം വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസം എവില്‍-മെരൊദക് ബാബിലോണ്‍രാജാവായി.
32
അയാള്‍ക്ക് യെഹൂദാരാജാവായ യെഹോയാഖീനോടു കരുണ തോന്നുകയും അയാളെ കാരാഗൃഹത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. രാജാവ് അയാളോടു ദയാപൂര്‍വം പെരുമാറുകയും തന്റെ രാജ്യത്തു പ്രവാസികളായി പാര്‍ത്തിരുന്ന മറ്റു രാജാക്കന്മാരെക്കാള് ഉയര്‍ന്ന സ്ഥാനം നല്‍കുകയും ചെയ്തു.
33
അയാള്‍ കാരാഗൃഹവസ്ത്രം ഉപേക്ഷിച്ചു ജീവപര്യന്തം രാജാവിന്റെ കൂടെ ഭക്ഷണം കഴിച്ചു.
34
മരണംവരെ അയാളുടെ ദൈനംദിനാവശ്യത്തിനു വേണ്ടതെല്ലാം ബാബിലോണ്‍രാജാവ് അയാള്‍ക്കു നല്കിവന്നു.
← Chapter 51
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52