bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 51
Jeremiah 51
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 50
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 52 →
1
സര്വേശ്വരന് അരുളിച്ചെയ്യുന്നു: ബാബിലോണിനും അതിലെ നിവാസികള്‍ക്കും എതിരെ വിനാശം വിതയ്ക്കുന്ന കാറ്റ് ഞാന്‍ ഇളക്കിവിടും.
2
പാറ്റുന്നവരെ ഞാന്‍ ബാബിലോണിലേക്കയയ്ക്കും; അവര്‍ അവളെ പാറ്റി ദേശം ശൂന്യമാക്കും; അനര്‍ഥദിവസത്തില്‍ അവള്‍ക്കെതിരെ എല്ലാ ദേശത്തുനിന്നും അവര്‍ വരും.
3
അവളുടെ വില്ലാളികള്‍ വില്ലുകുലയ്ക്കാനും പടയാളികള്‍ പടച്ചട്ട ധരിച്ചുകൊണ്ടു നേരെ നില്‍ക്കാനും അനുവദിക്കരുത്; അവളുടെ യൗവനക്കാരെ വെറുതെ വിടരുത്; അവളുടെ സര്‍വസൈന്യത്തെയും നിര്‍മൂലമാക്കിക്കളയുക.
4
ബാബിലോണ്‍ദേശത്ത് അവര്‍ മരിച്ചുവീഴും; അവര്‍ മുറിവേറ്റു തെരുവീഥികളില്‍ കിടക്കും.
5
അവരുടെ ദൈവമായ സര്‍വശക്തനായ സര്വേശ്വരന് ഇസ്രായേലിനെയും യെഹൂദായെയും തള്ളിക്കളഞ്ഞിട്ടില്ല; എങ്കിലും ഇസ്രായേലിന്റെ പരിശുദ്ധനായ സര്‍വേശ്വരനു വിരോധമായി അവരുടെ ദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു.
6
ബാബിലോണിന്റെ മധ്യത്തില്‍നിന്ന് ഓടി ജീവന് രക്ഷപെടുത്തുവിന്‍. അവളുടെ ന്യായവിധിയില്‍ നീ വിച്ഛേദിക്കപ്പെട്ടു പോകരുത്; ഇതു സര്‍വേശ്വരന്റെ പ്രതികാരസമയമാണ്; അവിടുന്ന് അവള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കും.
7
ലോകത്തെ മുഴുവന്‍ മത്തു പിടിപ്പിച്ച സുവര്‍ണപാനപാത്രമായിരുന്നു സര്‍വേശ്വരന്റെ കൈകളില്‍ ബാബിലോണ്‍; ജനതകള്‍ അതില്‍നിന്നു വീഞ്ഞു കുടിച്ച് ഉന്മത്തരായി.
8
പെട്ടെന്നു ബാബിലോണ്‍ വീണു തകര്‍ന്നുപോയി, അവള്‍ക്കുവേണ്ടി വിലപിക്കുവിന്‍. അവളുടെ മുറിവില്‍ പുരട്ടാന്‍ തൈലം കൊണ്ടുവരുവിന്‍; ഒരുവേള അവള്‍ക്കു സൗഖ്യം ലഭിച്ചേക്കാം.
9
ബാബിലോണിനെ നമ്മള് സുഖപ്പെടുത്തുമായിരുന്നു, എന്നാല്‍ അവള് അതിനു വിസമ്മതിച്ചു; അവളെ വിട്ടേക്കുക; നമുക്കു നമ്മുടെ ദേശങ്ങളിലേക്കു പോകാം; അവളുടെ ന്യായവിധി സ്വര്‍ഗത്തോളം ഉയര്‍ന്നു; ആകാശംവരെ അത് ഉയര്‍ന്നിരിക്കുന്നു.
10
സര്വേശ്വരന് നമുക്കു നീതി കൈവരുത്തിയിരിക്കുന്നു; വരുവിന്‍, നമ്മുടെ ദൈവമായ സര്‍വേശ്വരന്റെ പ്രവൃത്തികള്‍ നമുക്കു സീയോനില്‍ പ്രഘോഷിക്കാം.
11
അമ്പിനു മൂര്‍ച്ച വരുത്തുവിന്, പരിച ധരിക്കുവിന്‍; സര്വേശ്വരന് മേദ്യരാജാക്കന്മാരെ ബാബിലോണിനെതിരെ ഇളക്കിവിട്ടിരിക്കുന്നു; ബാബിലോണിനെ നശിപ്പിക്കാന്‍ അവിടുന്നു തീരുമാനിച്ചിരിക്കുകയാണ്. ഇതു സര്‍വേശ്വരന്റെ പ്രതികാരമാണ്; അവിടുത്തെ ആലയം നശിപ്പിച്ചതിനുള്ള പ്രതികാരം.
12
ബാബിലോണിന്റെ മതിലുകള്‍ക്കെതിരെ കൊടി ഉയര്‍ത്തുവിന്‍; കാവല്‍ ശക്തമാക്കുവിന്‍; കാവല്ഭടന്മാരെ നിര്‍ത്തുവിന്‍; പതിയിരുപ്പുകാരെ നിയോഗിക്കുവിന്; ബാബിലോണ്‍നിവാസികളെക്കുറിച്ചു സര്വേശ്വരന് അരുളിച്ചെയ്തത് സര്വേശ്വരന് നിറവേറ്റിയിരിക്കുന്നു.
13
അനവധി ജലാശയങ്ങളും ധാരാളം നിക്ഷേപങ്ങളുമുള്ള ബാബിലോണേ, നിന്റെ അന്ത്യം അടുത്തിരിക്കുന്നു; നിന്റെ ജീവപാശം അറ്റുപോയിരിക്കുന്നു.
14
സര്‍വശക്തനായ സര്വേശ്വരന് സ്വന്തം നാമത്തില്‍ സത്യം ചെയ്യുന്നു; വെട്ടുക്കിളികളെപ്പോലെ എണ്ണമറ്റ മനുഷ്യരെക്കൊണ്ട് ഞാന്‍ നിന്നെ നിറയ്ക്കും; അവര്‍ നിനക്കെതിരെ ജയഭേരി മുഴക്കും.”
15
സ്വന്തം ശക്തിയാല്‍ ഭൂമിയെ സൃഷ്ടിച്ചതും ജ്ഞാനത്താല്‍ അതിനെ സ്ഥാപിച്ചതും വിവേകത്താല്‍ ആകാശത്തെ വിരിച്ചതും അവിടുന്നാണ്.
16
അവിടുന്നു ശബ്ദം പുറപ്പെടുവിക്കുമ്പോള്‍, ആകാശത്തു വെള്ളത്തിന്റെ മുഴക്കമുണ്ടാകുന്നു; ഭൂമിയുടെ അറുതികളില്‍ നിന്ന് അവിടുന്നു മേഘങ്ങളെ ഉയര്‍ത്തുന്നു; മഴയ്ക്കായി മിന്നല്‍പ്പിണരുകളെ അവിടുന്നു സൃഷ്ടിക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
17
സകല മനുഷ്യരും ബുദ്ധിയില്ലാത്തവരും ഭോഷന്മാരുമാണ്; തങ്ങള്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ നിമിത്തം സ്വര്‍ണപ്പണിക്കാര്‍ ലജ്ജിതരാകുന്നു; അവര്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ വ്യാജമാണ്; അവയ്ക്കു ജീവശ്വാസമില്ല.
18
അവയെല്ലാം വിലയില്ലാത്ത മിഥ്യാമൂര്‍ത്തികളാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും.
19
യാക്കോബിന്റെ അവകാശമായ ദൈവം അങ്ങനെയല്ല; സകലത്തിനും രൂപം കൊടുത്തത് അവിടുന്നാണ്; ഇസ്രായേല്‍ തനിക്ക് അവകാശപ്പെട്ട ഗോത്രമാകുന്നു, സര്‍വശക്തനായ സര്വേശ്വരന് എന്നാണ് അവിടുത്തെ നാമം.
20
ബാബിലോണേ, നീ എന്റെ ചുറ്റിക; യുദ്ധത്തിനുള്ള എന്റെ ആയുധം, നിന്നെക്കൊണ്ടു ഞാന്‍ ജനതകളെയും രാജ്യങ്ങളെയും തകര്‍ക്കും.
21
നിന്നെക്കൊണ്ടു കുതിരകളെയും കുതിരക്കാരെയും ഞാന്‍ ഇല്ലാതാക്കും. തേരിനെയും തേരാളിയെയും നശിപ്പിക്കും.
22
നിന്നെക്കൊണ്ടു ഞാന്‍ പുരുഷനെയും സ്ത്രീയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ വൃദ്ധനെയും യുവാവിനെയും ഇല്ലാതാക്കും; യുവാവിനെയും യുവതിയെയും തകര്‍ക്കും.
23
നിന്നെക്കൊണ്ട് ഞാന്‍ ഇടയനെയും ആട്ടിന്‍പറ്റത്തെയും ഉന്മൂലമാക്കും; കര്‍ഷകരെയും അവരുടെ ഉഴവുകാളകളെയും ഛേദിച്ചുകളയും; നിന്നെക്കൊണ്ട് ഞാന്‍ ഭരണാധികാരികളെയും അധികാരികളെയും നശിപ്പിക്കും.
24
ബാബിലോണിനെയും അതിലെ സര്‍വജനങ്ങളെയും അവര്‍ സീയോനില്‍ ചെയ്ത അതിക്രമങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ കാണ്‍കെ ഞാന്‍ പകരം ചോദിക്കും.
25
ഭൂമിയെ മുഴുവന്‍ നശിപ്പിക്കുന്ന വിനാശപര്‍വതമേ, ഞാന്‍ നിനക്ക് എതിരായിരിക്കുന്നു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു; നിനക്കെതിരെ ഞാന്‍ എന്റെ കൈ നീട്ടി കടുംതൂക്കായ പാറകളില്‍നിന്നു തള്ളിയിടും; നിന്നെ അഗ്നിക്കിരയായ പര്‍വതമാക്കും.
26
നിന്നില്‍നിന്ന് ഒരു മൂലക്കല്ലോ അടിസ്ഥാനക്കല്ലോ എടുക്കുകയില്ല; നീ എന്നേക്കും ശൂന്യമായിരിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
27
ദേശത്ത് കൊടി ഉയര്‍ത്തുവിന്‍. ജനതകളുടെ ഇടയില്‍ കാഹളം മുഴക്കുവിന്‍; ബാബിലോണിനെതിരെ യുദ്ധം ചെയ്യാന്‍ ജനതകളെ ഒരുക്കുവിന്‍; അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അവള്‍ക്കെതിരെ വിളിച്ചുകൂട്ടുവിന്‍; അവള്‍ക്കെതിരെ ഒരു സൈന്യാധിപനെ നിയമിക്കുവിന്‍; ഇരമ്പി വരുന്ന വെട്ടുക്കിളികളെപ്പോലെ കുതിരപ്പടയെ കൊണ്ടുവരുവിന്‍.
28
ബാബിലോണിനോടു യുദ്ധം ചെയ്യാന്‍ ജനതകളെ സജ്ജമാക്കുക; മേദ്യരാജാക്കന്മാരും അവരുടെ ഭരണാധികാരികളും ദേശാധിപതികളും അവരുടെ അധീനതയിലുള്ള ദേശങ്ങളും അതിനൊരുങ്ങട്ടെ.
29
ബാബിലോണ്‍ദേശം ജനവാസമില്ലാതെ ശൂന്യമാക്കുക എന്ന ദൈവനിശ്ചയം നടപ്പാക്കുന്നതുകൊണ്ടു ദേശം നടുങ്ങുന്നു.
30
ബാബിലോണിലെ യോദ്ധാക്കള്‍ യുദ്ധം ചെയ്യുന്നതു മതിയാക്കി കോട്ടകളിലേക്കു മടങ്ങി; അവര്‍ ശക്തി ക്ഷയിച്ച് അബലകളായ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അവരുടെ പാര്‍പ്പിടങ്ങള്‍ അഗ്നിക്കിരയാകുന്നു; ഓടാമ്പലുകള്‍ തകരുന്നു.
31
നഗരം എല്ലാവശത്തുനിന്നും പിടിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത ബാബിലോണ്‍രാജാവിനെ അറിയിക്കാന്‍
32
ഓട്ടക്കാരന്റെ പിന്നാലെ ഓട്ടക്കാരനും, ദൂതന്റെ പിന്നാലെ ദൂതനും ഓടിയെത്തുന്നു. നദിക്കടവുകള്‍ പിടിക്കപ്പെട്ടിരിക്കുന്നു; കോട്ടകൊത്തളങ്ങള്‍ അഗ്നിക്കിരയായി, യോദ്ധാക്കള്‍ ഭയചകിതരായിരിക്കുന്നു.
33
ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ബാബിലോണേ, നീ കൊയ്ത്തുകാലത്തെ മെതിക്കളം പോലെയാകും; അവളുടെ കൊയ്ത്തുകാലം സമീപിച്ചിരിക്കുന്നു.
34
ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ എന്നെ വിഴുങ്ങി; അവന് എന്നെ തകര്‍ത്തു; എന്നെ ഒഴിഞ്ഞ പാത്രമാക്കി; വ്യാളിയെന്നപോലെ എന്നെ വിഴുങ്ങിയിരിക്കുന്നു; എന്റെ വിശിഷ്ടഭോജ്യങ്ങള്‍ കൊണ്ടു വയറുനിറച്ചശേഷം എന്നെ തള്ളിക്കളഞ്ഞിരിക്കുന്നു.
35
എന്നോടും എന്റെ ചാര്ച്ചക്കാരോടും ചെയ്ത അതിക്രമം ബാബിലോണിനും ഭവിക്കട്ടെ എന്നു സീയോന്‍നിവാസികള്‍ പറയട്ടെ; എന്റെ രക്തത്തിനു ബാബിലോണ്‍ നിവാസികള്‍ ഉത്തരവാദികളായിരിക്കുമെന്നു യെരൂശലേമും പറയട്ടെ.
36
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഞാന്‍ നിനക്കുവേണ്ടി വാദിക്കും, നിനക്കുവേണ്ടി പകരം വീട്ടും; അവളുടെ സമുദ്രം വറ്റിക്കും, ഉറവുകള്‍ ഉണക്കിക്കളയും.
37
ബാബിലോണ്‍ കല്‍ക്കൂമ്പാരമായി മാറും; അതു കുറുനരികളുടെ വിഹാരകേന്ദ്രമാകും; അതു ഭീതിദവും പരിഹാസവിഷയവുമാകും; ആരും അവിടെ പാര്‍ക്കുകയില്ല.
38
അവര്‍ സിംഹങ്ങളെപ്പോലെ ഗര്‍ജിക്കും; സിംഹക്കുട്ടികളെപ്പോലെ മുരളും.
39
അവര്‍ ജയോന്മത്തരായിരിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് വിരുന്നൊരുക്കും; ഇനി ഉണരാത്തവിധം നിത്യനിദ്രയില്‍ ആകുന്നതിനുവേണ്ടി അവരെ കുടിപ്പിച്ചു മത്തരാക്കും.
40
ആട്ടിന്‍കുട്ടികളെയും ആണാടുകളെയും ആണ്‍കോലാടുകളെയുംപോലെ കൊലക്കളത്തിലേക്കു ഞാന്‍ അവരെ നയിക്കും.
41
സമസ്തലോകത്തിന്റെയും പ്രശംസാപാത്രമായിരുന്ന ബാബിലോണ്‍ എങ്ങനെ പിടിക്കപ്പെട്ടു? ജനതകളുടെ മധ്യേ ബാബിലോണ്‍ എങ്ങനെ ബീഭത്സയായിത്തീര്‍ന്നു?
42
കടല്‍ ബാബിലോണിനെ ആക്രമിച്ചിരിക്കുന്നു; ഇളകി മറിയുന്ന തിരമാലകള്‍ അതിനെ മൂടിയിരിക്കുന്നു.
43
അവളുടെ നഗരങ്ങള്‍ ബീഭത്സമായിരിക്കുന്നു; ഉണങ്ങി വരണ്ട മരുപ്രദേശം, ആരും വസിക്കാത്ത സ്ഥലം; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല.
44
ബാബിലോണിലെ ബേല്‍ദേവനെ ഞാന്‍ ശിക്ഷിക്കും; അവന് വിഴുങ്ങിയതിനെ ഞാന്‍ പുറത്തെടുക്കും; ജനതകള്‍ അവനെ ആരാധിക്കാന്‍ ഇനി പോകയില്ല; ബാബിലോണിന്റെ മതിലുകള്‍ വീണിരിക്കുന്നു.
45
എന്റെ ജനമേ, ബാബിലോണിന്റെ മധ്യത്തില്‍നിന്നു പുറത്തുപോകുവിന്‍; സര്‍വേശ്വരന്റെ ഉഗ്രകോപത്തില്‍നിന്നു രക്ഷപെടുവിന്‍. അക്രമം ദേശത്തു നടക്കുന്നു;
46
ഒരു ഭരണാധികാരി മറ്റൊരു ഭരണാധികാരിക്ക് എതിരായിരിക്കുന്നു എന്നിങ്ങനെ ദേശത്തു വര്‍ഷം തോറും മാറിമാറി കേള്‍ക്കുന്ന വാര്‍ത്ത കേട്ടു നിങ്ങള്‍ അധീരരാകരുത്; ഭയപ്പെടുകയുമരുത്;
47
ബാബിലോണിലെ വിഗ്രഹങ്ങളെ ഞാന്‍ നശിപ്പിക്കുന്ന കാലം വരുന്നു; അവളുടെ ദേശം ലജ്ജിക്കും; ബാബിലോണിന്റെ മധ്യേ അവളുടെ നിഹതന്മാര് നിപതിക്കും.
48
അപ്പോള്‍ ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബിലോണിനെച്ചൊല്ലി സന്തോഷിച്ചു പാടും; സംഹാരകര്‍ വടക്കുനിന്ന് അവര്‍ക്കെതിരെ വരുന്നു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
49
ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ മരിച്ചുവീഴുന്നതിനു ബാബിലോണ്‍ കാരണമായതുപോലെ, ഇസ്രായേലിലെ നിഹതന്മാരെപ്രതി ബാബിലോണും വീഴണം.
50
വാളില്‍നിന്നു രക്ഷപെട്ടവരേ, നില്‍ക്കാതെ ഓടുവിന്‍; വിദൂരദേശത്തുനിന്നു സര്‍വേശ്വരനെ ഓര്‍ക്കുവിന്‍; യെരൂശലേം നിങ്ങളുടെ ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ. നിന്ദാവചനം കേട്ടു ഞങ്ങള്‍ ലജ്ജിതരായിരിക്കുന്നു;
51
വിദേശീയര്‍, അവിടുത്തെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളില്‍ പ്രവേശിച്ചിരിക്കുകയാല്‍ അപമാനംകൊണ്ട് ഞങ്ങള്‍ മുഖം മൂടിയിരിക്കുന്നു.
52
അതുകൊണ്ടു ബാബിലോണിലെ വിഗ്രഹങ്ങളെ നശിപ്പിക്കുന്ന ദിനം വരുന്നു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു; ദേശത്തെല്ലായിടത്തും മുറിവേറ്റവര്‍ ഞരങ്ങും.
53
ബാബിലോണ്‍ ആകാശത്തോളമുയര്‍ന്ന് ഉന്നതങ്ങളില്‍ കോട്ടകള്‍ ഉറപ്പിച്ചാലും ഞാന്‍ സംഹാരകരെ അവളുടെമേല്‍ അയയ്ക്കും. സംഹാരകന്‍ അവളുടെമേല്‍ വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
54
ബാബിലോണില്‍നിന്നു നിലവിളി കേള്‍ക്കുന്നു; അവരുടെ ദേശത്തു നിന്നുള്ള മഹാനാശത്തിന്റെ ശബ്ദം തന്നെ.
55
അവിടുന്ന് ബാബിലോണിനെ നശിപ്പിച്ച് അവളുടെ ഗംഭീരശബ്ദം ഇല്ലാതാക്കുന്നു; വന്‍സമുദ്രങ്ങളിലെ തിരമാലകള്‍ പോലെ ഇരമ്പിക്കൊണ്ടു ശത്രുസൈന്യങ്ങള്‍ മുന്നേറുന്നു.
56
സംഹാരകന്‍ ബാബിലോണിനെതിരെ വന്നു കഴിഞ്ഞു; അവളുടെ യോദ്ധാക്കള്‍ പിടിക്കപ്പെട്ടു; അവരുടെ വില്ലുകള്‍ ഒടിഞ്ഞു; സര്വേശ്വരന് പ്രതികാരത്തിന്റെ ദൈവമാണ്; അവിടുന്നു നിശ്ചയമായും പകരം വീട്ടും.
57
അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതികളെയും സൈന്യാധിപന്മാരെയും യോദ്ധാക്കളെയും ഞാന്‍ ഉന്മത്തരാക്കും; ഇനി ഉണരാത്തവിധം അവര്‍ നിത്യനിദ്രയിലാകും.
58
സര്‍വശക്തനായ സര്‍വേശ്വരനെന്ന നാമമുള്ളവനാണ് ഇത് അരുളിച്ചെയ്യുന്നത്. സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: ബാബിലോണിന്റെ കനത്തമതിലുകള്‍ നിലംപതിക്കും; അവളുടെ ഉയര്‍ന്ന കവാടങ്ങള്‍ അഗ്നിക്കിരയാകും. ജനങ്ങളുടെ അധ്വാനം വ്യര്‍ഥമാകും; അവരുടെ അധ്വാനഫലം അഗ്നിക്കിരയാകും.
59
യെഹൂദാരാജാവായ സിദെക്കീയായുടെ നാലാം ഭരണവര്‍ഷം അയാളോടൊപ്പം ബാബിലോണിലേക്കു പോയ നേര്യായുടെ പുത്രനും മഹ്സേയായുടെ പൗത്രനുമായ സെരായായോടു യിരെമ്യാപ്രവാചകന് ഇപ്രകാരം കല്പിച്ചു; സെരായാ ആയിരുന്നു ഈ യാത്രയില്‍ വിശ്രമസങ്കേതങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്.
60
ബാബിലോണിനു വരാനിരിക്കുന്ന അനര്‍ഥങ്ങളും അഥവാ ബാബിലോണിനെക്കുറിച്ചുള്ള സകല വചനങ്ങളും യിരെമ്യാ ഒരു പുസ്തകത്തിലെഴുതി.
61
യിരെമ്യാ സെരായായോടു പറഞ്ഞു: “നീ ബാബിലോണിലെത്തുമ്പോള്‍ ഈ വാക്യങ്ങളെല്ലാം വായിക്കണം.
62
അതിനുശേഷം, സര്‍വേശ്വരാ ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ശേഷിക്കാതെ എന്നെന്നേക്കും ശൂന്യമായിത്തീരുംവിധം അങ്ങ് ഇതിനെ നശിപ്പിക്കുമെന്നു കല്പിച്ചുവല്ലോ എന്നു പറയണം.
63
പുസ്തകം വായിച്ചു തീര്‍ന്നശേഷം ഒരു കല്ല് അതിനോടു ചേര്‍ത്തുകെട്ടി യൂഫ്രട്ടീസ്നദിയുടെ മധ്യത്തിലേക്ക് എറിയണം.
64
അപ്പോള്‍ നീ പറയണം: ഞാന്‍ വരുത്തുന്ന അനര്‍ഥങ്ങള്‍ നിമിത്തം ബാബിലോണ്‍ ഇതുപോലെ താണുപോകും. അവള് തളര്‍ന്നുപോകും. ഇനി ഒരിക്കലും പൊങ്ങി വരികയുമില്ല.” യിരെമ്യായുടെ വചനങ്ങള്‍ ഇവിടെ അവസാനിക്കുന്നു.
← Chapter 50
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 52 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52