bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 30
Jeremiah 30
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 31 →
1
യിരെമ്യാക്കു സര്‍വേശ്വരനില്‍നിന്ന് ഈ അരുളപ്പാടുണ്ടായി.
2
ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു സംസാരിച്ച വചനങ്ങളെല്ലാം ഒരു പുസ്തകത്തില്‍ എഴുതുക.
3
കാരണം, എന്റെ ജനമായ ഇസ്രായേലിന്റെയും യെഹൂദായുടെയും നല്ലകാലം പുനഃസ്ഥാപിക്കപ്പെടുന്ന ദിനങ്ങള്‍ വരുന്നു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു; അവരുടെ പിതാക്കന്മാര്ക്കു കൊടുത്ത ദേശത്തേക്കു ഞാന്‍ അവരെ മടക്കിവരുത്തും; അവര്‍ അതു കൈവശമാക്കുകയും ചെയ്യും.
4
ഇസ്രായേലിനെയും യെഹൂദായെയും കുറിച്ച് അവിടുന്ന് അരുളിച്ചെയ്യുന്ന വചനം:
5
“സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഭീതിദമായ ഒരു കരച്ചില് നാം കേട്ടിരിക്കുന്നു; അതു സമാധാനത്തിന്റേതല്ല, ഭീതിയുടെ ശബ്ദമാണ്.
6
പുരുഷനു പ്രസവിക്കാന്‍ കഴിയുമോ എന്ന് അന്വേഷിച്ചറിയുക; ഈറ്റുനോവ് അനുഭവിക്കുന്ന സ്ത്രീയെപ്പോലെ പുരുഷന്മാരെല്ലാം നടുവിനു കൈകൊടുത്തിരിക്കുന്നതെന്ത്? എല്ലാ മുഖവും വിളറിയിരിക്കുന്നതും എന്തുകൊണ്ട്?
7
ഭയങ്കരമായ ഒരു ദിനം വരുന്നു. അതുപോലെ മറ്റൊരു നാള് ഉണ്ടാകയില്ല. അത് ഇസ്രായേല്‍ജനത്തിനു കഷ്ടകാലംതന്നെ; എങ്കിലും അവര്‍ അതില്‍നിന്നു രക്ഷപെടും.
8
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: അന്നു ഞാന്‍ അവരുടെ കഴുത്തിലെ നുകം ഒടിച്ചുകളയും; ബന്ധനങ്ങള്‍ പൊട്ടിക്കും; വിദേശികള്‍ അവരെ ഇനിയും അടിമകളാക്കുകയില്ല.
9
അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെയും അവര്‍ക്കുവേണ്ടി ഞാന്‍ ഉയര്‍ത്തുന്ന ദാവീദുവംശജനായ രാജാവിനെയും സേവിക്കും.
10
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “എന്റെ ദാസരായ യാക്കോബ് വംശജരേ, നിങ്ങള്‍ ഭയപ്പെടേണ്ടാ, ഇസ്രായേല്‍ജനമേ, പരിഭ്രമിക്കയും വേണ്ടാ; നിങ്ങളെ വിദൂരങ്ങളില്‍നിന്നും നിങ്ങളുടെ സന്തതികളെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബുവംശജര്‍ മടങ്ങിവരും, ശാന്തിയും സ്വസ്ഥതയും അവര്‍ക്കുണ്ടാകും, അവരെ ആരും ഭയപ്പെടുത്തുകയില്ല.
11
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “നിങ്ങളെ രക്ഷിക്കാന്‍ ഞാന്‍ കൂടെയുണ്ട്; ആരുടെ ഇടയില്‍ നിങ്ങള്‍ ചെന്നു പാര്‍ത്തുവോ, ആ ജനതകളെയെല്ലാം ഞാന്‍ സമൂലം നശിപ്പിക്കും, നിങ്ങളെ ഞാന്‍ നിശ്ശേഷം നശിപ്പിക്കയില്ല; നീതിപൂര്‍വം ഞാന്‍ നിങ്ങളെ ശിക്ഷിക്കും, ശിക്ഷിക്കാതെ വിടുകയില്ല.”
12
അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പരുക്ക് ഭേദമാവുകയില്ല, നിങ്ങളുടെ മുറിവ് ഗുരുതരമാണ്.
13
നിങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല, നിങ്ങളുടെ മുറിവിനു മരുന്നില്ല, നിങ്ങള്‍ക്കു സൗഖ്യം ലഭിക്കുകയില്ല.
14
നിങ്ങളുടെ സ്നേഹിതരെല്ലാം നിങ്ങളെ മറന്നു, അവര്‍ നിങ്ങളെ അന്വേഷിക്കുന്നില്ല, ശത്രുവിനെപ്പോലെ ഞാന്‍ നിങ്ങളെ പ്രഹരിച്ചു, നിഷ്കരുണം ശിക്ഷിച്ചു, നിങ്ങളുടെ അപരാധം അത്ര വലുതാണ്, നിങ്ങളുടെ പാപം അസംഖ്യവുമാണല്ലോ.
15
നിങ്ങളുടെ മുറിവിനെ ചൊല്ലി എന്തിനു കരയുന്നു? നിങ്ങളുടെ വേദനയ്ക്കു ശമനമുണ്ടാകയില്ല; നിങ്ങളുടെ അപരാധം വലുതാണ്, നിങ്ങളുടെ പാപം അസംഖ്യമാണ്. അതുകൊണ്ട് ഞാനിതെല്ലാം നിങ്ങളോടു ചെയ്തു.
16
നിങ്ങളെ വിഴുങ്ങുന്നവര്‍ വിഴുങ്ങപ്പെടും, നിങ്ങളുടെ ശത്രുക്കളെല്ലാവരും പ്രവാസത്തിലേക്കു പോകും, നിങ്ങളെ കൊള്ളയടിക്കുന്നവര്‍ കൊള്ളയടിക്കപ്പെടും, നിങ്ങളെ കവര്‍ച്ച ചെയ്യുന്നവര്‍ കവര്‍ച്ച ചെയ്യപ്പെടും.
17
ഞാന്‍ നിങ്ങള്‍ക്കു വീണ്ടും ആരോഗ്യം നല്‍കും, നിങ്ങളുടെ മുറിവുകള്‍ ഞാന്‍ സുഖപ്പെടുത്തും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു; അവര്‍ നിന്നെ ‘ഭ്രഷ്ട’ എന്നും, ‘ആരും തിരിഞ്ഞുനോക്കാത്ത സീയോന്’ എന്നും വിളിച്ചില്ലേ?
18
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ജനത്തിന്റെ കൂടാരങ്ങളുടെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും; അവരുടെ പാര്‍പ്പിടങ്ങളോട് എനിക്കു കരുണ തോന്നും, നഗരം കല്‍ക്കൂമ്പാരത്തില്‍ നിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം പൂര്‍വസ്ഥാനത്ത് ഉയര്‍ന്നു നില്ക്കും.
19
അവയില്‍നിന്നു സ്തോത്രഗാനങ്ങളും, ആഹ്ലാദിക്കുന്നവരുടെ സന്തോഷശബ്ദവും ഉയരും; ഞാന്‍ അവരെ വര്‍ധിപ്പിക്കും, അവര്‍ കുറഞ്ഞുപോകയില്ല; ഞാന്‍ അവരെ മഹത്ത്വം അണിയിക്കും, അവര്‍ നിസ്സാരരായി പോകയുമില്ല.
20
അവരുടെ മക്കള്‍ മുമ്പുണ്ടായിരുന്നതുപോലെയാകും, അവരുടെ സമൂഹം എന്റെ മുമ്പില്‍ സുസ്ഥാപിതമാകും, അവരെ പീഡിപ്പിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും,
21
അവരുടെ പ്രഭു അവരില്‍ ഒരാളായിരിക്കും, അവരുടെ ഭരണാധികാരി അവരുടെ ഇടയില്‍നിന്നു വരും; ഞാന്‍ അവനെ എങ്കലേക്ക് അടുപ്പിക്കും; അവന് എന്റെ അടുത്തേക്കു വരും, അവന് അല്ലാതെ ആര് എന്റെ അടുക്കല്‍ വരാന്‍ ധൈര്യപ്പെടും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
22
നിങ്ങള്‍ എന്റെ ജനമായിരിക്കും, ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.
23
സര്‍വേശ്വരന്റെ ക്രോധം എന്ന കൊടുങ്കാറ്റ് ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; ദുഷ്ടന്റെ തലയില്‍ അത് ആഞ്ഞടിക്കും.
24
സര്‍വേശ്വരന്റെ ഹിതം പൂര്‍ണമായി നടപ്പാക്കുന്നതുവരെ അവിടുത്തെ ഉഗ്രകോപം ശമിക്കുകയില്ല; വരും കാലത്തു നിങ്ങള്‍ അതു മനസ്സിലാക്കും.
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 31 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52