bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 23
Jeremiah 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 24 →
1
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “എന്റെ മേച്ചില്‍പ്പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാര്ക്കു ഹാ ദുരിതം!
2
അതുകൊണ്ട് തന്റെ ജനത്തെ പരിപാലിക്കേണ്ട ഇടയന്മാരെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: എന്റെ ആട്ടിന്‍പറ്റത്തെ നിങ്ങള്‍ ചിതറിച്ചോടിച്ചു; അവയെ നിങ്ങള്‍ പരിപാലിച്ചില്ല; അതുകൊണ്ട് നിങ്ങളുടെ ദുഷ്കൃത്യങ്ങള്‍ക്കു ഞാന്‍ പകരം ചോദിക്കും.
3
എന്റെ ആട്ടിന്പറ്റത്തില് ശേഷിച്ചവയെ ഞാന്‍ അവയെ ചിതറിച്ച എല്ലാ സ്ഥലങ്ങളില്‍നിന്നും ഒന്നിച്ചുകൂട്ടി അവയുടെ ആലയിലേക്കു മടക്കിക്കൊണ്ടുവരും; അവ വര്‍ധിച്ചു പെരുകും.
4
അവയെ മേയ്ക്കുവാന് ഞാന്‍ ഇടയന്മാരെ നിയമിക്കും; അവ ഇനിമേല്‍ ഭയപ്പെടുകയില്ല, സംഭ്രമിക്കുകയില്ല; അവയില്‍ ഒന്നും കാണാതെ പോകയുമില്ല എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
5
ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുള്ള ഒരു ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അവന് രാജാവായി വിവേകപൂര്‍വം ഭരിച്ച് ദേശത്തെല്ലാം നീതിയും ന്യായവും നടത്തും.
6
അവന്റെ കാലത്ത് യെഹൂദാ വിമോചിക്കപ്പെടും. ഇസ്രായേല്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും; “സര്വേശ്വരന് ഞങ്ങളുടെ നീതി” എന്ന പേരില്‍ അവന് അറിയപ്പെടും.
7
“ഈജിപ്തില്‍നിന്നു ഇസ്രായേല്‍ജനത്തെ കൂട്ടിക്കൊണ്ടുവന്ന സര്‍വേശ്വരനാണ എന്ന ശപഥം ചെയ്യാത്ത കാലം വരുന്നു” എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.
8
“ഇസ്രായേല്‍ജനത്തെ വടക്കു ദേശത്തുനിന്നും അവരെ ഓടിച്ചുവിട്ട സകല ദേശങ്ങളില്‍നിന്നും കൂട്ടിക്കൊണ്ടുവന്ന സര്‍വേശ്വരനാണ” എന്നായിരിക്കും ഇനിയും അവര്‍ ശപഥം ചെയ്യുക; അവര്‍ സ്വന്തം ദേശത്തു പാര്‍ക്കുകയും ചെയ്യും.
9
പ്രവാചകരെക്കുറിച്ചുള്ള അരുളപ്പാട്: “എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു; എന്റെ അസ്ഥികള്‍ എല്ലാം വിറയ്ക്കുന്നു; സര്വേശ്വരന് നിമിത്തവും അവിടുത്തെ വിശുദ്ധ വചനങ്ങള്‍ നിമിത്തവും ഞാന്‍ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെ ആയിരിക്കുന്നു.
10
ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം കേഴുന്നു; മരുഭൂമിയിലെ മേച്ചില്‍പ്പുറങ്ങള്‍ കരിയുന്നു; അവരുടെ മാര്‍ഗം ദുഷ്ടവും അവരുടെ ബലം നീതിരഹിതവുമാണ്.
11
“പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ അധര്‍മികളാണ്. എന്റെ ആലയത്തില്‍പോലും അവരുടെ ദുഷ്ടത ഞാന്‍ കണ്ടിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
12
അതുകൊണ്ട് അവരുടെ വഴികള്‍ ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും; അതിലൂടെ അവരെ ഓടിക്കും. അവര്‍ വീഴുകയും ചെയ്യും. അവരുടെ ശിക്ഷാകാലത്തു ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തുമെന്നു” സര്വേശ്വരന് അരുളിച്ചെയ്യുന്നു.
13
ശമര്യയിലെ പ്രവാചകരില്‍ അരോചകമായ ഒരു കാര്യം ഞാന്‍ കണ്ടു; അവര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ച് എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചിരിക്കുന്നു.
14
യെരൂശലേമിലെ പ്രവാചകരുടെ ഇടയിലും ഭയങ്കരമായ കാര്യം കണ്ടിരിക്കുന്നു: അവര്‍ വ്യഭിചാരം ചെയ്യുന്നു; കാപട്യത്തില്‍ നടക്കുന്നു; ദുഷ്കൃത്യം ചെയ്യുന്നവരുടെ കരങ്ങളെ ശക്തിപ്പെടുത്തുന്നു; അതുകൊണ്ട് ദുഷ്പ്രവൃത്തികളില്‍നിന്ന് ആരും പിന്തിരിയുന്നില്ല; അവരെല്ലാവരും എനിക്കു സൊദോംപോലെയും അവിടത്തെ നിവാസികള്‍പോലെയും ഗൊമോറാപോലെയും ആയിരിക്കുന്നു.
15
അതുകൊണ്ട് സര്‍വശക്തനായ സര്വേശ്വരന് പ്രവാചകരെക്കുറിച്ച് അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ കാഞ്ഞിരം തീറ്റുകയും വിഷം കുടിപ്പിക്കുകയും ചെയ്യും; കാരണം യെരൂശലേമിലെ പ്രവാചകരില്‍നിന്നു ദേശം മുഴുവന്‍ അധര്‍മം വ്യാപിച്ചിരിക്കുന്നു.”
16
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “വ്യര്‍ഥമായ പ്രതീക്ഷകള്‍ തന്നു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്മാരുടെ വാക്കുകള്‍ ശ്രദ്ധിക്കരുത്; അവ സര്‍വേശ്വരനില്‍നിന്നുള്ളതല്ല പ്രത്യുത സ്വന്തം മനസ്സിന്റെ ദര്‍ശനങ്ങളാണ്.
17
സര്‍വേശ്വരന്റെ വചനം നിരസിക്കുന്നവരോടു “നിങ്ങള്‍ക്ക് എല്ലാം ശുഭമായിരിക്കും എന്നവന് നിരന്തരം പറയുന്നു; ദുശ്ശാഠ്യത്തില്‍ നടക്കുന്നവരോട് നിങ്ങള്‍ക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.
18
സര്‍വേശ്വരന്റെ വചനംകേട്ടു ഗ്രഹിക്കുവാന്‍ അവരില്‍ ആര് അവിടുത്തെ ആലോചനാസഭയില്‍ നിന്നിട്ടുണ്ട്? ആര് അവിടുത്തെ വചനം ശ്രദ്ധിച്ചു കേട്ടിട്ടുണ്ട്?
19
ഇതാ സര്‍വേശ്വരന്റെ കൊടുങ്കാറ്റ്; അവിടുത്തെ ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ ശിരസ്സില്‍ ആഞ്ഞടിക്കും.
20
തന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റുന്നതുവരെ സര്‍വേശ്വരന്റെ കോപം ശമിക്കുകയില്ല; ഭാവിയില്‍ നിങ്ങള്‍ അതു പൂര്‍ണമായി മനസ്സിലാക്കും.
21
ഈ പ്രവാചകന്മാരെ ഞാന്‍ അയച്ചതല്ല; എങ്കിലും അവര്‍ ഓടി നടന്നു; ഞാന്‍ അവരോടു സംസാരിച്ചില്ല; എന്നിട്ടും അവര്‍ പ്രവചിച്ചു.
22
എന്റെ ആലോചനാസഭയില്‍ അവര്‍ നിന്നിരുന്നെങ്കില്‍ എന്റെ വാക്കുകള്‍ എന്റെ ജനത്തോടു പറഞ്ഞ് അവരെ ദുര്‍മാര്‍ഗത്തില്‍നിന്നും തിന്മയില്‍നിന്നും പിന്തിരിക്കുമായിരുന്നു.
23
സമീപസ്ഥനായിരിക്കുമ്പോള്‍ മാത്രമാണോ ഞാന്‍ ദൈവം? വിദൂരസ്ഥനായിരിക്കുമ്പോഴും ഞാന്‍ ദൈവമല്ലേ എന്നു സര്വേശ്വരന് ചോദിക്കുന്നു.
24
എന്റെ ദൃഷ്ടിയില് പെടാതെ രഹസ്യസങ്കേതങ്ങളില്‍ ആര്‍ക്കെങ്കിലും ഒളിച്ചിരിക്കാന്‍ കഴിയുമോ? ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനല്ലേ ഞാന്‍ എന്ന് അവിടുന്നു ചോദിക്കുന്നു.
25
‘ഞാന്‍ ഒരു സ്വപ്നം കണ്ടു, ഞാനൊരു സ്വപ്നം കണ്ടു’ എന്നു പറഞ്ഞ് എന്റെ നാമത്തില്‍ വ്യാജമായി പ്രവചിക്കുന്ന പ്രവാചകര്‍ പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു.
26
വ്യാജപ്രവചനം നടത്തുകയും സ്വന്തമനസ്സിലെ വിചാരങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്ന പ്രവാചകന്മാര് തങ്ങളുടെ ഹൃദയത്തില്‍ എത്രകാലം വ്യാജം വച്ചുകൊണ്ടിരിക്കും?
27
അവരുടെ പിതാക്കന്മാര് ബാല്‍ നിമിത്തം എന്റെ നാമം വിസ്മരിച്ചതുപോലെ അന്യോന്യം വിവരിക്കുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ നിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയാന്‍ അവര്‍ ഇടയാക്കുന്നു.
28
സ്വപ്നം കണ്ട പ്രവാചകന് ആ സ്വപ്നം പറയട്ടെ; എന്നാല്‍ എന്റെ വചനം ലഭിച്ചിട്ടുള്ളവര്‍ അതു വിശ്വസ്തതയോടെ പ്രസ്താവിക്കണം; വയ്ക്കോലും ഗോതമ്പും തമ്മില്‍ എന്തു പൊരുത്തം?
29
എന്റെ വചനം അഗ്നിപോലെയും പാറപൊട്ടിക്കുന്ന കൂടംപോലെയുമല്ലേ എന്നു സര്വേശ്വരന് ചോദിക്കുന്നു.
30
അതുകൊണ്ട് അന്യോന്യം മോഷ്ടിച്ച വചനം എന്റെ വചനമായി അറിയിക്കുന്ന പ്രവാചകന്മാര്ക്ക് ഞാന്‍ എതിരാണ് എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
31
സ്വന്തം വാക്കുകള്‍ സര്‍വേശ്വരന്റെ വാക്കുകളാണെന്ന് പറയുന്ന പ്രവാചകന്മാര്ക്കു ഞാന്‍ എതിരാണെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
32
വ്യാജസ്വപ്നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാന്‍ എതിരാണ് എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; വ്യാജംകൊണ്ടും ആത്മപ്രശംസകൊണ്ടും അവര്‍ എന്റെ ജനത്തെ വഴി തെറ്റിക്കുന്നു; ഞാന്‍ അവരെ അയയ്ക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടില്ല. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
33
സര്‍വേശ്വരന്റെ ഭാരം എന്തെന്ന് ഈ ജനത്തില്‍ ഒരാളോ പ്രവാചകനോ പുരോഹിതനോ ചോദിച്ചാല്‍ ‘നിങ്ങളാണ് ഭാരം’ എന്ന് അവരോടു പറയണം; നിങ്ങളെ ഞാന്‍ വലിച്ചെറിയും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
34
സര്‍വേശ്വരന്റെ ഭാരം എന്ന് പ്രവാചകനോ പുരോഹിതനോ ജനത്തില്‍ ആരെങ്കിലുമോ പറഞ്ഞാല്‍ അവനെയും അവന്റെ കുടുംബത്തെയും ഞാന്‍ ശിക്ഷിക്കും.
35
അവിടുന്ന് എന്തുത്തരം നല്കി? അവിടുന്ന് എന്തരുളിച്ചെയ്യുന്നു എന്നാണ് നിങ്ങളില്‍ ഓരോരുത്തനും സ്വന്തസഹോദരനോടും അയല്‍ക്കാരനോടും ചോദിക്കേണ്ടത്.
36
സര്‍വേശ്വരന്റെ ഭാരം എന്ന് ഇനി മേലാല്‍ ആരും പറയരുത്; ആരെങ്കിലും പറഞ്ഞാല്‍ അവന്റെ വാക്കുകള്‍ തന്നെ ആയിരിക്കും അവനു ഭാരമായിത്തീരുക; സര്‍വശക്തനും ജീവിക്കുന്നവനുമായ നമ്മുടെ ദൈവത്തിന്റെ വാക്കുകളാണല്ലോ നിങ്ങള്‍ വികലമാക്കുന്നത്.
37
സര്വേശ്വരന് എന്തുത്തരം നല്കി? അവിടുന്ന് എന്ത് അരുളിച്ചെയ്തു എന്നാണ് നിങ്ങള്‍ പ്രവാചകനോടു ചോദിക്കേണ്ടത്?
38
സര്‍വേശ്വരന്റെ ഭാരമെന്നു പറയരുതെന്നു വിലക്കിയിരിക്കെ സര്‍വേശ്വരന്റെ ഭാരം എന്നു നിങ്ങള്‍ പറഞ്ഞതുകൊണ്ട്
39
ഞാന്‍ നിശ്ചയമായും നിങ്ങളെയും പിതാക്കന്മാര്ക്കു നല്‍കിയിരുന്ന നഗരത്തെയും എന്റെ സന്നിധിയില്‍നിന്നു ദൂരെ എറിഞ്ഞുകളയും.
40
ഞാന്‍ നിങ്ങളുടെമേല്‍ ശാശ്വതമായ നിന്ദയും മറന്നു പോകാത്ത ലജ്ജയും വരുത്തിവയ്ക്കും.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52