bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 49
Jeremiah 49
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 48
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 50 →
1
അമ്മോന്യരെക്കുറിച്ചു സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഇസ്രായേലിനു പുത്രന്മാരും അവകാശികളും ഇല്ലാഞ്ഞിട്ടാണോ ഗാദിന്റെ ദേശം മില്ക്കോംദേവന്‍ കൈവശപ്പെടുത്തി അതിന്റെ നഗരങ്ങളില്‍ സ്വന്തം ജനത്തെ പാര്‍പ്പിച്ചത്?
2
അതുകൊണ്ട്, അമ്മോന്യരുടെ മുഖ്യനഗരമായ രബ്ബയ്ക്കെതിരെ ഞാന്‍ പോര്‍വിളി മുഴക്കുന്ന കാലം ഇതാ വരുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; രബ്ബ പാഴ്കൂമ്പാരമാകും, അതിലെ ഗ്രാമങ്ങള്‍ അഗ്നിക്കിരയാകും; അന്നു തങ്ങളുടെ ദേശം കൈവശപ്പെടുത്തിയവരില്‍നിന്ന് ഇസ്രായേല്‍ അതു വീണ്ടെടുക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
3
ഹെശ്ബോനേ, വിലപിക്കുക; ഹായി ശൂന്യമായിരിക്കുന്നു; രബ്ബാ പുത്രിമാരേ, കരയുവിന്‍; നിങ്ങള്‍ ചാക്കുതുണി ധരിക്കുവിന്‍; വിലപിച്ചുകൊണ്ടു പരിഭ്രാന്തരായി ഓടുവിന്‍; മില്കോം ദേവന് തന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരുമൊപ്പം പ്രവാസത്തിലേക്കു പോകുമല്ലോ.
4
ആര് എനിക്കെതിരെ വരും എന്നു പറഞ്ഞു സ്വന്തം നിക്ഷേപങ്ങളില്‍ ആശ്രയിക്കുന്ന അവിശ്വസ്തയായ ജനതയേ, നിങ്ങളുടെ താഴ്വരകളെക്കുറിച്ച് എന്തിനു പ്രശംസിക്കുന്നു? സര്‍വശക്തനായ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു:
5
“എല്ലാ ദിക്കുകളില്‍നിന്നും നിങ്ങള്‍ക്കു കൊടുംഭീതി ഞാന്‍ വരുത്തും; നിങ്ങള്‍ ഓരോരുത്തനും പ്രാണരക്ഷാര്‍ഥം ഓടിപ്പോകും; ചിതറിപ്പോയവരെ ആരും ഒരുമിച്ചു കൂട്ടുകയുമില്ല.
6
എന്നാല്‍ ഒടുവില്‍ അമ്മോന്യര്‍ക്കു ഞാന്‍ വീണ്ടും ഐശ്വര്യസമൃദ്ധി നല്‍കും എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.
7
സര്‍വശക്തനായ സര്വേശ്വരന് എദോമിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: “എദോമില് ജ്ഞാനം ഒട്ടുമില്ലേ? വിവേകികളുടെ ഉപദേശം ഇല്ലാതായോ? അവരുടെ ജ്ഞാനം നശിച്ചുപോയോ?
8
ദേദാന്‍ നിവാസികളേ, പിന്തിരിഞ്ഞ് ഓടുവിന്‍; കുഴികളില്‍ ഒളിച്ചിരിക്കുവിന്‍; ശിക്ഷാകാലത്ത് ഏശാവിന്റെ പിന്‍തലമുറക്കാരുടെമേല്‍ ഞാന്‍ വിനാശം വരുത്തും.
9
മുന്തിരിപ്പഴം ശേഖരിക്കുന്നവര്‍ നിന്റെ അടുക്കല്‍ വരുമ്പോള്‍ കാലാ പറിക്കാന്‍ കുറെ ശേഷിപ്പിക്കുകയില്ലേ? രാത്രിയില്‍ കള്ളന്മാര് വരുമ്പോള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളതു മാത്രമല്ലേ അവര്‍ എടുക്കുകയുള്ളൂ.
10
ഏശാവിന്റെ പിന്തലമുറക്കാരെ ഞാന്‍ നഗ്നരാക്കുകയും അവരുടെ ഒളിയിടങ്ങള്‍ തുറന്ന സ്ഥലങ്ങളാക്കുകയും ചെയ്തു; ഇനിയും അവര്‍ക്ക് ഒളിച്ചിരിക്കാന്‍ സാധ്യമല്ല; അവരുടെ സന്തതികളും സഹോദരന്മാരും അയല്‍ക്കാരും നശിച്ചുപോയിരിക്കുന്നു.
11
നിങ്ങളുടെ അനാഥരായ സന്തതികളെ വിട്ടേക്കുക; ഞാന്‍ അവരെ സംരക്ഷിക്കും; നിങ്ങളുടെ വിധവമാര്‍ എന്നില്‍ ആശ്രയിക്കട്ടെ. സര്വേശ്വരന് അരുളിച്ചെയ്യുന്നു:
12
“ശിക്ഷാര്‍ഹരല്ലാത്തവര്‍പോലും ശിക്ഷയുടെ പാനപാത്രത്തില്‍ നിന്നു കുടിക്കേണ്ടിവന്നെങ്കില്‍, നീ കുടിച്ചേ മതിയാവൂ.
13
എന്റെ സ്വന്തനാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബൊസ്രാ ഭീകരവും പരിഹാസവിഷയവും ശൂന്യവും ശാപവുമായിത്തീരും; അവളുടെ നഗരങ്ങള്‍ എന്നേക്കും ശൂന്യമായിത്തീരും.
14
സര്‍വേശ്വരനില്‍നിന്ന് എനിക്കൊരു വാര്‍ത്ത ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്ക് ഒരു ദൂതന് അയയ്ക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ എദോമിനെതിരെ എഴുന്നേറ്റു യുദ്ധത്തിന് ഒന്നിച്ചുകൂടുവിന്‍.
15
ജനതകളുടെ ഇടയില്‍ ഞാന്‍ നിന്നെ ചെറുതാക്കും; മനുഷ്യരുടെ ഇടയില്‍ നിന്ദാപാത്രമാക്കും.
16
പാറക്കെട്ടുകളില്‍ പാര്‍ക്കുകയും പര്‍വതശൃംഗങ്ങള്‍ കീഴടക്കുകയും ചെയ്തവനേ, നീ ഉളവാക്കിയ ഭീതിയും നിന്റെ ഹൃദയത്തിലെ ഗര്‍വും നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ ഉയരത്തില്‍ നിന്റെ കൂടുകെട്ടിയാലും അവിടെനിന്നു ഞാന്‍ നിന്നെ താഴെയിറക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
17
എദോം ഭീതിക്കു പാത്രമാകും; അതിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടും; അതിനു നേരിട്ട അനര്‍ഥങ്ങള്‍ നിമിത്തം അവളെ പരിഹസിക്കും.
18
സൊദോമും ഗൊമോറായും അയല്‍നഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോള്‍ എന്നപോലെ എദോമിലും ആരും പാര്‍ക്കുകയില്ല; ആരും അതിലൂടെ കടന്നുപോകയുമില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
19
ഒരു വലിയ ആട്ടിന്‍പറ്റത്തിന്റെ നേരെ വരുന്ന സിംഹംപോലെ ഞാന്‍ യോര്‍ദ്ദാനിലെ വനത്തില്‍നിന്ന് ഇറങ്ങിവരും. അവരെ എദോമില്‍നിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടപ്പെട്ടവനെ ഞാന്‍ എദോമിന്റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏതിടയന് എന്റെ നേരെ നില്ക്കാന് കഴിയും?
20
അതുകൊണ്ട് എദോമിനെതിരെ സര്വേശ്വരന് തയ്യാറാക്കിയിട്ടുള്ള പദ്ധതിയും തേമാനിലെ നിവാസികള്‍ക്ക് എതിരെ എടുത്തിട്ടുള്ള തീരുമാനങ്ങളും കേട്ടുകൊള്‍വിന്‍: “ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും ചെറുതിനെപ്പോലും വലിച്ചിഴച്ചുകൊണ്ടു പോകും; അവയുടെ ദുര്‍വിധി കണ്ട് ആലകള്‍ പോലും സ്തംഭിച്ചുപോകും;
21
അവരുടെ വീഴ്ചയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഭൂമി വിറയ്ക്കും; അവരുടെ കരച്ചിലിന്റെ ശബ്ദം ചെങ്കടലില്‍ മാറ്റൊലികൊള്ളും.
22
ഇതാ, ഒരാള്‍ കഴുകനെപ്പോലെ പറന്നുവരുന്നു. അതിന്റെ ചിറകുകള് ബൊസ്രായുടെമേല്‍ വിരിച്ചിരിക്കുന്നു; എദോമിലെ യോദ്ധാക്കളുടെ വേദന സ്ത്രീകളുടെ ഈറ്റുനോവ് പോലെയായിരിക്കും.
23
ദമാസ്കസിനെ സംബന്ധിച്ച്: ഹാമാത്തും അര്‍പ്പാദും ദുര്‍വര്‍ത്തമാനങ്ങള്‍ കേട്ടു പരിഭ്രമിച്ചിരിക്കുന്നു; അവര്‍ ഭയന്ന് ഉരുളുന്നു; പ്രശാന്തമാകാത്ത കടല്‍പോലെ അവര്‍ ഇളകിമറിയുന്നു.
24
ദമാസ്കസ് ധൈര്യഹീനയായി ഓടാന്‍ ഭാവിക്കുകയാണ്; എന്നാല്‍ ഭയം അവളെ പിടിച്ചു നിര്‍ത്തിയിരിക്കുന്നു; ഈറ്റുനോവനുഭവിക്കുന്നവളെപ്പോലെ കൊടിയ വേദനയും ദുഃഖവും അവള് അനുഭവിക്കുന്നു.
25
ആ പ്രശസ്ത നഗരം-ആഹ്ലാദത്തിന്റെ നഗരം തന്നെ-എങ്ങനെ ഉപേക്ഷിക്കപ്പെട്ടു?
26
അവളുടെ യുവാക്കന്മാര് തെരുവീഥികളില്‍ വീഴും; അവളുടെ യോദ്ധാക്കളെല്ലാം അന്നു സംഹരിക്കപ്പെടും എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
27
ദമാസ്കസിന്റെ മതിലില്‍ ഞാന്‍ തീ കൊളുത്തും; അതു ബന്‍ഹദദിന്റെ കോട്ടയും കൊത്തളങ്ങളും ദഹിപ്പിക്കും.
28
ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ നശിപ്പിച്ച ഹാസോറിനെയും കേദാര്‍ നഗരത്തെയുംകുറിച്ച് സര്വേശ്വരന് അരുളിച്ചെയ്യുന്നു: എഴുന്നേറ്റ് കേദാറിനെതിരെ മുന്നേറുക; പൗരസ്ത്യജനതയെ നശിപ്പിക്കുക.
29
അവരുടെ കൂടാരങ്ങളും ആട്ടിന്‍പറ്റങ്ങളും തിരശ്ശീലകളും അവരുടെ സകല വസ്തുക്കളും പിടിച്ചെടുക്കണം; അവരുടെ ഒട്ടകങ്ങളെ പിടിച്ചെടുത്തശേഷം എങ്ങും ഭീതി എന്നു വിളിച്ചുപറയുക.
30
ഹാസോര്‍നിവാസികളേ, ഓടിപ്പോകുവിന്‍; വിദൂരസ്ഥലത്തേക്കു പോയി കുഴികളില്‍ ഒളിച്ചിരിക്കുവിന്‍ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ നിങ്ങള്‍ക്കെതിരെ പദ്ധതി തയ്യാറാക്കിയിരിക്കുന്നു.
31
എഴുന്നേല്ക്കുക, വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ സ്വൈരമായും സുരക്ഷിതമായും കഴിയുന്ന ഒരു ജനതയ്ക്കെതിരെ മുന്നേറുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
32
അവരുടെ ഒട്ടകങ്ങളെ കവര്‍ന്നെടുക്കും; അവരുടെ അസംഖ്യം ആടുമാടുകള്‍ കൊള്ളയടിക്കപ്പെടും; തലയുടെ അരികു വടിക്കുന്നവരെ ഓരോ കാറ്റിലും ഞാന്‍ ചിതറിക്കും; എല്ലാ വശത്തുനിന്നും ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
33
ഹാസോര്‍ കുറുനരികളുടെ സങ്കേതമാകും; അത് എന്നും ശൂന്യമായി കിടക്കും; അവിടെ ആരും പാര്‍ക്കുകയില്ല; ആരും യാത്രയ്ക്കിടയില്‍ അവിടെ തങ്ങുകയുമില്ല.”
34
യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണാരംഭത്തില്‍ യിരെമ്യാപ്രവാചകനു സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി.
35
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഏലാമിന്റെ വില്ല് ഞാന്‍ ഒടിക്കും. അതാണല്ലോ അവരുടെ ബലം.
36
നാലുദിക്കുകളില്‍നിന്നും അടിക്കുന്ന കാറ്റ് ഏലാമിന്റെമേല്‍ വരുത്തും; അതോടൊപ്പം ഞാന്‍ അവരെ ചിതറിക്കുകയും ചെയ്യും. ഏലാമില്‍നിന്നു ചിതറിക്കപ്പെട്ട ജനം ചെന്നുചേരാത്ത ഒരു സ്ഥലവും ഉണ്ടായിരിക്കുകയില്ല.
37
ഏലാമിനെ അവരുടെ ശത്രുക്കളുടെ മുമ്പില്‍, അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ ശ്രമിക്കുന്നവരുടെ മുമ്പില്‍വച്ചു തന്നെ ഞാന്‍ സംഭീതരാക്കും; എന്റെ ഉഗ്രകോപത്തില്‍ ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അവരെ സംഹരിച്ചുതീരുന്നതുവരെ എന്റെ വാള് അവരെ പിന്തുടരും.
38
എന്റെ സിംഹാസനം ഏലാമില്‍ സ്ഥാപിച്ച് അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
39
എന്നാല്‍ ഒടുവില്‍ അവരുടെ ഐശ്വര്യം ഞാന്‍ അവര്‍ക്കു വീണ്ടെടുത്തു കൊടുക്കും എന്നും അവിടുന്നു അരുളിച്ചെയ്യുന്നു.”
← Chapter 48
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 50 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52