bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 50
Jeremiah 50
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 49
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 51 →
1
ബാബിലോണിനെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും യിരെമ്യാപ്രവാചകനിലൂടെയുള്ള സര്‍വേശ്വരന്റെ അരുളപ്പാട്:
2
“ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കുക, പതാക ഉയര്‍ത്തി പ്രഘോഷിക്കുക; ഒന്നും മറച്ചുവയ്ക്കാതെ ഉദ്ഘോഷിക്കുക; ബാബിലോണ്‍ പിടിക്കപ്പെട്ടു; ബേല്‍ദേവന്‍ ലജ്ജിക്കുന്നു; മെരോദാക്ദേവന്‍ സംഭ്രമിച്ചിരിക്കുന്നു; അതിലെ ബിംബങ്ങള്‍ അപമാനിതരായി, വിഗ്രഹങ്ങള്‍ പരിഭ്രാന്തരായിരിക്കുന്നു.
3
വടക്കുദേശത്തുനിന്ന് ഒരു ജനത അതിനെതിരെ ഉയര്‍ന്നിരിക്കുന്നു; അതു ബാബിലോണിനെ ശൂന്യമാക്കും; ആരും അതില്‍ പാര്‍ക്കുകയില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോകും.
4
അന്നാളില്‍ ഇസ്രായേല്‍ജനങ്ങളും യെഹൂദാജനങ്ങളും വിലപിച്ചുകൊണ്ട് ഒരുമിച്ച് സര്‍വേശ്വരന്റെ അടുക്കല്‍ വരും; അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അന്വേഷിക്കും.
5
അവര്‍ സീയോനിലേക്കു പോകാനുള്ള വഴി ചോദിക്കും; ആ വഴിയേ പോകും. ഒരിക്കലും വിസ്മരിക്കാത്ത ശാശ്വത ഉടമ്പടി ഉണ്ടാക്കുന്നതിന് അവിടുത്തെ അടുക്കല്‍ ഒന്നിച്ചുകൂടാം എന്നും അവര്‍ പറയും.
6
എന്റെ ജനം കാണാതെപോയ ആടുകളാണ്; അവരുടെ ഇടയന്മാര് അവരെ വഴിതെറ്റിച്ചു; മലകളില്‍ അലഞ്ഞു നടക്കാന്‍ അവരെ അനുവദിച്ചു; പര്‍വതങ്ങളിലും മലകളിലുമായി അവര്‍ അലഞ്ഞു നടക്കുന്നു; അവരുടെ ആല എവിടെ എന്ന് അവര്‍ മറന്നുപോയി. കണ്ടവരെല്ലാം അവരെ ആക്രമിച്ചു;
7
അവരുടെ ശത്രുക്കള്‍ പറഞ്ഞു: ‘നാം കുറ്റക്കാരല്ല; അവര്‍ സര്‍വേശ്വരനോടു പാപം ചെയ്തു; അവരുടെ പിതാക്കന്മാരുടെ യഥാര്‍ഥമായ അഭയവും പ്രത്യാശയുമായ സര്‍വേശ്വരനോടു തന്നെ.’
8
ബാബിലോണിന്റെ നടുവില്‍നിന്ന് ഓടുവിന്‍; അവിടെനിന്നു പുറത്തുപോകുവിന്‍; ആട്ടിന്‍പറ്റത്തിന്റെ മുമ്പില്‍ ഓടുന്ന മുട്ടാടുകളെപ്പോലെ ഓടുവിന്‍.
9
ഉത്തരദേശത്തെ ഒരു കൂട്ടം ജനതകളെ ബാബിലോണിനെതിരെ ഞാന്‍ ഇളക്കിവിടും; അവര്‍ അണിനിരന്ന് അവളെ പിടിച്ചടക്കും; അവരുടെ അസ്ത്രങ്ങള്‍ സമര്‍ഥനായ യോദ്ധാവിനെപ്പോലെയാണ്; അതു വെറും കൈയായി മടങ്ങിവരികയില്ല.
10
ബാബിലോണ്‍ദേശം കൊള്ളയടിക്കപ്പെടും; അവളെ കൊള്ളയടിക്കുന്നവര്‍ സംതൃപ്തരാകും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
11
എന്റെ അവകാശമായ ജനത്തെ കൊള്ളയടിച്ചവരേ, നിങ്ങള്‍ സന്തോഷിച്ച് ഉല്ലസിച്ചാലും; പുല്‍ത്തകിടിയിലെ പശുക്കിടാവിനെപ്പോലെ തുള്ളിച്ചാടിയാലും; കുതിരകളെപ്പോലെ ഹര്‍ഷാരവം മുഴക്കിയാലും
12
നിങ്ങളുടെ മാതൃരാജ്യം ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ച ദേശം അപമാനിതയാകും; അവള് ജനതകളില്‍ ഏറ്റവും ചെറുതാകും; അവള് മരുഭൂമിയും വരണ്ടനിലവും ആയിത്തീരും.
13
സര്‍വേശ്വരന്റെ ക്രോധംനിമിത്തം അവിടെ ജനവാസമുണ്ടാകയില്ല; അതു സമ്പൂര്‍ണമായി ശൂന്യമാകും; ബാബിലോണിലൂടെ കടന്നുപോകുന്നവരെല്ലാം സംഭ്രമിക്കും; അവള്‍ക്കു നേരിട്ട അനര്‍ഥങ്ങള്‍ നിമിത്തം അവളെ പരിഹസിക്കും.
14
വില്ലു കുലയ്‍ക്കുന്നവരേ, നിങ്ങള്‍ ബാബിലോണിനു ചുറ്റും അണിനിരക്കുവിന്‍; ഒരമ്പുപോലും പാഴാക്കാതെ അവളുടെ നേര്‍ക്ക് അവ തൊടുത്തുവിടുവിന്‍. അവള് സര്‍വേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ.
15
അവള്‍ക്കു ചുറ്റുംനിന്നു ജയഘോഷം മുഴക്കുവിന്‍; അവള് കീഴടങ്ങിയിരിക്കുന്നു; അവളുടെ കോട്ടകള്‍ വീണു; മതിലുകള്‍ തകര്‍ന്നു വീണു; ഇതു സര്‍വേശ്വരന്റെ പ്രതികാരമാണ്, അവളോടു പകരം വീട്ടുവിന്‍; അവള് ചെയ്തതുപോലെ അവളോടും ചെയ്യുവിന്‍.
16
വിതയ്ക്കുന്നവനെയും കൊയ്ത്തുകാരനെയും ബാബിലോണില്‍നിന്നു ഛേദിച്ചുകളയുവിന്‍; മര്‍ദകന്റെ വാള് നിമിത്തം ഓരോരുവനും സ്വജനങ്ങളുടെ അടുത്തേക്കു തിരിയും; സ്വന്തം ദേശത്തേക്ക് അവര്‍ ഓടിപ്പോകും.
17
സിംഹങ്ങള്‍ പിന്തുടര്ന്നു ചിതറിച്ച ആട്ടിന്‍പറ്റത്തെപ്പോലെയാണ് ഇസ്രായേല്‍; ആദ്യം അസ്സീറിയാരാജാവ് അതിനെ ആക്രമിച്ചു; ഒടുവില്‍ ബാബിലോണിലെ നെബുഖദ്നേസര്‍രാജാവ് അതിന്റെ അസ്ഥികള്‍ കാര്‍ന്നു തിന്നുന്നു.
18
അതുകൊണ്ട് ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: അസ്സീറിയായിലെ രാജാവിനെ ശിക്ഷിച്ചതുപോലെ ബാബിലോണിലെ രാജാവിനെയും അവന്റെ ദേശത്തെയും ഞാന്‍ ശിക്ഷിക്കും.
19
ഞാന്‍ ഇസ്രായേലിന് അവന്റെ മേച്ചില്‍സ്ഥാനം വീണ്ടെടുത്തു കൊടുക്കും; അവന് കര്‍മ്മേലിലും ബാശാനിലും മേയും; എഫ്രയീംകുന്നുകളിലും ഗിലെയാദിലും അവന് മേഞ്ഞു തൃപ്തനാകും.
20
അക്കാലത്ത് ഇസ്രായേലില്‍ അപരാധവും യെഹൂദായില്‍ പാപവും കാണുകയില്ല; കാരണം ഞാന്‍ അവശേഷിപ്പിച്ച ജനത്തോടു ക്ഷമിച്ചിരിക്കുന്നു.
21
മെരാഥയിംദേശത്തിനെതിരെ ചെല്ലുവിന്‍; പെക്കോദ് നിവാസികള്‍ക്കെതിരെ നീങ്ങുവിന്‍; നിങ്ങള്‍ അവരെ സമ്പൂര്‍ണമായി നശിപ്പിക്കുകയും ഞാന്‍ കല്പിച്ചതുപോലെയെല്ലാം പ്രവര്‍ത്തിക്കുകയും വേണം എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
22
യുദ്ധാരവം ദേശത്തു കേള്‍ക്കുന്നു; വലിയ സംഹാരം നടക്കുകയാണ്.
23
ഭൂമി മുഴുവന്‍ തകര്‍ത്ത ചുറ്റിക എങ്ങനെ തകര്‍ന്നു തരിപ്പണമായി. ജനതകളുടെ ഇടയില്‍ ബാബിലോണ്‍ എങ്ങനെ ബീഭത്സദൃശ്യമായിത്തീര്‍ന്നു.
24
ഞാന്‍ കെണിവച്ചു, ബാബിലോണേ, നീ അതില്‍ വീണു, അതു നീ അറിഞ്ഞില്ല; സര്‍വേശ്വരനെതിരെ നീ മത്സരിച്ചതുകൊണ്ട് അവിടുന്നു നിന്നെ കണ്ടെത്തി പിടികൂടിയിരിക്കുന്നു.
25
സര്വേശ്വരന് ആയുധപ്പുര തുറന്നു തന്റെ ക്രോധത്തിന്റെ ആയുധങ്ങള്‍ പുറത്തെടുത്തിരിക്കുന്നു; കാരണം ബാബിലോണ്യരുടെ ദേശത്തു സര്‍വശക്തനായ സര്വേശ്വരന് ഒരു പ്രവൃത്തി ചെയ്തു തീര്‍ക്കാനുണ്ട്.
26
എല്ലാവശത്തുനിന്നും അതിന്റെ നേരേ വരുവിന്‍; വന്ന് അവളുടെ ധാന്യപ്പുരകള്‍ തുറക്കുവിന്‍; അവളെ നിശ്ശേഷം നശിപ്പിച്ചു ധാന്യക്കൂമ്പാരം പോലെ കൂട്ടുവിന്‍; അവളില്‍ യാതൊന്നും ശേഷിക്കരുത്.
27
അവളുടെ കാളകളെ കൊല്ലുവിന്‍; അവ അറവുശാലയിലേക്കു പോകട്ടെ. അവരുടെ ദിനം, ശിക്ഷയ്ക്കുള്ള ദിനംതന്നെ വന്നിരിക്കുന്നതുകൊണ്ട് അവര്‍ക്കു ഹാ ദുരിതം! കേള്‍ക്കുക! ബാബിലോണ്‍ദേശത്തുനിന്നു രക്ഷപെട്ട് ഓടുന്നവര്‍
28
നമ്മുടെ ദൈവമായ സര്‍വേശ്വരന്റെ പ്രതികാരം, അവിടുത്തെ ദേവാലയത്തിനു വേണ്ടിയുള്ള പ്രതികാരംതന്നെ സീയോനില്‍ പ്രസിദ്ധമാക്കുന്നു.
29
ബാബിലോണിനെതിരെ വില്ലാളികളെ വിളിച്ചുകൂട്ടി അതിനു ചുറ്റും പാളയമടിക്കുവിന്‍; ആരും രക്ഷപെടരുത്. അവളുടെ പ്രവൃത്തിക്കു തക്കവിധം അവളോടു പകരം വീട്ടുവിന്‍; അവള് ചെയ്തതുപോലെയെല്ലാം അവളോടും ചെയ്യണം; അവള് സര്‍വേശ്വരനോട്, ഇസ്രായേലിന്റെ പരിശുദ്ധനോടുതന്നെ ധിക്കാരം കാട്ടിയിരിക്കുന്നു.
30
അതുകൊണ്ട് അവളുടെ യുവാക്കള്‍ തെരുവീഥികളില്‍ വീഴും; അവളുടെ യോദ്ധാക്കളെല്ലാം അന്നു സംഹരിക്കപ്പെടും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
31
അഹങ്കാരിയായ ബാബിലോണേ, ഞാന്‍ നിനക്ക് എതിരാണെന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു; നിന്റെ ശിക്ഷാദിവസം ആഗതമായിരിക്കുന്നു.
32
അഹങ്കാരി കാലിടറി വീഴും; പിടിച്ചെഴുന്നേല്പിക്കാന് ആരുമില്ല; അവന്റെ നഗരങ്ങളില്‍ ഞാന്‍ തീ കൊളുത്തും; അതു ചുറ്റുമുള്ളവയെ ദഹിപ്പിക്കും.
33
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ജനം പീഡിതരായിരിക്കുന്നു; അവരോടൊപ്പം യെഹൂദാജനവും; തടവുകാരായി കൊണ്ടുപോയവര്‍ അവരെ മുറുകെ പിടിക്കുന്നു; അവരെ വിട്ടയയ്ക്കാന് അവര്‍ വിസമ്മതിക്കുന്നു.
34
അവരുടെ വീണ്ടെടുപ്പുകാരന് ശക്തനാണ്; സര്‍വശക്തനായ സര്വേശ്വരന് എന്നാണ് അവിടുത്തെ നാമം; അവിടുന്നു തീര്‍ച്ചയായും അവര്‍ക്കുവേണ്ടി വാദിക്കും; ഭൂമിക്ക് അവിടുന്നു സ്വസ്ഥത നല്‍കും; എന്നാല്‍ ബാബിലോണ്‍നിവാസികള്‍ക്ക് അസ്വസ്ഥതയും.
35
അവിടുന്ന് അരുളിച്ചെയ്യുന്നു: “ബാബിലോണിനെതിരെ ഒരു വാള് ഉയര്‍ന്നിരിക്കുന്നു; അതിലെ നിവാസികള്‍ക്കും അവളുടെ പ്രഭുക്കന്മാര്ക്കും ജ്ഞാനികള്‍ക്കും എതിരെ തന്നെ.
36
വ്യാജപ്രവാചകന്മാരുടെ നേരെ വാള് ഉയര്‍ന്നിരിക്കുന്നു; അവര്‍ വിഡ്ഢികളാകും. യോദ്ധാക്കളുടെമേല്‍ വാള് ഉയര്‍ന്നിരിക്കുന്നു. അവര്‍ നശിച്ചുപോകും.
37
അവരുടെ കുതിരകളുടെയും രഥങ്ങളുടെയുംമേല്‍ വാള് ഉയര്‍ന്നിരിക്കുന്നു; അതു കൊള്ളയടിക്കപ്പെടും.
38
അവരുടെ ജലാശയങ്ങളുടെമേലും വാള് ഉയര്‍ന്നിരിക്കുന്നു. കാരണം, അതു വിഗ്രഹങ്ങളുടെ നാടാണ്; അവയെച്ചൊല്ലി അവര്‍ ഉന്മത്തരായിരിക്കുന്നു.
39
അതുകൊണ്ടു ബാബിലോണില്‍ വന്യമൃഗങ്ങളും കുറുനരിയും ഒട്ടകപ്പക്ഷിയും ഒന്നിച്ചു പാര്‍ക്കും; അതില്‍ ഇനി ആരും ഒരിക്കലും വസിക്കയില്ല.
40
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “സൊദോമും ഗൊമോറായും അയല്‍നഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോള്‍ എന്നപോലെ അവിടെ ആരും പാര്‍ക്കുകയില്ല; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല.
41
ഇതാ വടക്കുനിന്ന് ഒരു ജനത വരുന്നു; ശക്തമായ ഒരു ജനത! ഭൂമിയുടെ വിദൂരസ്ഥലങ്ങളില്‍നിന്നു രാജാക്കന്മാര് ഇളകിവരുന്നു.
42
അവരുടെ കൈയില്‍ വില്ലും കുന്തവുമുണ്ട്; അവര്‍ കരുണയില്ലാത്ത ക്രൂരന്മാരാണ്; അവരുടെ ശബ്ദം കടലിന്റെ ഇരമ്പല്‍ പോലെയാണ്.
43
ബാബിലോണേ, അവര്‍ യോദ്ധാക്കളെപ്പോലെ യുദ്ധസന്നദ്ധരായി കുതിരപ്പുറത്തു നിനക്കെതിരെ അണിനിരക്കുന്നു. അവരെക്കുറിച്ചുള്ള വാര്‍ത്ത കേട്ടപ്പോള്‍ ബാബിലോണ്‍ രാജാവിന്റെ കരങ്ങള്‍ തളര്‍ന്നു; ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്ത്രീയെപ്പോലെ അവന് അതിവേദനയിലായിരിക്കുന്നു.
44
വലിയ ആട്ടിന്‍പറ്റത്തിന്റെ നേരേ വരുന്ന സിംഹംപോലെ, യോര്‍ദ്ദാനിലെ വനത്തില്‍നിന്നു ഞാന്‍ ഇറങ്ങിവരും. ഞാന്‍ ബാബിലോണ്യരെ അവരുടെ നഗരങ്ങളില്‍നിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടമുള്ളവനെ ഞാന്‍ ബാബിലോണിന്റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏത് ഇടയന് എന്റെ നേരെ നില്ക്കാന് കഴിയും?
45
അതുകൊണ്ട് ബാബിലോണിന് എതിരെ അവിടുന്നു തയ്യാറാക്കിയിട്ടുള്ള പദ്ധതിയും ബാബിലോണ്‍ ദേശത്തിനെതിരെ എടുത്തിട്ടുള്ള തീരുമാനങ്ങളും കേട്ടുകൊള്‍വിന്‍; ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും ചെറിയതിനെപ്പോലും വലിച്ചിഴച്ചുകൊണ്ടുപോകും; അവയുടെ ദുര്‍വിധികണ്ട് ആലകള്‍പോലും സ്തംഭിച്ചുപോകും.
46
ബാബിലോണ്‍ പിടിക്കപ്പെട്ടു എന്ന ശബ്ദം കേട്ട് ഭൂമി നടുങ്ങും; അവളുടെ രോദനം ജനതകളുടെ ഇടയില്‍ മാറ്റൊലിക്കൊള്ളും.”
← Chapter 49
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 51 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52