bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 6
Jeremiah 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 7 →
1
ബെന്യാമീന് ഗോത്രക്കാരേ, സുരക്ഷിതരായിരിക്കാന്‍ യെരൂശലേമില്‍നിന്ന് ഓടിപ്പോകുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബേത്ത്-ഹക്കേരെമില്‍ കൊടി ഉയര്‍ത്തുവിന്‍, വടക്കുനിന്ന് അനര്‍ഥം വരുന്നു; വലിയ ദുരന്തംതന്നെ.
2
ഓമനിച്ചു വളര്‍ത്തിയ സുന്ദരിയായ സീയോന്‍പുത്രിയെ ഞാന്‍ നശിപ്പിക്കും.
3
ഇടയന്മാര് തങ്ങളുടെ ആട്ടിന്‍പറ്റങ്ങളുമായി അവളുടെ അടുക്കല്‍ വരും; അവര്‍ അവള്‍ക്കു ചുറ്റും കൂടാരമടിക്കും; ഓരോരുത്തന് ഇഷ്ടമുള്ളിടത്ത് ആടുകളെ മേയിക്കും.
4
“അവള്‍ക്കെതിരെ പടയ്‍ക്കൊരുങ്ങുക; ആയുധമെടുക്കുക; നട്ടുച്ചയ്ക്ക് നമുക്കവളെ ആക്രമിക്കാം.” “ഹാ ദുരിതം! നേരം വൈകിപ്പോയല്ലോ; നിഴലുകള്‍ നീളുന്നു.
5
നമുക്കു രാത്രിയില്‍ ആക്രമിച്ച് അവളുടെ കൊട്ടാരങ്ങള്‍ നശിപ്പിക്കാം”.
6
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അവളുടെ മരങ്ങള്‍ മുറിക്കുവിന്‍; യെരൂശലേമിനെ ഉപരോധിക്കാന്‍ മണ്‍കൂന ഉയര്‍ത്തുവിന്‍; ഈ നഗരം ശിക്ഷിക്കപ്പെടണം; അതിനുള്ളില്‍ മര്‍ദനമല്ലാതെ മറ്റൊന്നുമില്ല.
7
കിണര്‍ അതിലെ വെള്ളം പുതുമയോടെ സൂക്ഷിക്കുന്നതുപോലെ, അവള് തന്റെ ദുഷ്ടത സൂക്ഷിക്കുന്നു. അക്രമത്തിന്റെയും നാശത്തിന്റെയും സ്വരം അവളില്‍ മുഴങ്ങുന്നു; രോഗവും മുറിവുകളും മാത്രം ഞാന്‍ എപ്പോഴും കാണുന്നു.
8
യെരൂശലേമേ, ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടകലും; നീ അന്യപ്പെട്ടു പോകുകയും ഞാന്‍ നിന്നെ ശൂന്യവും നിര്‍ജനവുമായ ദേശമാക്കുകയും ചെയ്യും.”
9
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “മുന്തിരിയുടെ കാലാ പെറുക്കുന്നതുപോലെ ഇസ്രായേലില്‍ ശേഷിച്ചവരെ അരിച്ചുപെറുക്കുക; മുന്തിരിപ്പഴം ശേഖരിക്കുന്നവന് അതിന്റെ ശാഖകളിലേക്കു വീണ്ടും വീണ്ടും കൈ നീട്ടുന്നതുപോലെ നിന്റെ കൈ നീട്ടി തിരയുക.”
10
അവര്‍ കേള്‍ക്കാന്‍ തക്കവിധം ഞാന്‍ ആരോടാണു സംസാരിക്കേണ്ടത്? ആര്‍ക്കാണു മുന്നറിയിപ്പു നല്‍കേണ്ടത്? അവരുടെ ചെവികള്‍ അടഞ്ഞിരിക്കുന്നു; അവര്‍ക്കു ശ്രദ്ധിക്കാന്‍ സാധ്യമല്ല; സര്‍വേശ്വരന്റെ വചനം അവര്‍ക്കു പരിഹാസവിഷയമാണ്; അവര്‍ക്കതില്‍ താല്പര്യമില്ല.
11
അതുകൊണ്ട് അവിടുത്തെ ക്രോധം എന്നില്‍ നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ചു ഞാന്‍ തളര്‍ന്നിരിക്കുന്നു. “തെരുവിലെ കുട്ടികളുടെമേലും യുവാക്കളുടെ കൂട്ടങ്ങളിന്മേലും അതു ചൊരിയുവിന്‍. ഭര്‍ത്താവും ഭാര്യയും വയോധികരും പടുവൃദ്ധരും പിടിക്കപ്പെടും.
12
നിലങ്ങളും ഭാര്യമാരുമടക്കം അവരുടെ ഭവനങ്ങള്‍ അന്യര്‍ക്കു നല്കപ്പെടും; ഈ ദേശവാസികള്‍ക്കെതിരെ ഞാന്‍ എന്റെ കരമുയര്‍ത്തും” എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
13
അവരില്‍ ഏറ്റവും ചെറിയവര്‍മുതല്‍ ഏറ്റവും വലിയവര്‍വരെ എല്ലാവരും അന്യായലാഭം ആഗ്രഹിക്കുന്നു; പ്രവാചകന്മാര്‍മുതല്‍ പുരോഹിതന്മാര്‍വരെ എല്ലാവരും കപടമായി പെരുമാറുന്നു. എന്റെ ജനത്തിന്റെ മുറിവ് അവര്‍ നിസ്സാരമായി കരുതി ചികിത്സിക്കുന്നു.
14
സമാധാനമില്ലാതിരിക്കെ, സമാധാനം, സമാധാനം എന്നവര്‍ പറയുന്നു.
15
ഹീനകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജ തോന്നിയോ? ഇല്ല, അല്പം പോലും ലജ്ജ തോന്നിയില്ല; അവര്‍ക്കു ലജ്ജിക്കാന്‍ അറിഞ്ഞുകൂടാ; അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവര്‍ വീണുപോകും; ഞാന്‍ അവരെ ശിക്ഷിക്കുമ്പോള്‍ അവര്‍ നശിച്ചുപോകുമെന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
16
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “വീഥികളില്നിന്നു നോക്കുവിന്‍; പഴയ പാതകള്‍ അന്വേഷിക്കുവിന്‍; നല്ല മാര്‍ഗം എവിടെയുണ്ടോ അതിലൂടെ നടക്കുവിന്‍; അപ്പോള്‍ നിങ്ങള്‍ക്കു ശാന്തി ലഭിക്കും. എന്നാല്‍, ‘ഞങ്ങള്‍ അതിലൂടെ നടക്കയില്ല’ എന്നവര്‍ പറഞ്ഞു.
17
‘കാഹളധ്വനി ശ്രദ്ധിക്കുവിന്‍’ എന്നു പറഞ്ഞു നിങ്ങള്‍ക്കുവേണ്ടി ഞാന്‍ കാവല്ക്കാരെ നിയോഗിച്ചു; എന്നാല്‍ ‘ഞങ്ങള്‍ ശ്രദ്ധിക്കുകയില്ല’ എന്നവര്‍ പറഞ്ഞു.
18
അതുകൊണ്ട് ജനതകളേ, കേള്‍ക്കുവിന്‍; ജനസമൂഹമേ, അവര്‍ക്കെന്തു ഭവിക്കുമെന്നു ഗ്രഹിക്കുവിന്‍.
19
ഭൂമിയേ, കേള്‍ക്കുക; അവരുടെ ഉപായങ്ങള്‍മൂലം ഞാന്‍ അവരുടെമേല്‍ അനര്‍ഥം വരുത്തും; അവര്‍ എന്റെ വാക്കു ശ്രദ്ധിച്ചില്ല; എന്റെ നിയമം അവര്‍ നിരസിച്ചു.
20
ശെബയില്‍നിന്നു കുന്തുരുക്കവും വിദൂരദേശത്തുനിന്നു സുഗന്ധദ്രവ്യവും എനിക്കുവേണ്ടി എന്തിനു കൊണ്ടുവരുന്നു? നിങ്ങളുടെ ഹോമയാഗങ്ങള്‍ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ യാഗങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നുമില്ല.”
21
അതുകൊണ്ടു സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്റെ മുമ്പില്‍ ഞാന്‍ ഇടര്‍ച്ചകള്‍ വയ്ക്കും, അവര്‍ അതില്‍ തട്ടി വീഴും; പിതാക്കന്മാരും പുത്രന്മാരും അയല്‍ക്കാരും സ്നേഹിതരും നശിക്കും.”
22
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ വിദൂരദേശത്തുനിന്ന് ഒരു വലിയ ജനത ഇളകി വരുന്നു.
23
അവര്‍ വില്ലും കുന്തവും കൈയില്‍ ഏന്തിയിരിക്കുന്നു; നിര്‍ഭയരായ ക്രൂരന്മാരാണവര്; അവരുടെ ആരവം ഇരമ്പുന്ന സമുദ്രത്തിനു തുല്യം; അല്ലയോ സീയോന്‍പുത്രീ, നിനക്കെതിരെ യുദ്ധം ചെയ്യാന്‍ അവര്‍ അണിനിരന്നു കുതിരപ്പുറത്തു കയറിവരുന്നു.”
24
ആ വാര്‍ത്ത ഞങ്ങള്‍ കേട്ടു; ഞങ്ങളുടെ കൈകള്‍ തളര്‍ന്നിരിക്കുന്നു; സ്ത്രീയുടെ ഈറ്റുനോവുപോലെ കൊടിയവേദന ഞങ്ങളെ പിടിച്ചിരിക്കുന്നു.
25
വയലിലേക്കു പോകരുത്; വഴിയിലൂടെ നടക്കരുത്. കാരണം ആയുധധാരികളായ ശത്രുക്കള്‍ പതിയിരിപ്പുണ്ട്; എല്ലാ വശത്തും ഭീകരാവസ്ഥ!
26
എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുതുണി ധരിച്ചും വെണ്ണീറില്‍ കിടന്നുരുളുക; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ പൊട്ടിക്കരയുക; സംഹാരകന്‍ പെട്ടെന്നു നമ്മുടെ നേരേ വരും.
27
എന്റെ ജനത്തിന്റെ വഴികള്‍ പരീക്ഷിച്ചറിയുന്നതിന്, ഞാന്‍ നിന്നെ മാറ്റു നോക്കുന്നവനും പരീക്ഷകനുമായി ജനത്തിന്റെ നടുവില്‍ നിയമിച്ചിരിക്കുന്നു.
28
അവര്‍ ശാഠ്യക്കാരായ മത്സരികള്‍; അവര്‍ അപവാദം പറഞ്ഞു പരത്തുന്നു. അവര്‍ ഓടും ഇരുമ്പും പോലെ കഠിനഹൃദയരാണ്. അവരെല്ലാം തിന്മ ചെയ്യുന്നു.
29
ഉല ശക്തിയായി ഊതുന്നു; ഈയം തീയില്‍ ഉരുകുന്നെങ്കിലും ശുദ്ധീകരിക്കപ്പെടുന്നില്ല; ദുഷ്ടര്‍ നീക്കപ്പെടുന്നില്ലല്ലോ.
30
സര്വേശ്വരന് അവരെ തള്ളിക്കളഞ്ഞിരിക്കുന്നതുകൊണ്ടു വെള്ളിക്കിട്ടം എന്നാണ് അവര്‍ അറിയപ്പെടുന്നത്.”
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52