bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 17
Jeremiah 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 18 →
1
യെഹൂദായുടെ പാപം നാരായംകൊണ്ട് എഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട് അവരുടെ ഹൃദയത്തിന്റെ ഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും അവ കൊത്തിവച്ചിരിക്കുന്നു.
2
ഉയര്‍ന്ന കുന്നുകളില്‍, പച്ചമരങ്ങള്‍ക്കരികെയുള്ള ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കള്‍ ഓര്‍ക്കുന്നുവല്ലോ.
3
നാട്ടിലെല്ലാം നിങ്ങള്‍ ചെയ്ത പാപത്തിനു പകരമായി നിങ്ങളുടെ സമ്പത്തും സകല നിക്ഷേപങ്ങളും കൊള്ളമുതല്‍ പോലെ ഞാന്‍ പങ്കിടും.
4
ഞാന്‍ തന്ന അവകാശഭൂമി നിങ്ങള്‍ക്കു നഷ്ടപ്പെടും. നിങ്ങള്‍ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കള്‍ക്കു ഞാന്‍ അടിമവേല ചെയ്യിക്കും. എന്റെ കോപത്താല്‍ ഒരിക്കലും കെടാത്ത അഗ്നി ഞാന്‍ കത്തിച്ചിരിക്കുന്നു.
5
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “മനുഷ്യനില്‍ വിശ്വാസമര്‍പ്പിക്കയും കായബലത്തില്‍ ആശ്രയിക്കയും ചെയ്തു സര്‍വേശ്വരനില്‍ നിന്ന് അകന്നുപോകുന്നവന്‍ ശപിക്കപ്പെട്ടവന്‍.
6
അവന് മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്; നന്മ വരുമ്പോള്‍ അവനതു കാണാന്‍ കഴിയുന്നില്ല; മരുഭൂമിയിലെ വരണ്ട നിലത്തു, നിര്‍ജനമായ ഓരുനിലത്ത് അവന് പാര്‍ക്കും.
7
സര്‍വേശ്വരനെ ആശ്രയിക്കയും അവിടുന്നു തന്നെ പൂര്‍ണ ആശ്രയമായിരിക്കുകയും ചെയ്യുന്നവന് അനുഗൃഹീതന്‍.
8
അവന് ആറ്റുതീരത്തു നട്ടിരിക്കുന്നതും വെള്ളത്തിലേക്കു വേരോടിയിരിക്കുന്നതുമായ വൃക്ഷംപോലെയാണ്; വേനല്‍ക്കാലമാകുമ്പോള്‍ അതു ഭയപ്പെടുകയില്ല; അതിന്റെ ഇലകള്‍ എപ്പോഴും പച്ച ആയിരിക്കും; വരള്‍ച്ചയുള്ള കാലത്ത് അതിന് ഉല്‍ക്കണ്ഠയില്ല; അതു ഫലം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും.
9
ഹൃദയം മറ്റേതൊന്നിനെക്കാളും കാപട്യം നിറഞ്ഞതും അത്യന്തം ദൂഷിതവുമാണ്; ആര്‍ക്കാണതു ഗ്രഹിക്കാന്‍ കഴിയുക?
10
സര്‍വേശ്വരനായ ഞാന്‍ ഹൃദയത്തെ പരിശോധിക്കുകയും മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു; ഓരോ മനുഷ്യനും അവന്റെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും അനുസൃതമായി പ്രതിഫലം കൊടുക്കേണ്ടതിനുതന്നെ.
11
അന്യായമായി സ്വത്തു സമ്പാദിക്കുന്നവന് താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്; ജീവിതത്തിന്റെ മധ്യത്തില്‍ അത് അവനെ പിരിയും; അവസാനം അവന് ഭോഷനായിത്തീരുകയും ചെയ്യും.
12
ആദിമുതല് ഉന്നതത്തില് സ്ഥാപിതമായിരിക്കുന്ന, മഹത്ത്വമേറിയ സിംഹാസനമാണ് ഞങ്ങളുടെ വിശുദ്ധമന്ദിരം.
13
ഇസ്രായേലിന്റെ പ്രത്യാശയായ സര്‍വേശ്വരാ, അങ്ങയെ ഉപേക്ഷിക്കുന്നവരെല്ലാം ലജ്ജിതരാകും; അങ്ങയില്‍നിന്നു പിന്തിരിഞ്ഞു പോകുന്നവര്‍, പൂഴിമണ്ണില് എഴുതുന്ന പേരുകള്‍ പോലെ അപ്രത്യക്ഷരാകും; ജീവജലത്തിന്റെ ഉറവിടമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിച്ചുവല്ലോ.
14
സര്‍വേശ്വരാ, എന്നെ സുഖപ്പെടുത്തണമേ, എന്നാല്‍ ഞാന്‍ സൗഖ്യമുള്ളവനായിത്തീരും; എന്നെ രക്ഷിക്കണമേ, അപ്പോള്‍ ഞാന്‍ രക്ഷിക്കപ്പെടും; അങ്ങു മാത്രമാണ് എന്റെ പ്രത്യാശ.
15
“സര്‍വേശ്വരന്റെ വചനം എവിടെ, അത് ഇപ്പോള്‍ നിവൃത്തിയാകട്ടെ” എന്നവര്‍ എന്നോടു പറയുന്നു.
16
അവര്‍ക്കു തിന്മ വരുത്താന്‍ ഞാന്‍ യാതൊന്നും അങ്ങയോട് അപേക്ഷിച്ചില്ല; അവര്‍ക്ക് ദുര്‍ദിനം വരാന്‍ ഞാന്‍ ആഗ്രഹിച്ചുമില്ല; ഞാന്‍ പറഞ്ഞതെല്ലാം അങ്ങ് അറിയുന്നു.
17
അങ്ങ് എനിക്കു ഭീതിദനാകരുതേ! കഷ്ടകാലത്ത് അങ്ങാണ് എന്റെ അഭയസ്ഥാനം.
18
എന്നെ പീഡിപ്പിക്കുന്നവര്‍ ലജ്ജിതരാകട്ടെ; ഞാന്‍ ലജ്ജിതനാകരുതേ; അവര്‍ ഭ്രമിച്ചുപോകട്ടെ; ഞാന്‍ ഭ്രമിച്ചുപോകരുതേ; അവര്‍ക്ക് ദുര്‍ദിനം വരുത്തണമേ; അവരെ നിശ്ശേഷം തകര്‍ത്തു കളഞ്ഞാലും.
19
സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: “യെഹൂദാരാജാക്കന്മാര്‍ വരികയും പോകുകയും ചെയ്യുന്ന ജനകവാടത്തിലും യെരൂശലേമിന്റെ എല്ലാ കവാടങ്ങളിലുംനിന്ന് ഇങ്ങനെ പറയുക:
20
‘ഈ കവാടങ്ങളിലൂടെ അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും യെഹൂദാജനങ്ങളും യെരൂശലേംനിവാസികളുമായുള്ളോരേ, സര്‍വേശ്വരന്റെ വാക്കു കേള്‍ക്കുവിന്‍.
21
അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവനെ ഓര്‍ത്ത് ശ്രദ്ധിക്കുവിന്‍. ശബത്തുദിവസം നിങ്ങള്‍ ചുമടെടുക്കയോ അവ യെരൂശലേമിലെ കവാടങ്ങളിലൂടെ അകത്തു കൊണ്ടുവരികയോ അരുത്.
22
ശബത്തുദിവസം നിങ്ങളുടെ വീടുകളില്‍നിന്നു ചുമടു പുറത്തേക്കു കൊണ്ടുപോകരുത്. ജോലി ഒന്നും ചെയ്യുകയുമരുത്. നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചതുപോലെ ശബത്തു ദിവസം വിശുദ്ധമായി ആചരിക്കുവിന്.’
23
എന്നിട്ടും അവര്‍ എന്റെ വാക്ക് ശ്രദ്ധിക്കുകയോ, അനുസരിക്കുകയോ ചെയ്തില്ല; അവ കേള്‍ക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു.”
24
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഞാന്‍ പറയുന്നതു സശ്രദ്ധം കേട്ട് ഈ നഗരത്തിന്റെ വാതിലുകളിലൂടെ ശബത്തുദിവസം യാതൊരു ചുമടും കൊണ്ടുവരാതിരിക്കുകയും അന്നു വേലയൊന്നും ചെയ്യാതെ ശബത്ത് വിശുദ്ധമായി ആചരിക്കുകയും ചെയ്താല്‍,
25
ദാവീദിന്റെ സിംഹാസനത്തില്‍ വാണരുളുന്ന രാജാക്കന്മാര് രഥങ്ങളിലും കുതിരപ്പുറത്തും യാത്രചെയ്ത് ഈ നഗരകവാടങ്ങളിലൂടെ അകത്തു പ്രവേശിക്കും; അവരുടെ പ്രഭുക്കന്മാരും യെഹൂദ്യയിലെ ജനങ്ങളും യെരൂശലേംനിവാസികളും അവരോടൊപ്പം ഉണ്ടായിരിക്കും; നഗരം എന്നും ജനവാസമുള്ളതായിരിക്കും.
26
യെഹൂദാനഗരങ്ങളില്‍നിന്നും യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍നിന്നും ബെന്യാമീന്‍ദേശത്തുനിന്നും സമതലങ്ങള്‍, മലമ്പ്രദേശങ്ങള്‍, നെഗബ് എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ വരും. അവര്‍ സര്‍വേശ്വരന്റെ ആലയത്തിലേക്കു ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ധാന്യയാഗങ്ങളും സുഗന്ധദ്രവ്യങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരും.
27
എന്നാല്‍ ശബത്ത് വിശുദ്ധമായി ആചരിക്കണമെന്നും ശബത്തുദിവസം യെരൂശലേമിലെ കവാടങ്ങളിലൂടെ ചുമടു കൊണ്ടുപോകരുതെന്നുമുള്ള എന്റെ കല്പന ശ്രദ്ധിക്കാതെയിരുന്നാല്‍ ആ കവാടങ്ങളില്‍ ഞാന്‍ തീ കൊളുത്തും; യെരൂശലേമിലെ കൊട്ടാരങ്ങളെ അതു ദഹിപ്പിക്കും; ആരും അത് അണയ്ക്കുകയില്ല.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52