bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 34
Jeremiah 34
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 35 →
1
ബാബിലോണ്‍രാജാവായ നെബുഖദ്നേസറും അയാളുടെ സര്‍വസൈന്യവും അയാളുടെ ആധിപത്യത്തിലുള്ള സകല രാജ്യങ്ങളും ജനതകളും യെരൂശലേമിനോടും അതിന്റെ സകല നഗരങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ യിരെമ്യാക്കു സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി.
2
ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവായ സിദെക്കീയായുടെ അടുക്കല്‍ ചെന്നു പറയുക, സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഞാന്‍ ഈ നഗരത്തെ ബാബിലോണ്‍രാജാവിന്റെ കൈയില്‍ ഏല്പിക്കും. അവന് അത് അഗ്നിക്കിരയാക്കും.
3
അവന്റെ കൈയില്‍നിന്നു നീ രക്ഷപെടുകയില്ല; നീ ബന്ദിയായി അവന്റെ കൈയില്‍ ഏല്പിക്കപ്പെടും; നീ ബാബിലോണ്‍രാജാവിനെ നേരിട്ടു കാണും; അവനോട് അഭിമുഖമായി സംസാരിക്കും; നിന്നെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്യും.
4
യെഹൂദാരാജാവായ സിദെക്കീയായേ, സര്‍വേശ്വരന്റെ വചനം കേള്‍ക്കുക; നിന്നെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു:
5
“നീ വാളാല്‍ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പു രാജാക്കന്മാരായിരുന്ന നിന്റെ പിതാക്കന്മാരുടെ ശവസംസ്കാരത്തിനു ചെയ്തതുപോലെ സുഗന്ധദ്രവ്യങ്ങള്‍ നിനക്കുവേണ്ടിയും കത്തിക്കും; അയ്യോ, ഞങ്ങളുടെ രാജാവ് എന്നു പറഞ്ഞ് ജനം വിലപിക്കും; ഞാനാണ് ഇതു പറയുന്നത് എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.”
6
യിരെമ്യാപ്രവാചകന് ഇവയെല്ലാം യെരൂശലേമില്‍ വച്ചു യെഹൂദാരാജാവായ സിദെക്കീയായോടു പറഞ്ഞു.
7
അന്നു ബാബിലോണ്‍രാജാവിന്റെ സൈന്യം യെരൂശലേമിനും യെഹൂദാനഗരങ്ങളില് ശേഷിച്ചിരുന്ന ലാഖീശ്, അസേക്കാ എന്നീ നഗരങ്ങള്‍ക്കുമെതിരെ യുദ്ധം ചെയ്യുകയായിരുന്നു; കോട്ടകെട്ടി ഉറപ്പിച്ച യെഹൂദാനഗരങ്ങളില് ശേഷിച്ചത് ഇവ മാത്രമായിരുന്നു.
8
എബ്രായ അടിമകളെയെല്ലാം സ്വതന്ത്രരായി പ്രഖ്യാപിക്കാന്‍ സിദെക്കീയാരാജാവ് യെരൂശലേമിലെ ജനങ്ങളുമായി ഒരു ഉടമ്പടി ചെയ്തു.
9
അതിനുശേഷം യിരെമ്യാക്കു സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി, ഉടമ്പടി അനുസരിച്ച് ആരും തങ്ങളുടെ സഹോദരങ്ങളായ യെഹൂദരെ അടിമകളാക്കാന്‍ പാടില്ലായിരുന്നു.
10
സ്ത്രീപുരുഷന്മാരായ സകല അടിമകളെയും സ്വതന്ത്രരാക്കാമെന്നും, അവരെ വീണ്ടും അടിമകളാക്കുകയില്ലെന്നും ഉടമ്പടി ചെയ്ത സകല പ്രഭുക്കന്മാരും ജനങ്ങളും സമ്മതിച്ചു; അങ്ങനെ അവര്‍ അടിമകളെ സ്വതന്ത്രരാക്കി.
11
പിന്നീട് അവരുടെ മനസ്സ് മാറി; അവര്‍ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ വീണ്ടും അടിമകളാക്കി.
12
അപ്പോള്‍ യിരെമ്യാക്കു സര്‍വേശ്വരനില്‍നിന്ന് അരുളപ്പാടുണ്ടായി.
13
ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അടിമഗൃഹമായ ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചു കൊണ്ടുവന്നപ്പോള്‍ ഞാന്‍ അവരുമായി ഉടമ്പടി ചെയ്തിരുന്നു.
14
അതനുസരിച്ച് എബ്രായ സഹോദരന് തന്നെത്തന്നെ നിനക്കു വില്‍ക്കുകയും അവന് ആറുവര്‍ഷം നിന്നെ സേവിക്കുകയും ചെയ്താല്‍, ഏഴാം വര്‍ഷം അവനെ മോചിപ്പിക്കണം; നിനക്ക് അടിമവേല ചെയ്യുന്നതില്‍ നിന്ന് അവനെ സ്വതന്ത്രനാക്കണം; എങ്കിലും നിങ്ങളുടെ പിതാക്കന്മാര് എന്റെ വാക്കു കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്തില്ല.
15
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ അനുതപിക്കുകയും അയല്‍ക്കാരുടെ സ്വാതന്ത്ര്യം പ്രഖാപിച്ചുകൊണ്ട് എനിക്കു ഹിതകരമായി പ്രവര്‍ത്തിക്കുകയും ചെയ്തു; എന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈ ആലയത്തില്‍ വച്ച് എന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ ഒരു ഉടമ്പടിയുമുണ്ടാക്കി.
16
എന്നാല്‍ നിങ്ങള്‍ പിന്തിരിയുകയും അവരുടെ ആഗ്രഹമനുസരിച്ചു നിങ്ങള്‍ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ തിരിച്ചെടുത്തു നിങ്ങള്‍ അവരെ വീണ്ടും അടിമകളാക്കുകയും എന്റെ നാമം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
17
അതുകൊണ്ടു സര്വേശ്വരന് കല്പിക്കുന്നു: നിങ്ങള്‍ എന്നെ അനുസരിച്ചില്ല, നിങ്ങളുടെ സഹോദരനും അയല്‍ക്കാരനും സ്വാതന്ത്ര്യം നല്‍കിയില്ല; ഇതാ, ഞാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു; വാളിനും മഹാമാരിക്കും ക്ഷാമത്തിനും ഇരയാകാനുള്ള സ്വാതന്ത്ര്യംതന്നെ; ലോകത്തിലുള്ള സകല ജനതകള്‍ക്കും നിങ്ങള്‍ ഭീതിദവിഷയമായിത്തീരും.
18
[18,19] കാളക്കുട്ടിയെ രണ്ടായി പിളര്‍ന്ന് അവയ്ക്കിടയിലൂടെ കടന്നുപോയി ചെയ്ത ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കാതെ അതു ലംഘിച്ച സകല പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും പുരോഹിതരെയും ദേശത്തിലെ സകല ജനങ്ങളെയും ഞാന്‍ അവരുടെ ശത്രുക്കളുടെ കൈയില്‍ ഏല്പിക്കും;
20
അവര്‍ക്കു പ്രാണഹാനി വരുത്താന്‍ ശ്രമിക്കുന്നവരുടെ കൈയില്‍തന്നെ; അവരുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും.
21
യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ പ്രഭുക്കന്മാരെയും ശത്രുക്കളുടെ കൈയില്‍ ഏല്പിക്കും. അവരെ നിഗ്രഹിക്കാന്‍ നോക്കുന്നവരുടെയും നിങ്ങളില്‍നിന്നു പിന്‍വാങ്ങിയ ബാബിലോണ്‍രാജാവിന്റെ സൈന്യത്തിന്റെയും കൈയില്‍തന്നെ. എന്റെ കല്പനയാല് ഈ നഗരത്തിലേക്കു ഞാന്‍ ബാബിലോണ്യരെ മടക്കിവരുത്തും.
22
അവര്‍ അതിനെതിരെ യുദ്ധം ചെയ്ത് അതിനെ പിടിച്ചടക്കി തീ വച്ചു ചുട്ടുകളയും; യെഹൂദാ നഗരങ്ങള്‍ ജനവാസമില്ലാതെ ശൂന്യമാകും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.”
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 35 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52