bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 27
Jeremiah 27
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 28 →
1
യോശിയായുടെ പുത്രനും യെഹൂദാരാജാവുമായ സിദെക്കിയായുടെ ഭരണാരംഭത്തില്‍ യിരെമ്യാക്കു സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി.
2
അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “നീ അടിമക്കയറും നുകവുമുണ്ടാക്കി കഴുത്തില്‍ വയ്ക്കുക.
3
എദോം, മോവാബ്, അമ്മോന്, സോര്‍, സീദോന് എന്നിവിടങ്ങളിലെ രാജാക്കന്മാര്ക്ക് യെഹൂദാരാജാവായ സിദെക്കീയായെ കാണാന്‍ യെരൂശലേമില്‍ വന്ന അവരുടെ ദൂതന്മാര് വഴി സന്ദേശം അറിയിക്കുക.
4
തങ്ങളുടെ യജമാനന്മാര്‍ക്കായി ഈ സന്ദേശം നീ അവരെ അറിയിക്കണം; ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു; നിങ്ങളുടെ യജമാനന്മാരോട് ഇങ്ങനെ പറയുവിന്‍.
5
“മഹാശക്തിയാലും ബലമുള്ള കരത്താലും ഭൂമിയെയും അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിച്ചതു ഞാനാണ്; എനിക്ക് ഉചിതമെന്നു തോന്നുന്നവനു ഞാന്‍ അതു നല്‍കും.
6
ഇപ്പോള്‍ ഈ ദേശങ്ങളെയെല്ലാം എന്റെ ദാസനും ബാബിലോണിലെ രാജാവുമായ നെബുഖദ്നേസര്‍രാജാവിന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; കാട്ടുമൃഗങ്ങള്‍ പോലും അവനെ സേവിക്കാന്‍ ഞാന്‍ ഇടയാക്കും.
7
സകല ജനതകളും അവനെയും അവന്റെ പുത്രനെയും പൗത്രനെയും അവന്റെ രാജ്യത്തിന്റെ പതനംവരെ സേവിക്കും; പിന്നീട് അനേകം ജനതകളും മഹാരാജാക്കന്മാരും ചേര്‍ന്ന് അവനെ അടിമയാക്കും.
8
ഏതെങ്കിലും ജനതയോ രാജ്യമോ ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍രാജാവിനെ സേവിക്കാതെയോ, ബാബിലോണ്‍ രാജാവിന്റെ നുകത്തിനു കീഴില്‍ തന്റെ കഴുത്തു വച്ചുകൊടുക്കാതെയോ ഇരുന്നാല്‍, ഞാന്‍ അവരെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും. അവന്റെ കൈകളാല്‍ അവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ അവ തുടരും.
9
അതുകൊണ്ട്, ബാബിലോണ്‍ രാജാവിനെ നിങ്ങള്‍ സേവിക്കയില്ല എന്നു പറയുന്ന പ്രവാചകന്മാര്ക്കും പ്രശ്നക്കാര്‍ക്കും സ്വപ്നക്കാര്‍ക്കും ശകുനക്കാര്‍ക്കും ക്ഷുദ്രക്കാര്‍ക്കും നിങ്ങള്‍ ചെവി കൊടുക്കരുത്.
10
അവര്‍ നിങ്ങളോടു പ്രവചിക്കുന്നതു നുണയാണ്; തത്ഫലമായി സ്വദേശത്തുനിന്നു നിങ്ങള്‍ വിദൂരദേശത്തേക്കു നീക്കപ്പെടും; ഞാന്‍ നിങ്ങളെ പുറത്താക്കും; നിങ്ങള്‍ നശിക്കും.
11
എന്നാല്‍ ഏതെങ്കിലും ജനത ബാബിലോണ്‍രാജാവിന്റെ നുകത്തിനു കീഴില്‍ തലവച്ചു രാജാവിനെ സേവിച്ചാല്‍ ഞാന്‍ അവരെ അവരുടെ ദേശത്തുതന്നെ വസിക്കുമാറാക്കും; അവര്‍ കൃഷി ചെയ്ത് അവിടെ പാര്‍ക്കും.
12
യെഹൂദാരാജാവായ സിദെക്കീയായോടു ഞാന്‍ ഇതേ രീതിയില്‍ സംസാരിച്ചു: “നിങ്ങളുടെ കഴുത്തുകള്‍ ബാബിലോണ്‍രാജാവിന്റെ നുകത്തിനു കീഴില്‍വച്ച് അയാളെയും അയാളുടെ ജനത്തെയും സേവിക്കുവിന്‍; എന്നാല്‍ നിങ്ങള്‍ ജീവിക്കും.
13
ബാബിലോണ്‍രാജാവിനെ സേവിക്കാത്ത ഏതൊരു ജനതയെ സംബന്ധിച്ചും സര്വേശ്വരന് അരുളിച്ചെയ്യുന്നതുപോലെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും നിങ്ങള്‍ എന്തിനു മരിക്കണം?
14
ബാബിലോണ്‍രാജാവിനെ നിങ്ങള്‍ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്; അവര്‍ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണല്ലോ.
15
ഞാന്‍ അവരെ അയച്ചിട്ടില്ല എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു; എന്റെ നാമത്തില്‍ അവര്‍ വ്യാജമായി സംസാരിക്കുകയാണ്; തത്ഫലമായി ഞാന്‍ നിങ്ങളെ ഓടിക്കും; നിങ്ങള്‍ നശിക്കും; നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചു പോകും.
16
പിന്നീട് പുരോഹിതന്മാരോടും സര്‍വജനത്തോടും ഞാന്‍ പറഞ്ഞു; സര്വേശ്വരന് അരുളിച്ചെയ്യുന്നു: ദേവാലയത്തിലെ പാത്രങ്ങള്‍ ബാബിലോണില്‍നിന്ന് ഉടനെ മടക്കിക്കൊണ്ടുവരും എന്നു നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്; അവര്‍ പ്രവചിക്കുന്നതു വ്യാജമാണ്.
17
അവരെ ശ്രദ്ധിക്കരുത്; ബാബിലോണ്‍രാജാവിനെ സേവിച്ചുകൊണ്ടു ജീവിക്കുവിന്‍. ഈ നഗരം എന്തിനു ശൂന്യമാകണം.
18
അവര്‍ പ്രവാചകന്മാരാണെങ്കില്, സര്‍വേശ്വരന്റെ വചനം അവരോടുകൂടെയുണ്ടെങ്കില്‍ അവര്‍ സര്‍വശക്തനായ സര്‍വേശ്വരനോട് അപേക്ഷിക്കട്ടെ; അങ്ങനെ അവിടുത്തെ ആലയത്തിലും യെഹൂദാരാജാവിന്റെ കൊട്ടാരത്തിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന പാത്രങ്ങള്‍ ബാബിലോണിലേക്ക് ഇനിയും കൊണ്ടുപോകാതിരിക്കട്ടെ.
19
യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദ്യയിലെയും യെരൂശലേമിലെയും സകല ശ്രേഷ്ഠന്മാരെയും പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയപ്പോള്‍
20
ബാബിലോണ്‍രാജാവ് എടുക്കാതെയിരുന്ന സ്തംഭങ്ങള്‍, ജലസംഭരണികള്‍, പീഠങ്ങള്‍, ഈ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന മറ്റു പാത്രങ്ങള്‍ എന്നിവയെക്കുറിച്ചു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
21
ഇസ്രായേലിന്റെ ദൈവമായ സര്‍വശക്തനായ സര്വേശ്വരന് അവിടുത്തെ ആലയത്തിലും യെഹൂദാ രാജാവിന്റെ ഗൃഹത്തിലും യെരൂശലേമിലും ശേഷിച്ചിട്ടുള്ള പാത്രങ്ങളെക്കുറിച്ചുതന്നെ അരുളിച്ചെയ്യുന്നു:
22
അവയെ ബാബിലോണിലേക്കു കൊണ്ടുപോകും; ഞാന്‍ ബാബിലോണ്യരെ ശിക്ഷിക്കുന്ന നാള് വരെ അവ അവിടെയായിരിക്കും; പിന്നീട് ഞാന്‍ അവ മടക്കിക്കൊണ്ടുവന്ന് ഈ സ്ഥലത്തു പുനഃസ്ഥാപിക്കും.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52