bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 32
Jeremiah 32
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 33 →
1
യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്റെ പത്താം വര്‍ഷം, അതായത് നെബുഖദ്നേസര്‍രാജാവിന്റെ ഭരണത്തിന്റെ പതിനെട്ടാം വര്‍ഷം യിരെമ്യാക്കു സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി.
2
അന്നു ബാബിലോണ്‍രാജാവിന്റെ സൈന്യം യെരൂശലേമിനെ ഉപരോധിച്ചിരുന്നു; യിരെമ്യാപ്രവാചകന് യെഹൂദാരാജാവിന്റെ കൊട്ടാരത്തിലെ കാരാഗൃഹത്തിലുമായിരുന്നു. യെഹൂദാരാജാവായ സിദെക്കീയാ “യിരെമ്യായേ, നീ ഇങ്ങനെ എന്തിനു പ്രവചിച്ചു” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ തടവിലാക്കി.
3
സര്വേശ്വരന് ഇങ്ങനെ അരുളിച്ചെയ്യുന്നു: “ഈ നഗരത്തെ ബാബിലോണ്‍രാജാവിന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു. അയാള്‍ അതു കീഴടക്കും.
4
ബാബിലോണ്യരുടെ പിടിയില്‍നിന്നു സിദെക്കീയാ രക്ഷപെടുകയില്ല; ബാബിലോണ്‍ രാജാവിന്റെ കൈയില്‍ തീര്‍ച്ചയായും ഏല്പിക്കപ്പെടും; അവനെ അഭിമുഖമായി കാണുകയും സംസാരിക്കുകയും ചെയ്യും;
5
അവന് സിദെക്കീയായെ ബാബിലോണിലേക്കു കൊണ്ടുപോകും. ഞാന്‍ അവനെ സന്ദര്‍ശിക്കുന്നതുവരെ അവന് അവിടെ ആയിരിക്കും. ബാബിലോണ്യര്‍ക്ക് എതിരെ യുദ്ധം ചെയ്താലും നിങ്ങള്‍ ജയിക്കുകയില്ല എന്നു നീ എന്തിനു പ്രവചിച്ചു എന്നു പറഞ്ഞുകൊണ്ടാണ് യെഹൂദാരാജാവായ സിദെക്കീയാ യിരെമ്യായെ തടവിലാക്കിയത്.”
6
യിരെമ്യാ പറഞ്ഞു: സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു.
7
“നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ പുത്രന് ഹനമേല്‍ നിന്റെ അടുക്കല്‍ വന്ന് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക; അതു വിലകൊടുത്തു വീണ്ടെടുക്കാനുള്ള അവകാശം നിന്റേതാണ്” എന്നു പറയും.
8
അപ്പോള്‍ സര്വേശ്വരന് അരുളിച്ചെയ്തതുപോലെ എന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ പുത്രന് ഹനമേല്‍, കാവല്ക്കാരുടെ അങ്കണത്തില്‍ എന്റെ അടുക്കല്‍ വന്ന് എന്നോടു പറഞ്ഞു: “ബെന്യാമീന് ദേശത്ത് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക; അതു വീണ്ടെടുത്തു കൈവശം വയ്ക്കാനുള്ള അവകാശം നിനക്കുള്ളതാണല്ലോ; നീ അതു വാങ്ങണം.” ഇതു സര്‍വേശ്വരന്റെ അരുളപ്പാടാണെന്ന് എനിക്കു മനസ്സിലായി.
9
അങ്ങനെ എന്റെ പിതൃസഹോദരപുത്രന് പതിനേഴു ശേക്കെല്‍ വെള്ളി തൂക്കിക്കൊടുത്ത് അനാഥോത്തിലെ ആ നിലം ഞാന്‍ വാങ്ങി.
10
ആധാരം എഴുതി മുദ്രവച്ച് സാക്ഷികള്‍ ഒപ്പു വച്ചശേഷം അതിന്റെ വിലയായ വെള്ളി തുലാസില്‍വച്ചു തൂക്കിക്കൊടുത്തു.
11
വ്യവസ്ഥകള്‍ അടങ്ങുന്ന മുദ്രവച്ച ആധാരവും അതിന്റെ പകര്‍പ്പും ഞാന്‍ സ്വീകരിച്ചു. ആധാരം ഞാന്‍ നേരിയായുടെ പുത്രനും മയസയായുടെ പൗത്രനുമായ ബാരൂക്കിനെ
12
എന്റെ പിതൃസഹോദരപുത്രന് ഹനമേലിന്റെയും ആധാരത്തില്‍ ഒപ്പുവച്ച സാക്ഷികളുടെയും കാവല്ക്കാരുടെ അങ്കണത്തിലുണ്ടായിരുന്ന സകല യെഹൂദന്മാരുടെയും സാന്നിധ്യത്തില്‍ വച്ച് ഏല്പിച്ചു.
13
അവരുടെ സാന്നിധ്യത്തില്‍ ബാരൂക്കിനോടു പറഞ്ഞു:
14
“ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: മുദ്രവച്ചതും മുദ്രവയ്‍ക്കാത്തതുമായ പ്രമാണങ്ങള്‍ എടുത്ത് ഏറെക്കാലം സുരക്ഷിതമായിരിക്കാന്‍ ഒരു മണ്‍പാത്രത്തില്‍ വയ്ക്കുക.”
15
ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഈ ദേശത്ത് ഇനിയും വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും.”
16
നേരിയായുടെ പുത്രന് ബാരൂക്കിന്റെ കൈയില്‍ ആധാരം ഏല്പിച്ചതിനുശേഷം സര്‍വേശ്വരനോടു ഞാന്‍ ഇപ്രകാരം പ്രാര്‍ഥിച്ചു:
17
“ദൈവമായ സര്‍വേശ്വരാ, മഹാശക്തിയാലും ബലമുള്ള കരത്താലും ആകാശവും ഭൂമിയും സൃഷ്ടിച്ചത് അവിടുന്നാകുന്നു; അവിടുത്തേക്ക് ഒന്നും അസാധ്യമല്ല.
18
ആയിരം തലമുറകളോട് അവിടുന്ന് അചഞ്ചലസ്നേഹം കാണിക്കുന്നു; എങ്കിലും പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളോടു പകരം വീട്ടുന്നു. വലിയവനും ബലവാനുമായ ദൈവമേ, അവിടുത്തെ നാമം സര്‍വശക്തനായ സര്വേശ്വരന് എന്നാണല്ലോ.
19
അവിടുന്ന് ആലോചനയില്‍ വലിയവനും പ്രവൃത്തിയില്‍ ശക്തനുമാണ്; മനുഷ്യരുടെ എല്ലാ പ്രവൃത്തികളും അങ്ങു കാണുന്നു; ഓരോരുത്തരും അവനവന്റെ നടപ്പിനും പ്രവൃത്തികള്‍ക്കും അനുസൃതമായി പ്രതിഫലം നല്‍കുകയും ചെയ്യുന്നു.
20
ഈജിപ്തിലും ഇസ്രായേലിലും സര്‍വ മനുഷ്യരാശിയുടെ ഇടയിലും ഇന്നോളം അടയാളങ്ങളും അദ്ഭുതങ്ങളും കാണിച്ച് അവിടുന്നു പ്രസിദ്ധനായി.
21
സ്വന്തം ജനമായ ഇസ്രായേലിനെ അടയാളങ്ങളാലും അദ്ഭുതങ്ങളാലും ബലമുള്ള കരത്താലും നീട്ടിയ ഭുജത്താലും ഭീതിദമായ പ്രവൃത്തികളാലും ഈജിപ്തില്‍നിന്ന് അങ്ങു വിമോചിപ്പിച്ചു.
22
അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ഈ ദേശം അങ്ങ് അവര്‍ക്കു കൊടുത്തു.
23
അവര്‍ പ്രവേശിച്ച് ഈ സ്ഥലം കൈവശപ്പെടുത്തി; എങ്കിലും അവര്‍ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അവിടുത്തെ നിയമം പാലിക്കുകയോ ചെയ്തില്ല; അങ്ങു കല്പിച്ചതൊന്നും അവര്‍ അനുസരിച്ചതുമില്ല. അതുകൊണ്ടായിരുന്നു ഈ അനര്‍ഥമെല്ലാം അങ്ങ് അവരുടെമേല്‍ വരുത്തിയത്.
24
നഗരം പിടിച്ചടക്കുന്നതിനുള്ള ഉപരോധത്തിനുവേണ്ടി ഇതാ മണ്‍കൂനകള്‍ ഉയര്‍ന്നുവരുന്നു; വാളും ക്ഷാമവും മഹാമാരിയും നിമിത്തം നഗരം അതിനെതിരെ യുദ്ധം ചെയ്യുന്ന ബാബിലോണ്യരുടെ കൈയില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു; അവിടുന്ന് അരുളിച്ചെയ്ത കാര്യങ്ങള്‍ എല്ലാം നിറവേറിയിരിക്കുന്നു; അവിടുന്ന് ഇതെല്ലാം കാണുന്നുണ്ടല്ലോ.
25
നഗരം ബാബിലോണിന്റെ കൈയില്‍ ഏല്പിക്കപ്പെട്ടിട്ടും സാക്ഷികളുടെ സാന്നിധ്യത്തില്‍ നിലം വിലയ്ക്കു വാങ്ങാന്‍ സര്‍വേശ്വരാ, അങ്ങു കല്പിച്ചിരിക്കുന്നുവല്ലോ.”
26
അവിടുത്തെ അരുളപ്പാട് യിരെമ്യാക്കുണ്ടായി:
27
“ഞാന്‍ സകല മനുഷ്യരുടെയും ദൈവമായ സര്‍വേശ്വരനാകുന്നു; എനിക്ക് അസാധ്യമായി വല്ലതുമുണ്ടോ?
28
ഞാന്‍ ഈ നഗരത്തെ ബാബിലോണ്യരുടെ കൈയില്‍, ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍രാജാവിന്റെ കൈയില്‍തന്നെ ഏല്പിക്കും; അവന് അതു കൈവശമാക്കും.
29
ഈ നഗരത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ബാബിലോണ്യര്‍ വന്നു നഗരത്തിനു തീ വയ്ക്കും; എന്നെ പ്രകോപിപ്പിക്കുന്നതിനുവേണ്ടി മട്ടുപ്പാവുകളുടെ മുകളില്‍വച്ചു ബാലിനു ധൂപമര്‍പ്പിക്കുകയും അന്യദേവന്മാര്ക്കു പാനീയബലി അര്‍പ്പിക്കുകയും ചെയ്യുന്ന എല്ലാ ഭവനങ്ങളോടും കൂടി അതിനെ ചുട്ടെരിക്കും.
30
ഇസ്രായേല്യരും യെഹൂദ്യരും ബാല്യംമുതല്‍ എനിക്ക് അനിഷ്ടമായതു ചെയ്തു; ഇസ്രായേല്‍ജനം അവരുടെ പ്രവൃത്തികള്‍കൊണ്ട് എന്നെ പ്രകോപിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
31
ഈ നഗരം പണിത ദിനംമുതല്‍ ഇന്നുവരെ അത് എന്നില്‍ കോപവും ക്രോധവും ജ്വലിപ്പിച്ചു; എന്റെ കണ്മുമ്പില്നിന്നു ഞാന്‍ അതിനെ നീക്കിക്കളയും.
32
ഇസ്രായേല്യരും യെഹൂദ്യരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദ്യയിലെയും യെരൂശലേമിലെയും നിവാസികളും തിന്മ പ്രവര്‍ത്തിച്ച് എന്നെ പ്രകോപിപ്പിച്ചിരിക്കുന്നതു കൊണ്ടുതന്നെ.
33
അവര്‍ തങ്ങളുടെ മുഖം എങ്കലേക്കു തിരിക്കാതെ പുറംതിരിഞ്ഞിരിക്കുന്നു; നിരന്തരം ഞാന്‍ അവരെ പഠിപ്പിച്ചെങ്കിലും എന്റെ പ്രബോധനം സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
34
എന്റെ നാമത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ആലയത്തെ അശുദ്ധമാക്കുന്നതിനുവേണ്ടി അവര്‍ അതില്‍ മ്ലേച്ഛ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു.
35
തങ്ങളുടെ പുത്രീപുത്രന്മാരെ മോലെക്ക് ദേവനു ഹോമിക്കാന്‍ അവര്‍ ബെന്‍-ഹിന്നോം താഴ്വരയില് ബാലിനു പൂജാഗിരികള്‍ പണിതു; അതു ഞാന്‍ കല്പിച്ചതല്ല. അങ്ങനെ എന്റെ മനസ്സില്‍ തോന്നിയിട്ടുമില്ല; ഈ മ്ലേച്ഛത പ്രവര്‍ത്തിച്ചതുമൂലം യെഹൂദായെക്കൊണ്ടു പാപം ചെയ്യിച്ചു.
36
യുദ്ധവും ക്ഷാമവും മഹാമാരിയും മൂലം ബാബിലോണ്‍രാജാവിന്റെ കൈയില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്ന ഈ നഗരത്തെക്കുറിച്ചു സര്വേശ്വരന് അരുളിച്ചെയ്യുന്നു:
37
“ഞാന്‍ എന്റെ കോപത്തിലും ക്രോധത്തിലും ഉഗ്രരോഷത്തിലും ചിതറിച്ചിരിക്കുന്ന ദേശങ്ങളില്‍ നിന്നെല്ലാം അവരെ ഈ സ്ഥലത്തു കൂട്ടിവരുത്തും; അവര്‍ സുരക്ഷിതരായി ഇവിടെ പാര്‍ക്കാന്‍ ഇടയാകും.
38
അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും.
39
അവര്‍ക്കും അവര്‍ക്കുശേഷം അവരുടെ മക്കള്‍ക്കും നന്മ ഉണ്ടാകാന്‍വേണ്ടി നിത്യമായി എന്നോടു ഭയഭക്തി കാട്ടുവാന്‍ ഏകമനസ്സും ഏകമാര്‍ഗവും ഞാന്‍ അവര്‍ക്കു നല്‍കും.
40
ഞാന്‍ അവരോട് ഒരു ശാശ്വത ഉടമ്പടി ചെയ്യും; അവര്‍ക്കു നന്മ ചെയ്യുന്നതില്‍നിന്നു ഞാന്‍ പിന്തിരിയുകയില്ല. അവര്‍ എന്നില്‍നിന്നു മാറിപ്പോകാതിരിക്കാന്‍ എന്നോടുള്ള ഭക്തി അവരുടെ ഉള്ളില്‍ നിക്ഷേപിക്കും.
41
അവര്‍ക്കു നന്മ ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കും; പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടി വിശ്വസ്തമായി ഞാന്‍ അവരെ ഈ ദേശത്തു നട്ടു വളര്‍ത്തും.”
42
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്റെമേല്‍ ഇത്ര വലിയ അനര്‍ഥം വരുത്തിവച്ചതുപോലെ ഞാന്‍ വാഗ്ദാനം ചെയ്യുന്ന സകല നന്മകളും അവരുടെമേല്‍ വര്‍ഷിക്കും.
43
മനുഷ്യരും മൃഗങ്ങളും ഇല്ലാത്ത ശൂന്യദേശമെന്നും അതു ബാബിലോണ്യരുടെ കൈയില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നും നിങ്ങള്‍ പറയുന്ന ഈ സ്ഥലത്തു നിങ്ങള്‍ വയലുകള്‍ വാങ്ങും.
44
അവര്‍ ബെന്യാമീന്‍ദേശത്തും യെരൂശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാനഗരങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വരയിലെയും നെഗബിലെയും പട്ടണങ്ങളിലും നിലങ്ങള്‍ വിലയ്ക്കു വാങ്ങി, ആധാരമെഴുതി, സാക്ഷികളുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടു മുദ്രവയ്ക്കും; അവര്‍ക്ക് ഐശ്വര്യം വീണ്ടും നല്കുമെന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 33 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52