bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 48
Jeremiah 48
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 47
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 49 →
1
ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് മോവാബിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നെബോയ്ക്കു ഹാ ദുരിതം! അതു ശൂന്യമാക്കപ്പെട്ടിരിക്കുന്നു; കിര്യത്തയീം ലജ്ജിതയായി, അതിന്റെ ഉയര്‍ന്ന കോട്ടകള്‍ അപമാനിതയായി, അതു തകര്‍ക്കപ്പെട്ടിരിക്കുന്നു.
2
മോവാബിന്റെ കീര്‍ത്തി അസ്തമിച്ചിരിക്കുന്നു; ഹെശ്ബോനില്‍ അതിനെതിരെ ശത്രുക്കള്‍ അനര്‍ഥം നിരൂപിച്ചു; വരിക, ഒരു ജനതയല്ലാതായിത്തീരുംവിധം അതിനെ നശിപ്പിക്കാം എന്നവര്‍ പറയുന്നു. മദ്മേനേ, നീയും നിശ്ശബ്ദമാകും; വാള് നിന്നെ പിന്തുടരും.
3
‘ശൂന്യത! മഹാനാശം!’ എന്ന നിലവിളി ഹോരോനയീമില്‍നിന്നു കേള്‍ക്കുന്നു.
4
മോവാബ് നശിച്ചു; സോവാര്‍ വരെ അതിന്റെ നിലവിളി കേള്‍ക്കുന്നു.
5
അവര്‍ ലൂഹീതിലേക്കുള്ള കയറ്റത്തിലൂടെ വിലപിച്ചുകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തില്‍ വിനാശത്തിന്റെ കരച്ചില് കേള്‍ക്കും.
6
ഓടിപ്പോക, നിന്നെത്തന്നെ രക്ഷിക്കുക; മരുഭൂമിയിലെ കാട്ടുകഴുതയെപ്പോലെ ഓടുക.
7
ധനത്തിലും കോട്ടകളിലും നിങ്ങള്‍ ആശ്രയിച്ചു; അതുകൊണ്ട് നിങ്ങളും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരുമൊന്നിച്ചു പ്രവാസത്തിലേക്കു പോകും.
8
സംഹാരകന്‍ എല്ലാ നഗരങ്ങളിലും വരും; ഒരു നഗരവും രക്ഷപെടുകയില്ല; സര്വേശ്വരന് അരുളിച്ചെയ്തതുപോലെ, താഴ്വര നശിക്കും; സമതലം ശൂന്യമായിത്തീരും.
9
മോവാബിനു ചിറകു നല്കുവിന്; അവള് പറന്നുപോകട്ടെ; അവളുടെ നഗരങ്ങള്‍ ജനവാസമില്ലാതെ ശൂന്യമായിത്തീരും.
10
സര്‍വേശ്വരന്റെ വേലയില്‍ അലസത കാട്ടുന്നവന് ശപിക്കപ്പെട്ടവന്‍; രക്തം ചൊരിയാതെ വാള് സൂക്ഷിച്ചുവയ്‍ക്കുന്നവനും ശപിക്കപ്പെട്ടവന്‍.
11
[11,12] മോവാബ് ബാല്യം മുതല്‍ സുരക്ഷിതമായിരുന്നു; അവന് പ്രവാസത്തിലേക്കു പോയിട്ടില്ല, മട്ട് അടിയാന് വച്ച വീഞ്ഞുപോലെ ആയിരുന്നു മോവാബ്. ഒരു പാത്രത്തില്‍ നിന്നു മറ്റൊരു പാത്രത്തിലേക്ക് അതു പകര്‍ന്നിട്ടില്ല. അതിന്റെ രുചിക്കോ മണത്തിനോ മാറ്റം വന്നിട്ടില്ല. വീഞ്ഞ് ഊറ്റി എടുക്കുന്നവരുടെ കൈയില്‍ ഞാന്‍ മോവാബിനെ ഏല്പിക്കും. അവര്‍ അവനെ ഊറ്റിക്കളയും. മോവാബിന്റെ ഭരണികള്‍ ശൂന്യമാക്കും. അവന്റെ പാത്രങ്ങള്‍ ഉടച്ചുകളയും.
13
തങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ബേഥേലിനെക്കുറിച്ച് ഇസ്രായേല്‍ ലജ്ജിച്ചതുപോലെ കെമോശിനെക്കുറിച്ചു മോവാബും ലജ്ജിക്കും.
14
‘ഞങ്ങള്‍ വീരന്മാരും ശക്തരുമായ യോദ്ധാക്കളാണ്’ എന്നു നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും?
15
മോവാബിന്റെയും അതിലെ നഗരങ്ങളുടെയും സംഹാരകന്‍ എത്തിക്കഴിഞ്ഞു; അവരുടെ വീരയോദ്ധാക്കളായ യുവാക്കള്‍ വധിക്കപ്പെടാനുള്ള സ്ഥലത്തേക്കു നീങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നു സര്‍വശക്തനായ സര്വേശ്വരന് എന്നു നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
16
മോവാബിന്റെ വിനാശം അടുത്തിരിക്കുന്നു; അതിന്റെ അനര്‍ഥം പാഞ്ഞടുക്കുകയാണ്.
17
മോവാബിന് ചുറ്റുമുള്ളവരും അതിന്റെ നാമം അറിയുന്നവരും അതിനുവേണ്ടി വിലപിക്കട്ടെ; അവന്റെ ശക്തമായ ചെങ്കോലും മഹത്ത്വത്തിന്റെ വടിയും ഒടിഞ്ഞല്ലോ.
18
ദീബോന്‍നിവാസികളേ, നിങ്ങളുടെ പ്രതാപമെല്ലാം ഉപേക്ഷിച്ച് ഉണങ്ങിയ നിലത്ത് ഇരിക്കുവിന്‍, മോവാബിന്റെ സംഹാരകന്‍ നിന്റെ നേരെ വരുന്നു; നിന്റെ ബലമുള്ള കോട്ടകള്‍ അവന് തകര്‍ത്തുവല്ലോ.
19
അരോവേര്‍നിവാസികളേ, വഴിയില്‍ നിന്നുകൊണ്ട് ചുറ്റുപാടും ശ്രദ്ധിക്കുവിന്‍, എന്താണു സംഭവിച്ചതെന്ന് ഓടിപ്പോകുന്നവനോടും രക്ഷപെടുന്നവളോടും ചോദിക്കുക. മോവാബു ലജ്ജിതയായിരിക്കുന്നു; അതു തകര്‍ന്നുപോയി; അതുകൊണ്ടു വിലപിച്ചുകരയുക.
20
മോവാബ് ശൂന്യമായിപ്പോയി എന്നു അര്‍ന്നോനില്‍ പ്രസിദ്ധമാക്കുക.
21
സമതലപ്രദേശങ്ങളിലെല്ലാം ന്യായവിധി എത്തിക്കഴിഞ്ഞു; ഹോലോന്‍, യഹ്സെ,
22
മെഫാഥ്, ദീബോന്‍, നെബോ, ബേത്-ദിബ്ലാത്തയിം,
23
കിര്യത്തയീം, ബേത്-ഗാമൂല്‍, ബേത്ത്- മെയോന്‍ കെരിയോത്ത്,
24
ബൊസ്ര എന്നിവയിലും അടുത്തും അകലെയുമുള്ള സകല മോവാബ്യനഗരങ്ങളിലും തന്നെ.
25
മോവാബിന്റെ കൊമ്പ് ഒടിഞ്ഞു. ഭുജം തകര്‍ന്നിരിക്കുന്നു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
26
മോവാബ് സര്‍വേശ്വരനെതിരെ തന്നെത്തന്നെ ഉയര്‍ത്തിയതുകൊണ്ട് അവനെ കുടിപ്പിച്ചു മത്തനാക്കുക; അവന് തന്റെ ഛര്‍ദിയില്‍ കിടന്നുരുളട്ടെ; അങ്ങനെ അവന് ലജ്ജിതനായിത്തീരട്ടെ.
27
ഇസ്രായേല്‍ നിനക്കു ലജ്ജിതനായിരുന്നല്ലോ? അവനെക്കുറിച്ചു സംസാരിക്കുമ്പോഴെല്ലാം പരിഹസിച്ചു തലയാട്ടാന്‍ അവന് കള്ളന്മാരുടെ കൂട്ടത്തില്‍ പിടിക്കപ്പെട്ടവനായിരുന്നുവോ?
28
മോവാബു നിവാസികളേ, നഗരങ്ങള്‍ വിട്ടു പാറക്കെട്ടുകളില്‍ പോയി പാര്‍ക്കുവിന്‍. ഗുഹാമുഖത്തിന്റെ വശങ്ങളില് കൂടു കെട്ടിക്കഴിയുന്ന പ്രാക്കളെപ്പോലെ ആകുവിന്‍.
29
മോവാബിന്റെ അഹങ്കാരം! എന്തൊരു അഹന്ത! അവന്റെ ഗര്‍വിനെയും ഡംഭത്തെയും അഹങ്കാരത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങള്‍ കേട്ടിട്ടുണ്ട്. അവന്റെ ഔദ്ധത്യം ഞാന്‍ അറിയുന്നു എന്നും സര്വേശ്വരന് അരുളിച്ചെയ്യുന്നു.
30
അവന്റെ വീരവാദവും പ്രവൃത്തികളും വ്യാജമാണ്. അതുകൊണ്ട് മോവാബിനെ ഓര്‍ത്തു ഞാന്‍ വിലപിക്കുന്നു;
31
സകല മോവാബ്യരെയും ഓര്‍ത്തു ഞാന്‍ നിലവിളിക്കുന്നു; കീര്‍ഹോരെസിലെ ജനങ്ങളെക്കുറിച്ചു ഞാന്‍ അലമുറയിടുന്നു.
32
സിബ്മാ മുന്തിരിവള്ളിയേ, യാസേരിനെക്കുറിച്ചു കരയുന്നതിലുമധികം ഞാന്‍ നിന്നെക്കുറിച്ചു കരയുന്നു; നിന്റെ വള്ളികള്‍ കടല്‍കടന്നു യാസേര്‍വരെ എത്തിയിരിക്കുന്നു. നിന്റെ വേനല്‍ക്കാലഫലങ്ങളുടെയും നിന്റെ മുന്തിരിഫലങ്ങളുടെയുംമേല്‍ സംഹാരകന്‍ ചാടി വീണിരിക്കുന്നു.
33
ഫലപുഷ്ടിയുള്ള മോവാബില്‍നിന്ന് ഉല്ലാസവും സന്തോഷവും നീക്കപ്പെട്ടിരിക്കുന്നു; മുന്തിരിച്ചക്കില്‍നിന്നു വീഞ്ഞ് ഇനി ഒഴുകുകയില്ല; സന്തോഷാരവത്തോടുകൂടി ആരും അതു ചവിട്ടുകയില്ല; ആര്‍പ്പുവിളി സന്തോഷത്തിന്റേതായിരിക്കുകയില്ല.
34
ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ നിലവിളി യഹ്സേവരെയും സോവാര്‍മുതല്‍ ഹോരോനയിമും എഗ്ലത്ത്-ശെലീശിയമും വരെയും കേള്‍ക്കുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിരിക്കുന്നു.
35
മോവാബിലെ പൂജാഗിരികളില്‍ യാഗം കഴിക്കുന്നവരെയും ദേവന്മാര്ക്കു ധൂപം അര്‍പ്പിക്കുന്നവരെയും ഞാന്‍ ഇല്ലാതാക്കുമെന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
36
ഓടക്കുഴലെന്നവിധം എന്റെ ഹൃദയം മോവാബിനുവേണ്ടിയും കീര്‍ഹോരെസിലെ ജനങ്ങള്‍ക്കുവേണ്ടിയും വിലാപസ്വരം ഉയര്‍ത്തുന്നു. അവര്‍ സമ്പാദിച്ച ധനമെല്ലാം നശിച്ചുപോയല്ലോ.
37
ദുഃഖസൂചകമായി എല്ലാവരും തല മുണ്ഡനം ചെയ്തും താടി ക്ഷൗരം ചെയ്തും ഇരിക്കുന്നു; അവരുടെ കൈകളിലും മുറിവുകളുണ്ട്. അവര്‍ എല്ലാവരും അരയില്‍ ചാക്ക് ഉടുത്തിരിക്കുന്നു.
38
ആര്‍ക്കും ആവശ്യമില്ലാത്ത പാത്രംപോലെ മോവാബിനെ ഞാന്‍ ഉടച്ചിരിക്കയാണ്; അതുകൊണ്ട് എല്ലാ പുരമുകളിലും തെരുവീഥികളിലും വിലാപം കേള്‍ക്കുന്നു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു. മോവാബ് നിശ്ശേഷം തകര്‍ന്നിരിക്കുന്നു.
39
അവര്‍ അത്യധികം വിലപിക്കുന്നു. മോവാബ് ലജ്ജിച്ചു പുറംതിരിഞ്ഞിരിക്കുന്നു? അതു ചുറ്റുമുള്ളവര്‍ക്കു നിന്ദയും കൊടുംഭീതിയും ഉളവാക്കുന്നു.
40
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഇതാ, ഒരുവന് കഴുകനെപ്പോലെ അതിവേഗം പറന്നു ചിറകുകള് മോവാബിനെതിരെ വിരിക്കുന്നു.
41
അവന് നഗരങ്ങള്‍ പിടിച്ചടക്കും, കോട്ടകള്‍ കൈവശപ്പെടുത്തും; അന്നാളില്‍ മോവാബിലെ യുദ്ധവീരന്മാരുടെ വേദന സ്ത്രീകളുടെ ഈറ്റുനോവുപോലെ ആയിരിക്കും.
42
സര്‍വേശ്വരനെതിരെ സ്വയം പുകഴ്ത്തിയതുകൊണ്ട് ഒരു ജനതയല്ലാതാകുംവിധം മോവാബ് നശിപ്പിക്കപ്പെടും.
43
മോവാബു നിവാസികളേ, ഭീതിയും കുഴിയും കെണിയുമാണ് നിങ്ങളുടെ മുമ്പിലുള്ളതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
44
ഭീതിയില്‍നിന്ന് ഓടിപ്പോകുന്നവന്‍ കുഴിയില്‍ വീഴും; കുഴിയില്‍നിന്നു കയറുന്നവന് കെണിയില്‍ അകപ്പെടും; മോവാബിന്റെ ശിക്ഷാകാലത്ത് ഇതെല്ലാം അതിനു സംഭവിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
45
ഓടിപ്പോയവര്‍ ശക്തി ക്ഷയിച്ച് ഹെശ്ബോന്റെ നിഴലില്‍ നില്ക്കുന്നു; ഹെശ്ബോനില്‍നിന്ന് അഗ്നിയും സീഹോന്റെ ഗൃഹത്തില്‍നിന്നു ജ്വാലയും പുറപ്പെട്ടു; അതു മോവാബിന്റെ നെറ്റിത്തടവും കലാപകാരികളുടെ ശിരസ്സും ദഹിപ്പിച്ചു.
46
മോവാബേ, നിനക്കു ഹാ ദുരിതം! കെമോശിന്റെ ജനം നശിച്ചു, നിന്റെ പുത്രന്മാരെ ബദ്ധന്മാരാക്കുകയും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കു കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു.
47
എങ്കിലും ഒടുവില്‍ ഞാന്‍ മോവാബിന് ഐശ്വര്യസമൃദ്ധി നല്‍കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു. മോവാബിന്റെ ശിക്ഷ അന്നുവരെയാണ്.
← Chapter 47
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 49 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52