bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 7
Jeremiah 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 8 →
1
യിരെമ്യാക്കു സര്‍വേശ്വരനില്‍ നിന്നുണ്ടായ അരുളപ്പാട്:
2
“ദേവാലയവാതില്ക്കല് നിന്നുകൊണ്ട് നീ ഇപ്രകാരം വിളംബരം ചെയ്യണം. സര്‍വേശ്വരനെ ആരാധിക്കാന്‍ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന സകല യെഹൂദ്യരുമേ, അവിടുത്തെ വചനം കേള്‍ക്കുവിന്‍.”
3
ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും നേരെയാക്കുവിന്‍; എന്നാല്‍ ഈ ദേശത്തു പാര്‍ക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും.”
4
ഇതു സര്‍വേശ്വരന്റെ ആലയം, സര്‍വേശ്വരന്റെ ആലയം, സര്‍വേശ്വരന്റെ ആലയം എന്നുള്ള കപടവാക്കുകളില്‍ ആശ്രയിക്കരുത്.
5
നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും വാസ്തവമായി തിരുത്തുകയും അയല്ക്കാരോടു നീതി പുലര്‍ത്തുകയും
6
പരദേശിയെയും അനാഥരെയും വിധവയെയും ചൂഷണം ചെയ്യാതിരിക്കുകയും ഈ സ്ഥലത്തു കുറ്റമില്ലാത്തവന്റെ രക്തം ചിന്താതെയും സ്വന്തം നാശത്തിനായി അന്യദേവന്മാരുടെ പിന്നാലെ പോകാതെയും ഇരുന്നാല്‍,
7
നിങ്ങളുടെ പിതാക്കന്മാര്ക്കു ഞാന്‍ നല്കിയ ഈ ദേശത്ത് എന്നേക്കും പാര്‍ക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും.
8
നിങ്ങള്‍ വ്യര്‍ഥമായി കപടവാക്കുകളില്‍ ആശ്രയിക്കുന്നു.
9
നിങ്ങള്‍ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു.
10
പിന്നീട് എന്റെ നാമത്തിലുള്ള ഈ ആലയത്തില്‍ വന്ന് എന്റെ സന്നിധിയില്‍ നിന്നുകൊണ്ടു ഞങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നു; ഈ മ്ലേച്ഛതകളെല്ലാം തുടരുന്നതിനു വേണ്ടിയുള്ള സുരക്ഷിതത്വമാണോ ഇത്?
11
എന്റെ നാമത്തിലുള്ള ഈ ആലയം കള്ളന്മാരുടെ ഗുഹയായിട്ടാണോ നിങ്ങള്‍ കാണുന്നത്? അതേ, അങ്ങനെ തന്നെ ഞാന്‍ കാണുന്നു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു”.
12
“എന്റെ നാമത്തില്‍ ഞാന്‍ ആദ്യം സ്ഥാപിച്ച ശീലോവില്‍ ചെന്നു നോക്കുവിന്‍. എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനോടു ചെയ്തത് എന്തെന്നു കാണുവിന്‍.”
13
അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാന്‍ നിരന്തരം നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍ ശ്രദ്ധിച്ചില്ല; ഞാന്‍ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറഞ്ഞില്ല. ഇവയെല്ലാം നിങ്ങള്‍ ചെയ്തു.
14
അതുകൊണ്ട് എന്റെ നാമത്തില്‍ സ്ഥാപിതവും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്മാര്ക്കും നിങ്ങള്‍ക്കുമായി തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും.
15
നിങ്ങളുടെ ചാര്‍ച്ചക്കാരായ എഫ്രയീം സന്തതികളെയെല്ലാം പുറത്താക്കിയതുപോലെ നിങ്ങളെയും എന്റെ മുമ്പില്‍നിന്നു ഞാന്‍ പുറന്തള്ളും.
16
ഈ ജനത്തിനുവേണ്ടി യിരെമ്യായേ, നീ പ്രാര്‍ഥിക്കരുത്; അവര്‍ക്കുവേണ്ടി നിലവിളിക്കുകയോ അപേക്ഷിക്കുകയോ അരുത്; അവര്‍ക്കുവേണ്ടി മധ്യസ്ഥത വഹിക്കരുത്; ഞാന്‍ അതു കേള്‍ക്കുകയില്ല.
17
യെഹൂദ്യനഗരങ്ങളിലും യെരൂശലേമിലെ വീഥികളിലും അവര്‍ ചെയ്യുന്നതു നീ കാണുന്നില്ലേ?
18
ആകാശരാജ്ഞിക്കു നല്കാന് അപ്പം ചുടാന്‍ കുട്ടികള്‍ വിറകു ശേഖരിക്കുന്നു; പിതാക്കന്മാര് തീ കത്തിക്കുന്നു; സ്ത്രീകള്‍ മാവു കുഴയ്ക്കുന്നു; എന്നെ പ്രകോപിപ്പിക്കാന്‍ അന്യദേവന്മാര്ക്ക് അവര്‍ പാനീയബലി അര്‍പ്പിക്കുന്നു.
19
അവര്‍ പ്രകോപിപ്പിക്കുന്നത് എന്നെയാണോ? തങ്ങളെത്തന്നെയല്ലേ എന്നു സര്വേശ്വരന് ചോദിക്കുന്നു. അവര്‍ സ്വയം നാണം കെടുത്തുന്നു.
20
അതുകൊണ്ട് ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും ഈ സ്ഥലത്തുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും വയലിലെ വൃക്ഷങ്ങളുടെയും നിലത്തിലെ വിളകളുടെയും മേലും ചൊരിയപ്പെടും; അതു കെടാതെ കത്തിയെരിയും.”
21
ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ മറ്റു യാഗങ്ങളോടുകൂടി ഹോമയാഗങ്ങളും ചേര്‍ത്ത് അവയുടെ മാംസം ഭക്ഷിക്കുവിന്‍.
22
നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ ഹോമയാഗങ്ങളെക്കുറിച്ചോ മറ്റു യാഗങ്ങളെക്കുറിച്ചോ ഞാന്‍ പറഞ്ഞിരുന്നില്ല; യാതൊരു കല്പനയും കൊടുത്തിരുന്നതുമില്ല.
23
എങ്കിലും ഞാന്‍ അവരോടു കല്പിച്ചിരുന്നു: ‘നിങ്ങള്‍ എന്റെ വാക്കുകള്‍ അനുസരിക്കുവിന്‍, എന്നാല്‍ ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവും ആയിരിക്കും; ഞാന്‍ നിങ്ങളോടു കല്പിച്ചിരുന്നതെല്ലാം അനുസരിച്ചാല്‍ നിങ്ങള്‍ക്കു ശുഭമായിരിക്കും.’
24
പക്ഷേ, അവര്‍ എന്നെ അനുസരിക്കുകയോ, ശ്രദ്ധിക്കുകയോ ചെയ്തില്ല; പിന്നെയോ, തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ ജീവിച്ചു; മുന്നോട്ടല്ല, പിന്നോട്ടാണ് അവര്‍ പോയത്.
25
നിങ്ങളുടെ പിതാക്കന്മാര് ഈജിപ്തില്‍നിന്നു പുറപ്പെട്ടുപോന്ന നാള്‍മുതല്‍ ഇന്നുവരെ, ദിനംപ്രതി എന്നവിധം എന്റെ ദാസരായ പ്രവാചകരെ അവരുടെ അടുക്കലേക്കു തുടര്‍ച്ചയായി ഞാന്‍ അയച്ചു.
26
എന്നിട്ടും അവര്‍ എന്നെ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാള് അധികം തിന്മ ചെയ്തു.”
27
യിരെമ്യായേ, ഇവയെല്ലാം അവരോടു പറയുക; അവര്‍ നിന്നെ ശ്രദ്ധിക്കുകയില്ല; നീ അവരെ വിളിക്കണം; പക്ഷേ അവര്‍ വിളികേള്‍ക്കുകയില്ല.
28
നീ അവരോടു പറയണം: “തങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ വാക്കു കേട്ടനുസരിക്കുകയോ ശിക്ഷണം സ്വീകരിക്കുകയോ ചെയ്യാത്ത ജനതയാണ് ഇത്. വിശ്വസ്തത നശിച്ചിരിക്കുന്നു; അത് അവരുടെ അധരങ്ങളെ വിട്ടുപോയിരിക്കുന്നു.”
29
“നിന്റെ തലമുടി കത്രിച്ചു ദൂരെ എറിയുക; മൊട്ടക്കുന്നുകളില്‍ കയറി വിലപിക്കുക; തന്റെ ക്രോധത്തിനു പാത്രമായ ഈ തലമുറയെ സര്വേശ്വരന് ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.
30
യെഹൂദ്യയിലെ ജനം എന്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. എന്റെ നാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ആലയത്തില്‍ അവര്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. അങ്ങനെ അവര്‍ അതിനെ അശുദ്ധമാക്കി.
31
തങ്ങളുടെ പുത്രീപുത്രന്മാരെ ഹോമിക്കാന്‍ തോഫെത്ത് പൂജാപീഠം ബെന്‍-ഹിന്നോം താഴ്വരയില് അവര്‍ സ്ഥാപിച്ചിരിക്കുന്നു; അതു ഞാന്‍ കല്പിച്ചതല്ല; അങ്ങനെ എന്റെ മനസ്സില്‍ തോന്നിയിട്ടുമില്ല.
32
അതുകൊണ്ട് സര്വേശ്വരന് അരുളിച്ചെയ്യുന്നു: “തോഫെത്ത് എന്നോ ബെന്‍-ഹിന്നോം താഴ്വര എന്നോ വിളിക്കാതെ ‘കശാപ്പു താഴ്വര’ എന്നു വിളിക്കപ്പെടുന്ന കാലം വരുന്നു; വേറെ സ്ഥലമില്ലാത്തതിനാല്‍ തോഫെത്ത് അവരുടെ ശ്മശാനമായിത്തീരും.
33
ഈ ജനത്തിന്റെ ശവശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും; ആരും അവയെ ഓടിച്ചുകളയുകയില്ല.
34
യെഹൂദ്യയിലെ പട്ടണങ്ങളില്‍നിന്നും യെരൂശലേമിലെ തെരുവീഥികളില്‍നിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും ഞാന്‍ നീക്കിക്കളയും; മണവാളന്റെയും മണവാട്ടിയുടെയും ആഹ്ലാദസ്വരവും പിന്നീടു കേള്‍ക്കുകയില്ല; ദേശം ശൂന്യമായിത്തീരും.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52