bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 42
Jeremiah 42
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 41
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 43 →
1
സകല സൈന്യാധിപന്മാരും കാരേഹിന്റെ പുത്രനായ യോഹാനാനും ഹോശയ്യായുടെ പുത്രന് യെസന്യായും ചെറിയവരും വലിയവരും എന്ന ഭേദം കൂടാതെ സര്‍വജനവും അപ്പോള്‍ ഒന്നിച്ചുകൂടി.
2
[2,3] അവര്‍ യിരെമ്യാ പ്രവാചകനോടു പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേട്ടാലും; ഒരു വലിയ ജനത ആയിരുന്ന ഞങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രമേ ശേഷിച്ചിട്ടുള്ളൂ എന്ന് അങ്ങു കാണുന്നുവല്ലോ; ഈ ശേഷിപ്പിനുവേണ്ടി അങ്ങയുടെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചാലും. ഞങ്ങള്‍ പോകേണ്ട മാര്‍ഗവും ഞങ്ങള്‍ ചെയ്യേണ്ട പ്രവൃത്തികളും ദൈവമായ സര്വേശ്വരന് ഞങ്ങള്‍ക്കു കാണിച്ചുതരുമാറാകട്ടെ.”
4
യിരെമ്യാപ്രവാചകന് അവരോടു പറഞ്ഞു: “നിങ്ങളുടെ അപേക്ഷ ഞാന്‍ കേട്ടു; നിങ്ങള്‍ അപേക്ഷിച്ചതുപോലെ നമ്മുടെ ദൈവമായ സര്‍വേശ്വരനോടു ഞാന്‍ പ്രാര്‍ഥിക്കാം; അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാന്‍ പറയാം; നിങ്ങളില്‍നിന്നു യാതൊന്നും ഞാന്‍ മറച്ചു വയ്ക്കുകയില്ല.”
5
അവര്‍ യിരെമ്യായോടു പറഞ്ഞു: “അങ്ങയുടെ ദൈവമായ സര്വേശ്വരന് ഏതു കാര്യവുമായി അങ്ങയെ ഞങ്ങളുടെ അടുക്കല്‍ അയച്ചാലും ഞങ്ങള്‍ അതനുസരിച്ചു പ്രവര്‍ത്തിച്ചുകൊള്ളാം; അങ്ങനെ ഞങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ സര്വേശ്വരന് തന്നെ ഞങ്ങള്‍ക്കെതിരെ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
6
നമ്മുടെ ദൈവമായ സര്വേശ്വരന് കല്പിക്കുന്നതു നന്മയോ തിന്മയോ ആകട്ടെ ഞങ്ങള്‍ അതനുസരിച്ചുകൊള്ളാം; ആ ദൈവത്തിന്റെ അടുക്കലേക്കാണല്ലോ ഞങ്ങള്‍ അങ്ങയെ അയയ്ക്കുന്നത്; നമ്മുടെ ദൈവമായ സര്‍വേശ്വരന്റെ വാക്കു കേട്ടനുസരിക്കുമ്പോള്‍ ഞങ്ങള്‍ക്കു ശുഭംവരും.”
7
പത്തുദിവസം കഴിഞ്ഞു യിരെമ്യാക്കു സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി.
8
അപ്പോള്‍ കാരേഹിന്റെ പുത്രനായ യോഹാനാനെയും സൈന്യാധിപന്മാരെയും ചെറിയവര്‍മുതല്‍ വലിയവര്‍വരെ സര്‍വജനത്തെയും യിരെമ്യാ വിളിച്ചുവരുത്തി അവരോടു പറഞ്ഞു:
9
“നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കാന്‍ നിങ്ങള്‍ എന്നെ ആരുടെ അടുക്കല്‍ അയച്ചുവോ ആ ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു:
10
“നിങ്ങള്‍ ഈ ദേശത്തുതന്നെ പാര്‍ത്താല്‍, ഞാന്‍ നിങ്ങളെ പടുത്തുയര്‍ത്തും; പൊളിച്ചുകളയുകയില്ല. ഞാന്‍ നിങ്ങളെ നട്ടുപിടിപ്പിക്കും; പിഴുതുകളയുകയില്ല. നിങ്ങള്‍ക്കു വരുത്തിയ അനര്‍ഥത്തെക്കുറിച്ചു ഞാന്‍ ദുഃഖിക്കുന്നു.
11
നിങ്ങള്‍ ബാബിലോണ്‍ രാജാവിനെ ഭയപ്പെടേണ്ടാ; അവന്റെ കരങ്ങളില്‍നിന്ന് നിങ്ങളെ രക്ഷിക്കാനും മോചിപ്പിക്കാനും ഞാന്‍ നിങ്ങളോടുകൂടെയുണ്ട്.
12
അവനെ ഭയപ്പെടേണ്ടാ എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു; ഞാന്‍ നിങ്ങളോടു കരുണ കാണിക്കും.
13
അങ്ങനെ അവനു നിങ്ങളോടു ദയ തോന്നി നിങ്ങളെ ദേശത്തു വസിക്കാന്‍ അനുവദിക്കും. ‘ഞങ്ങള്‍ ഈ ദേശത്ത് പാര്‍ക്കുകയില്ല, ഞങ്ങള്‍ അങ്ങയുടെ ദൈവമായ സര്‍വേശ്വരന്റെ കല്പന അനുസരിക്കയുമില്ല. ഈജിപ്തിലേക്കു ഞങ്ങള്‍ പോകും;
14
അവിടെ ഞങ്ങള്‍ക്കു യുദ്ധം കാണുകയോ, യുദ്ധത്തിന്റെ കാഹളധ്വനി കേള്‍ക്കയോ, അപ്പത്തിനുവേണ്ടി വിശക്കുകയോ ചെയ്യേണ്ടിവരികയില്ല,
15
ഞങ്ങള്‍ അവിടെ പാര്‍ക്കും’ എന്നു പറയുകയും ചെയ്താല്‍
16
യെഹൂദായില്‍ ശേഷിച്ചിരിക്കുന്നവരേ നിങ്ങള്‍ സര്‍വേശ്വരന്റെ വാക്കു കേള്‍ക്കുവിന്‍. ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ ഈജിപ്തില്‍ പോയി അവിടെ പാര്‍ക്കാനാണു നിശ്ചയിച്ചിരിക്കുന്നതെങ്കില്‍,
17
നിങ്ങള്‍ ഭയപ്പെടുന്ന വാള് ഈജിപ്തില്‍ വച്ചു നിങ്ങളുടെമേല്‍ പതിക്കും. നിങ്ങള്‍ ഭയപ്പെടുന്ന ക്ഷാമം അവിടെ നിങ്ങളെ പിന്തുടരും; അവിടെവച്ചു നിങ്ങള്‍ മരിക്കും. ഈജിപ്തിലേക്കു പോയി അവിടെ പാര്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നവര്‍ വാളും ക്ഷാമവും മഹാമാരിയും കൊണ്ടു മരിക്കും; ഞാന്‍ അവരുടെമേല്‍ വരുത്തുന്ന അനര്‍ഥത്തില്‍നിന്ന് ആരും രക്ഷപെടുകയില്ല, അവശേഷിക്കുകയുമില്ല.
18
ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: യെരൂശലേം നിവാസികളുടെമേല്‍ എന്റെ കോപവും ക്രോധവും ചൊരിഞ്ഞതുപോലെ, നിങ്ങള്‍ ഈജിപ്തില്‍ പ്രവേശിച്ചു കഴിയുമ്പോള്‍ നിങ്ങളുടെമേലും എന്റെ ക്രോധം ചൊരിയും; നിങ്ങള്‍ ശാപത്തിനും പരിഭ്രാന്തിക്കും പരിഹാസത്തിനും നിന്ദയ്ക്കും വിധേയരാകും; ഈ സ്ഥലം നിങ്ങള്‍ ഇനി കാണുകയുമില്ല.
19
യെഹൂദ്യയില്‍ അവശേഷിച്ചിരിക്കുന്നവരേ, നിങ്ങള്‍ ഈജിപ്തിലേക്കു പോകരുത് എന്നു സര്വേശ്വരന് അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അതിനെപ്പറ്റി ഇന്നു വ്യക്തമായ മുന്നറിയിപ്പു നല്കിയിരിക്കുന്നു എന്നും അറിഞ്ഞുകൊള്വിന്.
20
‘ഞങ്ങളുടെ സര്‍വേശ്വരനോടു ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ, അവിടുന്നു കല്പിക്കുന്നതെന്തും ഞങ്ങള്‍ അനുസരിച്ചുകൊള്ളാം’ എന്നു പറഞ്ഞു നിങ്ങള്‍ എന്നെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ അടുക്കലേക്ക് അയച്ചപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കയായിരുന്നു.
21
ഇന്നു ഞാന്‍ എല്ലാകാര്യങ്ങളും നിങ്ങളെ അറിയിച്ചു. നിങ്ങളോടു പറയാന്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് എന്നോട് ആവശ്യപ്പെട്ടതൊന്നും നിങ്ങള്‍ അനുസരിച്ചിട്ടില്ല. അതുകൊണ്ടു നിങ്ങള്‍ പോയി പാര്‍ക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ചു തന്നെ നിങ്ങള്‍ വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും എന്നു നിശ്ചയമായും അറിഞ്ഞുകൊള്ളുവിന്‍.”
← Chapter 41
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 43 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52