bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 38
Jeremiah 38
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 37
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 39 →
1
[1-3] യിരെമ്യാ ഇപ്രകാരം സര്‍വജനത്തോടും പറയുന്നതു മത്ഥാന്റെ പുത്രന് ശെഫത്യായും പശ്ഹൂരിന്റെ പുത്രന് ഗെദല്യായും ശെലെമ്യായുടെ പുത്രന് യൂഖലും മല്ക്കീയായുടെ പുത്രന് പശ്ഹൂരും കേട്ടു. “സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഈ നഗരത്തില്‍ പാര്‍ക്കുന്നവര്‍ യുദ്ധവും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും; എന്നാല്‍ ബാബിലോണ്യരുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുന്നവര്‍ ജീവിക്കും; അവര്‍ക്കു സ്വന്തജീവനെങ്കിലും രക്ഷിക്കാന്‍ കഴിയും.” അവിടുന്ന് അരുളിച്ചെയ്യുന്നു: “ഈ നഗരം ബാബിലോണ്‍ രാജാവിന്റെ സൈന്യത്തിന്റെ അധീനതയില്‍ തീര്‍ച്ചയായും ഏല്പിക്കപ്പെടും; അവര്‍ അതു പിടിച്ചെടുക്കും.”
4
അപ്പോള്‍ പ്രഭുക്കന്മാര് രാജാവിനോടു പറഞ്ഞു: “ഈ മനുഷ്യനെ വധിക്കണം; ഇയാള്‍ ഇങ്ങനെ സംസാരിച്ചു നഗരത്തില്‍ ശേഷിച്ചിരിക്കുന്ന സൈന്യങ്ങളുടെയും ജനത്തിന്റെയും കരങ്ങള്‍ ദുര്‍ബലമാക്കുന്നു.
5
ഇയാള്‍ ജനങ്ങളുടെ ക്ഷേമമല്ല നാശമാണ് ആഗ്രഹിക്കുന്നത്.” “ഇയാള്‍ നിങ്ങളുടെ കൈയിലാണ്, നിങ്ങള്‍ക്കെതിരെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ലല്ലോ” എന്നു സിദെക്കീയാരാജാവു പറഞ്ഞു.
6
അവര്‍ യിരെമ്യായെ പിടിച്ച്, രാജാവിന്റെ പുത്രനായ മല്ക്കീയായുടെ കിണറ്റിലിട്ടു; കാവല്ക്കാരുടെ അങ്കണത്തിലുള്ള ആ കിണറ്റില്‍ അദ്ദേഹത്തെ കെട്ടിയിറക്കുകയാണുണ്ടായത്; കിണറ്റില്‍ ചെളിയല്ലാതെ വെള്ളം ഉണ്ടായിരുന്നില്ല. യിരെമ്യാ ചെളിയില്‍ താണു.
7
യിരെമ്യായെ കിണറ്റിലിട്ട വിവരം കൊട്ടാരത്തിലെ ഷണ്ഡനായ എത്യോപ്യക്കാരന് ഏബദ്-മേലെക് കേട്ടു; രാജാവ് അപ്പോള്‍ ബെന്യാമീന് കവാടത്തില്‍ ഇരിക്കുകയായിരുന്നു.
8
ഏബെദ്-മേലെക് കൊട്ടാരത്തില്‍നിന്നു രാജസന്നിധിയില്‍ ചെന്നു പറഞ്ഞു.
9
“എന്റെ യജമാനനായ രാജാവേ, അവര്‍ യിരെമ്യാപ്രവാചകനോടു കാണിച്ചത് അന്യായമായിപ്പോയി. അവര്‍ അദ്ദേഹത്തെ പിടിച്ചു കിണറ്റിലിട്ടു. നഗരത്തില്‍ അപ്പം ശേഷിച്ചിട്ടില്ലാത്തതുകൊണ്ട് അയാള്‍ പട്ടിണി കിടന്നു മരിക്കയേ ഉള്ളൂ.”
10
ഇവിടെനിന്നു മൂന്നു പേരെ കൂട്ടിക്കൊണ്ടുപോയി, യിരെമ്യാപ്രവാചകന് മരിക്കുന്നതിനുമുമ്പ്, കിണറ്റില്‍നിന്നു രക്ഷപെടുത്താന്‍ രാജാവ് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോടു കല്പിച്ചു.
11
അതനുസരിച്ച് അയാള്‍ ആളുകളെ കൂട്ടിക്കൊണ്ടു പോയി. കൊട്ടാരത്തില്‍ വസ്ത്രം സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു പഴന്തുണികളെടുത്തു കയറില്‍ കെട്ടി യിരെമ്യാക്കു കിണറ്റിലേക്ക് ഇറക്കിക്കൊടുത്തു.
12
എത്യോപ്യനായ ഏബെദ്-മേലെക് യിരെമ്യായോടു, കീറിയ പഴന്തുണികള്‍ കക്ഷത്തില്‍വച്ച് അതിന്മേല് കയറിടാന്‍ പറഞ്ഞു; അദ്ദേഹം അങ്ങനെ ചെയ്തു.
13
അവര്‍ യിരെമ്യായെ കിണറ്റില്‍നിന്നു വലിച്ചു കയറ്റി പുറത്തെടുത്തു; പിന്നീട് യിരെമ്യാ കാവല്ക്കാരുടെ അങ്കണത്തില്‍ തന്നെ പാര്‍ത്തു.
14
സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാ പ്രവാചകനെ ദേവാലയത്തിന്റെ മൂന്നാം കവാടത്തിലേക്കു വരുത്തി; രാജാവ് യിരെമ്യായോട് പറഞ്ഞു: “ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ, ഒന്നും എന്നില്‍നിന്നു മറച്ചു വയ്ക്കരുത്.”
15
യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഞാന്‍ സത്യം പറഞ്ഞാല്‍ അങ്ങ് എന്നെ നിശ്ചയമായും വധിക്കുകയില്ലേ? എന്റെ ഉപദേശം അങ്ങ് സ്വീകരിക്കുകയില്ലല്ലോ.”
16
സിദെക്കീയാ യിരെമ്യായോടു രഹസ്യമായി സത്യം ചെയ്തു പറഞ്ഞു: “നമുക്കു ജീവന് നല്കിയ സര്‍വേശ്വരന്റെ നാമത്തില്‍ ശപഥം ചെയ്തു പറയുന്നു; ഞാന്‍ നിന്നെ വധിക്കുകയോ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍ ഏല്പിച്ചു കൊടുക്കുകയോ ഇല്ല.”
17
അപ്പോള്‍ യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു; ബാബിലോണ്‍ രാജാവിന്റെ പ്രഭുക്കന്മാര്ക്കു കീഴടങ്ങിയാല്‍ അങ്ങയുടെ ജീവന് രക്ഷപെടും; ഈ നഗരം അഗ്നിക്ക് ഇരയാവുകയില്ല; അങ്ങയും അങ്ങയുടെ ഭവനവും ജീവിച്ചിരിക്കും.
18
ബാബിലോണ്‍രാജാവിന്റെ പ്രഭുക്കന്മാര്ക്ക് അങ്ങ് കീഴടങ്ങുന്നില്ലെങ്കില്‍ നഗരം ബാബിലോണ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുകയും അവര്‍ അതിനെ അഗ്നിക്ക് ഇരയാക്കുകയും ചെയ്യും; അവരുടെ കൈയില്‍നിന്ന് അങ്ങു രക്ഷപെടുകയുമില്ല.”
19
സിദെക്കീയാരാജാവ് യിരെമ്യായോടു പറഞ്ഞു: “ബാബിലോണ്യരുടെ പക്ഷം ചേര്‍ന്ന യെഹൂദന്മാരെ എനിക്കു ഭയമാണ്; എന്നെ അവരുടെ കൈയില്‍ ഏല്പിക്കുകയും അവര്‍ എന്നെ ഉപദ്രവിക്കുകയും ചെയ്തേക്കാം.”
20
യിരെമ്യാ പറഞ്ഞു: “അങ്ങയെ അവരുടെ കൈയില്‍ ഏല്പിക്കയില്ല; സര്‍വേശ്വരന്റെ വാക്കു കേള്‍ക്കുക; എന്നാല്‍ അങ്ങേക്കു ശുഭമായിരിക്കും. അങ്ങു രക്ഷപെടുകയും ചെയ്യും.
21
അവിടുന്ന് എനിക്ക് ഈ ദര്‍ശനം കാണിച്ചു തന്നിരിക്കുന്നു. അങ്ങു കീഴടങ്ങുന്നില്ലെങ്കില്‍,
22
യെഹൂദാരാജാവിന്റെ കൊട്ടാരത്തില്‍ അവശേഷിച്ച സ്ത്രീകളെയെല്ലാം ബാബിലോണ്‍രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു കൊണ്ടുപോകും; അപ്പോള്‍ അവര്‍ ഇങ്ങനെ പറയും. “അങ്ങയുടെ ആപ്തമിത്രങ്ങള്‍ അങ്ങയെ വഞ്ചിച്ചു; അവര്‍ അങ്ങയെ തോല്പിച്ചു; അങ്ങയുടെ കാല് ചെളിയില്‍ താണപ്പോള്‍, അവര്‍ അങ്ങയെ വിട്ടുപോയി.
23
അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബിലോണ്യരുടെ അടുക്കലേക്കു കൊണ്ടുപോകും; അങ്ങയും അവരുടെ കൈകളില്‍നിന്നു രക്ഷപെടുകയില്ല; ബാബിലോണ്‍രാജാവ് അങ്ങയെ പിടിക്കും; ഈ നഗരം അഗ്നിക്ക് ഇരയാക്കുകയും ചെയ്യും.”
24
അപ്പോള്‍ സിദെക്കീയാ യിരെമ്യായോടു പറഞ്ഞു: “മറ്റാരും ഇക്കാര്യം അറിയരുത്; എന്നാല്‍ നീ മരിക്കുകയില്ല.
25
ഞാന്‍ നിന്നോടു സംസാരിച്ച വിവരം പ്രഭുക്കന്മാര് അറിഞ്ഞ്, രാജാവ് നിന്നോട് എന്തു പറഞ്ഞു? നീ എന്താണു രാജാവിനോടു പറഞ്ഞത്? നീ ഒന്നും മറച്ചുവയ്ക്കരുത്;
26
എന്നാല്‍ ഞങ്ങള്‍ നിന്നെ വധിക്കുകയില്ല എന്നു പറഞ്ഞാല്‍, ‘ഞാന്‍ മരിച്ചുപോകാതെയിരിക്കേണ്ടതിനു, യോനാഥാന്റെ ഗൃഹത്തിലേക്ക് എന്നെ അയക്കരുതേ എന്നു രാജാവിനോടു ഞാന്‍ അപേക്ഷിക്കുകയായിരുന്നു’ എന്നു നീ അവരോടു പറയണം.”
27
പ്രഭുക്കന്മാര് യിരെമ്യായെ ചോദ്യം ചെയ്തു; രാജാവ് കല്പിച്ചിരുന്നതുപോലെ യിരെമ്യാ അവരോടു പറഞ്ഞു; അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ടുപോയി.
28
കാരണം രാജാവും യിരെമ്യായും സംസാരിച്ചതു മറ്റാരും കേട്ടിരുന്നില്ല. ബാബിലോണ്‍രാജാവ് യെരൂശലേം പിടിച്ചടക്കുന്നതുവരെ യിരെമ്യാ കാവല്ക്കാരുടെ അങ്കണത്തില്‍തന്നെ പാര്‍ത്തു.
← Chapter 37
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 39 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52