bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 4
Jeremiah 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 5 →
1
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഇസ്രായേലേ, മടങ്ങിവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നീ എന്റെ അടുക്കലേക്കു വരിക; എന്റെ സന്നിധിയില്‍നിന്നു മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളയുകയും എന്നില്‍നിന്നു വഴിതെറ്റിപോകാതിരിക്കുകയും ചെയ്ക.
2
ജീവിക്കുന്ന സര്‍വേശ്വരന്റെ നാമത്തില്‍ സത്യസന്ധമായും നീതിയായും പരമാര്‍ഥമായും പ്രതിജ്ഞ ചെയ്യുക; എന്നാല്‍ അവിടുത്തെ നാമത്തില്‍ ജനതകള്‍ അന്യോന്യം അനുഗ്രഹിക്കുകയും അവര്‍ അവിടുത്തെ പുകഴ്ത്തുകയും ചെയ്യും.”
3
യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളോട് അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ തരിശുഭൂമി ഉഴുതു മറിക്കുക; മുള്ളുകളുടെ ഇടയില്‍ വിതയ്ക്കരുത്.
4
യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളേ, സര്‍വേശ്വരനായി നിങ്ങളെത്തന്നെ പരിച്ഛേദനം ചെയ്യുവിന്‍; നിങ്ങളുടെ ഹൃദയമാണു പരിച്ഛേദനം ചെയ്യേണ്ടത്; അല്ലാത്തപക്ഷം നിങ്ങളുടെ ദുഷ്കൃത്യങ്ങള്‍ നിമിത്തം എന്റെ ക്രോധം അഗ്നിപോലെ ജ്വലിക്കും; അതു കെടുത്താന്‍ ആര്‍ക്കും കഴിയുകയില്ല.”
5
“യെഹൂദ്യയില്‍ വിളംബരം ചെയ്യുവിന്‍, യെരൂശലേമില്‍ പ്രഖ്യാപിക്കുവിന്‍; കാഹളം മുഴക്കി ദേശത്തെങ്ങും വിളിച്ചറിയിക്കുവിന്‍; ഒരുമിച്ചുകൂടി സുരക്ഷിതനഗരങ്ങളിലേക്ക് ഓടിപ്പോകാം” എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുവിന്‍.
6
സീയോന് ലക്ഷ്യമാക്കി കൊടി ഉയര്‍ത്തുവിന്‍; സുരക്ഷിതത്വത്തിനു വേണ്ടി ഓടുവിന്‍. തങ്ങി നില്‍ക്കരുത്; കാരണം വടക്കുനിന്നു തിന്മയും ഭയങ്കരമായ നാശവും ഞാന്‍ വരുത്തും.
7
സിംഹം കുറ്റിക്കാട്ടില്‍നിന്നു പുറത്തുവന്നിരിക്കുന്നു. ജനതകളുടെ സംഹാരകന്‍ സങ്കേതത്തില്‍നിന്നു പുറപ്പെട്ടിരിക്കുന്നു; അവന് നിന്റെ ദേശം ശൂന്യമാക്കും; നിന്റെ പട്ടണങ്ങള്‍ ആള്‍പ്പാര്‍പ്പില്ലാത്ത നാശകൂമ്പാരങ്ങളാകും.
8
അതുകൊണ്ടു നിങ്ങള്‍ ചാക്കുതുണി ഉടുത്തു വിലപിക്കുവിന്‍; പൊട്ടിക്കരയുവിന്‍. സര്‍വേശ്വരന്റെ ഉഗ്രകോപം നമ്മില്‍നിന്നു മാറിയിട്ടില്ലല്ലോ.”
9
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ധൈര്യം അന്ന് അസ്തമിക്കും; പുരോഹിതന്മാര് ഭ്രമിക്കും; പ്രവാചകന്മാര് അമ്പരന്നുപോകും.”
10
അപ്പോള്‍ ഞാന്‍ പറഞ്ഞു: “ദൈവമായ സര്‍വേശ്വരാ, വാള് അവരുടെ കഴുത്തില്‍ വീണിരിക്കുമ്പോള്‍തന്നെ നിങ്ങള്‍ക്കെല്ലാം ശുഭം എന്നു പറഞ്ഞ് അവിടുന്ന് ഈ ജനത്തെയും യെരൂശലേമിനെയും വഞ്ചിച്ചുവല്ലോ.”
11
അന്നു ജനത്തോടും യെരൂശലേമിനോടും ഇപ്രകാരം പറയും: “മരുഭൂമിയിലെ മൊട്ടക്കുന്നുകളില്‍നിന്നു പുറപ്പെടുന്ന ഉഷ്ണക്കാറ്റ് എന്റെ ജനത്തിന്റെ പുത്രിയുടെ നേര്‍ക്ക് അടിക്കും; അതു പതിരു നീക്കാനോ, വെടിപ്പാക്കാനോ ആയിരിക്കുകയില്ല.
12
ഞാന്‍ അയയ്ക്കുന്ന കാറ്റ് അതിശക്തമായിരിക്കും; ഞാന്‍തന്നെ അവരുടെമേല്‍ ന്യായവിധി പ്രസ്താവിക്കും.”
13
ഇതാ, മേഘങ്ങളെപ്പോലെ അയാള്‍ വരുന്നു; അയാളുടെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെയാണ്; കുതിരകള്‍ കഴുകനെക്കാള്‍ വേഗമേറിയവ; അയ്യോ ഞങ്ങള്‍ക്കു ദുരിതം; ഞങ്ങള്‍ നശിച്ചുകഴിഞ്ഞു.
14
യെരൂശലേമേ, നിന്റെ ഹൃദയത്തില്‍നിന്നു ദുഷ്ടത കഴുകിക്കളയുവിന്‍. എന്നാല്‍ നീ രക്ഷപെടും; ദുശ്ചിന്തകള്‍ എത്രകാലം നിന്നില്‍ കുടിയിരിക്കും.
15
ദാനില്‍നിന്ന് ഒരു ശബ്ദവും എഫ്രയീംപര്‍വതങ്ങളില്‍നിന്ന് അനര്‍ഥത്തെപ്പറ്റിയുള്ള പ്രഖ്യാപനവും കേള്‍ക്കുന്നു.
16
ജനതകളോടു പ്രഖ്യാപിക്കുവിന്‍; വിദൂരത്തുനിന്നു ശത്രുക്കള്‍ വരുന്നു എന്നും യെഹൂദ്യയിലെ നഗരങ്ങള്‍ക്ക് എതിരെ യുദ്ധഭീഷണി മുഴങ്ങുന്നു എന്നും യെരൂശലേമിനോടു പറയുവിന്‍. വയലിലെ കാവല്ക്കാരെപ്പോലെ അവര്‍ അവളെ വളഞ്ഞിരിക്കുന്നു;
17
കാരണം, അവള് എന്നോടു മത്സരിച്ചിരിക്കുന്നു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
18
നീ സ്വീകരിച്ച വഴികളും നിന്റെ പ്രവൃത്തികളുമാണ് ഇതെല്ലാം നിനക്കു വരുത്തിവച്ചത്. ഇതു നിനക്കുള്ള ശിക്ഷയാണ്; ഇതു കയ്പേറിയതുതന്നെ; അതു നിന്റെ ഹൃദയത്തില്‍ തുളച്ചുകയറിയിരിക്കുന്നു.
19
വേദന, അസഹ്യമായ വേദന! വേദന നിമിത്തം ഞാന്‍ പുളയുന്നു; എന്റെ ഹൃദയഭിത്തികള്‍ തകരുന്നു; എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു; നിശ്ശബ്ദനായിരിക്കാന്‍ എനിക്കു കഴിയുന്നില്ല; കാഹളശബ്ദവും യുദ്ധഭേരിയുമാണല്ലോ ഞാന്‍ കേള്‍ക്കുന്നത്.
20
നാശത്തിനു പിറകേ മറ്റൊരു നാശം; ദേശം മുഴുവന്‍ വിജനമായിത്തീര്‍ന്നിരിക്കുന്നു. എന്റെ കൂടാരങ്ങള്‍ ക്ഷണനേരംകൊണ്ടു തകര്‍ന്നുവീഴുന്നു; കൂടാരവിരിപ്പുകള്‍ നിമിഷനേരംകൊണ്ടു നശിച്ചുപോകുന്നു.
21
എത്രകാലം ഞാന്‍ യുദ്ധത്തിന്റെ കൊടി കാണുകയും കാഹളശബ്ദം കേള്‍ക്കുകയും വേണം?
22
“എന്റെ ജനം ഭോഷന്മാരാണ്; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധിയില്ലാത്ത കുട്ടികള്‍; അവര്‍ക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാന്‍ അവര്‍ സമര്‍ഥരാണ്; എന്നാല്‍ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവര്‍ക്ക് അറിഞ്ഞുകൂടാ.”
23
ഞാന്‍ ഭൂമിയിലേക്കു നോക്കി, അതു രൂപമില്ലാത്തതും ശൂന്യവുമായിരുന്നു; ആകാശത്തേക്കു നോക്കി, അവിടെ പ്രകാശം ഉണ്ടായിരുന്നില്ല.
24
ഞാന്‍ പര്‍വതങ്ങളിലേക്കു നോക്കി, അവ വിറയ്ക്കുന്നു; കുന്നുകള്‍ ആടിക്കൊണ്ടിരിക്കുന്നു.
25
ഒരു മനുഷ്യനെയും ഞാന്‍ അവിടെ കണ്ടില്ല; പക്ഷികള്‍ എല്ലാം പറന്നു പോയിരിക്കുന്നു.
26
ഫലപുഷ്ടമായ ദേശം മരുഭൂമിയായി മാറിയിരിക്കുന്നതു ഞാന്‍ കണ്ടു; സര്‍വേശ്വരന്റെ ഉഗ്രകോപത്തില്‍ നഗരങ്ങളെല്ലാം നിലംപരിചായിരിക്കുന്നു.
27
അവിടുന്ന് അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമായിത്തീരും; എങ്കിലും ഞാന്‍ അതു പൂര്‍ണമായി നശിപ്പിച്ചുകളയുകയില്ല.
28
ഇതുനിമിത്തം ദേശം വിലപിക്കും; ആകാശം ഇരുണ്ടുപോകും; ഞാന്‍ നിശ്ചയിച്ചിരിക്കുന്നു; അതിനു മാറ്റമില്ല; ഞാന്‍ പിന്മാറുകയുമില്ല.”
29
കുതിരപ്പടയാളികളുടെയും വില്ലാളികളുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ നഗരവാസികള്‍ ഓടിത്തുടങ്ങുന്നു; അവര്‍ കുറ്റിക്കാടുകളില്‍ ഒളിക്കുകയും പാറക്കെട്ടുകളില്‍ വലിഞ്ഞു കയറുകയും ചെയ്യുന്നു; നഗരങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അതില്‍ പാര്‍ക്കുന്നില്ല.
30
ഉപേക്ഷിക്കപ്പെട്ടവളേ, നീ എന്തിനു രക്താംബരം ധരിക്കുന്നു? സ്വര്‍ണാഭരണം അണിയുന്നു? കണ്ണില്‍ മഷി എഴുതുന്നതും എന്തിന്? സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള നിന്റെ ശ്രമം വ്യര്‍ഥമാണ്; നിന്റെ കാമുകന്മാര് നിന്നെ നിന്ദിക്കുന്നു; അവര്‍ നിനക്കു ജീവഹാനി വരുത്താന്‍ ശ്രമിക്കുന്നു.
31
ഈറ്റുനോവുകൊണ്ട് നിലവിളിക്കുന്ന സ്ത്രീയുടേതുപോലെയുള്ള കരച്ചില് ഞാന്‍ കേട്ടു; കടിഞ്ഞൂലിനെ പ്രസവിക്കുമ്പോള്‍ കേള്‍ക്കുന്നതുപോലെയുള്ള ആര്‍ത്തനാദം; ശ്വാസത്തിനുവേണ്ടി കൈകള്‍ നീട്ടി കിതയ്ക്കുന്ന സീയോന്‍പുത്രി നിലവിളിക്കുന്നു; ‘ഹാ! എനിക്കു ദുരിതം; കൊലപാതകികളുടെ മുമ്പില്‍ ഞാന്‍ തളര്‍ന്നുവീഴുന്നു.’
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52