bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 5
Jeremiah 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 6 →
1
നോക്കൂ, നീതി പ്രവര്‍ത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരാളെയെങ്കിലും കാണാന്‍ കഴിയുമോ എന്നു യെരൂശലേമിന്റെ വീഥികളിലൂടെ ചുറ്റിനടന്ന് അവരുടെ പൊതുസ്ഥലങ്ങളില്‍ അന്വേഷിക്കുവിന്‍; ആരെയെങ്കിലും കണ്ടാല്‍ ഞാന്‍ അവളോടു ക്ഷമിക്കും.
2
ജീവനുള്ള സര്‍വേശ്വരന്റെ നാമത്തില്‍ അവര്‍ ആണയിടുന്നെങ്കിലും കള്ളസത്യമാണ് അവര്‍ ചെയ്യുന്നത്.
3
സര്‍വേശ്വരാ, അവിടുന്നു വിശ്വസ്തതയല്ലയോ അന്വേഷിക്കുന്നത്? അവിടുന്ന് അവരെ പ്രഹരിച്ചെങ്കിലും അവര്‍ക്കു വേദന തോന്നിയില്ല; അവിടുന്ന് അവരെ തകര്‍ത്തെങ്കിലും തെറ്റു തിരുത്താന്‍ അവര്‍ക്കു മനസ്സായില്ല; അവര്‍ അവരുടെ ഹൃദയം കഠിനമാക്കി. അനുതപിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.
4
അപ്പോള്‍ ഞാന്‍ പറഞ്ഞു: “അവര്‍ അറിവില്ലാത്ത പാവങ്ങള്‍, സര്‍വേശ്വരന്റെ വഴിയും അവരുടെ ദൈവത്തിന്റെ കല്പനയും അവര്‍ അറിയുന്നില്ല.
5
ഞാന്‍ വലിയ ആളുകളുടെ അടുക്കല്‍ ചെന്ന് അവരോടു സംസാരിക്കും; സര്‍വേശ്വരന്റെ വഴിയും അവരുടെ ദൈവത്തിന്റെ നിയമവും അവര്‍ക്ക് അറിയാം.” എങ്കിലും അവര്‍ എല്ലാവരും ഒരുപോലെ അവിടുത്തെ അധികാരം നിഷേധിക്കുകയും അവിടുത്തെ അനുസരിക്കാതിരിക്കുകയും ചെയ്തു.
6
അതുകൊണ്ട് കാട്ടില്‍നിന്നു സിംഹം വന്ന് അവരെ കൊല്ലും; മരുഭൂമിയില്‍നിന്നു വന്ന ചെന്നായ് അവരെ കടിച്ചുകീറും; പുള്ളിപ്പുലി അവരുടെ നഗരങ്ങള്‍ക്കെതിരെ പതിയിരിക്കുന്നു; അവിടെനിന്നു പുറത്തുവരുന്നവരെയെല്ലാം അതു ചീന്തിക്കളയും; അവരുടെ കുറ്റങ്ങള്‍ നിരവധിയും അവിശ്വസ്തത അപാരവുമാണല്ലോ.
7
ഞാന്‍ എങ്ങനെ നിന്നോടു ക്ഷമിക്കും? നിന്റെ മക്കള്‍ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; ദൈവമല്ലാത്തവയുടെ പേരു പറഞ്ഞ് അവര്‍ ആണയിടുന്നു; ഞാന്‍ അവര്‍ക്കു നിറയെ ആഹാരം നല്‍കിയെങ്കിലും അവര്‍ വ്യഭിചരിച്ചു; വേശ്യാഗൃഹങ്ങളിലേക്ക് അവര്‍ കൂട്ടംകൂട്ടമായി നീങ്ങി.
8
തിന്നു മദിച്ച കുതിരകളാണവര്‍; അയല്ക്കാരന്റെ ഭാര്യയെ അവര്‍ മോഹിക്കുന്നു.
9
ഇവ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കേണ്ടതല്ലേ? സര്വേശ്വരന് ചോദിക്കുന്നു: ഈ ജനതയോടു ഞാന്‍ പ്രതികാരം ചെയ്യേണ്ടതല്ലേ?
10
അവളുടെ മുന്തിരിത്തോട്ടങ്ങളിലൂടെ നടന്ന് അവ നശിപ്പിക്കുവിന്‍; എന്നാല്‍ അവ പൂര്‍ണമായി നശിപ്പിക്കരുത്; അവയുടെ ശാഖകള്‍ മുറിച്ചുകളവിന്‍; അവ സര്വേശ്വരന്റേതല്ലല്ലോ.
11
ഇസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും എന്നോടു തീര്‍ത്തും അവിശ്വസ്തരായിരിക്കുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
12
അവര്‍ സര്‍വേശ്വരനെക്കുറിച്ചു വ്യാജമായി സംസാരിച്ചിരിക്കുന്നു; അവര്‍ പറഞ്ഞു: “അവിടുന്ന് ഒന്നും ചെയ്യുകയില്ല; ഒരു ദോഷവും നമുക്കു ഭവിക്കുകയില്ല; യുദ്ധമോ ക്ഷാമമോ നമുക്കു കാണാന്‍ ഇടയാകുകയുമില്ല.
13
പ്രവാചകന്മാര് വെറും കാറ്റായിത്തീരും; ദൈവവചനം അവരിലില്ല; അവര്‍ പറഞ്ഞത് അവര്‍ക്കു തന്നെ ഭവിക്കും.”
14
അതുകൊണ്ടു സര്‍വശക്തനായ സര്വേശ്വരന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവര്‍ ഇങ്ങനെ സംസാരിച്ചതുകൊണ്ട് നിന്റെ വായിലുള്ള എന്റെ വചനം ഞാന്‍ ഒരു അഗ്നിയാക്കും; ഈ ജനത വിറകായിത്തീരും. അവര്‍ അഗ്നിക്കിരയാകും.”
15
ഇസ്രായേല്‍ഗൃഹമേ, നിങ്ങള്‍ക്കെതിരെ ഒരു ജനതയെ വിദൂരത്തുനിന്നു ഞാന്‍ കൊണ്ടുവരുന്നു എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു; ശക്തവും പുരാതനവുമായ ജനത; അവരുടെ ഭാഷ നിങ്ങള്‍ക്കറിഞ്ഞുകൂടാ; സംസാരം നിങ്ങള്‍ക്കു മനസ്സിലാകുകയുമില്ല.
16
അവരുടെ ആവനാഴി തുറന്ന കല്ലറപോലെയാണ്. അവരെല്ലാവരും യുദ്ധവീരന്മാരാണ്.
17
അവര്‍ നിങ്ങളുടെ വിളയും ഭക്ഷണസാധനങ്ങളും തിന്നു തീര്‍ക്കും; നിന്റെ പുത്രന്മാരെയും പുത്രിമാരെയും സംഹരിക്കും; നിന്റെ ആടുമാടുകളെ അവര്‍ തിന്നൊടുക്കും; നിന്റെ മുന്തിരിവള്ളികളും അത്തിമരങ്ങളും നശിപ്പിക്കും; നീ ആശ്രയിക്കുന്ന സുരക്ഷിതനഗരങ്ങള്‍ അവര്‍ വാളിനിരയാക്കും.
18
ആ നാളുകളില്‍പോലും ഞാന്‍ അവരെ പൂര്‍ണമായി നശിപ്പിക്കുകയില്ല എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
19
നമ്മുടെ ദൈവമായ സര്വേശ്വരന് നമ്മോട് എന്തുകൊണ്ടാണ് ഇപ്രകാരമെല്ലാം ചെയ്തത് എന്ന് അവര്‍ ചോദിച്ചാല്‍, അവരോടു പറയുക: “നിങ്ങളുടെ ദേശത്തു നിങ്ങള്‍ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സേവിക്കുകയും ചെയ്തതുകൊണ്ട് നിങ്ങളുടേതല്ലാത്ത ദേശത്ത് അപരിചിതരായ ആളുകളെ നിങ്ങള്‍ സേവിക്കും.”
20
യാക്കോബിന്റെ ഗൃഹത്തില്‍ ഇതു പ്രഖ്യാപിക്കുവിന്‍, യെഹൂദായില്‍ ഇതു ഘോഷിക്കുവിന്‍.
21
കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേള്‍ക്കാതെയും മൂഢരും അവിവേകികളുമായിരിക്കുന്ന ജനമേ, ഇതു കേള്‍ക്കുവിന്‍.
22
സര്വേശ്വരന് ചോദിക്കുന്നു: “നിങ്ങള്‍ എന്നെ ഭയപ്പെടുന്നില്ലേ? എന്റെ മുമ്പാകെ നിങ്ങള്‍ വിറയ്ക്കുന്നില്ലേ? ഞാന്‍ സമുദ്രത്തിനു മണല്‍കൊണ്ട് അതിരിട്ടു; മറികടക്കാന്‍ ആവാത്ത സ്ഥിരമായ അതിരുതന്നെ. തിരകള്‍ ആഞ്ഞടിച്ചാലും വിജയിക്കയില്ല; അവ ആര്‍ത്തിരമ്പിയാലും മറികടക്കയില്ല.
23
ഈ ജനം ദുശ്ശാഠ്യവും ധിക്കാരവും നിറഞ്ഞ ഹൃദയമുള്ളവരാണ്; അവര്‍ പുറംതിരിഞ്ഞു പൊയ്ക്കളഞ്ഞു.
24
അവിടുന്നു തക്കസമയത്തു മഴ പെയ്യിക്കുന്നു; ശരത്കാല വര്‍ഷവും വസന്തകാല വര്‍ഷവും അവിടുന്നു നല്കുന്നു; വിളവെടുപ്പുകാലം നിശ്ചിത സമയത്തുതന്നെ നടത്താന്‍ ഇടയാക്കുന്നു. ഇങ്ങനെയുള്ള നമ്മുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടേണ്ടതാണെന്ന് അവര്‍ ചിന്തിച്ചില്ല.
25
നിങ്ങളുടെ അകൃത്യം മൂലം ഇവയെല്ലാം നിങ്ങള്‍ നഷ്ടമാക്കി; നിങ്ങളുടെ പാപം നന്മകള്ക്കു മുടക്കം വരുത്തിയിരിക്കുന്നു.
26
ദുഷ്ടമനുഷ്യര്‍ എന്റെ ജനത്തിനിടയില്‍ പാര്‍ക്കുന്നു; പക്ഷിവേട്ടക്കാരെപ്പോലെ അവര്‍ പതിയിരിക്കുന്നു; അവര്‍ കെണി വച്ചു മനുഷ്യരെ പിടിക്കുന്നു.
27
പക്ഷികളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന കൂടുപോലെ വഞ്ചനകൊണ്ട് അവരുടെ ഭവനങ്ങള്‍ നിറഞ്ഞിരിക്കുന്നു; അങ്ങനെ അവര്‍ വലിയവരും ധനികരുമായി; അവര്‍ കൊഴുത്തു മിനുങ്ങിയിരിക്കുന്നു.
28
അവരുടെ തിന്മപ്രവൃത്തികള്‍ക്ക് അതിരില്ല; അനാഥര്‍ക്ക് അഭിവൃദ്ധിയുണ്ടാകുംവിധം അവര്‍ നീതിപൂര്‍വം വിധിക്കുന്നില്ല; ദരിദ്രരുടെ അവകാശം അവര്‍ സംരക്ഷിക്കുന്നില്ല.
29
ഇവരെ ഞാന്‍ ശിക്ഷിക്കേണ്ടതല്ലേ? ഇതുപോലൊരു ജനതയോടു പ്രതികാരം ചെയ്യേണ്ടതല്ലേ എന്നു സര്വേശ്വരന് ചോദിക്കുന്നു.
30
സംഭ്രമജനകമായ കാര്യം ദേശത്തു സംഭവിച്ചിരിക്കുന്നു.
31
പ്രവാചകന്മാര് വ്യാജമായി പ്രവചിക്കുന്നു; അവര്‍ നിര്‍ദേശിക്കുന്നതുപോലെ പുരോഹിതന്മാര് ഭരണം നടത്തുന്നു; എന്റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാല്‍ അവസാനം വരുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും?
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52