bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 25
Jeremiah 25
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 26 →
1
യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വര്‍ഷം; അതായത് നെബുഖദ്നേസര്‍ ബാബിലോണില്‍ ഭരണം ആരംഭിച്ചതിന്റെ ഒന്നാം വര്‍ഷം യെഹൂദ്യനിവാസികളെക്കുറിച്ചു യിരെമ്യാക്ക് അരുളപ്പാടു ലഭിച്ചു.
2
യിരെമ്യാപ്രവാചകന് അതു യെഹൂദ്യയിലെ സര്‍വജനത്തോടും യെരൂശലേമിലെ സകല നിവാസികളോടും അറിയിച്ചു;
3
ആമോന്റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാം വര്‍ഷം മുതല്‍ ഇന്നുവരെ ഇരുപത്തിമൂന്നു വര്‍ഷക്കാലം സര്‍വേശ്വരനില്‍നിന്ന് എനിക്ക് അരുളപ്പാടു ലഭിച്ചു; അവ ഞാന്‍ നിങ്ങളോടു തുടര്‍ച്ചയായി അറിയിച്ചുകൊണ്ടിരുന്നു; എന്നാല്‍ നിങ്ങള്‍ അവ ശ്രദ്ധിച്ചില്ല.
4
അവിടുന്നു തന്റെ ദാസരായ പ്രവാചകരെ തുടര്‍ച്ചയായി നിങ്ങളുടെ അടുക്കല്‍ അയച്ചിട്ടും നിങ്ങള്‍ അവരെ ശ്രദ്ധിക്കുകയോ ചെവികൊടുക്കുകയോ ചെയ്തില്ല.
5
പ്രവാചകര്‍ പറഞ്ഞു: “സര്വേശ്വരന് അരുളിച്ചെയ്യുന്നു; നിങ്ങള്‍ ഓരോരുത്തനും തന്റെ ദുര്‍മാര്‍ഗത്തില്‍നിന്നും ദുഷ്പ്രവൃത്തികളില്‍നിന്നും പിന്തിരിയുക. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്ക്കും പണ്ടുതന്നെ ശാശ്വതാവകാശമായി തന്ന ദേശത്തു നിങ്ങള്‍ക്കു പാര്‍ക്കാം.
6
നിങ്ങള്‍ അന്യദേവന്മാരുടെ പുറകേ പോയി അവയെ സേവിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; നിങ്ങളുടെ കരങ്ങള്‍ സൃഷ്ടിച്ച വസ്തുക്കള്‍കൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും അരുത്; അങ്ങനെയെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു അനര്‍ഥവും വരുത്തുകയില്ല.
7
എന്നിട്ടും നിങ്ങള്‍ എന്റെ വാക്കു ശ്രദ്ധിച്ചില്ല; നിങ്ങളുടെ നാശത്തിനായി നിങ്ങളുടെ കരങ്ങള്‍ സൃഷ്‍ടിച്ചവയെക്കൊണ്ട് എന്നെ പ്രകോപിപ്പിച്ചു.”
8
അതുകൊണ്ട് സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “എന്റെ വാക്കു നിങ്ങള്‍ അനുസരിക്കാതിരുന്നതുകൊണ്ട്,
9
ഉത്തരദേശത്തുള്ള ഗോത്രങ്ങളെയും എന്റെ ദാസനായ ബാബിലോണിലെ നെബുഖദ്നേസര്‍രാജാവിനെയും ഞാന്‍ വിളിച്ചു വരുത്തും; അവര്‍ ഈ ദേശത്തെയും അതിലെ നിവാസികളെയും ചുറ്റുമുള്ള സകല ജനതകളെയും നിശ്ശേഷം നശിപ്പിക്കും; ഞാന്‍ അവരെ ഭീതിദവിഷയവും പരിഹാസപാത്രവും ശാശ്വതമായ നാശകൂമ്പാരവും ആക്കും.
10
ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയില്‍നിന്നു ഞാന്‍ നീക്കിക്കളയും.
11
ഈ ദേശം മുഴുവന്‍ ശൂന്യമായിത്തീരും; ഈ ജനത ബാബിലോണ്‍രാജാവിനെ എഴുപതു വര്‍ഷം സേവിക്കും.
12
എഴുപതു വര്‍ഷത്തിനുശേഷം ബാബിലോണ്‍രാജാവിനെയും ആ ജനതയെയും അവരുടെ അകൃത്യങ്ങള്‍ നിമിത്തം ശിക്ഷിക്കും; കല്ദയരുടെ ആ ബാബിലോണ്‍ എന്നും ശൂന്യമായിരിക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
13
ആ ദേശത്തിനെതിരെ ഞാന്‍ പറഞ്ഞിട്ടുള്ള എല്ലാ വാക്കുകളും സകല ജനതകള്‍ക്കുമെതിരെ യിരെമ്യാ പ്രവചിച്ചതായി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതും ഞാന്‍ അതിന്മേല് വരുത്തും.
14
അനേകം ജനതകളും മഹാരാജാക്കന്മാരും അവരെ അടിമകളാക്കും; അവരുടെ പ്രവൃത്തികള്‍ക്കും അവരുടെ കരങ്ങളുടെ സൃഷ്ടികള്‍ക്കും അനുസൃതമായി ഞാന്‍ അവര്‍ക്കു പ്രതിഫലം നല്‍കും.”
15
ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് എന്നോടരുളിച്ചെയ്തു: “ക്രോധമദ്യം നിറഞ്ഞ ഈ പാനപാത്രം എന്റെ കൈയില്‍നിന്നു വാങ്ങി, ആരുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയയ്ക്കുന്നുവോ ആ ജനതകളെയെല്ലാം കുടിപ്പിക്കുക.
16
അവര്‍ അതു കുടിക്കും; ഞാന്‍ അവരുടെ ഇടയില്‍ അയയ്ക്കുന്ന വാള് നിമിത്തം അവര്‍ ഭ്രാന്തരായി ആടി നടക്കും.
17
ഞാന്‍ സര്‍വേശ്വരനില്‍നിന്നു പാനപാത്രം വാങ്ങി, അവിടുന്ന് എന്നെ ആരുടെ അടുക്കലേക്ക് അയച്ചുവോ, ആ ജനതകളെയെല്ലാം കുടിപ്പിച്ചു.
18
ഇന്നത്തേതുപോലെ യെരൂശലേമിനെയും യെഹൂദ്യയിലെ നഗരങ്ങളെയും ശൂന്യവും പാഴുമാക്കുവാനും പരിഹാസവിഷയവും ശാപവുമാക്കുവാനും അവയെയും അവരുടെ രാജാക്കന്മാര് പ്രഭുക്കന്മാര് എന്നിവരെയും
19
ഈജിപ്തുരാജാവായ ഫറവോ, അയാളുടെ ദാസന്മാര്, പ്രഭുക്കന്മാര്, ജനങ്ങള്‍,
20
അവരുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശികള്‍ എന്നിവരെയും ഊസ്ദേശത്തിലെ രാജാക്കന്മാരെയും ഫെലിസ്ത്യയിലെ അസ്കലോന്, ഗസ്സാ, എക്രോന്, അസ്ദോദിലെ ശേഷിപ്പ് എന്നിവിടങ്ങളിലെ രാജാക്കന്മാര്,
21
എദോം, മോവാബ്, അമ്മോന്യര്‍ എന്നിവരുടെ രാജാക്കന്മാര്,
22
സോരിലും സീദോനിലും കടലിനക്കരെയുള്ള ദ്വീപുകളിലും ഉള്ള രാജാക്കന്മാര്,
23
ദേദാന്‍, തേമ, ബൂസ്, തലയുടെ അരികു വടിക്കുന്നവര്‍ എന്നിവരുടെ രാജാക്കന്മാര്, അറേബ്യയിലെ രാജാക്കന്മാര്,
24
മരുഭൂമിയിലെ സങ്കരവര്‍ഗങ്ങളുടെ രാജാക്കന്മാര്,
25
സിമ്രി, ഏലാം, മേദ്യ എന്നിവിടങ്ങളിലെ രാജാക്കന്മാര്,
26
ഉത്തരദേശത്ത് ഒന്നിനു പുറകേ ഒന്നായി അടുത്തും അകലെയുമുള്ള രാജാക്കന്മാര് എന്നിവരെയും ഭൂമുഖത്തുള്ള സകല ജനതകളെയും ഞാന്‍ അതു കുടിപ്പിക്കും; അവസാനം ബാബിലോണ്‍ രാജാവും അതു കുടിക്കും.
27
നീ അവരോടു പറയണം: “സര്‍വശക്തനും ഇസ്രായേലിന്റെ ദൈവവുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു; നിങ്ങള്‍ കുടിച്ചു ലഹരി പിടിച്ചു ഛര്‍ദിക്കുവിന്‍; നിങ്ങളുടെ ഇടയിലേക്കു ഞാന്‍ അയയ്ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്ക്കാത്തവിധം വീഴുവിന്‍.
28
നിന്റെ കൈയില്‍നിന്നു പാനപാത്രം വാങ്ങി കുടിക്കാന്‍ അവര്‍ വിസമ്മതിച്ചാല്‍ നീ അവരോടു പറയണം: “നീ കുടിച്ചേ തീരൂ” എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
29
എന്റെ നാമത്തില്‍ അറിയപ്പെടുന്ന ഈ നഗരത്തിനു ഞാന്‍ അനര്‍ഥം വരുത്താന്‍ പോകുകയാണ്; അപ്പോള്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുമോ? നിങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കയില്ല; സകല ഭൂവാസികളുടെയുംമേല്‍ ഞാന്‍ വാള് അയയ്ക്കും എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
30
അതുകൊണ്ട് നീ ഈ വചനം അവര്‍ക്കെതിരായി പ്രവചിക്കണം; ഉന്നതങ്ങളില്‍നിന്നു സര്വേശ്വരന് ഗര്‍ജിക്കുന്നു; തന്റെ വിശുദ്ധനിവാസത്തില്‍നിന്നു ശബ്ദം ഉയര്‍ത്തുന്നു; തന്റെ ആട്ടിന്‍പറ്റത്തിന്റെ നേരേ ഉച്ചത്തില്‍ ഗര്‍ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ സകല ഭൂവാസികള്‍ക്കുമെതിരേ അവിടുന്നു ശബ്ദമുയര്‍ത്തുന്നു.
31
ആ ശബ്ദം ഭൂമിയുടെ അറുതികള്‍ വരെ മുഴങ്ങുന്നു; ജനതകള്‍ക്കെതിരെ സര്വേശ്വരന് കുറ്റം ചുമത്തുന്നു. അവിടുന്നു സകല മനുഷ്യരാശിയെയും ന്യായംവിധിച്ചു ദുഷ്ടരെ വാളിനിരയാക്കും. ഇതു സര്‍വേശ്വരന്റെ വചനം.
32
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അനര്‍ഥം ഒരു ജനതയില്‍നിന്നു മറ്റൊരു ജനതയിലേക്കു വ്യാപിക്കുന്നു; ഭൂമിയുടെ അറുതികളില്‍നിന്നു കൊടുങ്കാറ്റ് ഇളകി വരുന്നു.
33
അന്നാളില്‍ സര്‍വേശ്വരനാല്‍ വധിക്കപ്പെടുന്നവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ വീണു കിടക്കും; അവര്‍ക്കുവേണ്ടി ആരെങ്കിലും വിലപിക്കുകയോ ആരെങ്കിലും അവരെ സംസ്കരിക്കുകയോ ചെയ്യുകയില്ല; അവര്‍ നിലത്തിനു വളമായിത്തീരും.
34
ഇടയന്മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; ആട്ടിന്‍പറ്റത്തിന്റെ ഇടയശ്രേഷ്ഠന്മാരേ, വെണ്ണീരില്‍ കിടന്നുരുളുവിന്‍; നിങ്ങളെ കശാപ്പുചെയ്യുന്ന സമയം ആഗതമായിരിക്കുന്നു; കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ വധിക്കപ്പെടും.
35
ഇടയന്മാര്ക്ക് ഒളിക്കാനോ, ആട്ടിന്‍പറ്റത്തിന്റെ ഇടയശ്രേഷ്ഠന്മാര്‍ക്ക് ഓടി രക്ഷപെടാനോ സാധിക്കയില്ല.
36
ഇടയന്മാരുടെ നിലവിളിയും ആട്ടിന്‍പറ്റത്തിന്റെ ഇടയശ്രേഷ്ഠന്മാരുടെ വിലാപവും ശ്രദ്ധിക്കുക; സര്വേശ്വരന് അവരുടെ മേച്ചില്‍പ്പുറം നശിപ്പിക്കുന്നുവല്ലോ.
37
അവിടുത്തെ ഉഗ്രകോപം നിമിത്തം പ്രശാന്തമായ ആലകള്‍ നശിച്ചിരിക്കുന്നു.
38
സിംഹം അതിന്റെ ഒളിയിടം വിട്ടു പുറത്തുവന്നിരിക്കുന്നു; മര്‍ദകന്റെ വാളും അവന്റെ ഉഗ്രകോപവും നിമിത്തം അവരുടെ ദേശം ശൂന്യമായിരിക്കുന്നു.
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52